18/07/2026
*കാവനൂരിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു*
കാവനൂർ: മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രി (ആയുഷ്മാൻ ഭവ യൂണിറ്റ്), കാവനൂർ ഗ്രാമപഞ്ചായത്ത്, കാവനൂർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കാവനൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടക്കടവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വി. ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കാവനൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ഷജീല എൻ. കെ. സ്വാഗതം ആശംസിച്ചു. മലപ്പുറം ആയുഷ്മാൻ ഭവ ഡോക്ടർമാരായ നിത്യ, ഡോ.ശ്രീചിത്ര, ഡോ. ആര്യ, ഡോ. വാജിത, ഡോ. ജെൽ സിയ എന്നിവർ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പൊണ്ണത്തടി, കാൻസർ, സ്ത്രീരോഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
തുടർന്ന് നടന്ന മെഡിക്കൽ പരിശോധനയിൽ പങ്കെടുത്തവർക്ക് സൗജന്യമായി രക്തപരിശോധനയും മരുന്നുകളും വിതരണം ചെയ്തു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബഷീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല, ഫൗസിയ, ചന്ദ്രശേഖരൻ, മനോജ്, ഷറഫുദ്ദീൻ,ICDS സൂപ്പർവൈസർ, മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കൗലത്ത് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.