Aboojaseem

Aboojaseem Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aboojaseem, Library, Vellila, Malappuram.

11/05/2019

പ്രവാചകൻ മുഹമ്മദ്(ﷺ)എന്നെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല.. എനിക്ക് നബിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ടായിരുന്നില്ല.. എനിക്ക് ചെയ്യാന്‍ മടി ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ മാത്രം പഠിപ്പിച്ചു തന്ന ഒരു ആത്മീയ നേതാവ്.. അതിലപ്പുറം നബി എനിക്കാരുമായിരുന്നില്ല.. പക്ഷെ അന്നും പലരും നബിയെ പ്രാണനെ പോലെ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ എന്തിനു എന്ന ചോദ്യത്തിന് ആരും കൃത്യമായി ഒരു ഉത്തരം നല്‍കിയിരുന്നില്ല.. 'നമ്മുടെ നബിയല്ലേ, നമ്മള്‍ സ്നേഹിക്കണ്ടേ' എന്ന തികച്ചും യുക്തിരഹിതമായ ഒരു സ്നേഹം മാത്രം.. .

ഞാനെന്ന ആ ഇരുപതുകാരന്‍ അന്ന് വീരനായകന്മാര്‍ക്ക് പിറകിലായിരുന്നു.. ഹീറോസിനെ മനസ്സില്‍ കൊണ്ട് നടക്കാനായിരുന്നു എനിക്കിഷ്ടം. ഭഗത് സിംഗ് മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവരും ഷെര്‍ലക് ഹോംസ് മുതല്‍ മംഗലശ്ശേരി നീലകണ്ഠന്‍ വരെയുള്ളവരും അന്നെന്റെ ഹീറോസ് ആയിരുന്നു.. എന്നിട്ടും നബി എനിക്കൊരു ഹീറോ അല്ലായിരുന്നു. കുറെ ആചാരങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ച, എനിക്ക് മനപാഠം ആക്കാന്‍ ബുദ്ധിമുട്ടുള്ള മന്ത്രോച്ചാരണങ്ങളുടെ രചയിതാവ് മാത്രം.. പള്ളിയുടെ ഒരു മൂലയില്‍ തസ്ബീഹ് മാലയില്‍ മന്ത്രങ്ങള്‍ ചൊല്ലിയിരിക്കുന്ന ഒരു സന്യാസി.

പിന്നീടെന്ന്‍ മുതലാണ്‌ നബി എനിക്കൊരു ഹീറോ ആയി മാറിയത്? ആ നാമം കേള്‍ക്കുമ്പോള്‍ പോലും എന്റെ കൈകള്‍ രോമാഞ്ചംഅണിയാന്‍ തുടങ്ങിയത്?
---------
പലരെയും എന്ന പോലെ എന്നെയും ഇസ്ലാമിലേക്ക് ആകര്‍ഷിച്ചത് ഖുര്‍ആന്‍ തന്നെയാണ്.. ഖുര്‍ആന്റെ ആ കമാന്റിംഗ് പവര്‍, വിപ്ലവവിമോചനആദര്‍ശങ്ങള്‍, ഹീറോയിസങ്ങളും പഞ്ച് ഡയലോഗുകളും വിപ്ലവങ്ങളും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ആ ഇരുപതുകാരന് ഇറെസിസ്റ്റിബിള്‍ തന്നെ ആയിരുന്നു.. ഖുര്‍ആനു ശേഷം ഞാന്‍ വായിക്കുന്ന ഒരു ഇസ്ലാമികഗ്രന്ഥം 'ഫാറൂഖ് ഉമര്‍' എന്ന ഉമറിന്റെ ചരിത്രമായിരുന്നു.. അത് വായിക്കുമ്പോള്‍.. ഇത് വരെ കാണാത്ത, അറിയാത്ത തരത്തിലുള്ള ഒരു ഹീറോ.. എന്റെ റൊമാന്റിക്‌ ഭാവനകള്‍ ഒരിക്കലും സങ്കല്പ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള സദ്‌ഭരണവും നീതിനിര്‍വ്വഹണവും. എന്റെ മനസ്സില്‍ അത് വരെ ഉണ്ടായിരുന്ന എല്ലാ നായകന്മാര്‍ക്കും മേലെ ഉമര്‍ ജ്വലിച്ചു നിന്നു.. ഞാന്‍ ഒരു കട്ട ഉമര്‍ ഫാന്‍ ആയി എന്ന് തന്നെ പറയാം..

