27/07/2020
മലയില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മലയില്‍ ഓഡിറ്റോറിയം കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റിനായി ഒരുങ്ങി. 50 കിടക്കകളാണ് ഇവിടെ ഒരുക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി/ ജില്ലാ ദുരന്തനിവാരണഅതോറിറ്റി ജില്ലാ കളക്ടര്‍/ കോഡൂര്‍ ഗ്രാമ പഞ്ചായത്ത് CFLTC മാനേജ്മെന്റ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് 19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് താമസിക്കാനായി മലയില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള വീടുകളും ഇതിനോടൊപ്പം തന്നെ തയ്യാറായിട്ടുണ്ട്.