GHSS Irimbiliyam

GHSS Irimbiliyam Govt Higher Secondary School,Irimbiliyam is located @ Valiyakunnu, Irimbiliyam Panchayath in Malappuram District of Kerala State.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആർട് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 08/02/2023ന് കേരള കലാമണ്ഡലത്തി ലേക്ക് നടത്തിയ പഠനയാത...
09/02/2023

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആർട് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 08/02/2023ന് കേരള കലാമണ്ഡലത്തി ലേക്ക് നടത്തിയ പഠനയാത്ര പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി.

31 വിദ്യാർത്ഥികളും 4 അധ്യാപകരും ചേർന്ന യാത്രാ സംഘം 9.45 ന് യാത്ര ആരംഭിക്കുകയും, 11 മണിയോടെ കലാമണ്ഡലത്തിൽ എത്തിച്ചേരുകയും ചെയ്തു. കഥകളി, കൂടിയാട്ടം, ചാക്യാർ കൂത്ത്, പാഠകം, ചെണ്ടമേളം, തിമില, നൃത്തം, കഥകളി ചുട്ടികുത്ത് എന്നീ കലാരൂപങ്ങളുടെ പരിശീലന കളരികൾ സന്ദർശിച്ച വിദ്യാർത്ഥികൾ ഓരോ കലാരൂപത്തിന്റെയും പേരും പ്രത്യേകതകളും നോട്ടുബുക്കിൽ കുറിച്ചെടുത്തു.

കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായിയെ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചത് പഠന യാത്രയെ സാർഥകമാക്കി.

ചിത്രരചനാ കളരിയും, ആർട് ഗാലറിയും സന്ദർശിച്ച സംഘം ഉച്ചഭക്ഷണശേഷം തിരികെയുള്ള യാത്ര ആരംഭിച്ചു. കൃത്യം 3.45 ന് സ്ക്കൂളിൽ തിരികെയെത്തി.

17/11/2022
09/05/2017
29/05/2015

2015 മാർച്ച് SSLC പരീക്ഷയിൽ ചരിത്രം തിരുത്തികുറിച്ച ജേതാക്കൾക്കും A + നേടിയവർക്കുമുള്ള അനുമോദന സമ്മേളനവുംസമ്മാനദാനവും , ഹെഡ് മാസ്റ്റർ ബഷീർ മാഷിനും ഓഫീസ് അസിസ്റ്റന്റ്റ് പത്തുമ്മകുട്ടി താത്താക്കുമുള്ള യാത്രയയപ്പ് സമ്മേളനവും നാളെ (30/05/2015---Saturday}രാവിലെ 10 മണിക്ക്... .ഏവർക്കും സ്വാഗതം .

30/04/2015
CONGRATZZZ
20/04/2015

CONGRATZZZ

20/04/2015

2014 SSLC പരീക്ഷയിൽ രണ്ടുകുട്ടികൾ മാത്രം അതും ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടപ്പോൾ ,2015 SSLC യിൽ 100% ജയം നമ്മൾ ലക്ഷ്യമാക്കിയിരുന്നു .അതിനു വേണ്ടി അതികഠിനമായി തന്നെ പരിശ്രമിച്ചിരുന്നു .ഒരു പക്ഷെ നമ്മൾ അഹങ്കാരികളാവാതിരിക്കാൻ വേണ്ടിയാകണം ഇത്തവണ ഒരു കുട്ടി അതും ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടത് .ഈ മേയ് മാസത്തിൽ വിരമിക്കുന്ന ബഷീർ മാഷിനു ഒരു 100% യാത്രയയപ്പ് നമ്മുടെയൊക്കെ മനസിൽ ഉണ്ടായിരുന്നു താനും.തെല്ലൊരു നിരാശ ഉണ്ടെങ്കിലും നമ്മുടെ സ്കൂളിനെ മികവിന്റെ ഒരു ഉയർന്ന നിലയിൽ എത്തിക്കാൻ നമുക്കായിരിക്കുന്നു .പരീക്ഷയെഴുതിയ 236 പേരിൽ 235 പേർ പാസ്സാവുകയും .4 പേർ മുഴുവൻ A +(10) നേടുകയും ചെയ്യുന്നു.9 A + നേടിയ നിരവധികുട്ടികൾ ...അങ്ങിനെയങ്ങിനെ ...മികച്ച നിലവാരം ഉള്ള കാഠിനാധ്വാനികളായ അധ്യാപകർ ,മികച്ച പിന്തുണ നൽകുന്ന പി.ടി.എ യും പി.ടി.എ ഭാരവാഹികളും ..പിന്നെ നാട്ടുകാരും .നമുക്കിനിയും മുന്നേറണം ...വഴുതിപ്പോയ 100%മാത്രമല്ല 10% ഫുൾ എ+ തുടങ്ങിയവ

23/03/2015

പോയ വർഷം ഒരു പാട് ഒരു പാട് പ്രവർത്തനങ്ങളുടെയും പ്രവർത്തനഫലങ്ങളുടെയും പ്രവർത്തനമികവുകളുടെയും വർഷമായിരുന്നു .പി.ടി.എ യുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഓരോ പ്രവർത്തനത്തിനും ഉണ്ടായിരുന്നു എന്നത് പ്രത്യേകം ഓർമിക്കുന്നു .കുറെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് "മികവ്" എന്ന പേരിൽ നമ്മൾ തയ്യാറാക്കിയ പത്രം ഈ ആഴ്ച തന്നെ നിങ്ങളുടെ കയ്യിൽ എത്തുന്നു.കാത്തിരിക്കുക

SPC ഉത്ഘാടനം കാമറകണ്ണിലുടെ
23/02/2015

SPC ഉത്ഘാടനം കാമറകണ്ണിലുടെ

20/02/2015
01/02/2015

Feb 23-ആം തീയതി ബഹു .ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല SPC ഉത്ഘാടനം ചെയ്യുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം നാളെ (02/02/2015)തിങ്കൾ ഉച്ചക്ക് ശേഷം 2 മണിക്ക് സ്കൂളിൽ .എല്ലാവരെയും സ്വാഗതം ചെയ്യുന്നു

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്   സംഘടിപിച്ച സ്നേഹപൂർവ്വം പരിപാടിയിൽ (pain and palliative day program ) നമ്മുടെ സ്കൂൾ ടീം ഗാ...
28/01/2015

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സംഘടിപിച്ച സ്നേഹപൂർവ്വം പരിപാടിയിൽ (pain and palliative day program ) നമ്മുടെ സ്കൂൾ ടീം ഗാനമേള അവതരിപ്പിക്കുന്നു .

Address

P. O. VALIYAKUNNU
Malappuram
676552

Telephone

+918089340904

Website

Alerts

Be the first to know and let us send you an email when GHSS Irimbiliyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share