CHC Chungathara

CHC Chungathara COMMUNITY HEALTH CENTRE, CHUNGATHARA

� ഹോസ്പിറ്റൽ 04931232550

� ഓഫീസ് -10AM to 4PM- 04931231550

06/02/1997 മുതൽ 31/05/ 2024  വരെ നീണ്ടു നിന്ന  സേവനത്തിന് ശേഷം ആരോഗ്യ വകുപ്പിൽ നിന്നും പടിയിറങ്ങിയ മറിയാമ്മ സിസ്റ്റർക്ക്...
01/06/2024

06/02/1997 മുതൽ 31/05/ 2024 വരെ നീണ്ടു നിന്ന സേവനത്തിന് ശേഷം ആരോഗ്യ വകുപ്പിൽ നിന്നും പടിയിറങ്ങിയ മറിയാമ്മ സിസ്റ്റർക്ക് എല്ലാവിധ ആശംസകളും......

നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ *സാമൂഹിക ആരോഗ്യ കേന്ദ്രം, ചുങ്കത്തറ*"*മെഗാമെഡിക്കൽക്യാമ്പും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസ...
28/05/2024

നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌
*സാമൂഹിക ആരോഗ്യ കേന്ദ്രം, ചുങ്കത്തറ*

"*മെഗാമെഡിക്കൽക്യാമ്പും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസ്സും*"

പ്രിയപെട്ടവരെ,

ഡോ. സത്യനാരായണൻ അനുസ്മരണദിനത്തിൻ്റെ ഭാഗമായി ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു .1/6/24ന് ശനിയാഴ്ച രാവിലെ 9 മണിമുതൽ ആണ് ക്യാമ്പ് ആരംഭിക്കുക.

ജില്ലയിലെ വിവിധ താലൂക്ക് ജില്ലാ,ജനറൽ ആശുപത്രികളിലെ വിദഗ്ദ സെപെഷ്യാലിറ്റിഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.
ജനറൽമെഡിസിൻ,ഗൈനക്കോളജി,ത്വക്‌രോഗവിഭാഗം,സർജറി വിഭാഗം, നേത്രരോഗവിഭാഗം, പീഡിയാട്രിക്സ്, ഇഎൻടി വിഭാഗം, ന്യൂറോളജി വിഭാഗം,സൈക്യാട്രിവിഭാഗം, ക്യാൻസർ രോഗവിഭാഗം , എല്ലുരോഗവിഭാഗം തുടങ്ങിയ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതായിരിക്കും.

പകർച്ചവ്യാധികൾക്കെതിരെയുള്ള ബോധവൽക്കരണക്ലാസ്സും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതാണ്. എല്ലാവരും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

NB: ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ +919778787949 ബന്ധപ്പെടുക.

നന്ദിയോടെ,

ഡോ: ജലാൽ.പി എം
പ്രസിഡൻ്റ് കെ ജി എം ഒ എ
ഡോ. ജാനിഫ് K M
സെക്രട്ടറി കെ ജി എം ഒ എ
ഡോ. ലാൽ പരമേശ്വർ
മെഡിക്കൽ ഓഫീസർ, സാമൂഹിക ആരോഗ്യ കേന്ദ്രം, ചുങ്കത്തറ.

https://youtu.be/FEr3U4cg6Vw?si=MMFpsNOulbdJG3CO
14/05/2024

https://youtu.be/FEr3U4cg6Vw?si=MMFpsNOulbdJG3CO

ഒറ്റമൂലി ചികിത്സയിലേക്ക് പോകാതിരിക്കുക, രോ​ഗം വന്നവർ മൂന്ന് മാസം വിശ്രമിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്ര...

14.3.24: ചുങ്കത്തറ ബ്ലോക്ക്‌  കുടുബ ആരോഗ്യ കേന്ദ്രത്തിൽ പെയിൻ ക്ലിനിക് ആരംഭിച്ചു. ഇത് വഴി ടെർമിനൽ ക്യാൻസറിൻ്റെ വേദന, മറ്...
14/03/2024