പിന്നെ ഞാന്‍ വായിച്ച പുസ്തകം ഖാലിദിനെ കുറിച്ചായിരുന്നു.. മരുഭൂമിയുടെ പരുക്കന്‍ മണ്ണില്‍ പിറന്ന ഈ അറബിമുഷ്കന്റെ വാള്‍തലപ്പുകള്‍ റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ തകര്‍ത്തെറിയുന്നത് ഞാന്‍ അത്ഭുതത്തോടെ മാത്രമാണ് വായിച്ചത്..
ഹേയ്.. നോക്കൂ.. എന്റെ മനസ്സിനെ കീഴടക്കിയ രണ്ടു വീരനായകന്മാര്‍.. അത് വരെ ഞാന്‍ കൊണ്ടുനടന്നിരുന്ന എല്ലാ ഹീറോസിനെയും നിഷ്പ്രഭരാക്കിയ പുലിക്കുട്ടികള്‍..

ബട്ട്‌, സീ, ഇവര്‍ രണ്ടു പേരും ഒരു നേതാവിന്റെ അനുയായികള്‍ മാത്രമാണ്.. എന്ന് വച്ചാല്‍ എന്റെ മനസ്സിലെ എല്ലാ ഹീറോസിനെയും കടത്തിവെട്ടി ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ഈ രണ്ടു ഹീറോസിന് ഒരു ഹീറോ ഉണ്ട്.. ഇവര്‍ ഇത്രമാത്രം ഉണ്ടെങ്കില്‍ അദ്ദേഹം എത്ര മാത്രം ആയിരിക്കും..? പക്ഷെ അറിഞ്ഞ കഥകളിലെ ആ മനുഷ്യന്‍ ഒരു ഹീറോ അല്ലായിരുന്നല്ലോ.. ഉക്കാള ചന്തയിലെ ഗുസ്ഥിപിടിത്തക്കാരനെ ഖലീഫ ഉമര്‍ ആക്കി മാറ്റാന്‍ മാത്രം കഴിവുള്ള, ഖാലിദിനെ സൈഫുല്ലാഹ് ആക്കി മാറ്റാന്‍ മാത്രം മികവുള്ള ആളായിരുന്നോ?

പ്ലീസ് കം റ്റു മി.. സീ, മൈ ഹാര്‍ട്ട്‌ ഈസ്‌ എക്സ്ട്രീംലി വെയ്റ്റിംഗ് ഫോര്‍ എന്‍ അക്കമ്പ്ലിഷ്ഡ് ഹീറോ ഫോര്‍ ഏജസ്.. ഇഫ്‌ യൂ ആര്‍ ദാറ്റ് വണ്‍, പ്ലീസ്... എവിടെയാണ് അങ്ങ് ഒളിച്ചിരിക്കുന്നത്..? ഇന്ന് വരെ കേട്ട പണ്ഡിതപുരോഹിതന്മാരുടെ വാഗ്ദ്ദോരണികളില്‍ ഇടം കൊടുക്കാതെ അങ്ങയുടെ വീരചരിതങ്ങള്‍ ഏത് പുസ്തകത്താളുകളിലാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്.?
ഓ ഗോഡ്.. പ്ലീസ് ഷോ മി മൈ റിയല്‍ ഹീറോ..
--------------------------------------------
"How one man single handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades."
തോമസ്‌ കാര്‍ലൈലിന്റെ ഈ ചോദ്യം എന്‍റെത് കൂടിയായിരുന്നു.. എങ്ങനെയാണ് ഒരു മനുഷ്യന്‍ ഒറ്റയ്ക്ക്, യുദ്ധക്കൊതിയന്മാരും ബദവികളുമായ ഗോത്രവര്‍ഗമനുഷ്യരെ ലോകം കണ്ട ഏറ്റവും ശക്തവും നാഗരികവുമായ ഒരു രാഷ്ട്രം ആക്കി മാറ്റിയെടുത്തത്, അതും വെറും രണ്ടു പതിറ്റാണ്ട് കൊണ്ട്? അണ്‍ബിലീവബിള്‍..

