koyas

koyas Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from koyas, Social service, puthukulaghara, Malappuram.

പ്രിയപെട്ടവരെ.  പതിറ്റാണ്ടുകളായി  മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം മനുഷ്യത്വത്തിന് വിലകൽപ്പിക്കുകയും നാടിന്റെ സൗഹാർദ്ദവും പ...
01/05/2025

പ്രിയപെട്ടവരെ.
പതിറ്റാണ്ടുകളായി മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം മനുഷ്യത്വത്തിന് വിലകൽപ്പിക്കുകയും നാടിന്റെ സൗഹാർദ്ദവും പുരോഗതിയും ലക്ഷ്യമിടുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ പേരാണ് ഓസ്കാർ.
ഓസ്കാർ കാക്കത്തടം എന്ന പേര് വിവിധ വർണ്ണങ്ങൾ കൊണ്ട് പലരുടെയും മനസ്സിൽ കൊത്തിവെച്ചത് കായിക മേഖലയിലെ മികവുകൊണ്ടു മാത്രമല്ല പലപ്പോഴും അവർക്കു ലഭിച്ച സഹായഹസ്തങ്ങൾ മുഴുവൻ ഈ നാമത്തിന്റെ കൂട്ടായ്മയിൽ നിന്നായിരുന്നു എന്നത് ഒരു കാരണമായിരുന്നു.
ക്ലബ്ബംഗങ്ങളിൽ ചിലർ തങ്ങളുടെ പേരിനൊപ്പം പോലും ഓസ്കാർ എന്നത് ചേർത്തെഴുതി. ഈ കൂട്ടായ്മയോട് എത്ര കണ്ട് ഇഴുകി ചേർന്നതാണ് പ്രവർത്തകരുടെ മനസ്സ് എന്നത് ഇതിൽ നിന്നും വായിച്ചെടുക്കാം. ഈ കൂട്ടായ്മ കൈ വെച്ച മേഖലകളിലെല്ലാം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ഓസ്കാർ എന്ന പേര് പതിപ്പിക്കാൻ സാധിച്ചു. ക്ലബ്ബിന്റെ ഭാഗമായ ചാരിറ്റി വിങ്ങിൻ്റെ നേതൃത്വത്തിൽ ഇന്ന് ലോകതൊഴിലാളി ദിനമായ മെയ് ഒന്നിന് മനുഷ്യ മനസ്സിനെ കുളിരേകുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഓസ്കാർ ചാരിറ്റി ദിനമായി കൂടി ആചരിക്കുകയാണ്. ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി
ഫ്രീസർ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ, വേനൽക്കാലത്ത് കുടിവെള്ള വിതരണം,രോഗികൾക്കായുള്ള വ്യത്യസ്ത സഹായങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ സഹായങ്ങൾ ഇങ്ങിനെ നീളുന്ന പട്ടിക ഓസ്കാറിനു മുന്നിലുണ്ട്.
ഒന്നര പതിറ്റാണ്ടോളമായി വേനൽക്കാലത്ത് നടത്തിവരുന്ന കുടിവെള്ള വിതരണം ഇതിൽ എടുത്തു പറയേണ്ടതാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന ഭീമമായ പണം കണ്ടെത്തൽ ഭാരിച്ച ഉത്തരവാദിത്വമാണ്. അതിനുവേണ്ടിഇന്നത്തെ ദിവസം ഓസ്കാർ പ്രവർത്തകർ നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നത് നമ്മുടെ ചുറ്റുപാടുകളിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയാണെന്ന ബോധ്യത്തോടെ ഓസ്കാർ ചാരിറ്റി ദിനം വൻ വിജയമാക്കാൻ ഇതിനോട് കൂടെ പോസ്റ്റ് ചെയ്യുന്ന സ്കാനറിൽ നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

കോയാസ്
കാക്കത്തടം
1/5/25

28/03/2025
14/03/2025

ലഹരിക്കെതിരെ കൃത്യതയും വ്യക്തതയുമുള്ള msf ൻ്റെ നിലപാട്

PK Navas
msf kerala state

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ന് രാജ്യ തലസ്ഥാനത്ത് ആസ്ഥാന മന്തിരം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.
16/02/2024

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ന് രാജ്യ തലസ്ഥാനത്ത് ആസ്ഥാന മന്തിരം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

Address

Puthukulaghara
Malappuram
676317

Telephone

+919744751647

Website

Alerts

Be the first to know and let us send you an email when koyas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to koyas:

Share

Category