27/10/2025
ആരാണ് അഗസ്റ്റിൻ ബ്രദേഴ്സ്!
തുടർച്ചയായി കള്ളത്തരങ്ങൾ ചെയ്തും പറ്റിച്ചും 10-12 കേസുകൾ ഉള്ള, മീനങ്ങാടി പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉണ്ടായിരുന്ന കാട്ടുകള്ളന്മാരായ ഗുണ്ടകളാണ് ഈ അഗസ്റ്റിൻ ബ്രദേഴ്സ്.
3000 കോടി മുടക്കി, ആപ്പിളിനെ വെല്ലുന്ന, കൊറിയൻ സാങ്കേതിക വിദ്യയിൽ ചൈനയിൽ നിർമ്മിക്കുന്ന ഫോൺ എന്നും പറഞ്ഞ്, ഫ്രാഞ്ചൈസി തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുകയും, വ്യാജ രേഖകൾ നൽകി ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് കോടികൾ വായ്പയെടുത്ത് പറ്റിക്കുകയും ചെയ്തതുൾപ്പെടെ മാംഗോ ഫോണിൻ്റെ പേരിൽ ഈ കള്ളന്മാർ നടത്തിയ തട്ടിപ്പുകൾ അനവധിയാണ്. അന്ന്, മാധ്യമങ്ങൾക്ക് നൽകിയ പരസ്യത്തിന് പോലും കാശ് നൽകിയില്ല.
പാവപ്പെട്ട ആദിവാസികൾ ഉൾപ്പെടെയുള്ളവരോട്, സംരക്ഷിത മരങ്ങൾ മുറിക്കാൻ തങ്ങൾക്ക് അനുമതിയുണ്ടെന്ന വ്യാജരേഖ കാണിച്ചും ചില്ലറ മാത്രം പണം നൽകിയും മുറിച്ച ശേഷം ബാക്കി പണം ചോദിച്ചപ്പോൾ മരങ്ങൾ കേടായിരുന്നു എന്നൊക്കെ നുണ പറഞ്ഞും പാവങ്ങളെ പറ്റിച്ച ഗുണ്ടകളാണ് അഗസ്റ്റിൻ ബ്രദേഴ്സ്. ഇതിൻ്റെ പേരിൽ സാധാരണക്കാർക്ക് വന്ന നോട്ടീസിൽ പിഴയൊടുക്കാൻ കാണിച്ചത് പത്തും ഇരുപതും എൺപതും ലക്ഷങ്ങളൊക്കെയാണ്. സർക്കാരിൻ്റെ മരം മുറിച്ചു കടത്തിയും കോടികൾ ഉണ്ടാക്കിയ ഗുണ്ടകൾ.
വയനാട് ഉരുൾപൊട്ടൽ സമയത്ത് 150 ഏക്കർ സ്ഥലം ടൗൺഷിപ്പിന് വാഗ്ദാനം നൽകുകയും കുറെ കയ്യടികളും അഭിനന്ദനങ്ങളും വാങ്ങിയ ശേഷം 150 ഏക്കർ വായുവിൽ എഴുതി കണക്ക് കൂട്ടി നാട്ടുകാരെ മൂഞ്ചിച്ച വഞ്ചകരാണ് ആൻ്റോയും സഹോദരങ്ങളും റിപ്പോർട്ടർ ടിവിയും.
