17/07/2023
നിലപാട്✍️ : "ലീഗിൻ്റെ പ്രസക്തി"
=======================
ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രങ്ങളിൽ നിന്നും വിലപ്പെട്ട പലതും മാറ്റിമറിക്കപ്പെടുകയും വംശീയതയുടെയും തീവ്ര ദേശീയതയുടെയും വക്താക്കൾ കുപ്രസിദ്ധ ചരിത്രം രചിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ പ്രസക്തിയെന്ത് (?) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ്.
ഫാസിസ്റ്റ് കാലത്ത് മുസ്ലിം ലീഗിന് പ്രസക്തിയില്ല; കേരളത്തിന് പുറത്ത് മുസ്ലിം ലീഗിന് വേരോട്ടമുള്ള പ്രദേശങ്ങൾ കുറവാണ്; ഇതൊക്കെയാണ് സാധാരണ കേൾക്കാറുള്ളത്.
മുസ്ലിം ലീഗിൻ്റെ പ്രസക്തിയും, അതിൻ്റെ വികാസവും ചോദ്യം ചെയ്യുമ്പോൾ നാം ചില ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണോടിക്കേണ്ടതായിട്ടുണ്ട്. മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യയിൽ രൂപം കൊടുത്ത ചരിത്രം തന്നെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്.
ഇന്ത്യാ വിഭജനത്തിൻ്റെ മുറിവിൽ നിന്ന് ചോര വാർന്ന് കൊണ്ടിരിക്കുന്ന കാലത്ത്, ഇന്ത്യയുടെ പ്രഥമ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ വഴി, ലീഗ് പുന:സംഘടിപ്പിക്കാതിരിക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹലാൽ നെഹ്റു, മുഹമ്മദ് ഇസ്മായിൽ സാഹിബിൽ കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ സമ്മർദ്ധത്തെയെല്ലാം അതിജീവിച്ച്കൊണ്ടാണ് മുഹമ്മദ് ഇസ്മായീൽ സാഹിബും, സീതി സാഹിബും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് പുനർജന്മം നൽകിയത്.രണ്ടുപേരും യഥാക്രമം സ്വതന്ത്ര ഇന്ത്യയിലെ ലീഗിൻ്റെ ആദ്യത്തെ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായി മാറി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പുന:സംഘടയെ കുറിച്ച് ചിന്തിക്കാൻ പോലും ഭയപ്പെടുന്ന ഒരു കാലത്താണ് 1948 മാർച്ച് 10 ന് മദ്രാസിലെ രാജാജി ഹാളിൽ വെച്ച് ഈ ചരിത്ര സംഭവം നടന്നത് എന്ന് കൂടി ഓർക്കുക.
ഒന്നാം നിര നേതാക്കളിൽ പെട്ട ബംഗാൾ നേതാക്കളിൽ പലരും മാറി നിന്ന ഒരു അവസരത്തിലാണ് 1936 വരെ കോൺഗ്രസ്സിൻ്റെ മുഴുവൻ സമയ നേതാവായിരുന്ന ഇസ്മാഈൽ സാഹിബ് ലീഗ് രൂപീകരണത്തിന് വേണ്ടി മുന്നോട്ട് വന്നത്.
കാൽ നൂറ്റാണ്ടിലധികം സി.പി. എം ഭരിച്ച ബംഗാളും മഹാനായ
ചെറിയൻ കണ്ടി മുഹമ്മദ് കോയ എന്ന ചരിത്ര പുരുഷനായ സിഎച്ച് മുഹമ്മദ് കോയയുടെ പിൻഗാമികളും തമ്മിലുള്ള വലിയൊരു വിടവ് വിളിച്ചോതുതായിയുന്നു സി. പി. എം സംഘടിപ്പിച്ച ഏക സിവിൽ കോഡ് വിരുദ്ധ സമരത്തിലെ നിലത്ത് കുത്തിയിരിക്കുന്ന പാവപ്പെട്ട മുസ്ലിം മാപ്ലയുടെ കോസ്റ്റ്യൂം!.
സി.പി. എം ചിന്താഗതിയിൽ അവർ വിറക് വെട്ടേണ്ടവരും, സമൂഹത്തിൽ പാർശ്വ വത്കരിക്കപ്പെട്ട രണ്ടാം കിട പൗരന്മാരാണ്. അവരെ സി. പി. എം എങ്ങനെ കണ്ടിരുന്നു എന്നതിൻ്റെ നേർ ചിത്രം കാണാൻ നിലവിലെ ബംഗാളിലേക്ക് നോക്കിയാൽ മതി.
കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ജവഹർലാൽ നെഹ്‌റുപോലും എണ്ണിയ മഹാനായ സി. എച്ച്. അന്നത്തെ പ്രത്യേക രാക്ഷ്ട്രീയ സാഹചര്യത്തിൽ രൂപം കൊണ്ട മുന്നണിയുടെ ഭാഗമായി
രണ്ടാം ഇ. എം .എസ് മന്ത്രി സഭയിൽ വിദ്യാഭ്യാസ മന്ത്രിയായി മാറിയതോടെയാണ് ഈ സമുദായത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ വിപ്ലവകരമായ തുടക്കത്തിന് നാന്നി കുറിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ അദ്ദേഹം കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളെ കൈപിടിച്ചുയർത്തിയതിൻ്റെ ഫലമാണ് ഇന്ന് കാണുന്ന രീതിയിൽ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലെത്താൻ ഈ സമുദായത്തെ സഹായിച്ചത്.
വിദ്യാഭ്യാസമേഖലയിലെ പുരോഗതിയിലൂടെ മാത്രമേ ഇന്ത്യയിലെ മുസ്ലിം സമുതായത്തിന് മുന്നോട്ട് പോവാൻ സാധിക്കൂ എന്ന അദേഹത്തിൻ്റെ ദീർഘ വീക്ഷണം തന്നെയാണ് എല്ലാം മാറ്റി മറിച്ചത്.
ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നമ്മുട കൊച്ചു കേരളത്തിലെ സഹോദരിമാർ സി. എച്ച് സ്വപ്നം കണ്ട നാളെയുടെ വാഗ്ദാനങ്ങളാണ്.
ഈ ഒരു ചരിത്രം നമ്മുടെ മുന്നിൽ നിലനിൽക്കെ തന്നെയാണ് സി. പി. എം സംഘടിപ്പിച്ച സെമിനാറിൽ മാപ്ല കോസ്റ്റ്യൂം ശ്രദ്ധിക്കപ്പെടുന്നത്!!!!.
സി. പി. എം മുന്നോട്ട് വെക്കുന്ന ന്യൂന lപക്ഷ ശാക്തീകരണത്തിൻ്റെ നേർചിത്രമായി അത്!.
ന്യുനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ കായികപ്രതിരോധം കൊണ്ട് തന്നെ നേരിടണം എന്ന് പറയുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിൽ വളർന്നു വരുകയാണ്!. അത്തരക്കാരെ വളർത്തുവാനും സോഷ്യൽ മീഡിയ വഴി പ്രകോപിപ്പിക്കാനും ബോധപൂർവ്വമായ സംഘ്പരിവാർ അജണ്ട നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സമഗ്രാധിപത്വ, ഏകാധിപത്യ ഭരണത്തിലേക്ക് ഇന്ത്യാ മഹാരാജ്യം വളരെ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ?. വെറുപ്പിൻ്റെ വിത്തുകൾ വിതറി മാത്രമേ ഭരണം നിലനിർത്താൻ സാധ്യമാവൂ എന്ന് കാണിച്ച് തരുമ്പോൾ സമാധാനത്തെത്തിൻ്റെയും, സമുദായ ഐക്യത്തിൻ്റെയും ലീഗ് മാതൃകകൾ ചരിത്രത്തിൽ വളരെ വിലപ്പെട്ടതാണ്.
മുഖ്യശ്രത്രുവിന്റെ മുന്നിൽ വിയോജിപ്പുകൾ മറക്കണം. പ്രത്യേകിച്ച് സമുദായം ഇത് വരെ കാണാത്ത രീതിയിലുള്ള പരീക്ഷണങ്ങൾ ഏറ്റു വാങ്ങുമ്പോൾ.
മുസ്ലിം ലീഗ് എന്ന പൊതു ഫ്ലാറ്റ്ഫോമിൽ വ്യവസ്ഥകളോടെ എല്ലാവരും യോജിച്ച് മുന്നോട്ട് പോയാൽ ഫാസിസ്റ്റ് കാലത്ത് കേരളത്തിലെ ഈ സമുദായം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ന്യുനപക്ഷങ്ങൾക്ക് മാതൃകയായെനെ.
മുസ്ലിം ലീഗ് മുൻകൈ എ ടു ത്ത് രൂപീകരിച്ചിട്ടുള്ള 'മുസ്ലിം കോഓർഡിനേഷൻ കമ്മറ്റി ' പോലുള്ള ഫ്ലാറ്റ് ഫോമുകൾ ഇന്നിൻ്റെ ആവശ്യമാണ്.
എൻ. കെ. അബ്ദു സമദ് മാട്ടൂൽ