കാര്‍ലൈലിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ 'സ്വന്തം കൈ കൊണ്ട് വസ്ത്രങ്ങള്‍ തുന്നിയിരുന്ന ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടത് പോലെ ലോകത്ത് കിരീടം വച്ച ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെട്ടിട്ടില്ല'. അതിനു മാത്രം ഈ മനുഷ്യന്‍ ആരാണ്? ലോകത്ത് ഇദ്ദേഹം സ്നേഹിക്കപ്പെട്ടത് പോലെ മറ്റൊരു മനുഷ്യനും സ്നേഹിക്കപ്പെട്ടിട്ടില്ല.. ഉഹുദിന്റെ രണാങ്കണത്തില്‍ നബിക്ക് നേരെ വരുന്ന അസ്ത്രങ്ങള്‍ സ്വന്തം മാറ് കൊണ്ട് തടയാന്‍ അനുയായികള്‍ മത്സരിക്കുകയായിരുന്നു. നബിയുടെ നെഞ്ചോട്‌ ചേര്‍ന്ന് മരിച്ചു വീഴുമ്പോഴും അവര്‍ പുഞ്ചിരിക്കുന്നു.. ഹുബൈബിനെ പിടിച്ചു കെട്ടി അയാളുടെ ശരീരത്തില്‍ നിന്നും മാംസകഷ്ണങ്ങള്‍ അറുത്തെടുക്കുമ്പോള്‍ ശത്രുക്കള്‍ ചോദിച്ചു.. 'ഹുബൈബ്, നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ്‌ ആവുകയും അങ്ങനെ നീ നിന്റെ കുടുംബത്തോടൊപ്പം സുഖമായി കഴിയുന്നതും ആലോചിച്ചു നോക്കൂ..' വേദന കൊണ്ട് പ്രാണന്‍ വിടുമ്പോഴും ഹുബൈബ് നല്‍കിയ മറുപടി 'എന്റെ നബിയുടെ ദേഹത്ത് ഒരു പോറല്‍ എങ്കിലും വീഴുന്നത് തടയാന്‍ എന്റെ കുടുംബത്തെ മുഴുവന്‍ ബലി കഴിക്കാന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു.. ഇങ്ങനെയാണ് ഒരു ജനത നബിയെ സ്നേഹിക്കുന്നത്.. ഇത്രയധികം മനുഷ്യരാല്‍ സ്നേഹിക്കപ്പെടാന്‍ മാത്രം നബിക്കുള്ള പ്രത്യേകത എന്താണ്? ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് നബിയുടെ ഹീറോയിസം കിടക്കുന്നതും..

ലോകം ഒന്നടങ്കം ഏകാധിപതികളും അക്രമികളും അധിനിവേഷകരും ചേര്‍ന്നു പങ്കിട്ടെടുത്ത കാലത്ത്, എല്ലാ സ്വേച്ചാതിപതികളെയും തന്റെ ചൂണ്ടുവിരലില്‍, ദൈവമല്ലാത്ത എല്ലാ ശക്തികളെയും നിഷേധിച്ച തന്റെ ഒരൊറ്റ മുദ്രാവാക്യത്തില്‍ സ്ഥബ്ദരാക്കി നിര്‍ത്തിയ റോറിംഗ് ലയണ്‍.. ലോകത്ത് ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു മരുഭൂമിയില്‍ ജനിച്ച അനാഥന്‍, പിന്നിയ പാദരക്ഷകളും കീറിതുന്നിയ വസ്ത്രങ്ങളും ധരിച്ച ഇടയന്‍, പക്ഷെ ഓരോ യവനചക്രവര്‍ത്തിമാരോടും പേര്‍ഷ്യന്‍ രാജാക്കന്മാരോടും അവരെന്താണ് ചെയ്യേണ്ടത് എന്ന് അങ്ങോട്ട്‌ പറഞ്ഞു കൊടുത്തു.. ആരെയും കൂസാത്ത മരുഭൂമിയുടെ പുത്രന്‍.. ലോകത്തെ സര്‍വ്വവിധ ചൂഷകരുടെയും വരേണ്യവര്‍ഗങ്ങളുടെയും മോസ്റ്റ്‌ വിയേഡര്‍ നൈറ്റ്മെയര്‍.. ദി വാലറസ്‌ വാരിയര്‍.. ദി സ്ട്രെന്യുസ് റെവൊലൂഷണിസ്റ്റ്.. ദി വണ്‍ ആന്‍ഡ്‌ ഒണ്ലി മുഹമ്മദ്‌ റസൂലുല്ലാഹ്.. ദി ഹീറോ..!

