ബിപിൻ സണ്ണി

ബിപിൻ സണ്ണി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ബിപിൻ സണ്ണി, Public & Government Service, Thoompunkal House, Mananthavady.

ഡിസ്കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനംകൽപ്പറ്റ: ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്...
14/08/2026

ഡിസ്കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനം
കൽപ്പറ്റ: ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിൻ്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. കെ ജയരാജ്‌ ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ. എം. പി രാജേഷിന് നൽകി നിർവ്വഹിച്ചു. ജില്ലാ പോലീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി, ഡയറക്ടർ ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ശ്രീ. ഇർഷാദ് മുബാറക്, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ജോർജ് നിറ്റസ്, പി. ബിനീത് എന്നിവർ സംബന്ധിച്ചു. മഹാറാണി സിൽക്സ് കൽപ്പറ്റ, യെസ് ഭാരത് വെഡിംഗ് കളക്ഷൻസ് കൽപ്പറ്റ & ബത്തേരി, സിന്ദൂർ ടെക്സ്റ്റയിൽസ് & റെഡിമെയ്ഡ്സ് കൽപ്പറ്റ, സെഞ്ച്വറി ഫാഷൻ സിറ്റി മാനന്തവാടി & ബത്തേരി, NA ഫാഷൻ വില്ലേജ് മാനന്തവാടി, ഗീത സ്റ്റോർ കൽപ്പറ്റ, ഫാമിലി വെഡിംഗ് സെന്റർ ബത്തേരി, കല്യാൺ സിൽക്സ് കൽപ്പറ്റ എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് ഡിസ്കൗണ്ട് ഓഫർ നൽകുന്നത്.

കെ.ജെ.ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി.കൽപ്പറ്റ: പോലീസ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം കേരള പോലീസ് അസോസിയേഷൻ ജനറൽ സെക...
08/08/2026

കെ.ജെ.ജോർജ് ഫ്രാൻസിസ് അനുസ്മരണം നടത്തി.
കൽപ്പറ്റ: പോലീസ് അസോസിയേഷൻ സ്ഥാപക നേതാവും ദീർഘകാലം കേരള പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ജെ. ജോർജ് ഫ്രാൻസിസ് അനുസ്മരണ ദിനം ആചരിച്ചു. കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം KPPA സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ജോർജ് ഫ്രാൻസിസ് ട്രസ്റ്റ് ബോർഡ് അംഗം സുദർശന കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് അധ്യക്ഷനായ ചടങ്ങിൽ പി.കെ. അലവിക്കുട്ടി, KPA ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി, ട്രഷറർ എം.ബി. ബിഗേഷ് എന്നിവർ സംസാരിച്ചു. KPPA ജില്ലാ സെക്രട്ടറി സണ്ണി ജോസഫ് സ്വാഗതവും KPPA ജില്ലാ പ്രസിഡണ്ട് എം.സി. സുകുമാരൻ നന്ദിയും പറഞ്ഞു.

31/07/2026
29/07/2026

പോലീസ് സംഘടനകളുടെ പുന:സംഘടനയും അഡ്ഹോക് കമ്മറ്റി രൂപീകരണവും സംഘടനയുടെ ജനാധിപത്യ ഘടനയെ ദുർബലപെടുത്തും...