14.3.24: ചുങ്കത്തറ ബ്ലോക്ക്‌ കുടുബ ആരോഗ്യ കേന്ദ്രത്തിൽ പെയിൻ ക്ലിനിക് ആരംഭിച്ചു. ഇത് വഴി ടെർമിനൽ ക്യാൻസറിൻ്റെ വേദന, മറ്റ് വേദന സംഹാരികളാൽ വിട്ടുമറാത്ത വേദന എന്നിവ ഒഴിവാക്കാൻ നാർക്കോട്ടിക് വേദനസംഹാരിയായ മോർഫിൻ മരുന്ന് വിതരണം ഉണ്ടാകും. മെഡിക്കൽ ഓഫീസറുടെ നേതൃത്ത്വത്തിൽ ആണ് മാസത്തിൽ രണ്ടു തവണ ഈ ഒ. പി. സേവനം ലഭിക്കുക. ചുങ്കത്തറ ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രത്തിനു നർക്കോട്ടിക് ഡ്രഗ് വിതരണ ലൈസൻസ് ഈ മാസം ലഭിച്ചു. ഇതാദ്യം ആയാണ് ഒരു ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പെയിൻ ക്ലിനിക് ആരംഭിക്കുന്നത്. ഉദ്ഘാടനം ബഹു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പുഷ്പവല്ലി ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ പാത്തുമ്മ ഇസ്മായിൽ അദ്യക്ഷ ആയി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്യക്ഷൻമാരായ സൂസമ്മ മത്തായി, വാളപ്ര റഷീദ്, സജ്ന അബ്ദുറഹിമാൻ,ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ. ലാൽ പരമേശ്വർ, ജില്ലാ ആർ. സി. എച്. അസി. ഓഫീസർ അബ്ദുൽ നിസാർ,ബ്ലോക്ക്‌ അംഗങ്ങൾ ആയ സി.കെ. സുരേഷ്, മറിയാമ്മ ജോർജ്, പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ഫൈസൽ, നഴ്സ് സുമ, അഖിൽ,എച്. എം. സി അംഗങ്ങൾ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഹെപ്പടൈറ്റിസ് പകർച്ച വ്യാധി ബോധവൽക്കരണം നടന്നു.

19.01.24: ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സ്തന അർബുദ്ദം ബാധിച്ച് ശസ്ത്രക്രിയ്ക്ക് വിധേയരായ രോഗികളുടെയും കൂ...
20/01/2024

19.01.24: ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സ്തന അർബുദ്ദം ബാധിച്ച് ശസ്ത്രക്രിയ്ക്ക് വിധേയരായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമം നടത്തി.ചടങ്ങ് ബഹുമാനപ്പെട്ട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ശ്രീമതി. സൂസമ്മ മത്തായി അദ്യക്ഷ്യ ആയി. രോഗികളും കൂട്ടിരുപ്പുകാരും കലാപരിപാടികൾ അവതരിപ്പിക്കുകയും, അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. MLHP സോണി, കൗൺസിലർ ഫർഹ എന്നിവർ ക്ലാസ്സ്‌ നൽകി. ബ്ലോക്ക്‌ മെമ്പർമാരായ സി. കെ. സുരേഷ്, മറിയാമ്മ ജോർജ്,ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ. ലാൽ പരമേശ്വർ, പാലിയേറ്റ്റീവ് നഴ്സ് സുമ എന്നിവർ നേതൃത്വവും നൽകി.

https://www.facebook.com/61553617792508/posts/122097978548120593/?mibextid=CDWPTG15.11.23
19/11/2023

https://www.facebook.com/61553617792508/posts/122097978548120593/?mibextid=CDWPTG

15.11.23

നവ കേരള സദസ്സിന്റെ ഭാഗമായി വിളിച്ചു ചേർത്ത ക്ഷേത്ര ഭാരവാഹികളുടെ യോഗം. ചുങ്കത്തറ സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു.

15/11/2023 ബുധൻ ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യപ്രവർത്തകർക്കുള്ള പാലിയേറ്റീവ് കെയർ പരിശീലനം നട...
19/11/2023