-----------
നബി ജനിക്കുമ്പോള്‍ അനാഥനായിരുന്നു, മരിക്കുമ്പോള്‍ അറേബ്യയുടെ ഭരണാധികാരിയും. അദ്ദേഹം ജനിക്കുമ്പോള്‍ അറേബ്യ പ്രതിമകളുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു, മരിക്കുമ്പോള്‍ ലോകം കണ്ട ഏറ്റവും നാഗരികവും പുരോഗമാത്മകവുമായ രാഷ്ട്രം. അദ്ദേഹം ജനിക്കുമ്പോള്‍ ലോകം കിസ്റ ഹിര്‍ക്കല്‍മാരുടെ എകാധിപത്യത്തിന്‍ കീഴിലായിരുന്നു, എന്നാല്‍ നബി മരിച്ചു ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരെല്ലാം വിസ്മൃതിയിലാണ്ടു പോയിരുന്നു. അദ്ദേഹം ജനിക്കുമ്പോള്‍ അറബികള്‍ ഒന്നിനും കൊള്ളാത്ത അപരിഷ്കൃത മൂഢരായിരുന്നു, മരിക്കുമ്പോള്‍ അവര്‍ ലോകത്തിന്റെ തന്നെ കടിഞ്ഞാണ്‍ പിടിക്കാന്‍ പ്രാപ്തരായിരുന്നു.

അദ്ദേഹം ജനിക്കുമ്പോള്‍ അവര്‍ നിസ്സാരകാര്യങ്ങള്‍ക്ക് ചോരപുഴകള്‍ ഒഴിക്കിയിരുന്ന കാടന്മാരായിരുന്നു, എന്നാല്‍ നബിക്ക് ശേഷം, മരണാസന്നവേളയിലെ ദാഹജലം പോലും അപരന് ദാനം ചെയ്യാന്‍ മാത്രം ഉന്നതരായി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ അറേബ്യ മദ്യത്തിന്റെയും വ്യഭിചാരത്തിന്റെയും ചൂതാട്ടത്തിന്റെയും കളിത്തൊട്ടിലായിരുന്നു, മരിക്കുമ്പോള്‍ ഇവയൊന്നും ആ നാട്ടില്‍ കണികാണാന്‍ പോലും കിട്ടാനില്ലായിരുന്നു. നബി ജനിക്കുമ്പോള്‍ ബിലാലുമാര്‍ അടിമകളായിരുന്നു , മരിക്കുമ്പോള്‍ അവര്‍ ഒരു രാഷ്ട്രത്തിന്റെ തന്നെ നേതാക്കള്‍ ആയി മാറിയിരുന്നു. നബി ജനിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ കുഴിമാടങ്ങളില്‍ അടക്കപ്പെടുന്നവര്‍ ആയിരുന്നു, മരിക്കുമ്പോള്‍ അവര്‍ ഇഹലോകത്തെ ഏറ്റവും ശ്രേഷ്ടമായ സൃഷ്ടി ആയി മാറിയിരുന്നു.. ഒരു ജനതയെ ഇത്രമാത്രം മാറ്റിയെടുക്കാന്‍ കഴിഞ്ഞ വേറെ ആരാണ് ഉള്ളത്..?

“If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad?” (Alphonse de Lamartine)

ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നേടിയവന്‍.. തനിക്ക് മുമ്പില്‍ ഓഫറുകളുമായി വന്നവരോട് 'എന്റെ വലതുകയ്യില്‍ സൂര്യനും ഇടതുകയ്യില്‍ ചന്ദ്രനും തന്നാല്‍ പോലും പിന്തിരിയില്ല' എന്ന് പറഞ്ഞപ്പോള്‍ കാണിച്ച ആദര്‍ശപ്രതിബദ്ധത. കൂടെ നില്‍ക്കാന്‍ വെറും മൂന്നു അനുയായികള്‍ മാത്രമുള്ളപ്പോഴും ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വത്തിന്റെ സിംഹാസനം കടപുഴക്കിയെറിയുന്നത് സ്വപ്നം കണ്ട, സ്വന്തം നാടുവിട് പോകുമ്പോഴും പിടിക്കാന്‍ വന്നവന് അതേ സാമ്രാജ്യത്വത്തിന്റെ അധികാരിയുടെ കങ്കണങ്ങള്‍ വാഗ്ദാനം ചെയ്തു പറഞ്ഞു വിട്ട അനിതരസാധാരണമായ ആത്മവിശ്വാസം...