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്ക് നിർവ്വഹിച്ചു വരുകയാണ് കേരള പോലീസ് അസോസിയേഷൻ ഉൾപ്പെടെയുള്ള പോലീസ് സംഘടനകൾ. 1979 മുതൽ തൊഴിലിടങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവസാന ആശ്രയമായി നിലനിന്നുവരുന്ന സംഘടനകളെ ദുർബലപ്പെടുത്തുന്ന നടപടികൾ വളരെ ആശങ്കയോടെയാണ് കാണുന്നത്. പോലീസ് സംഘടനകളിൽ രാഷ്ട്രീയ, ബാഹ്യ ഇടപെടൽ പാടില്ല എന്നുള്ള ബഹുമാനപ്പെട്ട മുൻകാല മേൽ ഉദ്യോഗസ്ഥരുടെയും മുൻകാല സംഘടന നേതാക്കളുടെയും നിലപാടിനോടൊപ്പം തന്നെയായിരുന്നു ഈ കാലയളവിലെ പോലീസ് സംഘടന പ്രവർത്തനം. പക്ഷേ കഴിഞ്ഞദിവസം പുറത്തിറങ്ങിയ പോലീസ് സംഘടനകളുടെ പുനഃസംഘടന ഉത്തരവും adhoc കമ്മിറ്റി രൂപീകരണ ഉത്തരവും പരിശോധിക്കുമ്പോൾ ഇത്തരം ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ഉടലെടുക്കുന്നു. നിലവിലെ പോലീസ് സംഘടനകളുമായി യാതൊരു ആശയ വിനിമയവും നടത്താതെയും 47 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന സംഘടനകളെ പുന:സംഘടിപ്പിച്ചു കൊണ്ടുള്ള ഏകപക്ഷീയമായ ഉത്തരവ് ഇറക്കിയും 2027 വരെ കാലാവധിയുള്ള ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംഘടന ഭാരവാഹികൾ നിലനിൽക്കെ യാതൊരു മാനദണ്ഡവും പാലിക്കാതെ Adhok കമ്മറ്റി രൂപീകരിച്ചതുമായ നടപടികൾ സംഘടനയുടെ ജനാധിപത്യ ഘടനയെ തകർക്കുക മാത്രമല്ല ഭാവിയിൽ സംഘടന സ്വാതന്ത്ര്യം ഇല്ലാതെയാക്കുന്ന നിലയിലേക്കാണ് പോകുന്നത്.

സംഘടന ആവശ്യ പ്രകാരം നേടിയെടുത്ത പ്രമോഷൻ രംഗത്തെ ചരിത്രപരമായ മുന്നേറ്റമായിരുന്നു ഗ്രേഡ് പ്രമോഷൻ എന്നത്. എന്നാൽ തൊഴിലിടങ്ങളിൽ ഒരേ രീതിയിലുള്ള ബുദ്ധിമുട്ടുകളും പരാധീനതകളും അനുഭവിക്കുന്ന വിഭാഗങ്ങളായ GASI, ASI, GSI, SI തസ്‌തികകളിലെ ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കും വിധം രണ്ട് സംഘടനകളിലായി മാറ്റപ്പെട്ടത് വിചിത്രമായെ കാണാൻ കഴിയു. ഇത്തരം ഉദ്യോഗസ്ഥരുടെ പരാതികൾ അഭിസംബോധന ചെയ്യപ്പെടാതെ പോകുന്ന അപകടകരമായ അവസ്ഥയിലേക്ക് ഈ തീരുമാനം എത്തിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. കൂടാതെ നീണ്ട കാലത്തിനു ശേഷം പ്രമോഷനായ ഉദ്യോഗസ്ഥർക്ക് ഓഫീസർ അസോസിയേഷനിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നുള്ളത് അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതിന് തുല്യമാണ്.

സംഘടന രൂപീകരണ കാലം മുതൽ പലപ്പൊഴായി നിരവധിയായ പ്രതിസന്ധികളെ അതിജീവിച്ചാണ് സംഘടന ഇന്നും കരുത്തോടെ നിലനിൽക്കുന്നത്. സംഘടന തെരഞ്ഞെടുപ്പുകളേ വേണ്ടെന്നു വെച്ചും കൂടുംബ സഹായ നിധി ഉൾപ്പെടെ എല്ലാ ക്ഷേമ പ്രവർത്തനങ്ങളെയും റദ്ദ് ചെയ്തും ഉൾപ്പെടെ സംഘടനയെ ദുർബലപ്പെടുത്താനുള്ള നിരവധിയായ ശ്രമങ്ങളെ വ്യവസ്ഥാപിത രീതിയിൽ അതിജീവിച്ചാണ് ഇന്നും തൊഴിലിടത്തിലെ ആശ്രയ കേന്ദ്രമായി പോലീസ് സംഘടനകൾ നിലകൊള്ളുന്നത് എന്നത് ചരിത്രമാണ്. ആ ചരിത്ര പാഠം ഉൾക്കൊണ്ട് സംഘടനയുടെ ജനാധിപത്യഘടനയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരായി നിയമപരമായി മുന്നോട്ട് പോവേണ്ടത് അനിവാര്യതയായി സംഘടന കാണുന്നു.

