CPIM District Secretary - Malappuram

CPIM District Secretary - Malappuram ജില്ലാ സെക്രട്ടറി,
കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട...
04/06/2026

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും എൽഡിഎഫ്‌ സർക്കാർ കാലാവധി ഒഴിയുമ്പോൾ ഖജനാവിലെ നീക്കിയിരിപ്പായി മെച്ചപ്പെട്ട തുകയുണ്ടായിരുന്നുവെന്ന് സമ്മതിച്ച് ധവളപത്രം. 2025-26 സാമ്പത്തിക വർഷം മാർച്ച് മാസത്തിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽവെച്ച ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലോടെ ട്രഷറി ബാലൻസ് 5,264 കോടിയായി കുറഞ്ഞു. മെയ് മാസം 2,212 കോടിയിലെത്തി. തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിരുന്നിട്ടും സതീശൻ ആരോപിച്ചത് പോലെ "പൂച്ചപെറ്റുകിടന്ന" ഖജനാവ് ആയിരുന്നില്ല കേരളത്തിലേത് എന്ന് തെളിയിക്കുന്നതാണ് ധവളപത്രം.

കേരളത്തിനുള്ള കേന്ദ്രത്തിന്റെ സഹായം വൻതോതിൽ കുറഞ്ഞെന്നും ധവളപത്രത്തിൽ പറയുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 2022ൽ കേന്ദ്രം അവസാനിപ്പിച്ചതോടെ കേരളത്തിന് വർഷംതോറും ലഭിച്ചിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടു. ഈ നഷ്ടത്തിന് പകരം സമാനമായ മറ്റൊരു ധനസഹായം ലഭിച്ചതുമില്ല. വായ്പാ പരിധി നിയന്ത്രണങ്ങൾ, ഗ്രാന്റുകളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ എന്നിവ കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

04/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും, പ്രതിഷേധവും മലപ്പുറത്ത് പാർട്ടി ജില്ലാ സെക്രട്ടറി സ. വി പി അനിൽ ഉദ്ഘാടനം ചെയ്യുന്നു

ഭരണകൂട  ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ   രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ...
28/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ്ഡിനെതിരെ മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.

28/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. പിണറായി വിജയൻറെ വസതികളിൽ രാഷ്ട്രീയപ്രേരിതമായി ED നടത്തിയ റെയ്ഡിനെതിരെ മലപ്പുറത്ത് എൽഡിഎഫ് പ്രതിഷേധം

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള  കടന്നാക്രമണ...
27/05/2026

പ്രതിപക്ഷ നേതാവ് സഖാവ് പിണറായി വിജയന്റെ വസതിയിൽ ഇഡിയെ ഉപയോഗിച്ച് നടത്തുന്ന റെയ്ഡ് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. സിപിഐ എം മലപ്പുറം കുന്നുമ്മലിൽ നടത്തിയ പ്രതിഷേധ പ്രകടനം.

27/05/2026

ഭരണകൂട ഭീകരതയ്ക്കെതിരെ, രാഷ്ട്രീയ പ്രേരിത ED റെയ്ഡിനെതിരെ മലപ്പുറത്ത് സിപിഐ എം പ്രതിഷേധ പ്രകടനം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന___________________________ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമ...
23/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________
ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യുഡിഎഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സീലിന്‌ പകരം ബിജെപി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന്‌ എഐസിസി പ്രതികരിച്ചു. കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന്‌ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും വ്യക്തമാക്കണം.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ വോട്ടാണ്‌ കേരളത്തില്‍ ഇല്ലാതാക്കിയത്‌. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട്‌ ഡിലീറ്റ്‌ ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്‌ത കമ്മീഷന്‍ നിലപാടിനെതിരെ അന്ന്‌ തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ആരെയും അറിയിക്കാതെ പേര്‌ ചേര്‍ക്കുന്നത്‌ അവസാനിപ്പിക്കാനും കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന്‌ ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്‌. പാലക്കാട്‌ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ്‌ മിഷ്യനില്‍ പ്രിന്റ്‌ ചെയ്‌തുവെന്ന പരാതികളുമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തെരഞ്ഞെടുപ്പ്‌ നടന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വോട്ടിംഗ്‌ ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്‌ട്രോങ്‌ റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ്‌ ഈ നിയമനത്തോടെ ബലപ്പെടുന്നത്‌.

ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ മനോജ്‌ അഗര്‍വാളിനെ ചീഫ്‌ സെക്രട്ടറിയായും, എസ്‌.ഐ.ആറിന്‌ നേതൃത്വം നല്‍കിയ സുബ്രത ഗുപ്‌തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക്‌ വിജയിച്ച സര്‍ക്കാരിന്‌ കീഴില്‍ ഉന്നതപദവി നല്‍കുന്നതിന്‌ കൂള്‍ ഓഫ്‌ ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന്‌ വ്യക്തമാക്കണം.

