Haj House Malappuram

Haj House Malappuram Haj House Malappuram is the only Haj House in Kerala, managed by Kerala State Haj Committee.

മക്ക ഹറമിലെത്തുന്നവർക്ക് ഇനി ടെൻഷൻ വേണ്ട; മക്കളുടെ കാര്യം ഇനി ഇവർ നോക്കിക്കോളും.കുട്ടികളെ പരിപാലിക്കുന്നതിനായി രണ്ട് ചിൽ...
02/04/2024

മക്ക ഹറമിലെത്തുന്നവർക്ക് ഇനി ടെൻഷൻ വേണ്ട; മക്കളുടെ കാര്യം ഇനി ഇവർ നോക്കിക്കോളും.
കുട്ടികളെ പരിപാലിക്കുന്നതിനായി രണ്ട് ചിൽഡ്രൻസ് നഴ്‌സറികളാണ് മക്ക ഹറമിൽ ഒരുക്കിയിരിക്കുന്നത്

കുട്ടികളെ പരിപാലിക്കുന്നതിനായി രണ്ട് ചിൽഡ്രൻസ് നഴ്‌സറികളാണ് മക്ക ഹറമിൽ ഒരുക്കിയിരിക്കുന്നത്

ഹറമില്‍ ഫൊട്ടോയും വിഡിയോയുമെടുക്കുന്നവർ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം: ഹജ്, ഉംറ മന്ത്രാലയം
02/04/2024

ഹറമില്‍ ഫൊട്ടോയും വിഡിയോയുമെടുക്കുന്നവർ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം: ഹജ്, ഉംറ മന്ത്രാലയം

മക്ക ∙ ഹറമില്‍ ഫൊട്ടോകളെടുക്കുന്നവരും വിഡിയോകള്‍ ചിത്രീകരിക്കുന്നവരും മര്യാദകള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന....

ഹജ്ജ് അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2024 ജനുവരി 15 വരെ നീട്ടി.ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ https://...
20/12/2023

ഹജ്ജ് അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2024 ജനുവരി 15 വരെ നീട്ടി.

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ https://hajcommittee.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ഹജ്ജ് അപേക്ഷ പൂരിപ്പിക്കാവുന്നതാണ്.

എല്ലാ അപേക്ഷകരും അവരുടെ ഹജ്ജ് അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ഹജ് മാർഗ്ഗനിർദ്ദേശങ്ങൾ - 2024 പരിശോധിക്കാൻ ഇതിനാൽ നിർദ്ദേശിക്കുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ (7,045 പേർ) ഹജ്ജിന് പോയത് കരിപ്പൂർ വഴിയാണ്
23/06/2023

കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ (7,045 പേർ) ഹജ്ജിന് പോയത് കരിപ്പൂർ വഴിയാണ്

കരിപ്പൂരിൽ ഹജ്ജ് സേവനകേന്ദ്രം തുറന്നു.മലപ്പുറം: 2022ലെ ഹജ്ജിനുള്ള അപേക്ഷകർക്കായി സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയുടെ രണ്ടാമത് സ...
12/11/2021

കരിപ്പൂരിൽ ഹജ്ജ് സേവനകേന്ദ്രം തുറന്നു.
മലപ്പുറം: 2022ലെ ഹജ്ജിനുള്ള അപേക്ഷകർക്കായി സംസ്ഥാന ഹജ്ജ്‌ കമ്മിറ്റിയുടെ രണ്ടാമത് സേവനകേന്ദ്രം തുറന്നു. കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു. ആദ്യ അപേക്ഷ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും അംഗം അഡ്വ. മൊയ്‌തീൻകുട്ടിയും ചേർന്ന്‌ ഏറ്റുവാങ്ങി. പി ടി അക്ബർ, ഹജ്ജ്‌ അസി. സെക്രട്ടറി എൻ മുഹമ്മദലി മാവൂർ, മുജീബ് വടക്കേമണ്ണ, റൗഫ്, തറയിട്ടാൽ ഹസൻ സഖാഫി, അഷ്‌റഫ് അരയൻകോട്, അസൈൻ കുന്നമംഗലം എന്നിവർ സംസാരിച്ചു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ സേവനകേന്ദ്രം പ്രവർത്തിക്കും. ഫോൺ: 0483 2710717, 2717572.

  🇮🇳❤️ഹജ്ജ് ഹൗസിൽ നടന്ന 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തുന്നു.
15/08/2021

🇮🇳❤️
ഹജ്ജ് ഹൗസിൽ നടന്ന 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തുന്നു.

ഹജ്ജ് ഹൗസിൽ നടന്ന 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, പി.വി അബ്ദുൾ വഹാബ് എം.പി, പി....
13/08/2021

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഉത്തരവായി. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, പി.വി അബ്ദുൾ വഹാബ് എം.പി, പി.ടി.എ റഹീം എം.എൽ.എ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എ സഫർ കായൽ, പി.ടി അക്ബർ, പി.പി മുഹമ്മദ് റാഫി, സി. മുഹമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, അഡ്വ. മൊയ്തീൻ കുട്ടി, കെ.പി സുലൈമാൻ ഹാജി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, കെ.എം മുഹമ്മദ് കാസിം കോയ, ഐ.പി അബ്ദുൾ സലാം, ഡോ.പി.എ സയ്യദ് മുഹമ്മദ് എന്നിവരാണ് അംഗങ്ങൾ.