സംഘടന നേതൃത്വത്തിലേക്ക് വരാൻ കേരളത്തിലെ പോലീസ് സംഘടനയിൽ ഉള്ള എല്ലാ അംഗങ്ങൾക്കും അർഹതയുണ്ട്. പക്ഷെ അത് നിയമങ്ങൾ കാറ്റിൽ പറത്താതെ വ്യവസ്ഥാപിതമായി ആയിരിക്കണം. ഇക്കാര്യത്തിൽ നിലവിലെ പോലീസ് സംഘടനകളുമായി ചർച്ച നടത്തി പൊതു അഭിപ്രായ രൂപീകരണത്തിന് ശേഷം മാത്രം പുന:സംഘടന അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കണമെന്നും അതുവരെ ഉത്തരവ് മരവിപ്പിക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ നിലനിൽക്കെ യാതൊരു മാനദണ്ഡവും പാലിക്കാതെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച നടപടി പുനപരിശോധിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബഹുമാനപ്പെട്ട സർക്കാറിനോടും ബഹുമാനപ്പെട്ട ഡിപ്പാർട്മെന്റിനോടും അഭ്യർത്ഥിക്കുന്നു.

സുധീർ ഖാൻ എ
ജനറൽ സെക്രട്ടറി
കേരള പോലീസ് അസോസിയേഷൻ
2025-27

യാത്രയയപ്പ്കൽപ്പറ്റ : 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യ...
30/06/2026

യാത്രയയപ്പ്
കൽപ്പറ്റ : 33 വർഷത്തെ സുദീർഘമായ പോലീസ് സേവനത്തിന് ശേഷം ഈ മാസം വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ഒ.എസ്. ബെന്നിക്ക് യാത്രയയപ്പ് നൽകി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റികളും വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫ് ഉപഹാര സമർപ്പണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.സി സജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസർവ്വ് ഇൻസ്പെക്ടർ ഒ.ടി. പീതാംബരൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതിയംഗം കെ.എം. ശശിധരൻ, കെ.പി.ഒ.എ ജില്ലാ ട്രഷറർ എൻ. ബഷീർ, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് സ്വാഗതവും, ജോയിൻറ് സെക്രട്ടറി പി.എസ്. അജീഷ് നന്ദിയും പറഞ്ഞു.

കേരള പോലീസ് അസോസിയേഷൻ സംഘടന സ്ഥാപക ദിനം ആചരിച്ചു  കണിയാമ്പറ്റ: കേരള പോലീസ് അസോസിയേഷൻ നിലവിൽ വന്നതിന്റെ 47 മത് വാർഷികം സം...
18/06/2026

കേരള പോലീസ് അസോസിയേഷൻ
സംഘടന സ്ഥാപക ദിനം ആചരിച്ചു
കണിയാമ്പറ്റ: കേരള പോലീസ് അസോസിയേഷൻ നിലവിൽ വന്നതിന്റെ 47 മത് വാർഷികം സംഘടനാ സ്ഥാപക ദിനമായി ആചരിച്ചു. വയനാട് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും മധുരം വിതരണം ചെയ്തുകൊണ്ട് പരിപാടി സംഘടിപ്പിച്ചു. ജില്ലാതല പരിപാടി കണിയാമ്പറ്റ ഗവൺമെന്റ് വൃദ്ധസദനത്തിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ അഡീഷണൽ എസ്പി ശ്രീ. കെ. എസ് ഷാജി നിർവഹിച്ചു. കേരള പോലീസ് ഓഫീസർ അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ. കെ എം ശശിധരൻ, ജില്ലാ ട്രഷറർ ശ്രീ. എൻ ബഷീർ, കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക്ക് ജില്ലാ പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി, ട്രഷറർ ശ്രീ. എം ബി ബിഗേഷ് എന്നിവർ സംബന്ധിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി ഗവൺമെന്റ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി പോലീസ് അസോസിയേഷൻ വക ഉച്ചഭക്ഷണം ഒരുക്കി. പരിപാടിയുടെ ഭാഗമായി അന്തേവാസികൾക്കായി സംഗീത വിരുന്നും സംഘടിപ്പിച്ചു.