ഇങ്ങനെയൊക്കെ, പ്രാദേശിക, രാജ്യാന്തര തലത്തിൽ നാട്ടുകാരെ മൊത്തം പറഞ്ഞു പറ്റിച്ച ശേഷമാണ് അന്താരാഷ്ട്ര തലത്തിലുള്ള വഞ്ചനക്ക് ഈ കാട്ടുകള്ളൻമാർ ഒരുങ്ങിയിറങ്ങിയത്. ഇത്തവണ ഒരു നാടിൻ്റെ ഔദ്യോഗിക സംവിധാനത്തെ മൊത്തം പൊട്ടൻമാരാക്കി. ഔദ്യോഗികമല്ലാത്ത വഴികളിലൂടെ അർജൻ്റീന ടീമുമായി സംസാരിക്കുക. അതിവിടെ നാല് റീലുകൾ നിർമ്മിച്ച് ഭയങ്കരമായി ആഘോഷിക്കുക. ഇതിൻ്റെ പേരിൽ കലൂർ സ്റ്റേഡിയം നവീകരണത്തിന് വിട്ടുനൽകുക. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടകൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ അകമ്പടി നൽകുക. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വരെ കൂടിയിരുന്ന് സമയം കളഞ്ഞ്, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിനുമേൽ അവലോകന യോഗം നടത്തണമെന്നുണ്ടെങ്കിൽ ഈ ജാഹിലുകൾ എത്രമാത്രം ആഴത്തിൽ ഇവിടുത്തെ സംവിധാനത്തെ പറ്റിച്ചുവെന്ന് നമ്മൾ മനസ്സിലാക്കണം.
ഇങ്ങനെയൊരു മീറ്റിംഗ് കൂടുമ്പോൾ, എന്തെല്ലാം അനുമതികൾ, ഉറപ്പുകൾ ലഭിച്ചു എന്ന് ചോദിക്കാനുള്ള പ്രാഥമിക ബുദ്ധിപോലും മുഖ്യമന്ത്രിയോ കായിക മന്ത്രിയോ കാണിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഗ്രൗണ്ട് നവീകരണവും ഫിഫയുടെ അനുമതിയും മാത്രമേ ലഭിക്കാനുള്ളൂ എന്ന് പറയുമ്പോൾ തന്നെ മെസ്സി വരില്ലെന്ന് മനസ്സിലാക്കാനുള്ള സാധാരണക്കാരൻ്റെ ബുദ്ധിപോലും ഉദ്യോഗസ്ഥരിൽ ഒരുത്തനും ഉണ്ടായില്ല. ഇതാണവസ്ഥയെങ്കിൽ മെസ്സി വരാൻ പോണില്ലെന്ന് വിവരമുള്ളവർ അന്നേ പറഞ്ഞിരുന്നു. ഈ സന്ദർശനത്തിൻ്റെ പേരിൽ കോടികൾ സ്‌പോൺസർഷിപ്പിൽ കണ്ടെത്താനും കുറെ കള്ളപ്പണം വെളുപ്പിക്കാനുമാണ് ആൻ്റോ ബ്രദേഴ്സ് ഉദ്ദേശിച്ചത്. പക്ഷേ, നടന്നില്ല. കലൂർ സ്റ്റേഡിയത്തിൽ തിരക്കിട്ട് നടന്ന പണിയുടെ ഭാഗമായ ജോലിക്കാർക്ക് ശമ്പളം നൽകിയില്ലെന്ന വാർത്തയാവും അടുത്തത് വരാനുണ്ടാവുക.
വയനാട് ലോക്സഭാ സീറ്റിൽ NDA സ്ഥാനാർഥിയായി മത്സരിക്കാൻ നിന്ന സമയത്ത്, ഇവൻ്റെ തട്ടിപ്പുകൾ വാർത്തയായി രംഗം വഷളായപ്പോൾ, രാഹുൽ ഗാന്ധി വരുന്നതുകൊണ്ട് പിന്മാറുന്നു എന്ന വ്യാജേന മുങ്ങി. NDA സ്ഥാനാർത്ഥിയായ തുഷാറിൻ്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത ഫോട്ടോകൾ ഇന്നും ഫെയ്സ്ബുക്കിൽ സൂക്ഷിച്ച ഇവനാണ് കോൺഗ്രസിനും യുഡിഎഫിനും വർഗ്ഗീയ വിരുദ്ധതയുടെ ക്ലാസ് എടുക്കുന്നതും സിപിഎമ്മിനെ കണ്ടുപഠിക്കാൻ ആവശ്യപ്പെടുന്നതും.
