Kerala Unani Medical Officers Assosciation

Kerala Unani Medical Officers Assosciation KUMOA is a Organisation of Unani doctors. who are working as Unani Medical Officers in Various Unani Dispensories Across Kerala.

മാറാക്കര ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി യൂനാനി ഇന്ന് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  നാട്ടുകാരും, ര...
15/08/2022

മാറാക്കര ഗ്രാമപഞ്ചായത്ത് ആയുഷ് പി എച്ച് സി യൂനാനി ഇന്ന് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നാട്ടുകാരും, രോഗികളും എല്ലാം എത്തിച്ചേർന്നു മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മാറാക്കര ഗ്രാമപഞ്ചായത്തിലെ മെമ്പർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടിലെ മുതിർന്ന കാരണവന്മാർ എല്ലാവരും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെയും എല്ലാം ബോധ്യപ്പെടുത്തി തുടർന്ന് പായസവും ലഡു വിതരണവും നടന്നു, യൂനാനി ഡിസ്പെൻസറി, ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനവും നടന്നു ഇത്തവണ സ്വാതന്ത്ര്യദിനാഘോഷം ജനങ്ങൾ ഏറ്റെടുത്തു.

ജനകീയ ഡോക്ടർക്ക് കുരുന്നുകളുടെ ആദരം........................................കൊടുവള്ളി: ഡോക്ടേർസ് ദിനത്തോടനുബന്ധിച്ച് ആരാമ...
02/07/2022

ജനകീയ ഡോക്ടർക്ക് കുരുന്നുകളുടെ ആദരം........................................
കൊടുവള്ളി: ഡോക്ടേർസ് ദിനത്തോടനുബന്ധിച്ച് ആരാമ്പ്രവും പരിസര പ്രദേശങ്ങളിലുമായുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായ യൂനാനി ഡോക്ടർ ബുഷൈറ.ബി.പി യെ ആരാമ്പ്രം.ജി.എം.യു.പി എസ് "ഗുൽഷൻ " ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ജയപ്രകാശ് പറക്കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപകൻ സുരേഷ് ബാബു.പി കെ ഉപഹാരം സമർപ്പിച്ചു. സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപകൻ സുരേഷ് ബാബുസാറിനുള്ള ഉർദു ക്ലബിൻ്റെ ഉപഹാരം അധ്യക്ഷൻ ഹരിദാസൻ പി.കെ സമർപ്പിച്ചു. അധ്യാപകരായ ഷീജ കെ.ജി, റിജേഷ് എൻ എന്നിവർ ആശംസയും, ബുഷൈറ ഡോക്ടർ മറുപടിയും , ഉർദു ക്ലബ് കൺവീനർ ഹിസ അമാന 7B നന്ദിയും പറഞ്ഞു.

ആയുഷ്മാൻ ഭവ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ റവന്യൂ ബ്ലോക് തല ആരോഗ്യ മേളയുടെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക്‌ തലമേള 24/06/22 ...
25/06/2022

ആയുഷ്മാൻ ഭവ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ റവന്യൂ ബ്ലോക് തല ആരോഗ്യ മേളയുടെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക്‌ തലമേള 24/06/22 വെള്ളിയാഴ്ച ഒടുവള്ളിത്തിട്ട് സി എച് സി യിൽ വെച് നടത്തി. പ്രസ്തുത പരിപാടിയിൽ യുനാനി മെഡിക്കൽ ക്യാമ്പ് വൻ വിജയകരമായി നടത്തി. ഡോ നജീം ബാദുഷ (NHM) , ഡോ സൽമ ടി എം(NAM) എന്നിവർ നേതൃത്വം നൽകി.

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് വിഭാഗത്തിന്റെ ( ആയുർവ്വേദ, യുനാനി, ഹോമിയോ ) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം  ...
24/06/2022

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് വിഭാഗത്തിന്റെ ( ആയുർവ്വേദ, യുനാനി, ഹോമിയോ ) ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം വാഴക്കാട് ഫാമിലി ഹെൽത്ത് സെന്ററിൽ വച്ച് നടത്തി.

ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കുമായി നടത്തിയ ഈ യോഗാ പരിശീലനം
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ആരോഗ്യകാര്യ സമതി ചെയർമാൻ ശ്രീ. CV സക്കറിയ അദ്ധ്യക്ഷനായിരുന്നു.
സ്വാഗതം. ഡോ പ്രവീൺ കുമാർ. (മെ. ഓ. ആയുർവ്വേദം )

വിഷയാവതരണം- ഡോ. തഹ്സിന ഫാത്തിമ (മെ.ഓ. യുനാനി)

ശ്രീ. പ്രവീൺ കുമാർ , ശ്രീ.സജിത്ത് എന്നിവർ യോഗാ ക്ലാസ് നയിച്ചു.

വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , മെമ്പർമാർ , ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ, ഡോ. ബൈജു ,

ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. കൃഷ്ണൻ.
തുടങ്ങിയവർ സംസാരിച്ചു.

ഡോ.ഹബീനത്ത് KM (മെ. ഓ. ഹോമിയോപ്പതി) നന്ദി അറിയിച്ചു.

20/09/2020


National Doctors Day
01/07/2020

National Doctors Day

4 മത്‌ ദേശീയ യുനാനി ദിനം ആഘോഷിച്ചു..കോഴിക്കോട്‌ 4 മത്‌ ദേശിയ യുനാനി ദിനം 11-2-20 ന്‌ മർക്കസ്‌ യുനാനി മെഡികൽ കോളേജിൽ വെച്...
13/02/2020

4 മത്‌ ദേശീയ യുനാനി ദിനം ആഘോഷിച്ചു..