15/11/2023 ബുധൻ ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആരോഗ്യപ്രവർത്തകർക്കുള്ള പാലിയേറ്റീവ് കെയർ പരിശീലനം നടക്കുകയുണ്ടായി. പ്രസ്തുത പരിപാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ലാൽ പരമേശ്വർ അവറുകൾ സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് അംഗവും സെക്കൻഡറി പാലിയേറ്റീവ് കെയർ സബ് കമ്മിറ്റി അംഗവുമായ മറിയാമ്മ ജോർജ് അധ്യക്ഷപദം അലങ്കരിച്ചു. തുടർന്ന് പ്രസ്തുത പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. കെ.സുരേഷ് എച്ച്.എം.സി മെമ്പർ ബാവ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സമ്മേളനം നന്ദി പറഞ്ഞു അവസാനിപ്പിച്ചു. ജില്ലയിലെ പ്രമുഖ പാലിയേറ്റീവ് കെയർ പ്രവർത്തകനും പാലിയേറ്റീവ് പ്രൊമോട്ടുറുമായ ശ്രീ പ്രവീൺ പാലിയേറ്റീവ് കെയറിൻ്റെ ആവശ്യകതയെക്കുറിച്ചും പാലിയേറ്റീവ് കെയർ പദ്ധതി നടത്തുന്ന രോഗി സൗഹൃദ ഇടപെടലുകളെ കുറിച്ചും വ്യക്തമായി ക്ലാസ് എടുത്തു. ആഫ്റ്റർനൂൺ സെക്ഷനിൽ ശ്രീമതി സുനിത (സെക്കൻഡറി പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ് എടവണ്ണ ഫാമിലി ഹെൽത്ത് സെൻറർ) ടോട്ടൽ കെയർ , കിടപ്പു രോഗികൾക്ക് വരുന്ന മുഖ്യ പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗ്ഗങ്ങളും വിശദമായി ക്ലാസ് എടുത്തു. സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് ശ്രീമതി സുമ ഇൻററാക്ടീവ് സെക്ഷനും തുടർന്ന് ഡോക്ടർ നജില മാസം ആശംസകൾ പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.

18.11.23 ലയൺസ് ക്ലബ് ഓഫ് നിലമ്പൂർ ടീക്ക് സിറ്റി യുടെ നേതൃത്വത്തിൽ ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്ര പരിസരം ശുചീകരിച്ചു
19/11/2023

18.11.23 ലയൺസ് ക്ലബ് ഓഫ് നിലമ്പൂർ ടീക്ക് സിറ്റി യുടെ നേതൃത്വത്തിൽ ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്ര പരിസരം ശുചീകരിച്ചു

23.09.23 :- കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ ക്യാമ്പയിനിന്റെ ഭാഗമായി മെഡിക്കല്‍ ...
25/09/2023

23.09.23 :- കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ ക്യാമ്പയിനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെയും ആരോഗ്യവകുപ്പിലെയും വിദഗ്ധ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തി.

സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ നടക്കുന്ന ആരോഗ്യമേളകളിലെ ആദ്യത്തെ മെഡിക്കല്‍ ക്യാമ്പാണ് ചുങ്കത്തറ സിഎച്ച്‌സിയില്‍ നടന്നത്.

സ്ത്രീരോഗം ആന്റ് ഗൈനക്കോളജി, ശിശുരോഗം, സര്‍ജറി ,ഇ.എന്‍.ടി, നേത്രരോഗം ,മനോരോഗം, ത്വക് രോഗം , ജനറല്‍ ഓപി തുടങ്ങിയ സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

ആരോഗ്യമേളയുടെ ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന ടീച്ചര്‍ അധ്യക്ഷയായി.

ആയുഷ്മാന്‍ഭവ ക്യാമ്പയിനെ കുറിച്ചും ആരോഗ്യമേളകളെ കുറിച്ചും ഡിഎംഒ ആര്‍ രേണുക മുഖ്യപ്രഭാഷണം നടത്തി .

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടിഎന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സൂസമ്മ മത്തായി , മെമ്പര്‍മാരായ സികെ സുരേഷ് , അനിജ സെബാസ്ട്യന്‍, മറിയാമ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ലാൽ പരമേശ്വർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ആയുഷ്മാന്‍ ഭവ കാമ്പയിന്റെ ഭാഗമായി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, നഗരാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് മേളയും നടന്നു.

ഓരോ ആഴ്ചയും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഹെല്‍ത്ത് മേള നടക്കുന്നത്.

ഹെല്‍ത്ത് മേളയുടെ ഭാഗമായി എല്ലാ ജനകീയാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും നഗരാരോഗ്യകേന്ദ്രങ്ങളിലും സ്‌ക്രീനിങ് ക്യാംപുകളും നടക്കുന്നു.

ഈയാഴ്ച ജീവിതശൈലി രോഗ നിയന്ത്രണം ആസ്പദമാക്കിയാണ് ഹെല്‍ത്ത് മേള നടന്നത്.

സൗജന്യ ജീവിതെശെലി രോഗ നിര്‍ണയ സൗകര്യവും ചികിത്സയുമാണ് മേള വഴി പൊതുജനങ്ങള്‍ക്ക് ലഭിച്ചത്.