സഫാമലക്ക് മുകളിലെ പ്രഖ്യാപനത്തില്‍ കാണിച്ച ആ ചങ്കൂറ്റവും നയതന്ത്രജ്ഞതയും. ഹുദൈബിയ സന്ധിയില്‍ തന്റെ കൂടെയുള്ളവര്‍ അങ്ങോട്ട്‌ വന്നാല്‍ തിരിച്ചയക്കണ്ട എന്നും ഇങ്ങോട്ട് വന്നാല്‍ തിരിച്ചയക്കാം എന്നും കരാറില്‍ ഒപ്പ് വയ്ക്കുമ്പോള്‍, ഉള്ളു നിറഞ്ഞ ചിരിയിലും നിറഞ്ഞു നിന്ന തന്റെ അനുയായികളിലുള്ള ദൃഡവിശ്വാസം.. തന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്നവരോട് 'ഞാന്‍ അറബികളുടെ രാജാവല്ല, ദൈവത്തിന്റെ അടിമ മാത്രം' എന്ന് പറഞ്ഞ എളിമ, മക്ക കൈപ്പിടിയില്‍ വന്നപ്പോഴും ഒട്ടകപ്പുറത്ത് താടി മുട്ടാന്‍ തക്കവണ്ണം തലകുനിച്ചു വന്ന വിനയം, കഅബക്ക് മുകളില്‍ കയറി വിജയം വിളംബരം ചെയ്യാന്‍ വേണ്ടി അതസ്ഥിതന് ചവിട്ടിക്കയറാന്‍ തന്റെ തോള്‍ കാണിച്ചു കൊടുത്ത ആ ഗൂസ്ബമ്പിംഗ് മൊമന്റ്റ്.

രാവിന്റെ അന്ത്യയാമങ്ങളില്‍ ഉറക്കമില്ലാതെ, താടിരോമങ്ങള്‍ നനയുന്ന, കാലില്‍ നീര് വരുന്ന പ്രാര്‍ഥനകളിലെ അചഞ്ചലമായ ദൈവവിശ്വാസം.. ഒടുവില്‍ അറഫാമലക്ക് മുകളില്‍ വച്ച് 'ജാഹിലിയ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ഞാനിതാ എന്റെ കാല്‍ച്ചുവട്ടില്‍ ചവിട്ടിതാഴ്ത്തുന്നു' എന്ന് പറഞ്ഞ വീരേതിഹാസരചന.. ദി ലെജന്റ്.. എങ്ങനെ ഇതെല്ലാം സാധിച്ചു എന്നതിന് ഭൌതികമായി ചിന്തിച്ചാല്‍ ഒരു മറുപടിയും കിട്ടാന്‍ പോവുന്നില്ല. അതിന്റെ ഉത്തരവും കിടക്കുന്നത് കയ്യിലെ ആ ഗ്രന്ഥത്തില്‍ തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നിലെ ശക്തി. ദൈവം. ദൈവവചനങ്ങള്‍.. മുഹമ്മദിന്റെ കരുത്ത്. പ്രപഞ്ചത്തിന്റെ നാഥന്‍ തെരഞ്ഞടുത്ത ദൂതന്‍..

ഇനിയും എങ്ങോട്ടാണ് ഒരു ഹീറോക്ക് വളരാന്‍ കഴിയുക..? ഇല്ല.. ഇതാണ് നായകസങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണത.. ഇതിനപ്പുറത്തേക്ക് ഒരു നായകനില്ല. സാധ്യമല്ല.. എന്റെ മനസ്സിലെ എല്ലാ വീരനായകന്മാരും പൊലിഞ്ഞു പോയിരിക്കുന്നു.. ഇതാ എന്റെ നായകന്മാര്‍ കടലില്‍ അസ്തമിച്ചിരിക്കുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചപ്പോള്‍ താരങ്ങളും പൂര്‍ണ്ണചന്ദ്രനും എല്ലാം മറഞ്ഞു പോയത് പോലെ..

"പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.” - തോമസ് കാര്‍ലൈല്

28/03/2017

റിയാദുസ്വാലിഹീൻ - വിഷയം:
സജ്ജനങ്ങളെയും ദുർബലരെയും പാവ ങ്ങളെയും ഉപദ്രവിക്കുന്നതിന്ന് താക്കീത്.

”സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്.”( 33/58)

”എന്നിരിക്കെ അനാഥയെ നീ അടിച്ചമർത്തരുത് ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്. ” (93/910)

251. ജുൻദുദ്ദബ്‌നു അബ്ദുല്ലാ(റ) നിവേദനം: നബി(സ) പറഞ്ഞു:ആരെങ്കിലും സുബഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ ഇടയാകരുത്. തിർച്ചയായും ആരുടെയെങ്കിലും ബാധ്യതയെ അല്ലാഹു ചോദ്യം ചെയ്താൽ അവനെ പിടികൂടി നരകത്തിലേക്ക് മുഖം കുത്തി എറിയുന്നതാണ്. (മുസ്‌ലിം)

