1921- Malabar Kalapam a Flashback

1921- Malabar Kalapam  a Flashback 1921 ലെ ഐതിഹാസിക വിപ്ലവമായ മലബാർ സമരത്ത? 1921 ലെ ഐതിഹാസിക വിപ്ലവമായ മലബാർ സമരത്തിന്റെ സമരഭൂമികയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം.

കേരളത്തിന്റെ വീരപുത്രൻ -അബ്ദുറഹിമാൻ ജീവിതം വി. എസ്. കേരളീയൻവില 150 | പേജ് 222കേരള സാഹിത്യ അക്കാദമിനവോപ്രസ്ഥാനകാലത്തെ ജനക...
06/01/2018

കേരളത്തിന്റെ വീരപുത്രൻ -അബ്ദുറഹിമാൻ ജീവിതം
വി. എസ്. കേരളീയൻ
വില 150 | പേജ് 222
കേരള സാഹിത്യ അക്കാദമി

നവോപ്രസ്ഥാനകാലത്തെ ജനകീയ രാഷ്ട്രീയം സൃഷ്ടിച്ച ധീരദേശാഭിമാനിയും അടിയുറച്ച മനുഷ്യസ്നേഹിയുമാണ് മുഹമ്മദ് അബ്ദുറഹ്മാൻ. സ്വാതന്ത്രസമരസേനാനി, മതേതരത്വത്തിനു വേണ്ടി നിലകൊണ്ട മതവിശ്വാസി, ആദർശത്തിന്റെ പടവാളായ 'അൽ അമീൻ' പത്രാധിപർ. വാഗ്മി, ജയിൽവാസവും പോലീസ് മർദ്ദനവും അതിജീവിച്ച പ്രക്ഷോഭകാരി എന്നീ നിലകളിൽ ജ്വലിച്ചു നിന്ന സാമൂഹ്യസേവകൻ. അകാലമരണം സംഭവിക്കും വരെ സംഘർഷഭരിതവും സമരോത്സുകവുമായ ആ ജീവിതം സാധാരണ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു. അടിമദേശത്തിൻ്റ ഉയർത്തെഴുന്നേൽപ്പിന്റെ മഹാഗാഥയാണ് ആ വീരയോദ്ധാവിന്റെ ജീവചരിത്രം. ഇന്ത്യയ്ക്ക് എന്നും മാതൃകയായ മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതം ഓർത്തെടുക്കുകയാണ് സന്തതസഹചാരിയായ വി. എസ്. കേരളീയൻ.

കേരളത്തിന്റെ വീരപുത്രൻ -അബ്ദുറഹിമാൻ ജീവിതം
വി. എസ്. കേരളീയൻ
വില 150 | പേജ് 222
കേരള സാഹിത്യ അക്കാദമി

നവോപ്രസ്ഥാനകാലത്തെ ജനകീയ രാഷ്ട്രീയം സൃഷ്ടിച്ച ധീരദേശാഭിമാനിയും അടിയുറച്ച മനുഷ്യസ്നേഹിയുമാണ് മുഹമ്മദ് അബ്ദുറഹ്മാൻ. സ്വാതന്ത്രസമരസേനാനി, മതേതരത്വത്തിനു വേണ്ടി നിലകൊണ്ട മതവിശ്വാസി, ആദർശത്തിന്റെ പടവാളായ 'അൽ അമീൻ' പത്രാധിപർ. വാഗ്മി, ജയിൽവാസവും പോലീസ് മർദ്ദനവും അതിജീവിച്ച പ്രക്ഷോഭകാരി എന്നീ നിലകളിൽ ജ്വലിച്ചു നിന്ന സാമൂഹ്യസേവകൻ. അകാലമരണം സംഭവിക്കും വരെ സംഘർഷഭരിതവും സമരോത്സുകവുമായ ആ ജീവിതം സാധാരണ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്നു. അടിമദേശത്തിൻ്റ ഉയർത്തെഴുന്നേൽപ്പിന്റെ മഹാഗാഥയാണ് ആ വീരയോദ്ധാവിന്റെ ജീവചരിത്രം. ഇന്ത്യയ്ക്ക് എന്നും മാതൃകയായ മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതം ഓർത്തെടുക്കുകയാണ് സന്തതസഹചാരിയായ വി. എസ്. കേരളീയൻ.

