17/06/2025
നിലമ്പൂർ ഒരു മാറ്റത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 17-ന് NDA-യുടെ നേതൃത്വത്തിൽ നടക്കുന്ന കൊട്ടികലാശം വെറുമൊരു പ്രചാരണ സമാപനമല്ല, മറിച്ച് ഇടതു-വലതു മുന്നണികളുടെ അഴിമതിയുടെയും പ്രീണന രാഷ്ട്രീയത്തിന്റെയും എതിരായ ജനകീയ വിധിയെഴുത്തിന്റെ പ്രഖ്യാപനമാണ്.
നിലമ്പൂർ ആഗ്രഹിക്കുന്നത് എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന NDA-യുടെ വികസന രാഷ്ട്രീയമാണ്.
വരൂ..
ജൂൺ 17-ന്, വികസിത നിലമ്പൂർ സ്വപ്നം കാണുന്ന ഒരു ജനതയുടെ ശക്തി പ്രകടനമായി NDA-യുടെ കൊട്ടികലാശം നമുക്ക് മാറ്റാം. വികസിത നിലമ്പൂർ നമുക്ക് ഒരുമിച്ച് യാഥാർത്ഥ്യമാക്കാം.അതിനായി, അഡ്വ. മോഹൻ ജോർജ്ജിനെ താമര ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.