20/03/2017

റിയാദുസ്വാലിഹീൻ - വിഷയം:
നബിചര്യ മുറുകെ പിടിക്കുക

അല്ലാഹു അവന്റെ റസൂലിന്(സ) വിവിധ രാജ്യക്കാരിൽ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും(സ) അടുത്ത കുടുംബങ്ങൾക്കും അനാഥകൾക്കും അഗതികൾക്കും വഴിപോക്കർക്കുമുള്ള താകുന്നു. അത് (ധനം) നിങ്ങളിൽ നിന്നുള്ള ധനികൻമാർക്കിടയിൽ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാൻ വേണ്ടിയാണത്. നിങ്ങൾക്കു റസൂൽ(സ) നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കുകയും ചെയ്യുക. (സൂറ: ഹശ്ർ: 7)

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു. (സൂറ: നജ്മ്: 3,4)

(നബി(സ)യേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (സൂറ: ആലു ഇംറാൻ: 31)

തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട് . അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നവർക്ക്. (സൂറ: അൽ അഹ്‌സാബ് :21)

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാക്കുകയും, നീ വിധികൽപിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവർ വിശ്വാസികളാവുകയില്ല. (സൂറ: നിസാഅ്: 65 )

ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാ ണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും(സ)മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ്‌ വേണ്ടത് ) (സൂറ: നിസാഅ്: 59)

(അല്ലാഹുവിന്റെ) ദൂതനെ ആർ അനുസരിക്കുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അനുസരിച്ചു. (സൂറ: നിസാഅ്: 80)

തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്. അല്ലാഹുവിന്റെ പാതയിലേക്ക്. (സൂറ: ശൂറാ: 52,53)

ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (സൂറ: അൽ നൂർ: 63 )

നിങ്ങളുടെ വീടുകളിൽ വെച്ച് ഓതികേൾപിക്കപ്പെട

റിയാദുസ്വാലിഹീൻ - വിഷയം: നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക...
05/03/2017

റിയാദുസ്വാലിഹീൻ - വിഷയം:
നന്മക്കും പുണ്യത്തിനും പരസ്പരം സഹായിക്കുക.

പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. (സൂറ: മാഇദ: 2)

കാലം തന്നെയാണ്സത്യം, തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (സൂറ: അസ്വർ: 1, 2, 3 )

ഇമാം ശാഫിഈ(റ) പറയുകയുണ്ടായി: ഈ അദ്ധ്യായത്തെ സംബന്ധിച്ച് ആലോചിക്കാതെ ജനങ്ങളിൽ അധികമാളുകളും ഒരു തരം അശ്രദ്ധയിലായിരിക്കുകയാണ്.

122. സൈദ്(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്ന ഒരു യോദ്ധാവിനെ തയ്യാറാക്കിയവൻ യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ്. യോദ്ധാവിന്റെ വീട്ടിൽ പിൻഗാമി എന്നവണ്ണം നല്ല രീതിയിൽ പ്രവർത്തിച്ചവനും യുദ്ധത്തിൽ പങ്കെടുത്തവനെ പോലെയാണ്. (മുത്തഫഖുൻ അലൈഹി)

123. ഇബ്‌നു അബ്ബാസ്(റ) നിവേദനം: റൗഹായിൽ വെച്ച് ഒരു കൂട്ടം ആളുകളെ നബി(സ) കണ്ട് മുട്ടി. അപ്പോൾ അവിടുന്ന് ചോദിക്കുകയുണ്ടായി: നിങ്ങൾ ഏത് വിഭാഗക്കാരാണ്? അവർ പറഞ്ഞു: മുസ്‌ലിങ്ങൾ തന്നെ. അപ്പോൾ അവർ ചോദിച്ചു: നിങ്ങൾ ആരാണ്? നബി(സ) പറയുകയുണ്ടായി: അല്ലാഹുവിന്റെ ദൂതൻ. അപ്പോൾ ഒരു സ്ത്രീ അതിന്റെ ഒരു കുഞ്ഞിനെ എടുത്തുയർത്തി കൊണ്ട് നബി(സ)യോട് ചോദിക്കുകയുണ്ടായി: പ്രവാചകരെ, ഇവന് ഹജ്ജുണ്ടോ ? നബി(സ) പറയുകയുണ്ടായി: അതെ, നിനക്കും അതിന്റെ പ്രതിഫലമുണ്ടാകും. (മുസ്‌ലിം)

124. അബൂമുസൽ അശ്അരി(റ) നിവേദനം: നബി(സ) അരുളി: തന്നോട് കൽപിച്ചത് നിർവ്വഹിക്കുകയും അവകാശികൾക്ക് പരിപൂർണ്ണമായി നൽകുകയും ചെയ്യുന്ന വിശ്വസ്തനായ ഖജനാവ് സൂക്ഷിപ്പുകാരൻ ധർമ്മം ചെയ്യുന്നവരിൽ ഒരുവനാണ്. (മുത്തഫഖുൻ അലൈഹി)