മാപ്പിള സ്വാതന്ത്ര്യസമര സേനാനികളും പിൻ തലമുറകളും.എ.പി മുഹമ്മദ്  സ്റ്റിവർട്ട് ഗഞ്ച് ഈ ബുക്കിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയ...
26/12/2017

മാപ്പിള സ്വാതന്ത്ര്യസമര സേനാനികളും പിൻ തലമുറകളും.
എ.പി മുഹമ്മദ് സ്റ്റിവർട്ട് ഗഞ്ച്

ഈ ബുക്കിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റ് ചെയ്യുമല്ലോ

http://www.malabarkalapam.com/
24/12/2017

http://www.malabarkalapam.com/

History of 1921 Malabar Kalapam,Wagon Tragedy,Battle of Pookkottur,Ali Musliyar,Variyan Kunnath Kunjahammad Haji,മലബാർ കലാപം,

മഞ്ചേരിയുടെ ചരിത്രംപ്രസിദ്ധീകരണം: മഞ്ചേരി മുനിസിപാലിറ്റി
24/12/2017

മഞ്ചേരിയുടെ ചരിത്രം
പ്രസിദ്ധീകരണം: മഞ്ചേരി മുനിസിപാലിറ്റി

11921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും
19/12/2017

11921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും

19/12/2017

Mayor to take up issue: MLA to call meeting soon.

16/12/2017

ഐ.എൻ.എ ഹീറോ വക്കം ഖാദർ ഡോക്യുമെന്ററി

മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ്-- -- 1898 - 1945 നവംബർ 22കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ്‌ മ...
21/11/2017