മലപ്പുറം ജില്ലാ കലക്ടർ എക്സ് ഒഫീഷ്യോ അംഗമാണ്. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
-Minister V Abdurahiman
Abdul Wahab.PV Adv Pta Rahim Dr. Bahauddeen Muhammed Nadwi C Muhammed Faizi Malappuram Collector

17/07/2021

കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തിയ
ബഹു. കേരള സംസ്ഥാന കായിക, വഖഫ്, ഹജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി ജനാബ് വി അബ്ദു റഹ്മാനെ സ്വീകരിക്കുന്നു.

ഹജ്ജ് കമ്മിറ്റി ചെയർമാനും മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ച നടത്തിഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട...
03/06/2021

ഹജ്ജ് കമ്മിറ്റി ചെയർമാനും മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ച നടത്തി

ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് കായിക ഹജ്ജ് - വഖഫ് മന്ത്രി വി അബ്ദുറഹിമാനും ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും ചർച്ച നടത്തി. ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അപേക്ഷിച്ചവരിൽ കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് ജൂൺ 15 ന് മുമ്പ് വാക്സിൻ നൽകാൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഹജ്ജ് കമ്മിറ്റി ഉന്നയിച്ചു. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തര പരിഗണന നൽകി പഹിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ ഇളവുകൾ ഹജ്ജ് തീർത്ഥാടകർക്കും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

സ്ത്രീകൾക്കായി ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനുള്ള പ്രപ്പോസൽ ധനവകുപ്പിന് സമർപ്പിക്കാനും യോഗത്തിൽ ധാരണയായി. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ച 8. 20 കോടി രൂപയിൽ 5.56 കോടി രൂപ ഉപയോഗിച്ചാണ് ഹജ്ജ് ഹൗസ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. അനുവദിച്ച തുകയിൽ 1.64 കോടി രൂപ ഹജ്ജ് കമ്മിറ്റിക്ക് നേരത്തെ കൈമാറിയിരുന്നു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ്, അഷറഫ് അരയാങ്കോട്, ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.

മലപ്പുറം കരിപ്പൂർ ഹജ്ജ് ഹൗസിൽ 320 കിടക്കകൾ ഉള്ള കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രം ഒരുക്കി.ജില്ലയിൽ റിപ്പോർട്ട് ചെയ്യുന...
05/07/2020

മലപ്പുറം കരിപ്പൂർ ഹജ്ജ് ഹൗസിൽ 320 കിടക്കകൾ ഉള്ള കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രം ഒരുക്കി.
ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ കോവിഡ് രോഗികളെ ചികിൽസിക്കാനുള്ള സൗകര്യങ്ങൾ മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും ചേർന്ന് ഒരുക്കി വരികയാണ്. ഇതിന്റെ ഭാഗമായി കരിപ്പൂർ ഹജ്ജ് ഹൗസ് 320 പേരെ കിടത്തി ചികിൽസിക്കാൻ കഴിയുന്ന ഫസ്റ്റ് ലൈൻ കോവിഡ് ചികിൽസ കേന്ദ്രമാക്കി മാറ്റി. 3 നിലകൾ ഉള്ള ഹജ്ജ് ഹൗസ് പൂർണമായും ഉപയോഗപ്പെടുത്തിക്കൊണ്ടാണു ഈ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗവ. ജില്ലാ കോവിഡ് ആസ്പത്രിയുടെ നിയന്ത്രണത്തിൽ ആയിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക. ദൈനംദിന ഭരണ കാര്യങ്ങൾ കൊണ്ടോട്ടി താലൂക്ക് ആസ്പത്രിയുടെ നേതൃത്വത്തിൽ നിർവഹിക്കും.
കോവിഡ് പോസിറ്റീവ് ആയ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരെയാണു ഈ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. മലപ്പുറം ട്രോമ കെയർ വളണ്ടിയർമാർ ആണ് കുറഞ്ഞ സമയത്തിൽ ഈ ചികിത്സാ കേന്ദ്രം ഒരുക്കി എടുക്കുന്നതിന് സഹായം നൽകിയത്. കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹീം പ്രവർത്തനങ്ങൾ വിലയിരുത്തി. ആയിരക്കണക്കിന് പ്രവാസികൾ വന്നിറങ്ങുന്ന കരിപ്പൂർ എയർപോർട്ടിന് തൊട്ടടുത്ത് കോവിഡ് കെയർ കേന്ദ്രം ഉള്ളത് എയർപോർട്ടിനും ഗുണകരമാകും.

07/05/2020

Address

Karipur
Malappuram
673647

Alerts

Be the first to know and let us send you an email when Haj House Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share