DYFI Chelembra

DYFI Chelembra DYFI Chelembra

ചുരുട്ടി പിടിച്ച
മുഷ്ട്ടിക്കുള്ളിലെ
നക്ഷത്ര ജ്വാലക്ക്
എന്റെ കൈകളുയര്‍ത്തി
പിടിക്കുമീ
അരിവാളിന്റെ വായ്ത്തലക്ക് ....

ഉറവ വറ്റിയ മണ്ണിന്റെയും
അതില്‍
ഉഴുതു മറിക്കുന്ന
മനുഷ്യരുടെയും
പിന്തുണയുണ്ട് ...

രക്തപാനത്തിനായ്
ചെന്നായ്ക്കള്‍
ചുറ്റും കൂടുമ്പോള്‍

എനിക്കീ
കൊടി താഴ്ത്തി
തിരിച്ചു പോകാന്‍
കഴിയില്ല

ഇത്
എന്റെ
ചങ്കിലെ ചോരയാല്‍
ചുവപ്പിച്ചതാണ് ഞാന്‍ .............................ലാല്‍സലാം സഖാക്കളേ

19/01/2024
ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് നവംബർ 2...
26/11/2023

ജനകീയ മന്ത്രിസഭ ജനങ്ങളിലേക്ക് എന്ന സന്ദേശമുയർത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് നവംബർ 27 മുതൽ 30 വരെ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തും

 #ബഹുസ്വര_ഇന്ത്യക്കായ്  ൗവനം                    ംഗമാവുകഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻചേലേമ്പ്ര ഈസ്റ്റ്  മേഖലാതല ഉദ്ഘാട...
08/10/2023

#ബഹുസ്വര_ഇന്ത്യക്കായ്
ൗവനം

ംഗമാവുക

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ
ചേലേമ്പ്ര ഈസ്റ്റ് മേഖലാതല ഉദ്ഘാടനം
പ്രശസ്ത സീരിയൽതാരം അകിന് നൽകികൊണ്ട് DYFI വള്ളിക്കുന്ന് ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സഖാവ് മനാഫ് പൈങ്ങോട്ടൂർ Manaf Paingottoor നിർവഹിച്ചു. മേഖലാസെക്രട്ടറി ശ്രീജിത്ത്. സി , മേഖലാപ്രസിഡൻ്റ് സജിത്ത്, ഷമീർ, രേഷ്മ,രതീഷ്, നിമാദാസ്, റിൻഷ, അഖിൽരാജ്, ജിനേഷ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു.

സിവിൽ സർവീസ് പരീക്ഷയിൽ 36 ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ ആര്യയെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദിച...
24/05/2023

സിവിൽ സർവീസ് പരീക്ഷയിൽ 36 ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ ആര്യയെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ഉപഹാരം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം.പി കൈമാറി.ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി അനൂപ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എസ് ശ്യാമ, നിതിൻ എന്നിവർ പങ്കെടുത്തു.

01/08/2022

*അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും*

*61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുമായി പോഷക ബാല്യം*

*സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും*

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.

മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളില്‍ മില്‍മയുടെ യുഎച്ച്ടി പാല്‍ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ 6-ാം മത് രക്തദാനം നടത്തിയ DYFI ചേലേമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റിയംഗം സ:അലി അഫ്സലിന് വിപ...
28/05/2022

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ 6-ാം മത് രക്തദാനം നടത്തിയ DYFI ചേലേമ്പ്ര ഈസ്റ്റ് മേഖലാ കമ്മറ്റിയംഗം സ:അലി അഫ്സലിന് വിപ്ലവാഭിവാദ്യങ്ങൾ

DYFI ചേലേമ്പ്ര

എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് അധമ രാഷ്ട്രീയത്തിനെതിരെ സാംസ്കാരിക സദസ്സ് മുൻ ആരോഗ്യ വകുപ്പ് മന്ത...
27/05/2022

എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് അധമ രാഷ്ട്രീയത്തിനെതിരെ സാംസ്കാരിക സദസ്സ് മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം പി, സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ പങ്കെടുത്തു.

SFI 34-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത പുതിയ സംസ്ഥാന ഭാരവാഹികൾ.പ്രസിഡന്റ്‌ : സ: അനുശ്രീ കെസെക്രട്ടറി : അർഷൊ പി.എം
27/05/2022

SFI 34-ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത പുതിയ സംസ്ഥാന ഭാരവാഹികൾ.

പ്രസിഡന്റ്‌ : സ: അനുശ്രീ കെ
സെക്രട്ടറി : അർഷൊ പി.എം

Address

Idimuzhikkal
Malappuram

Website

Alerts

Be the first to know and let us send you an email when DYFI Chelembra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share