ഈ പെരുംകള്ളൻമാർ നടത്തുന്ന ചാനലിൻ്റെ അവസ്ഥകൂടി ഒന്നാലോചിച്ചു നോക്കൂ, ജോലിക്കാർക്ക് ലീവോ നേരാംവണ്ണം ശമ്പളമോ നൽകാതെ വലച്ചു. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഓഫീസിൽ നടന്നിട്ടും മിണ്ടിയില്ല. ജേർണലിസത്തിൻ്റെ ബാലപാഠം പോലും തീണ്ടിയിട്ടില്ലാത്ത ഒരുത്തൻ നാട്ടുകാർക്ക് മാത്രമല്ല, പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള മാധ്യമ പ്രവർത്തകർക്ക് പോലും ട്യൂഷൻ എടുക്കുന്നു. റിപ്പോർട്ടർ ടിവിയും മറ്റെന്തോ തട്ടിപ്പിൻ്റെ ഭാഗമാണെന്ന കാര്യം ഉടനെ പുറത്ത് വരുമായിരിക്കും. ബാക്കിയുള്ളവർക്ക് വേദമോതുന്ന അരുൺ കുമാർ ഉൾപ്പെടെയുള്ളവർക്ക് ഇങ്ങനെയൊരു കൊള്ള സങ്കേതത്തിലിരുന്ന് ജോലിചെയ്യാനും കൊള്ളമുതൽ ശമ്പളമായി നൽകുമ്പോൾ വാങ്ങാനും നാണമില്ലേ. റിപ്പോർട്ടർ ടിവി വിട്ട് പുറത്ത് വരുന്ന കാലത്ത് തൻ്റെ ഇക്കാല നിസ്സഹായാവസ്ഥകൾ ഡോ:അരുൺ കുമാർ പിന്നീട് പറയുമായിരിക്കും.
"മെസ്സി വന്നാൽ മെസ്സിക്ക് കൊള്ളാം. കേരളത്തിൽ വരാതെ ഇന്ത്യയിൽ മറ്റൊരിടത്തും കളിക്കാമെന്ന് കരുതേണ്ട.."
എന്നൊക്കെ വീരവാദമടിച്ച അല്പൻ,
"മെസ്സി അർജൻ്റീന കൊടുങ്കാറ്റ് കേരളത്തിൽ ആഞ്ഞുവീശിയ ശേഷം, ഈ നാട്ടുകാരുടെ ഹൃദയങ്ങളിലും മാധ്യമ തലക്കെട്ടുകളിലും നിറഞ്ഞുനിൽക്കുന്ന ഒരേയൊരു നാമം അഗസ്റ്റിൻ ബ്രദേഴ്സ് മാത്രമായിരിക്കും.."
എന്നൊക്കെ ഫെയ്സ്ബുക്കിൽ കുറിപ്പിട്ട സ്വയം പൊങ്ങി,
ഇവനെയൊക്കെ നമ്പി കലൂർ സ്റ്റേഡിയം കിളച്ച് മറിക്കാനുള്ള അനുമതി നൽകാനും മെസ്സിക്ക് സുരക്ഷ നൽകാൻ പൊലീസ് പടയെ നിർമ്മിക്കാനും എല്ലാത്തിനും മേൽനോട്ടം വഹിക്കാൻ ഒരു IAS ഓഫീസറെ മുഴുസമയം നിയമിക്കാനും ഒരുമ്പെട്ട ഗവൺമെൻ്റിനെ നയിക്കുന്നവർക്ക്എത്രകുറ്റി മരം തടഞ്ഞു എന്നുമാത്രം ഇനിയറിഞ്ഞാൽ മതി!
KSU Kallooppara
Reporter Live
24 News
Asianet News
Kairali News
Report