Sreenivasan C Mampad

Sreenivasan C Mampad അറിയിപ്പുകൾ
സാംസ്കാരിക-
സാമൂഹിക വിശ?

 #മമ്പാട്_ഗ്രാമപഞ്ചായത്ത്_2023_24 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ടി.പി  #ഉമൈമത്ത് അവതരിപ്പിച...
22/03/2023

#മമ്പാട്_ഗ്രാമപഞ്ചായത്ത്_2023_24 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ടി.പി #ഉമൈമത്ത് അവതരിപ്പിച്ചു.

പഞ്ചായത്തിനകത്തെ എല്ലാ വിഭാഗം ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്നതിന് എല്ലാ മേഖലകളുടേയും സന്തുലിത പുരോകതി ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു വകയിരുത്തലാണ് അവതരിപ്പിച്ച ബജറ്റ്.

🛑1.ലൈഫ് ഭവന പദ്ധതിക്ക് 1 കോടി,
🛑2.ആരോഗ്യ മേഖലക്ക് 50 ലക്ഷം,
🛑3.ഓടായിക്കൽ RCB ടൂറിസം വികസനത്തിന് 50 ലക്ഷം,
🛑4.ഭിന്നശേഷി ക്ഷേമത്തിന് 60 ലക്ഷം,
🛑5.ക്ഷീര വികസനത്തിന് 30 ലക്ഷം,
🛑6.സമഗ്ര കാർഷിമ വികസനത്തിന് 50 ലക്ഷം,
🛑7.വന്യ മൃഗങ്ങളിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ സോളാർ ഫെന്‍സിംഗ് 6 ലക്ഷം,
🛑8.വനിത സംരംഭകർക്ക് ഇരു ചക്ര വാഹനം 12 ലക്ഷം,
🛑9.വീട്ടിക്കുന്ന് കലുങ്ക് നിർമ്മാണം 16 ലക്ഷം,
🛑10.അംഗൻവാടികൾക്ക് പുതിയ കെട്ടിടം 30 ലക്ഷം,
🛑11.തെരുവ് വിളക്ക് 23 ലക്ഷം,
🛑12.ഓടായിക്കൽ RCB ടൂറിസം കേന്ദ്രത്തിൽ സൂര്യകാന്തി കൃഷി 3 ലക്ഷം,
🛑13.ബഡ്സ് സ്ക്കൂൾ പൂർത്തീകരണത്തിന് 35 ലക്ഷം,
🛑15.മമ്പാട് ഫെസ്റ്റ് 3.5 ലക്ഷം,
🛑16.കാട്ടുമുണ്ട യു പി സ്ക്കൂൾ വാന നിരീക്ഷണ സംവിധാനം 1 ലക്ഷം,
🛑17.പട്ടിക ജാതി കുടുംബങ്ങളുടെ ഭൂമി സംരക്ഷണം 25 ലക്ഷം,
🛑18.വടപുറം, കട്ടുമുണ്ട ബസ് കാത്തിരിപ്പ് കേന്ദ്രം 5 ലക്ഷം,
🛑19.ബേസിക്ക് ലൈഫ് സപ്പോർട്ട് 1 ലക്ഷം,
🛑20.വാർത്തിച്ചോല രാജീവ് ഗാന്ധി റോഡ് പുനരുദ്ധാരണം 23 ലക്ഷം,
🛑21.വനിത സംരംഭം ഫൂഡ് പ്രോസസ്സിംഗ് യൂണിറ്റ് 6 ലക്ഷം,
🛑22.മമ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി 10 ലക്ഷം,
🛑23.SC, ST പാരമ്പര്യ കലകൾക്ക് 2 ലക്ഷം,
🛑24.കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് ക്യാമ്പ് 1 ലക്ഷം,
🛑25.ഓടായിക്കൽ വെറ്റെറിനറി സബ്സെന്റർ പൂർത്തീകരണം 10 ലക്ഷം,
🛑26.കാഞ്ഞിരംപൊയിൽ ഓടായിക്കൽ RCB റോഡ് പുനരുദ്ധാരണം 15 ലക്ഷം,
🛑27.പെയിൻ ആന്റ് പാലിയേറ്റീവ് (കിടപ്പ് രോഗികൾക്ക് പരിരക്ഷ) 12 ലക്ഷം,
🛑28.വയോജന സൗഹൃദ ഗ്രാമം 10 ലക്ഷം,
🛑29.വാഗൺ ട്രാജഡി രക്തസാക്ഷി ഇല്ലിക്കൽ ഹൈദ്രുവിന് സ്മാരകം കമ്മ്യൂണിറ്റി ഹാൾ പാലപറമ്പ് പൂർത്തീകരണത്തിന് 15 ലക്ഷം,
🛑30.പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥി ക്ഷേമത്തിന് 16.5 ലക്ഷം (സ്കോളർഷിപ്പ്, ലാപ് ടോപ്, ഫർണിച്ചർ) എന്നിങ്ങനെ ലഭ്യമായ വരുമാന സ്രോതസ്സുകൾ കൃത്യമായി നിരീക്ഷിച്ചുക്കൊണ്ടുള്ള യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു ബജറ്റ്

കേൾവി അന്യമായി കുടുംബാംഗങ്ങളുടെയും സഹൃദയരുടെയും വിളിയൊച്ച കേൾക്കാൻ കൊതിച്ച 54 മുതിർന്ന പൗരൻമാർക്ക് മമ്പാട് ഗ്രാമ പഞ്ചായത...
09/03/2023

കേൾവി അന്യമായി കുടുംബാംഗങ്ങളുടെയും സഹൃദയരുടെയും വിളിയൊച്ച കേൾക്കാൻ കൊതിച്ച 54 മുതിർന്ന പൗരൻമാർക്ക് മമ്പാട് ഗ്രാമ പഞ്ചായത്ത് 2022_23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കേൾവി സഹായി ഉപകരങ്ങൾ വിതരണം ചെയ്തു.

