03/08/2025
#കെപ്‌വ_ഡേ 2025
കിഴുപറമ്പ പഞ്ചായത്ത് പിറവി ദിനാഘോഷം
കിഴുപറമ്പ പഞ്ചായത്തിന്റെ പിറവി ദിനത്തോടനുബന്ധിച്ചു കെപ്‌വ ഖത്തർ സംഘടിപ്പിച്ച കെപ്‌വ ഡേ കിഴുപറമ്പ പഞ്ചായത്തിലെ ഖത്തർ പ്രവാസികൾക്ക് വേറിട്ടൊരു അനുഭവമായി. വെള്ളിയാഴ്ച വൈകിട്ട് ഭാരത് ടേസ്റ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പരിപാടിയിൽ 70 ഓളം പ്രവാസി സുഹൃത്തുക്കൾ പങ്കാളികളായി. പഞ്ചായത്ത് പിറവി ദിനാഘോഷം ഇത്ര വിപുലമായി നടത്താൻ സാധിച്ചു എന്നത് ഏറെ സന്തോഷകരമായി. നൂറ്റാണ്ടുകളോളം ചരിത്ര പാരമ്പര്യമുള്ള പഞ്ചായത്തിൻ്റെ ചരിത്രാവതരണം "നാട്ടുചരിതം" സുനൈസ് ഹുദവി കല്ലിങ്ങൽ അവതരിപ്പിച്ചു.
ഏറെപേർക്കും പരിചിതമല്ലാത്ത പ്രാദേശിക ചരിത്ര എടുകളുടെ വിവരണം പലരിലും ആദ്യാനുഭവമായി. സ്വാതന്ത്ര്യ സമര പോരാട്ടം, കലാ സാംസ്കാരിക ഇടപെടലുകൾ, കാർഷിക രീതികൾ ഇവയിലൊക്കെയുള്ള പഞ്ചായത്തിലെ പതിറ്റാണ്ടുകൾക്കു മുന്നേ ഉള്ള അടയാളപ്പെടുത്തലുകളുടെ അറിവുകൾ ഏറെ ഉത്സാഹത്തോടെയാണ് ആളുകൾ കേട്ടിരുന്നത്.
പുതിയ കാലത്ത് പഞ്ചായത്തിലെ നയ രൂപീകരണ ചർച്ച "നാട് : വർത്തമാനവും ഭാവിയും" എന്ന വിഷയത്തിൽ അഭിപ്രായ സംയോജനത്തിന് ലെബീബ് തൃക്കളയൂർ നേതൃത്വം നൽകി.
കൂടുതൽ അഭിപ്രായ നിർദേശങ്ങൾ കൂടി സമാഹരിച്ച് പഞ്ചായത്ത് ഭരണ സമിതിയിലേക്കും, നാട്ടിലെ പൊതുജനങ്ങൾക്കിടയിലേക്കും പ്രമേയാവതരണം ഒരു മാസത്തിനകത്ത് പൂർത്തിയാക്കാനും പരിപാടിയിൽ തീരുമാനമായി.
ഖത്തരർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് BSc കെമിക്കൽ എഞ്ചിനീറിങ്ങിൽ ഉന്നത ബിരുദം കരസ്ഥമാക്കുകയും ഖത്തരർ അമീറിൽ നിന്നും ഗോൾഡ് മെഡൽ കരസ്ഥമാക്കിയ നഹർ അൻവറിർ ഉപഹാര സമർപ്പണം കെപ്‌വ രക്ഷാധികാരി കരീം കാരണത്ത്, പ്രസിഡൻ്റ് ഫൈസൽ എംകെ എന്നിവർ കൈമാറി.
ജനറൽ സെക്രട്ടറി ജൈസൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഷബീർ, അലി ചോലയിൽ, റഹീം വാലില്ലപുഴ, നിസാർ വാദിനൂർ അൻവർ പത്തനാപുരം, എന്നിവർ ആശംസയർപ്പിച്ചു. വിവിധയിനങ്ങളിലെ സമ്മാന ദാനത്തിന് ജംഷിദ് KT നേതൃത്വം നൽകി. ജബ്ബാർ പഴമ്പറമ്പ്, ജുനൈസ് കല്ലിങ്ങൽ, അഷറഫ് KE എന്നിവരുടെ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ട് ഏറെ ശ്രദ്ധയാകർഷിച്ചു. ഭക്ഷണത്തോട് കൂടി സമാപിച്ച പരിപാടിയി കെപ്‌വ ട്രഷറർ ഹർഷാദ് വാലില്ലാപ്പുഴ നന്ദിയും പറഞ്ഞു.