മുഹമ്മദ് അബ്ദുർറഹ്‌മാൻ സാഹിബ്-- -- 1898 - 1945 നവംബർ 22

കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ്‌ മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നും സാഹിബ് എന്നും അറിയപ്പെടുന്നു
ഹമ്മദ് അബ്ദുർറഹ‌്മാൻ 1898-ൽ കൊടുങ്ങല്ലൂരിൽ ജനിച്ചു. കോഴിക്കോട് ബാസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോൾ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുർറഹ‌്മാൻറെ രാഷ്ട്രീയ രംഗപ്രവേശം
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുർറഹ‌്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വർഗീയ പരിവേഷം നല്കാൻ ചില കോൺഗ്രസ്സുകാർ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുർറഹ‌്മാൻ സാഹിബ് ഇതിനെ ഒരു കർഷക കലാപമായാണ് വിലയിരുത്തിയത്
കലാപം തുടങ്ങി 2 മാസങ്ങൾക്കുശേഷം 1921, ഒക്ടോബറിൽ പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുർറഹ‌്മാൻനെ 2 വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് ഇദ്ദേഹം മോചിതനായത്; തുടർന്ന് വീണ്ടും കോൺഗ്രസ്-ഖിലാഫത്ത് പ്രവർത്തനങ്ങളിൽ സജീവമായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ ഒരു പത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദുർറഹ‌്മാൻ സാഹിബ്‍ 1924-ൽ അൽ-അമീൻ എന്ന പത്രം ആരംഭിച്ചു. മുസ്‌ലിം ജനവിഭാഗങ്ങളിൽ ദേശാഭിമാനവും സ്വാതന്ത്യ്രവാഞ‌്ഛയും ഉളവാക്കുന്നതിൽ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്. മലബാറിൽ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആൻഡമാൻ ദ്വീപുകളിലേക്ക് മാറ്റി പാർപ്പിക്കാനുള്ള മദ്രാസ് സർക്കാരിന്റെ നീക്കത്തെ വിജയകരമായി ചെറുക്കുവാൻ അൽ-അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു.
1921-ലെ കലാപത്തെ തുടർന്ന് കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ട മുസ്‌ലിം സമുദായം മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുകയാണുണ്ടായത്. ഇക്കാരണത്താൽ തന്നെ 1930-ലെ നിയമലംഘനപ്രസ്ഥാനത്തിൽ നിന്ന് മുസ്‌ലിംകൾ വിട്ടുനിൽക്കുമെന്ന ധാരണ രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്നു. നിയമലംഘനപ്രസ്ഥാനത്തെ ബഹിഷ്കരിക്കുവാനുള്ള ചില മുസ്‌ലിം നേതാക്കളുടെ ആഹ്വാനവും ഈ വിശ്വാസത്തിനു ആക്കം കൂട്ടി. എന്നാൽ മുസ്‌ലിംകൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കണമെന്ന സാഹിബിന്റെ നിലപാട് അവർക്കിടയിൽ സ്വാധീനം ചെലുത്തുകയും നിരവധി യുവാക്കൾ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന്‌ 9 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1931-ൽ കെ.പി.സി.സി.യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസ്സിലെ വലതുപക്ഷ വിഭാഗവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയും കേന്ദ്ര നിയമനിർമ്മാണസഭയിലേയ്ക്ക് 1934-ൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തതിനെത്തുടർന്ന് അബ്ദുർറഹ‌്മാൻ സാഹിബ്‍ കെ.പി.സി.സി. അംഗത്വം രാജിവച്ചു. 1935-ൽ വീണ്ടും കോൺഗ്രസ്സിൽ സജീവമായ ഇദ്ദേഹം കോൺഗ്രസ്സിലെ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. കോൺഗ്രസ്സിനുള്ളിൽ മറ്റൊരു ഗ്രൂപ്പായി പ്രവർത്തിച്ച സാഹിബും അണികളും ദേശീയ മുസ്‌ലിംകൾ എന്നാണ് അറിയപ്പെട്ടത്.
1937-ൽ ഏറനാട് വള്ളുവനാട് നിയോജകമണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ മദ്രാസ് അസംബ്ളിയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1938, 39, 40 എന്നീ വർഷങ്ങളിലെ കെ.പി.സി.സി. തെരഞ്ഞെടുപ്പുകളിൽ അബ്ദുർറഹ‌്മാൻ സാഹിബ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് ഇദ്ദേഹത്തിനു സാധിച്ചു. മലബാറിൽ കർഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് കോൺഗ്രസ്സിലെ ഇടതുപക്ഷ-മുസ്‌ലിം കൂട്ടുകെട്ടിന്റെ കാലത്തായിരുന്നു. 1939-ൽ രാജാജി മന്ത്രിസഭ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയിലെ അംഗമെന്നനിലയിൽ അബ്ദുർറഹ‌്മാൻ സാഹിബ് ഇ.എം.എസ്., ഇ. കണ്ണൻ എന്നിവരോടൊപ്പം സമർപ്പിച്ച വിയോജന കുറിപ്പാണ് പിന്നീടു കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളുടെ അടിസ്ഥാനമായിത്തീർന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്ദുർറഹ‌്മാൻ സാഹിബ്‍ അവരിൽ നിന്നും അകന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഫോർവേഡ് ബ്ളോക്കുമായി സഹകരിച്ചു പ്രവർത്തിച്ചു.
നേതാജിയുടെ അറസ്റ്റിനു പിന്നാലെ 1940 ജൂലൈ 3-ന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പുപ്രകാരം അബ്ദുർറഹ‌്മാൻ സാഹിബ് അറസ്റ്റ് ചെയ്യപ്പെട്ടു. 5 വർഷത്തെ ജയിൽവാസത്തിനുശേഷം ഇദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തിപ്രാപിച്ചിരുന്ന മുസ്‌ലിംലീഗിന്റെ ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാൽ ഇദ്ദേഹത്തിന് അവരുടെ ശക്തമായ എതിർപ്പിനെ നേരിടേണ്ടി വന്നു[1][2]. എങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിന്ന അബ്ദുർറഹ‌്മാൻ സാഹിബിന്‌ കേരളത്തിലെ മുസ്‌ലിംകളിൽ വലിയൊരു വിഭാഗത്തെ ദേശീയധാരയിൽ നിലനിർത്തുവാൻ കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം പഞ്ചായത്തിലെ പൊറ്റശ്ശേരി എന്ന സ്ഥലത്ത് വച്ച് 1945 നവംബർ 22ന് രാത്രിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അന്തരിച്ചു. കോഴിക്കോട് കണംപറമ്പ് ഖബറിസ്ഥാനിലാണ് സാഹിബിനെ ഖബറടക്കിയത്.

Wiki

12/11/2017
രക്തസാക്ഷി പൂർണ്ണിമ (ടെലിസിനിമ)1921 ലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നാന്ദി കുറിച്ച പൂക്കോട്ടൂരിന്റെ വീരേതിഹാസം.സംവിധാ...
08/11/2017

രക്തസാക്ഷി പൂർണ്ണിമ (ടെലിസിനിമ)

1921 ലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നാന്ദി കുറിച്ച പൂക്കോട്ടൂരിന്റെ വീരേതിഹാസം.

സംവിധാനം: അബ്ബാസ് കാളത്തോട്

Address

Pookkottur
Malappuram
676517

Alerts

Be the first to know and let us send you an email when 1921- Malabar Kalapam a Flashback posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to 1921- Malabar Kalapam a Flashback:

Share