ABVP Mananthavady Nagar Committee

ABVP Mananthavady Nagar Committee ABVP Mananthavady Nagar Committee Official Page

President - Vishnu K - 8301845941

Vice President -

കൊല്ലത്ത് മാർത്തോമാ കോളേജ് മാർച്ചിൽ എബിവിപി സംസ്ഥന സെക്രട്ടറി NCT ശ്രീഹരിയെയും സംസ്ഥാന സമിതിയംഗം കെ എം വിഷ്ണുവിനെയും പോല...
20/07/2022

കൊല്ലത്ത് മാർത്തോമാ കോളേജ് മാർച്ചിൽ
എബിവിപി സംസ്ഥന സെക്രട്ടറി NCT ശ്രീഹരിയെയും സംസ്ഥാന സമിതിയംഗം കെ എം വിഷ്ണുവിനെയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ ABVP വയനാട് ജില്ലാ കമ്മറ്റി നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ പോലീസ് ലാത്തിവീശി
നിരവധി പ്രവർത്തകരുമായ് സംഘടിച്ചെത്തിയ ABVP യെ പോലീസ് ബാരികേട് ഉപയോഗിച്ച് തടഞ്ഞു എങ്കിലും പ്രവർത്തകർ ബാരികേട് മറികടന്നു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് കെ പി അമർ ജിത്ത് ജില്ലാ സെക്രട്ടറി റ്റി എം അനന്ദു ഓഫീസ് സെക്രട്ടറി അഭിനവ് വിജയൻ ബത്തേരി നഗർ പ്രസിഡന്റ് യദുകൃഷ്ണ
ശ്യാം ലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

അതിരുകടന്ന പരിശോധന,ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് മാർത്തോമാ കോളേജിലേക്ക് ABVP നടത...
19/07/2022

അതിരുകടന്ന പരിശോധന,
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് മാർത്തോമാ കോളേജിലേക്ക് ABVP നടത്തിയ മാർച്ചിൽ പോലീസ് അതിക്രമം..

സംസ്ഥാന സമിതി അംഗം കെ.എം വിഷ്ണു അടക്കമുള്ള പ്രവർത്തകർ അറസ്റ്റിൽ..
പ്രതിഷേധിക്കുക..

എബിവിപി എഴുപത്തിനാലാം വയസ്സിലേക്ക്....ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് , ഇ...
09/07/2022

എബിവിപി എഴുപത്തിനാലാം വയസ്സിലേക്ക്....

ലോക ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടക്കം കുറിച്ച് , ഇന്നും ആ ശോഭയോടെ മുന്നോട്ടുപോകുന്നു അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം. അടിയന്തരാവസ്ഥയിലെ ഐതിഹാസികമായ ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളും ത്രിവർണ പതാക ഉയർത്താൻ അനുവദിക്കില്ല എന്ന കാശ്മീർ ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് വെടിയുണ്ടകൾ മൂളിപ്പായുന്ന മണ്ണിലേക്ക് എബിവിപി സംഘടിപ്പിച്ച കാശ്മീർ യാത്രയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയോദ്ഗ്രന്ഥന പ്രവർത്തനങ്ങളും ഒക്കെ ഈ നാലക്ഷരത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചരിത്രമാണ്.

ആദർശത്തിന് വേണ്ടി ജീവരക്തം പകർന്ന ധീരബലിദാനികൾ അവരുടെ കുടുംബങ്ങൾ സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ജനാധിപത്യ കേരളത്തിൽ കൊടിയ നഷ്ടങ്ങൾ പേറേണ്ടി വന്നവർ എതിർപ്രസ്ഥാനങ്ങളുടെ കൊടിയ പീഢനം സഹിച്ചും ക്യാമ്പസുകളിൽ ഈ കാവിപതാക മുറുകെ പിടിച്ച് പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും ഒക്കെ മേഖലകളിലേക്ക് മാറേണ്ടി വന്ന പതിനായിരങ്ങളുടെ കണക്ക് നമ്മുടെ കയ്യിലില്ല. പ്രസ്ഥാനം ഒന്നുമല്ലാതിരുന്ന കാലത്തും വെറും ചങ്കുറപ്പ് മാത്രം കൈമുതൽ ആക്കി ഇന്ന് സംഘടനയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ അടിത്തറ പാകിയ അവരെ നന്ദിയോടെയും ആദരവോടെയും സ്മരിക്കേണ്ട ദിനമാണ്.