ഒരുവശത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിഷ്‌പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന്‌ വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച ലീഗ്‌ നടപടി പ്രാകൃതംതെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പ...
07/05/2026

ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച ലീഗ്‌ നടപടി പ്രാകൃതം

തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിംലീഗ്‌ നടപടി പ്രാകൃതം. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് വിജയാഹ്ലാദത്തിലാണ് ക്രൂരത അരങ്ങേറിയത്‌. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രദർശിപ്പിക്കുകയുംചെയ്തു. ലീഗിന്റെ തനിനിറമാണ്‌ ഇതിലൂടെ പുറത്തായത്‌.
തെരഞ്ഞെടുപ്പ്‌ ജനാധിപത്യ പ്രക്രിയയിലെ നടപടിക്രമമാണ്‌. അതിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. എന്നാല്‍, ആടിനെ അറുത്ത് രക്തമിറ്റ് വീഴുന്ന അതിന്റെ തല വടിയിൽ കെട്ടിത്തൂക്കി വിജയം ആഘോഷിക്കുന്നത്‌ പ്രാകൃതത്വമാണ്‌. പുരോഗമ സമൂഹത്തിൽ അശ്ലീല കാഴ്‌ചയാണത്‌.

ജില്ലയിൽ പല തെരഞ്ഞെടുപ്പുകളിലും ലീഗിന്റെ സമുന്നത നേതാക്കൾ തോറ്റിട്ടുണ്ട്‌. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ ലീഗിന്റെ സമുന്നത നേതാക്കളും മന്ത്രിമാരും കൂട്ടത്തോടെ തോറ്റു. അതിനോട്‌ സമചിത്തതയോടെയാണ്‌ ഇടതുപക്ഷം പ്രതികരിച്ചത്‌. തെരഞ്ഞെടുപ്പ്‌ തോൽവിയുടെ പേരിൽ ജില്ലയിൽ ഇടതുപക്ഷമാകെ ഇല്ലാതായി എന്ന ധാരണ ലീഗിന്‌ വേണ്ട. ലീഗ്‌ ഉൾപ്പെടെയുള്ള വലതുപക്ഷ പ്രതിലോമ രാഷ്‌ട്രീയത്തോട്‌ പൊരുതി മുന്നേറിയാണ്‌ ഇടതുപക്ഷം ജില്ലയിൽ വളർന്നത്‌. അത്‌ കേവല തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ജനങ്ങളെ അണിനിരത്തി ലീഗിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ പാർടി ശക്തമായി മുന്നോട്ട് വരുന്നതാണ്.

സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ്

സർക്കാർ നടപടി സ്വാഗതാർഹം; ലീഗിന്റെ രാഷ്‌ട്രീയ നാടകം പൊളിഞ്ഞു – സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്വാൽപ്പാറ അപകടത്തിൽ മരിച്ചവ...
03/05/2026

സർക്കാർ നടപടി സ്വാഗതാർഹം; ലീഗിന്റെ രാഷ്‌ട്രീയ നാടകം പൊളിഞ്ഞു – സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്

വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ചികിത്സയിലുള്ളവർക്കും ധനസഹായം പ്രഖ്യാപിച്ച സർക്കാർ നടപടിയെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അഭിനന്ദിക്കുന്നു. പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകർക്ക ജീവനക്കാരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം മറിഞ്ഞ്‌ ദാരുണമായ അപകടമാണ്‌ സംഭവിച്ചത്‌. 10 വിലപ്പെട്ട ജീവനുകളാണ്‌ നഷ്ടമായത്‌. മരിച്ചവരിൽ പലരും സർക്കാർ ജീവനക്കാരായതിനാൽ ഇൻഷുറൻസ്‌ പരിരക്ഷ ഉൾപ്പെടെ കാര്യങ്ങളിൽ ആവശ്യമായ പരിശോധന നടത്തിയാണ്‌ സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്‌. സർക്കാർ തലത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോൾ വിഷയെത്ത രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കാനാണ്‌ സ്ഥലം എംഎൽഎ മഞ്ഞളാംകുഴി അലി ശ്രമിച്ചത്‌. തൃശൂർ വെടികെട്ട്‌ അപകടവുമായി ചേർത്തുവച്ച്‌ മതപരമായ ചേരിതിരിവുണ്ടാക്കാനും ലീഗ്‌ ശ്രമിച്ചു. ഏത്‌ വിഷയത്തെയും മതപരമായ കണ്ണിലൂടെ കാണുന്ന ഇ‍ൗ നീക്കം മതനിരക്ഷേപ സമൂഹത്തിൽ അത്യന്തം അപകടകരമാണ്‌.

ദുരന്തമുണ്ടായ നിമിഷം മുതൽ സർക്കാർ സംവിധാനങ്ങൾ ക്രിയാത്മകമായാണ്‌ ഇടപെട്ടത്‌. അപകടത്തിൽ മരിച്ചവരുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ അതിവേഗം പൂറത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക്‌ മതിയായ ചികിത്സ ഉറപ്പാക്കാനും സർക്കാർ ഫലപ്രദമായി ഇടപെട്ടു. മന്ത്രിമാർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചാണ്‌ നടപടികൾ വേഗത്തിലാക്കിയത്‌.
ഇൻഷുറൻസ്‌ പരിരക്ഷയില്ലാത്ത മരിച്ച അഞ്ചു പേർക്ക്‌ 10 ലക്ഷം രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്‌. ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷഹാദിന്‍, മസ്നീന്‍, മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക്, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്‌. ദുരന്തബാധിതരെ എല്ലാ അർത്ഥത്തിലും ചേർത്തുപിടിച്ച സംസ്ഥാന സർക്കാരിനെ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിക്കുന്നു.

Address

Malappuram

Website

Alerts

Be the first to know and let us send you an email when CPIM District Secretary - Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share