09/07/2021
ഇത് വള്ളിക്കുന്ന് രണ്ടാം വാർഡിലെ കീഴയിൽ- കണ്ണംകുളങ്ങര റോഡ്,
രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായി നവീകരണം പൂർത്തീകരിച്ചു. ചെങ്കുത്തായ ഇടവഴി നാട്ടുകാരുടെ സഹകരണത്തോടെ റോഡാക്കിയാൽ റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട്
അനുവദിപ്പിക്കാമെന്ന് സ്ഥലം സന്ദർശിച്ചപ്പോൾ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. സ്ഥലം ലഭ്യമാക്കിയതോടെ സംസ്ഥാന ഫിഷറീസ് വകുപ്പിൽ നിന്നും 64.90 ലക്ഷം രൂപ വകയിരുത്തി റോഡ് നവീകരണം പൂർത്തീകരിക്കാൻ കഴിഞ്ഞു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് സഹകരിച്ച നല്ലവരായ നാട്ടുകാർ, ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ, വകുപ്പ് മന്ത്രി, മറ്റുള്ളവർ എല്ലാവരോടുമുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.