Moulana Azad Cultural Center

Moulana Azad Cultural Center The world biggest democratic party- Indian National Congress

25/02/2022

At the Gandhi Samadhi , Rajghat JawaharLal Nehru with Maulana Abul Kalam Azad, Indira Gandhi ,Padmaja Naidu and others.

25/02/2022

റഷ്യ ഉക്രൈൻ യുദ്ധ സാഹചര്യത്തിൽ നിതാന്തജാഗ്രതയും സഹായഹസ്തവുമായി കെപിസിസിയുടെ ഹെല്പ് ഡെസ്ക് പോളണ്ടിൽ ആരംഭിച്ചു.

ഉക്രൈനിൽ നിന്നും പോളണ്ട് അതിർത്തി കടന്ന് വരുന്ന മലയാളികൾക്കായി എല്ലാ സഹായവും ഒരുക്കാൻ കോൺഗ്രസ് പ്രവർത്തകരുടെ ഒരു സന്നദ്ധ സംഘം പോളണ്ടിൽ ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണം, കുടിവെള്ളം, താമസ സൗകര്യം, ഫസ്റ്റ് എയ്ഡ് എന്നി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്... താഴെ പോസ്റ്ററിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പോളണ്ടിലേക്ക് കടന്നു വരുന്ന മലയാളികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുക.

കൂടാതെ മറ്റു സ്ഥലങ്ങളിൽ കുടിങ്ങി കിടക്കുന്ന മലയാളികൾ കേരളൈറ്‌സ് ഇൻ ഉക്രൈൻ എന്ന ഫോം ( https://bit.ly/KeralitesinUkraine ) ഇപ്പോഴും ഉപയോഗിക്കാവുന്നതാണ് സുരക്ഷിതമായി ഇന്ത്യയിലേക്ക് നിങ്ങൾക്ക് എത്താൻ ആവശ്യമായ സാഹചര്യത്തിൽ അവക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ കെപിസിസി സന്നദ്ധമാണ്.

30/01/2022

മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആഹ്വാനം ചെയ്ത വർഗ്ഗീയ വിരുദ്ധ ദിന പ്രതിജ്ഞ.

30/01/2022

ഇന്ത്യയുടെ ആത്മാവിലേക് വർഗീയ വിഘടനവാദത്തിന്റെ മൂന്ന് വെടിയുണ്ടകൾ തറച്ചു കയറിയ ദിനം. ഇന്ത്യൻ രാഷ്ട്രീയത്തെ മാത്രമല്ല ലോക രാഷ്ട്രീയ ഭൂമികയെ തന്നെ മാറ്റി മറിച്ച അഹിംസ എന്ന ഏറ്റവും ശക്തമായ ആയുധത്തിന്റെ വക്താവായ ഗാന്ധി ഇല്ലാതാകേണ്ടത് ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള താല്പര്യങ്ങളുമായി മുന്നോട്ടുപോകുന്ന വെറുപ്പിന്റെ രാഷ്ട്രീയ വക്താക്കളുടെ ആവശ്യമായിരുന്നു.

തീവ്ര ദേശീയതയിലൂടെ വിദ്വേഷത്തിന്റെ കനലുകളാണ് അവര്‍ ഊതിക്കത്തിക്കുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് അവരുടെ ആക്രമണത്തിന് ഇരയാകുന്നത്. ഗാന്ധിജിയെ ഇല്ലാതാക്കിയാല്‍ മതാധിഷ്ഠിത രാഷ്ട്രമെന്ന ലക്ഷ്യത്തിലെത്താമെന്ന് അന്ന് അവര്‍ കരുതി. എന്നാൽ ഗാന്ധി പകർന്നു തന്ന ആശയങ്ങളും ഗാന്ധിസം എന്ന മഹത്തായ പാഠവും ഇന്നവര്‍ക്ക് മാര്‍ഗതടസമാണ്.

സത്യത്തേയും അഹിംസയേയും ഭയക്കുന്നവര്‍ വെടിയുണ്ടകള്‍ പായിച്ച് ഗാന്ധിജിയെ ഇല്ലാതാക്കി. ഗാന്ധിയുടെ ചിത്രത്തെയും ചരിത്രത്തെയും ഭയപ്പെടുന്നവർ ഇന്ത്യ ഭരിക്കുമ്പോൾ, ഗാന്ധി പകർന്നു നൽകിയ ആശയങ്ങൾ ഒരുനൂറാവർത്തി വിളിച്ചു പറയേണ്ട കാലമാണിത്.

10/09/2021

ദേ കണ്ടോ?
കോൺഗ്രസ്‌ ഒന്ന് നന്നാവുന്നു എന്നു തോന്നൽ ഉണ്ടായപ്പോൾ തന്നെ മറ്റു പാർട്ടികളിൽ ആളുകൾ കൂട്ടം കൂട്ടമായി കോൺഗ്രസ്സിലേക്ക് ഒഴുകാൻ തുടങ്ങി.

അപ്പൊ, ഒക്കെ ഒന്ന് ശരിയായാൽ......

ലഭ്യമായ കണക്ക് അനുസരിച്ച്, കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 16 മണ്ഡലങ്ങളിൽ നിന്നായി 223 പേർ കോൺഗ്രസിൽ ചേർന്നു.

10/09/2021

കരുത്തോടെ.
കരുതലോടെ.
പുതിയ തുടക്കം.
ഒന്നിച്ചൊന്നായ് മുന്നോട്ട്!

Address

Malappuram
676122

Alerts

Be the first to know and let us send you an email when Moulana Azad Cultural Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Moulana Azad Cultural Center:

Share