തുടര്‍ന്നുവരുന്ന എല്ലാ ശനിയാഴ്ചകളിലും തെരഞ്ഞെടുക്കപ്പെട്ട സിഎച്ച്‌സികളില്‍ മെഡിക്കല്‍ കോളേജില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള മെഡിക്കല്‍ ക്യാംപുകള്‍ നടക്കും.

22.07.23 നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌, നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുള്ള ക്ഷീരകഷകർക്കും കന്നുകാലി പരിപാലകർക്കും എ...
22/07/2023

22.07.23 നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌, നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുള്ള ക്ഷീരകഷകർക്കും കന്നുകാലി പരിപാലകർക്കും എലിപ്പനി മറ്റ് മഴക്കാല രോഗങ്ങൾക്ക്‌ എതിരായ പ്രതിരോധത്തിനുള്ള ബോധവൽക്കരണ ക്ലാസ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം ബഹു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചർ നിർവഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ലാൽ പരമേശ്വർ വിഷയം അവതരിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ അച്യുതൻ ക്ലാസ് നയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സൂസമ്മ മത്തായി,സജനാ അബ്ദുറഹ്മാൻ, ബ്ലോക്ക്‌ മെമ്പർമാർ ആയ അനിജ സെബാസ്റ്റ്യൻ, ബാബു ഏലക്കാടൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജന, ജെ. എച്. ഐ. ശ്രീജയ എന്നിവർ നെത്രത്വവും നൽകി.

26.06.23  -- ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന് എടക്കര ഡയാലിസിസ് സപ്പോർട...
30/06/2023

26.06.23 -- ചുങ്കത്തറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന് എടക്കര ഡയാലിസിസ് സപ്പോർട്ട് യൂണിറ്റ്- 'മരുപ്പച്ച' 2 ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓ ടി ജെയിംസും മരുപ്പച്ച കോർഡിനേറ്റർ ടി ടി നാസറും ചേർന്ന് നിലമ്പൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി പുഷ്പവല്ലിയുടെ സാന്നിധ്യത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ലാൽ പരമേശ്വരന് നൽകി

സൗജന്യ നേത്ര പരിശോധന ക്യാമ്പ് 23.06.23നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത...
23/06/2023

സൗജന്യ നേത്ര പരിശോധന ക്യാമ്പ് 23.06.23

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചുങ്കത്തറ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പുഷ്പവല്ലി ടീച്ചർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങൾ ആയ സൂസമ്മ മത്തായി , സജ്‌ന അബ്ദുറഹിമാൻ , ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ ലാൽ പരമേശ്വർ , ഡിവിഷൻ മെമ്പർ സി .കെ .സുരേഷ് , ഒപ്‌റ്റോമെട്രിസ്റ് ഫിനു ആമിന എന്നിവർ സംസാരിച്ചു . മഞ്ചേരി മെഡിക്കൽ കോളേജിന്റെ സഞ്ചിരിക്കുന്ന നേത്ര പരിശോധന യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ ഷമീല പി ., മലപ്പുറം ജില്ലാ നേത്ര രോഗ വിഭാഗ കോഓർഡിനേറ്റർ ശ്രീ ഷാഹുൽ ഹമീദ് ,മഞ്ചേരി മെഡിക്കൽ കോളേജ് ഒപ്‌റ്റോമെട്രിസ്റ് ശ്രീമതി ശ്രീഷ്മ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വവും നൽകി . ക്യാമ്പിൽ 106 പേര് പങ്കെടു ത്തു . പ്രമേഹ അനുബന്ധ രോഗഉള്ളവർക്കും തിമിര രോഗികൾക്കും ആധുനിക പരിശോധനകൾ നടത്തി. 40 വയസ്സിനു മുകളിൽ പ്രായമുള്ള കാഴ്ച പരിമിതിയുള്ളവർക്ക് സൗജന്യ കണ്ണടകൾ നൽകും എന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു .

Address

Kotteppadam, Chungathara
Malappuram
679334

Opening Hours

Monday 8:30am - 6pm
Tuesday 8:30am - 6pm
Wednesday 8:30am - 6pm
Thursday 8:30am - 6pm
Friday 8:30am - 6pm
Saturday 8:30am - 6pm
Sunday 8:30am - 12:30pm

Website

Alerts

Be the first to know and let us send you an email when CHC Chungathara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share