അദ്ധ്യാപികമാർക്ക് വിരമിക്കൽ ദിവസം പ്രതീകാത്മക ശവമടക്കുകൾ ഒരുങ്ങാതിരിക്കാൻ
അച്ഛന്റെ പ്രായമുള്ള മനുഷ്യനെ പൊതുമധ്യത്തിൽ കരണത്തടിച്ചു വീഴ്‌ത്തുന്ന വിധത്തിൽ യുവത്വം വഴിപിഴയ്ക്കാതിരിക്കാൻ
നാട്ടകം പോളിടെക്‌നിക്കിൽ ഉണ്ടായത് പോലെ ജാതിവിവേചനത്തിന്റെ പുലയക്കുടിലുകൾ ഒരുങ്ങാതിരിക്കാൻ
എഴുതിയവനെ കുത്തിയ മതതീവ്രവാദികൾക്കും പാടിയവനെ കുത്തിയ ചുവപ്പുഭീകരതയ്ക്കും നന്മകൾ പൂക്കുന്ന കലാലയങ്ങളിൽ ഇടമുണ്ടാകാതിരിക്കാൻ ഇവിടൊരു തലമുറ ഉയർന്നുവരണം. അവർക്ക് വെളിച്ചമേകാൻ വിദ്യാർത്ഥി പരിഷത്തിന്റെ പതാകയിലെ ദീപശിഖയുണ്ടാകും.

ഈ പ്രസ്ഥാനം ഊട്ടിയുറപ്പിച്ച കുറേ ബോധ്യങ്ങളുണ്ട്. പാഠപുസ്തകത്തിലായാലും മുദ്രാവാക്യത്തിലായാലും രാഷ്ട്രത്തിനെതിരായ ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ല.
തച്ചുകൊല്ലപ്പെട്ട സാധു വനവാസി മധുവിനെപ്പോലുള്ള നിരാശ്രയരായ മണ്ണിന്റെ മക്കൾക്ക് വേണ്ടിയുള്ള രോഷമുയരാതിരിക്കില്ല.
സ്വാശ്രയ കൊള്ളയ്ക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ തെരുവുകൾ ഗർജ്ജിക്കാതിരിക്കില്ല.
ജനജീവിതങ്ങളാകുന്ന ഫയലുകൾ ഭരണസി

09/07/2022
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണം. -എബിവിപി  ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തവർ ഭരണഘടനയെ തള്ള...
05/07/2022

ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണം. -എബിവിപി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തവർ ഭരണഘടനയെ തള്ളിപ്പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. ഭരണഘടനയെ അവഹേളിച്ച സജി ചെറിയനെതിരെ സ്പീക്കർ നടപടി കൈക്കൊള്ളണമെന്നും മന്ത്രി രാജിവക്കണമെന്നും ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ.

'നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വാസതയും കൂറും പുലർത്തുമെന്നും ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുമെന്നും' സത്യപ്രതിജ്ഞ ചെയ്ത് ഭരണഘടനാ പദവിയിലിരിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ. ഭാരതത്തിൽ ഭരണഘടന ഉള്ളത് കൊണ്ടാണ് അദ്ദേഹം മന്ത്രിയായി ഇരിക്കുന്നത് എന്ന് പോലും ഓർക്കാതെ തികച്ചും നിരുത്തരവാധ പരമായിട്ടുള്ള പ്രസ്ഥാവനയാണ് നടത്തിയിട്ടുള്ളത്.

