Nila Tourism Bridge Ponnani

Nila Tourism Bridge Ponnani Nila Tourism Bridge is a bridge connecting Ponnani Fishing Harbor and Karma Coastal Road.

കേരളത്തിലെ മലപ്പുറം ജില്ലയിൽ പൊന്നാനി ഫിഷിങ്ങ് ഹാർബറിനേയും, കർമ തീര ദേശ റോഡിനേയും ബന്ധിപ്പിക്കുന്ന പുതിയൊരു പാലമാണ് ''നിള ടൂറിസം പാലം പൊന്നാനി'' (Nila Tourism Bridge Ponnani).

ടൂറിസം, ഗതാഗത മേഖലകളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി നിള ടൂറിസം പാലവും, നിളയോര പാതയും യാഥാർഥ്യമായി.

2023 ഏപ്രിൽ 25 - ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉത്‌ഘാടനം നിർവഹിച്ചു. ശിലാഫലകം മന്

ത്രി അനാച്ഛാദനം ചെയ്തു. പൊന്നാനി എം.എൽ.എ പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ്‌സ് വൈസ് ചെയർമാനും മുൻ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണൻ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. പൊന്നാനി മുൻസിപ്പിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

നിളയോര പാതയേയും, പൊന്നാനി മത്സ്യ ബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിർമ്മിച്ചിട്ടുള്ളത്. കിഫ്‌ബി മുഖേനയാണ് നിർമ്മാണ തുക അനുവദിച്ചത്.

330 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ വീതിയുണ്ട്. രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോട് കൂടിയ നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജല ഗതാഗത സാധ്യതകൾ മുന്നിൽ കണ്ട്‌ കനോലിയിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസമുണ്ടാക്കാത്ത രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. NB: This ''Nila Tourism Bridge Ponnani'' page is not an Official


Anish Nellickal®: 9946709899
Whatsapp No: 9946881099
www.nellickalnursery.com

Address

Nila Road, Keezhillam, Ponnani
Malappuram
679577

Alerts

Be the first to know and let us send you an email when Nila Tourism Bridge Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nila Tourism Bridge Ponnani:

Share