V. Unni & K. Mammu Memorial Library

V. Unni & K. Mammu Memorial Library Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from V. Unni & K. Mammu Memorial Library, Library, Mylangivalavu, Olipramkadavu Road, Kolakkattu Chali Post, Chelembra, Malappuram.

18/11/2025
ഹൃദയം നിറഞ്ഞ നന്ദി🙏- V. ഉണ്ണി & K. മമ്മു മെമ്മോറിയൽ ലൈബ്രറി മൈലാഞ്ചി വളവ്- വിഷൻ കെയർ ഐ ക്ലിനിക്, മൈലാഞ്ചി വളവ്- വാസൻ ഐ ക...
26/10/2025

ഹൃദയം നിറഞ്ഞ നന്ദി
🙏

- V. ഉണ്ണി & K. മമ്മു മെമ്മോറിയൽ ലൈബ്രറി മൈലാഞ്ചി വളവ്
- വിഷൻ കെയർ ഐ ക്ലിനിക്, മൈലാഞ്ചി വളവ്
- വാസൻ ഐ കെയർ, കോഴിക്കോട്

ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന & തിമിര നിർണയ ക്യാമ്പ്‌
ഇന്ന് രാവിലെ 9 ന് മൈലാഞ്ചി വളവിൽ ആരംഭിച്ചു. ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിച്ച ക്യാമ്പിൽ, *91* പേർക്ക് നേത്ര പരിശോധന നടത്തി. തുടർ പരിശോധനയും, ചികിത്സയും വാസൻ ഐ കെയർ. കോഴിക്കോട്, സൗജന്യ നിരക്കിൽ നൽകും.

പങ്കെടുത്ത നാട്ടുകാർക്കും,
വിഷൻ ഐ കെയർ ക്ലിനിക്നും, മൈലാഞ്ചി റെസിഡൻസ് അസോസിയേഷൻ മെമ്പർമാർക്കും
ലൈബ്രറി മെമ്പർമാർക്കും
ഹൃദ്യമായ നന്ദി.

❤️
V. ഉണ്ണി & K. മമ്മു മെമ്മോറിയൽ ലൈബ്രറി
മൈലാഞ്ചി വളവ്.
26 Oct 2025

തച്ചുശാസ്ത്രത്തിൻ്റെ കുലപതി കുഴിയാനിപ്പുറത്ത് ചന്ദ്രൻ വിടവാങ്ങി. ആദരാഞ്ജലികൾ.🙏 😔.വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറ...
21/09/2025

തച്ചുശാസ്ത്രത്തിൻ്റെ കുലപതി കുഴിയാനിപ്പുറത്ത് ചന്ദ്രൻ വിടവാങ്ങി. ആദരാഞ്ജലികൾ.
🙏 😔.
വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചിവളവ്, 23 ജൂൺ 2023-ന് അദ്ദേഹം സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകൾക്ക് അദ്ദേഹത്തെ ആദരിക്കാനും അംഗീകരിക്കാനും അവസരം ലഭിച്ചു.
🥇

12/09/2025
വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചി വളവ്, 15 ഓഗസ്റ്റ്, 2025ന് നടന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്...
20/08/2025

വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചി വളവ്, 15 ഓഗസ്റ്റ്, 2025ന് നടന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി LP & UP സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.

സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ.
👏

ശ്രീമതി ഷൈബയ്ക്ക് നന്ദി2019 മുതൽ 2025 വരെ വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറിയുടെ സ്ഥാപക ലൈബ്രേറിയനായി സേവനം അനുഷ്ഠ...
15/08/2025

ശ്രീമതി ഷൈബയ്ക്ക് നന്ദി

2019 മുതൽ 2025 വരെ വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറിയുടെ സ്ഥാപക ലൈബ്രേറിയനായി സേവനം അനുഷ്ഠിച്ച ശ്രീമതി ഷൈബയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ലൈബ്രറിയുടെ സ്ഥാപകഘട്ടത്തിൽ, പുസ്തകങ്ങളോടും വായനയോടുമുള്ള സ്നേഹത്തെ അടിസ്ഥാനമാക്കി, അവര് സ്വമേധയാ ലൈബ്രേറിയൻ സേവനം വഹിക്കുകയും, ലൈബ്രറി നിലനിൽക്കാൻ അടിത്തറ പാകുകയും ചെയ്തു.

കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയായി അവരെ എന്നും ഓർത്തുകൊണ്ടിരിക്കും.

അവരുടെ സമർപ്പിത സേവനത്തിന് ആദരസൂചകമായി, ലൈബ്രറിയുടെ സ്ഥാപക പ്രസിഡന്റ് ശ്രീ. സജിമോൻ ലൈബ്രറിയിൽ നടന്ന 79-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സ്മാരകമെമൊണ്ടോ സമ്മാനിച്ചു.

അവരുടെ സേവനവും ആത്മാർത്ഥതയും ലൈബ്രറിയുടെ ചരിത്രത്തിൽ സ്വർണക്കുറിപ്പായി തുടരും.

സ്വാതന്ത്ര്യദിന ക്വിസ് മത്സരം79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (15 ഓഗസ്റ്റ് 2025) ലൈബ്രറിയിൽ വച്...
15/08/2025

സ്വാതന്ത്ര്യദിന ക്വിസ് മത്സരം

79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് (15 ഓഗസ്റ്റ് 2025)
ലൈബ്രറിയിൽ വച്ചു LP & UP വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.

വിവിധ സ്കൂളുകളിൽ നിന്നുള്ള 20 ഓളം വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ശ്രീ ഷാഹിർ ഖാൻ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. വിജയികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു.

ചന്ദ്രദിന ചിത്ര രചന മത്സരത്തിലെ വിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു.

വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചി വളവ്, ഇന്ന് (15 ഓഗസ്റ്റ്  2025) ലൈബ്രറി പരിസരത്ത് 79-ാമത് ഇന്ത്യൻ സ്വ...
15/08/2025

വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചി വളവ്, ഇന്ന് (15 ഓഗസ്റ്റ് 2025) ലൈബ്രറി പരിസരത്ത് 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ദേശീയ ഗാനം ആലപിക്കുകയും പതാക ഉയർത്തുകയും ചെയ്തു.

കൊളക്കാട്ടുചാലി ALP സ്കൂൾ PTA പ്രസിഡന്റ് ശ്രീ സജിമൻസാദ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.

ആഘോഷത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ലൈബ്രറി സെക്രട്ടറി ശ്രീ ഷാഹിർ ഖാൻ നന്ദി പറഞ്ഞു.

വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചിവളവ് സംഘടിപ്പിക്കുന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് ...
12/08/2025

വി. ഉണ്ണി & കെ. മമ്മു മെമ്മോറിയൽ ലൈബ്രറി, മൈലാഞ്ചിവളവ് സംഘടിപ്പിക്കുന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് എല്ലാ ലൈബ്രറി മെമ്പർമാരെയും മൈലാഞ്ചി റസിഡൻസ് അസോസിയേഷൻ അംഗങ്ങളെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

🙏

Address

Mylangivalavu, Olipramkadavu Road, Kolakkattu Chali Post, Chelembra
Malappuram
673634

Website

Alerts

Be the first to know and let us send you an email when V. Unni & K. Mammu Memorial Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to V. Unni & K. Mammu Memorial Library:

Share

Category