കോഴിക്കോട്‌ 4 മത്‌ ദേശിയ യുനാനി ദിനം 11-2-20 ന്‌ മർക്കസ്‌ യുനാനി മെഡികൽ കോളേജിൽ വെച്ച്‌ പ്രൗഡ ഗംഭീരമായ ചടങ്ങിൽ ഭാരതീയ ചികിത്സ വകുപ്പ്‌ കോഴിക്കോട്‌ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ: കെ എം മൻസൂർ ഉത്ഘാടനം നടത്തി.
പരിപാടിയിൽ നഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗാം മാനേജർ ഡോ: സുഗേഷ് കുമാർ , താമർശ്ശേരി ഡിവൈസ്പി അബ്ദുൽ റസാഖ് യുനാനി നോഡൽ ഓഫിസർ ഡോ: ഷക്കീർ അലി, മർക്കസ്‌ യുനാനി മെഡിക്കൽ കോളേജ്‌ അസി ഡയറക്ടർ ഡോ: യുകെ ഷരീഫ്‌, പ്രിൻസിപ്പൾ ഡോ മൻസൂരി , മർക്കസ്‌ സ്റ്റുഡൻസ് യുണിയൻ ചെയർമാൻ , കേരള യുനാനി മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ: നാസിർ എന്നിവർ സംസാരിച്ചു..

Warm   to Dr. Navjot khosa IASq Navjot Khosa IAS who took charge  as State Mission Director of National AYUSH Mission Ke...
29/11/2019

Warm to Dr. Navjot khosa IASq Navjot Khosa IAS who took charge as State Mission Director of National AYUSH Mission Kerala 💐🙂
#ആയുഷ്‌കേരളം

സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി...
21/05/2019

സിസ്റ്റര്‍ ലിനി നമ്മെ വിട്ടുപിരിഞ്ഞിട് ഒരു വര്‍ഷം തികയുകയാണ്. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ഈ പെണ്‍കുട്ടി മലയാളികളുടെ മനസില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. സമൂഹമാകെ ഭയപ്പെട്ടുപോയ അവസരമായിരുന്നു കേരളത്തില്‍ നിപ വൈറസ്ബാധ സ്ഥിരീകരിച്ച ദിവസങ്ങള്‍. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തില്‍ സൂപ്പിക്കട എന്ന ഉള്‍പ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളേയാണ് നിപ വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി. സാബിത്തിന്റെ മരണത്തിന് ശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മേറിയല്‍ ആശുപത്രിയില്‍ നിന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന് അയച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിധ്യം അറിഞ്ഞത്. 2018 മേയ് 19ന് തന്നെ നിപ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാല്‍ പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധന കൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മേയ് 20-ാം തീയതി പൂനയില്‍ നിന്നുള്ള റിസള്‍ട്ടും വന്നു. നിപയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അത്.

19-ാം തീയതി മുതല്‍ തന്നെ ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ഥ വകുപ്പുകളിലേയും ബഹു. മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തില്‍ വൈറസ് ബാധിതരായ 18 പേര്‍ക്ക് പുറമേ കൂടുതല്‍ പേരിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. മരണ നിരക്ക് വളരെ കൂടിയ വൈറസ് ആയതിനാല്‍ രോഗം പിടിപെട്ട 18 പേരില്‍ 16 പേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. അജന്യ, ഉബീഷ് എന്നിവര്‍ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയില്‍ മേയ് 21-ാം തീയതി നിപ ബാധിതരെ തുടക്കത്തില്‍ ശുശ്രൂക്ഷിച്ച പേരമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരണപ്പെടാന്‍ ഇടയായത് എല്ലാവരേയും കടുത്ത ദു:ഖത്തിലാഴ്ത്തി. വളരെ ധീരമായ സമീപനമാണ് മരണത്തിന് മുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്. ലിനിയോടുള്ള വാക്ക് പാലിച്ച് മക്കള്‍ക്ക് ഒരു കുറവും വരാതെ സംരക്ഷിക്കാനുള്ള ജാഗ്രതയിലാണ് സജീഷ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റുപ്രവര്‍ത്തകരും എല്ലാമടങ്ങിയ ആരോഗ്യ സംവിധാനത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലിനി ഒരു മാതൃകയും ആവേശവുമാണ്.

നിപ വന്നയിടത്ത് വീണ്ടും വരില്ലെന്ന് ഉറപ്പു പറയാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാരുടെ നിഗമനം. ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള വവ്വാലുകളുടെ പ്രജനന കാലത്താണ് നിപ ബാധയുണ്ടാകാന്‍ സാധ്യതയുള്ളത്. ഇത്തവണ ആരോഗ്യ വകുപ്പ് നേരത്തെതന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോള്‍ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്. ജനങ്ങളുടെയിടയില്‍ നല്ല ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. തുടര്‍ന്നും നാം നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കൂട്ടായി പരിശ്രമിച്ചാല്‍ നിപ മാത്രമല്ല ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ പകര്‍ച്ച വ്യാധികള്‍ക്കുമെതിരെ സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനാകും. നാട് ഒരുമിച്ചു നിന്നാല്‍ ശുചിത്വവും രോഗ പ്രതിരോധവും സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. ലിനിയുടെ വേര്‍പാടിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൈകോര്‍ക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
-കെ.കെ.ശൈലജ ടീച്ചർ, ആരോഗ്യ മന്ത്രി

26/03/2019

കേരളത്തില്‍ ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച സൂര്യാഘാത- സൂര്യാതപ മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും പാലിക്കണം.

പൊതുജനങ്ങള്‍ 11മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം

നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക

രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക

പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.

11/02/2019

Unani Medicine- A Science of Health and Healing. Join us in observing the Unani Day today!



Address

Malappuram

Alerts

Be the first to know and let us send you an email when Kerala Unani Medical Officers Assosciation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share