Mongam Town MSF Committee

Mongam Town MSF Committee msf mongam town committee

19/03/2026
‘അനീസ് ബാബു – 567’ഇടതുപക്ഷത്തിന്റെ നെഞ്ചിൻകൂട് തകർത്ത ഭൂരിപക്ഷ വിജയം.ബാബുവിന് മാത്രം അവകാശപ്പെടാവുന്ന ഒരു തിരിച്ചുപിടിത്...
20/12/2025

‘അനീസ് ബാബു – 567’

ഇടതുപക്ഷത്തിന്റെ നെഞ്ചിൻകൂട് തകർത്ത ഭൂരിപക്ഷ വിജയം.

ബാബുവിന് മാത്രം അവകാശപ്പെടാവുന്ന ഒരു തിരിച്ചുപിടിത്തം.

അതെ, അഞ്ചാം വാർഡിലെ ഈ വിജയം പൂർണ്ണമായും ബാബുവിന്റേതാണ് —
ജനങ്ങൾ നെഞ്ചിലേറ്റിയ അവരുടെ നേതാവിന്റെ വിജയം.

പ്രതിസന്ധികൾ വരുമ്പോൾ നെഞ്ച് വിരിച്ച് നേരിടാൻ ഒരാൾ മുന്നിലുണ്ടെന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമാണ് ഈ 567.

ആറാം വാർഡിലെ മെമ്പറായിരുന്ന സി. കെ. അനീസ് ബാബുവിനോടാണ് പഞ്ചായത്തിലെ മറ്റ് വാർഡുകളിലെ ജനങ്ങൾ പോലും അവരുടെ ആശങ്കകളും പരാതികളും പറയുന്നതും, സന്തോഷങ്ങൾ പങ്കുവെക്കുന്നതും. അവരുടെ പ്രയാസങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ ബാബുവിന് മാത്രമേ കഴിയൂ എന്ന വിശ്വാസം അവർക്കുണ്ട്.

അത്രത്തോളം ജനങ്ങളുടെ മനസ്സിൽ അലിഞ്ഞുചേർന്ന നേതാവാണ് അനീസ് ബാബു.

ആറാം വാർഡിലെ മെമ്പർ എന്ന നിലയിൽ തന്റെ വാർഡിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ അദ്ദേഹം കാണിച്ച പൂർണ്ണസമർപ്പണത്തോടൊപ്പം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമകാര്യങ്ങളിലും അദ്ദേഹം അതീവ ശ്രദ്ധ നൽകിയിരുന്നു.

അതുകൊണ്ടുതന്നെ, ജനങ്ങൾ അദ്ദേഹത്തെ വെറും ഒരു മെമ്പറായിട്ടല്ല കാണുന്നത്. പൊതുപ്രവർത്തകനായും, വികസന കാഴ്ചപ്പാടുള്ള നേതാവായും, മനുഷ്യസ്നേഹിയായ ‘ബാബുവിന്’ എല്ലാവരുടെയും മനസ്സിൽ പ്രത്യേക സ്ഥാനമുണ്ട്.

ഇങ്ങനെ പഞ്ചായത്തിലെ തന്നെ നായകനായി മാറിയ അദ്ദേഹത്തിന്റെ ജനകീയതയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം.

അതുകൊണ്ടാണ് പ്രതിസന്ധികൾക്ക് മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കാനും,
പ്രയാസങ്ങൾക്ക് പ്രതിവിധി കണ്ടെത്താനും,
ഉത്തരവാദിത്വം മറക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിർത്താനും,
ഒരു നാടിനെ മുഴുവൻ മുന്നിൽ നിന്ന് നയിക്കാനും കഴിവുള്ള
അദ്ദേഹം പഞ്ചായത്തിന്റെ തലപ്പത്ത് വരണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത്.

അയാൾ നടന്നു നീങ്ങുകയാണ് …
സഹജീവികളുടെ സന്തോഷങ്ങളും നൊമ്പരങ്ങളും നെഞ്ചിലേറ്റി…

27/05/2025
💚💚💚💚💚💚💚💚💚
15/05/2025

💚💚💚💚💚💚💚💚💚

അക്ഷര അധ്യായതിന്റെ പുതുവർഷത്തിലേക്കു ചുവടുവെക്കുന്ന മോങ്ങാതെ AMUP സ്കൂളിലെ പ്രിയ വിദ്യാർത്ഥികൾക്ക് msf മോങ്ങം ടൗൺ കമ്മിറ...
01/06/2023

അക്ഷര അധ്യായതിന്റെ പുതുവർഷത്തിലേക്കു ചുവടുവെക്കുന്ന മോങ്ങാതെ AMUP സ്കൂളിലെ പ്രിയ വിദ്യാർത്ഥികൾക്ക് msf മോങ്ങം ടൗൺ കമ്മിറ്റി മധുരം നൽകി സ്വീകരിക്കുന്നു. ചടങ്ങിൽ മോങ്ങം ടൗൺ യൂത്ത് ലീഗ്, ഗ്ലോബൽ kmcc ഭാരവാഹികൾ പങ്കാളികളായി

27/07/2022

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയിൽ.......

إنا لله وإنا إليه راجعونപ്രിയപ്പെട്ട ബാപ്പുട്ടിക്ക് വിട...ജിദ്ദ KMCC മൊറയൂർ പഞ്ചായത്ത് ട്രഷറർ സി.കെ. അബ്ദുറഹിമാൻ എന്ന ബാ...
20/02/2022

إنا لله وإنا إليه راجعون

പ്രിയപ്പെട്ട ബാപ്പുട്ടിക്ക് വിട...

ജിദ്ദ KMCC മൊറയൂർ പഞ്ചായത്ത് ട്രഷറർ സി.കെ. അബ്ദുറഹിമാൻ എന്ന ബാപ്പുട്ടി വിടവാങ്ങി.

*_msf ഗുരുവന്ദനം_*സെപ്തംബർ 5 അധ്യാപക ദിനത്തോട് അനുബന്ധിച്ചു  മോങ്ങത്തിലെ മുതിർന്ന അധ്യാപകരായ  *റിട്ട* : *പ്രൊഫസർ ബി മമ്മ...
05/09/2021

*_msf ഗുരുവന്ദനം_*

സെപ്തംബർ 5 അധ്യാപക ദിനത്തോട് അനുബന്ധിച്ചു മോങ്ങത്തിലെ മുതിർന്ന അധ്യാപകരായ *റിട്ട* : *പ്രൊഫസർ ബി മമ്മദുണ്ണി മാസ്റ്റർ*,
*ആമിന ടീച്ചർ*,
*Ck അബ്‌ദുറഹ്‌മാൻ മാസ്റ്റർ, C കുഞ്ഞിമുഹമ്മദ് മാസ്റ്റർ* എന്നിവരെ msf മോങ്ങം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

*msf*മോങ്ങം*ടൗൺ*

Address

Mongam
Malappuram
673642

Telephone

+918891978998

Website

Alerts

Be the first to know and let us send you an email when Mongam Town MSF Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share