കൊച്ചി സിറ്റി ഡിസിപി ആയി സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ അരുൺ കെ പവിത്രൻ ഐപിഎസിന് പോലീ...
18/06/2026

കൊച്ചി സിറ്റി ഡിസിപി ആയി സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ അരുൺ കെ പവിത്രൻ ഐപിഎസിന് പോലീസ് സംഘടനകളുടെ ഉപഹാരം കൈമാറുന്നു

കേരള പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി KT സെയ്‌ദ് സാർ ഓർമ്മയായി : ആദരാഞ്ജലികൾ🌹🌹🌹കേരള പോലീസ് അസോസിയേഷൻ സ്ഥാപക നേതാക്കള...
18/06/2026

കേരള പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി KT സെയ്‌ദ് സാർ ഓർമ്മയായി : ആദരാഞ്ജലികൾ🌹🌹🌹
കേരള പോലീസ് അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളും സംഘടനയുടെ മുന്നണി പോരാളിയുമായിരുന്ന കെ.ടി സെയ്‌ദ് നമ്മോട് വിട പറഞ്ഞു. ഓർഗനൈസിംഗ് കമ്മറ്റി അംഗമായും ആദ്യ സംസ്ഥാന കമ്മറ്റിയിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗമായും തുടർന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ്, പ്രസിഡൻ്റ് ജനറൽ സെക്രട്ടറിയായും ചുമതലകൾ നിർവ്വഹിച്ച് കരുത്തുറ്റ നേതൃപാടവത്തോടെ സംഘടനയെ മുന്നോട്ട് നയിച്ച വ്യക്തിത്വം. 1991 കാലഘട്ടത്തിൽ ഭരണഘടന മരവിപ്പിച്ചും കൂട്ട ട്രാൻസ്ഫറുകളിലുടെയും സംഘടനയുടെ ജനാധിപത്യ അവകാശങ്ങൾക്ക് കത്തിവെച്ചപ്പോഴും പോരാട്ടവീര്യത്തിൻ്റെ കരുത്തിൽ സംഘടനയുടെ സംസ്ഥാന നിർവാഹക സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത് മറക്കാനാവില്ല. സംഘടന തെരഞ്ഞെടുപ്പുകളേ റദ്ദ് ചെയ്ത് സംഘടന തന്നെ നാമവശേഷമാവും എന്ന ഘട്ടത്തിൽ സംഘടന സംരക്ഷണ സമിതി രൂപീകരിച്ച് ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതും KT സെയ്‌ദ് സാർ ആയിരുന്നു. സംഘടന സ്ഥാപകനായി സംഘടന സംരക്ഷകനായി, സേവന വേതന മേഖലയിലെ അവകാശ പ്പോരാട്ടങ്ങളുടെ നേതൃത്വമായി, KPHCS ഭരണ സമിതി അംഗമായി അങ്ങ് കേരളത്തിലെ പോലീസ് സേനക്ക് സമ്മാനിച്ച ജ്വലിക്കുന്ന ഓർമ്മകൾ നെഞ്ചിലേറ്റി കരുത്തോടെ മുന്നാട്ട് പോവാനുള്ള സംഘടന ഉത്തരവാദിത്വം നമുക്ക് കൂട്ടായി ഏറ്റെടുക്കാം. ആദരാഞ്ജലികൾ സെയ്‌ദ് സാർ .....🙏🙏🙏
സുധീർ ഖാൻ എ
ജനറൽ സെക്രട്ടറി
കേരള പോലീസ് അസോസിയേഷൻ

Address

Thoompunkal House
Mananthavady

Telephone

+919961457642

Website

Alerts

Be the first to know and let us send you an email when ബിപിൻ സണ്ണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ബിപിൻ സണ്ണി:

Shortcuts

Share