വർഷങ്ങളായി ശബ്ദമെന്തന്ന് തിരിച്ചറിയാതെ പ്രയാസം മനസിലൊതിക്കി പിറകിലേക്ക് മാറി നിന്നവർ മുന്നോട്ട് വന്നു. അവരുടെ കണ്ണുകളിലെ പ്രകാശം, ചുണ്ടുകളിലെ പുഞ്ചിരി ആരേയും ആനന്ദിപ്പിക്കുന്ന നിമിഷങ്ങളാണ്. ഇത്തരം മുഹുർത്തങ്ങളാണ് നാം സ്വീകരിക്കേണ്ട വിലപിടിപ്പുള്ള പരിതോഷികങ്ങൾ.❤️

22/10/2022
പോളിയോ വാക്സിൻ മമ്പാട് പി എച് സി യിൽ പ്രസിഡന്റ് ഉൽഘടനം ചെയ്തു
27/02/2022

പോളിയോ വാക്സിൻ മമ്പാട് പി എച് സി യിൽ പ്രസിഡന്റ് ഉൽഘടനം ചെയ്തു

In2022 ഫെബ്രുവരി 08...ഓരോ മമ്പാട്ടുകാരന്റെയും ഇടനെഞ്ചിൽ കോറിയിട്ട ദിവസം...മമ്പാട്ടുകാരനായതിൽ ഞാനേറെ അഭിമാനിക്കുന്നു...ഊറ...
08/02/2022

In2022 ഫെബ്രുവരി 08...
ഓരോ മമ്പാട്ടുകാരന്റെയും ഇടനെഞ്ചിൽ കോറിയിട്ട ദിവസം...

മമ്പാട്ടുകാരനായതിൽ ഞാനേറെ അഭിമാനിക്കുന്നു...
ഊറ്റം കൊള്ളുന്നു...
നമ്മുടെ രണ്ട് കൂടപ്പിറപ്പുകൾക്ക് വേണ്ടി കൈമെയ് മറന്ന് ഒരു നാട് ഒന്നിക്കുന്നത്, അതിന്റെ ഭാഗമാവാൻ കഴിയുന്നത് ഭാഗ്യമായി കാണാനാണെനിക്കേറെ ഇഷ്ടം..
മമ്പാട് ജനകീയ കൂട്ടായ്മയോട് ഉള്ള് തുറന്നഭിനന്ദനം അറിയിക്കുന്നു..
ആരെയാണ് നമ്മൾക്ക് മറക്കാനാവുക.
നാൽപ്പതോളം വരുന്ന ക്ലബ്ബുകൾ, സിഡിഎസ്-കുടുംബശ്രീ പ്രവർത്തകർ, സ്നേഹം നിറച്ച് ദമ്മാക്കിയ പാചക തൊഴിലാളികൾ, അവരോടൊപ്പം കനൽ നെഞ്ചേറ്റിയ എഴുന്നൂറോളം വരുന്ന ഹെൽപ്പർമാർ.. സർവ്വോപരി കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരേ ചങ്കായിനിന്ന എന്റെ സ്വന്തം നാട്ടുകാർ...
ആരോടാണ് നന്ദി പറയേണ്ടത്...
നമ്മുടെ രണ്ട് സഹോദരങ്ങളും പൂർണ്ണ ആരോഗ്യവാന്മാരായി, നമ്മളിലൊരാളായി തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.. ആഹ്രഹിക്കുന്നു.
മലയാളത്തിനു തന്നെ മാതൃകയായ ജീവകാരുണ്യ പ്രവൃത്തിയിൽ പങ്കാളികളായ എന്റെ മമ്പാട്ടുകാർക്ക് ഒരിക്കൽ കൂടി മനസ്സ് നിറഞ്ഞ സ്നേഹം..
അഭിനന്ദനങ്ങൾ ❤

സി ശ്രീനിവാസൻ,
പ്രസിഡണ്ട്
മമ്പാട് ഗ്രാമ പഞ്ചായത്ത്

റിപ്പബ്ലിക്ക് ദിനത്തില്‍ മമ്പാട് ഗ്രാമപഞ്ചായത്തിൽ ദേശീയ പതാക ഉയര്‍ത്തി.ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ...
26/01/2022

റിപ്പബ്ലിക്ക് ദിനത്തില്‍ മമ്പാട് ഗ്രാമപഞ്ചായത്തിൽ ദേശീയ പതാക ഉയര്‍ത്തി.
ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ...

സുഭിക്ഷ കേരളം...കിഴങ്ങ് വർഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് മമ്പാട് ഗ്രാമ പഞ്ചായത്തിന്റെ മാതൃകാ പദ്ധതി...കിഴങ്ങ് വർഗങ്...
07/01/2022

സുഭിക്ഷ കേരളം...
കിഴങ്ങ് വർഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് മമ്പാട് ഗ്രാമ പഞ്ചായത്തിന്റെ മാതൃകാ പദ്ധതി...
കിഴങ്ങ് വർഗങ്ങളുടെ (ഇഞ്ചി, മഞ്ഞൾ, ചേമ്പ് ചേന) വിത്തുകൾവിതരണം ചെയ്തു

രാവിലെ 8 മണി മുതൽ ടോക്കൺ വിതരണം ചെയ്യും
18/12/2021

രാവിലെ 8 മണി മുതൽ ടോക്കൺ വിതരണം ചെയ്യും

Address

Mampad
676542

Telephone

+919496047818

Website

Alerts

Be the first to know and let us send you an email when Sreenivasan C Mampad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share