To Install റിയാദുസ്വാലിഹീൻ, kindly click on below link

https://play.google.com/store/apps/details?id=com.sfrsminfotech.riyadussalihin&hl=en

05/03/2017

റിയാദുസ്വാലിഹീൻ - വിഷയം:
ബാഹ്യവും ആന്തരീകവുമായ മുഴുവന്‍ വാക്കുകളിലും പ്രവൃത്തികളിലും ഉദ്ദേശ ശുദ്ധിയും അല്ലാഹുവിന്‍റെ പ്രീതിയും

അല്ലാഹു പറയുന്നു:

‘കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല.അതത്രെ വക്രതയില്ലാത്ത മതം’ (സൂറ: ബയ്യിന – 5 )

‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്അവങ്കല്‍ എത്തുന്നത്’. (സൂറ: ഹജ്ജ്: 37)

‘(നബി(സ)യേ,) പറയുക: നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നിങ്ങള്‍ മറച്ചു വെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയുന്നതാണ്’. (സൂറ: ആലു ഇംറാന്‍: 29)

1. അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ്(റ) വില്‍ നിന്ന്, അദ്ദഹം പറഞ്ഞു: നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത് ഉദ്ദേശമനുസരിച്ച് മാത്രമാ കുന്നു. ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതെന്തോ അതണ്ടാണ് ലഭിക്കുക. ആരെങ്കിലും അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കുമണ്ടാണ് പാലായനം നടത്തുന്നതെങ്കില്‍ അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും തിരുദൂതനിലേക്കും തന്നെയായിരിക്കും. ആരുടെയെങ്കിലും പാലായനം അയാള്‍ നേടാനുദ്ദേശിക്കുന്ന ഐഹിക ക്ഷേമത്തേയോ, വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതുതന്നെയായിരിക്കും. (മുത്തഫഖുന്‍ അലൈഹി)

മുഹദ്ദിസുകളുടെ തലവന്‍ ഇമാം അബ്ദുല്ലാഹ്മുഹമ്മദ് ബിന് ഇസ്മാഈല്‍ അല്‍ ബുഖാരിയും, അബുല്‍ഹുസൈന്‍ മുസ്‌ലിം ഇബ്‌നു ഹജ്ജാജ് അന്നയ്‌സാബൂരിയും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് രേഖപ്പെടുത്തിയിരിക്കുന്നു. അവ രുമണ്ടാണ് വിശുദ്ധ ഖുര്‍ആനിനു ശേഷം വിരചിതമായ ഏറ്റവും സ്വീകാര്യമായ ഗ്രന്ഥങ്ങള്‍.

2. വിശ്വാസികളുടെ മാതാവായ ആയിശ(റ) പറയുന്നു: നബ(സ) പറയുക യുണ്ടായി: ‘കഅ്‌ ബക്കെതിരെ യുദ്ധം ചെയ്യാന്‍ ഒരു സൈന്യം വരും. അവര്‍ ബൈദാഇലെത്തിയാല്‍ അവരുടെ ആദ്യം മുതല്‍ അവസാനം വരെയുള്ള മുഴുവനാളുകളെയും ഭൂമി വിഴുങ്ങിക്കളയും’. ആയിശ(റ) പറയുന്നു: അല്ലാഹുവിന്‍റെ ദൂതരെ, യുദ്ധം ചെയ്യാത്തവരായി ആ പ്രദേശങ്ങളിലുള്ള ആളുകളും അവിടങ്ങളിലുള്ള വ്യാപാര സ്ഥലങ്ങളുമൊക്കെ അക്കൂട്ട ത്തില്‍പ്പെടുമോ എന്ന് ഞാന്‍ ചോദിച്ചു.അവിടുന്ന് പറയുകയുണ്ടായി: ‘അവരുടെ ആദ്യം മുതല്‍ അവസാനം വരെ നശിപ്പിക്കപ്പെടുകയും പിന്നീട്

05/03/2017

പരീക്ഷപ്പേടി പടിക്ക് പുറത്ത്..
=======================
ആധുനികകാലത്ത് "പരീക്ഷ" മഹാമേരുവായ ഒരു കടമ്പയായിട്ടുണ്ട് എന്നതാണ് കാര്യം. എല്ലാം പഠിച്ചാലും ഉള്ളിന്റെ ഉള്ളിൽ പേടിയുടെ ഒരു വൈകാരിക തലം എവിടെയോ രൂപപ്പെടുന്നുണ്ട്. ചിലപ്പോൾ പരീക്ഷ, ഒരു കുടുംബത്തിന്റെ തന്നെ അതി ദുർഘടവും സങ്കീർണ്ണവുമായ ആധിയും ആകുലതയുമായി മാറിയിട്ടുണ്ട്. പരീക്ഷയെ സധൈര്യം നേരിടാനും പരീക്ഷപ്പേടി ഹാളിനും മനസ്സിനും പുറത്തു വെക്കാനുമുള്ള ശക്തി മന്ത്രങ്ങളാണ് താഴെ. പതിവാക്കണം, നമ്മുടെ സഹോദരങ്ങൾക്ക് എത്തിച്ചു കൊടുക്കണം.
💐💐💐💐💐💐💐💐💐💐
1) പരീക്ഷാ ദിവസങ്ങളിൽ തഹജ്ജുദ് നിസ്കാരശേഷവും പരീക്ഷക്ക്‌ മുമ്പും പരീക്ഷാ ദിവസങ്ങളിലും താഴെ പറയുന്ന സ്വലാത്ത് 11 തവണ ചൊല്ലുക.
اللَّهُمَّ صَلِّ عَليَ سَيِدِنَا مُحَمَّدٍ مُحْيِ النُّفُوسِ صَلَاةً تُسْعِدُنَا بِهِ فِي جَمِيعِ الدُرُوسِ وَ عَليَ اۤلِهِ وَ صَحْبِهِ وَ سَلِّمْ
💐💐💐💐💐💐💐💐💐💐
2) പരീക്ഷാദിവസങ്ങളിൽ അഞ്ചു വഖ്‌ത്‌ നിസ്ക്കാര ശേഷവും 7 പ്രാവശ്യം (الم نشرح) സൂറത്ത് ഓതി നെഞ്ചിൽ ഊതുക.
💐💐💐💐💐💐💐💐💐💐
3) ഉറങ്ങുന്നതിനു മുമ്പ്
وَالسَابِقُونَ السَابِقُرونْ اُلۤئِكَ الْمُقَرَّبُرونْ (الواقعة ۱۱،۱٢) എന്ന ആയത്‌ 11 തവണ ചൊല്ലുക
💐💐💐💐💐💐💐💐💐💐
4) പരീക്ഷാഹാളിലേക്ക് കടക്കുമ്പോൾ
وَ قُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَ أَخْرِجْنِي مُخْرَجَ صِدْقٍ وَ اجْعَل لِِّي مِن لَّدُنْكَ سُلْطَانًا نَّصِيرً
(ഇസ്‌റാഅ 80) ഈ ആയത്ത് ഒരു പ്രാവശ്യം ചൊല്ലുക.
💐💐💐💐💐💐💐💐💐💐
5) ചോദ്യപേപ്പർ ലഭിക്കുമ്പോൾ
بِسْمِ اللَهِ تَوَكَّلْتُ عَليَ اللَهِ بِحَقِّ مُحَمَّدٍ ﷺ
ഒരു പ്രാവശ്യം ചൊല്ലുക
💐💐💐💐💐💐💐💐💐💐
6) ഉത്തരം കിട്ടതിരിക്കുകയോ മറക്കുകയോ ചെയ്താൽ,
لَا إِلاَهَ إِلاّٰ اَنْتَ سُبْحَانَكَ اِنِّي كُنْتُ مِنَ الظّٰلِمِينْ.
എന്നത് ഒരു പ്രാവശ്യം ചൊല്ലിയശേഷം
اَللّٰهُمَّ صَلِّ عَلَيْه.. اَللّٰهُمَّ صَلِّ عَلَيْه..اَللّٰهُمَّ صَلِّ عَلَيْه
എന്ന സ്വലാത്തുള്ളമീർ ..ആവർത്തിച്ചു ചൊല്ലുക
💐💐💐💐💐💐💐💐💐💐
7) പേപ്പർമടക്കുമ്പോൾ..
اَلْحَمْدُ لِلَهِ الَذِي هَدٰنَا لِهَذَا وَ مَا كُنَّاَ لِنَهْتَدِيَ لَوْلاَ أَنْ هَدٰنَا اللَهُ(سورة الأعراف 43)
ഒരു പ്രാവശ്യം ചൊല്ലുക
💐💐💐💐💐💐💐💐💐💐
8) പേപ്പർ തിരിച്ചു കൊടുക്കുമ്പോൾ
اَلْحَمْدُ لِلَهِ الَذِي بِنِعْمَتِهِ تَتِمُّ الصَالِحَاتْ
എന്നു ച

22/02/2017

Address

Vellila
Malappuram
679324

Website

Alerts

Be the first to know and let us send you an email when Aboojaseem posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category