ഭരണഘടന ശിൽപ്പി മഹാനായ അംബേദ്ക്കറെപോലും അപമാനിക്കുകയും ഭാരതത്തിലെ ഓരോ പൗരനും ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളയായി ഭരണഘടനയിൽ പരാമർശിക്കുന്നയൊക്കെ 'കുന്തവും കുടച്ചക്രവുമാണെ'ന്ന ഗുരുതരമായ പരാമർശങ്ങൾ നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് മന്ത്രിയായി തുടരാൻ അർഹതയില്ലന്ന് തെളിയിച്ചിരിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാൻ നിയമസഭാ അംഗത്വവും മന്ത്രിസ്ഥാനവും ഉടൻ രാജിവെക്കാൻ തയ്യാറാവണം. ഇല്ലായെങ്കിൽ മന്ത്രിയുടെ രാജിയാവശ്വപ്പെട്ട് വലിയ വിദ്യാർത്ഥി പ്രതിഷേധത്തിന് ABVP നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പ്രസ്ഥാവനയിലൂടെ അറിയിച്ചു.

വെള്ളമുണ്ട എ.യു.പി സ്കൂളിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് D E O യ്ക്ക് എ ബി വി പി പരാതി നൽകി.        കൽപ്പറ്റ : വെള്...
04/07/2022

വെള്ളമുണ്ട എ.യു.പി സ്കൂളിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട്
D E O യ്ക്ക് എ ബി വി പി പരാതി നൽകി.

കൽപ്പറ്റ : വെള്ളമുണ്ട ഗവ.എ.യു.പി സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന അദ്ധ്യാപക നിയമനവും അതുമായി ബന്ധപ്പെട്ട വഴിവിട്ട നീക്കങ്ങളുടേതടക്കം തെളിവുകളും പുറത്ത് വന്നത് ഗൗരവകരമാണ്.

വന്‍ വാഗ്ദാനങ്ങള്‍ നല്‍കി സമീപത്തെ സര്‍ക്കാര്‍ സ്കൂളില്‍ നിന്നടക്കം കുട്ടികളുടെ ടിസി വാങ്ങിയും, രാത്രിക്കു രാത്രി വിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റ് തുറപ്പിച്ചുമാണ് തസ്തിക ഉറപ്പിക്കാന്‍ ശ്രമങ്ങൾ നടന്നത്. ആറാം പ്രവർത്തിദിനമുള്‍പ്പെടെ ടിസി അനുവദിച്ചതിന്‍റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.
957 കുട്ടികള്‍ പ‌ഠിക്കുന്ന സ്കൂളിന്‍റെ ചരിത്രത്തില്‍ ഇന്നോളം നടന്നിട്ടില്ലാത്ത കളികളാണ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടന്നത്. നാല് കിലോമീര്‍ അകലെയുളള തരുവണയിലെ സര്‍ക്കാര്‍ യുപി സ്കൂളില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ വഞ്ഞോടുളള മറ്റൊരു എയ്ഡഡ് സ്കൂളില്‍ നിന്നുമുള്‍പ്പെടെ നിരവധി കുട്ടികളെ ഇവിടേക്കെത്തിച്ചാണ് ക്രമക്കേട് നടന്നത്.

സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന്‍ പി ജി രഞ്ജിത് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സ്കൂള്‍ മാനേജ്മെന്‍റ് നിയമനം നല്‍കിയതിനു പിന്നാലെയാണ് വെളളമുണ്ട സ്കൂളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാനുളള തിരക്കിട്ട നീക്കങ്ങള്‍ നടന്നത്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ തകിടം മറിക്കുന്നതും വിശ്വാസ്വത നഷ്ടപ്പെടുത്തുന്നമായ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവാത്തതാണ്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.ബി.വി.പി ജില്ലാ സെക്രട്ടറി റ്റി. എം അനന്തു പരാതിയിൽ ആവശ്യപ്പെട്ടു.

വിഷുകണിയും, നിലവിളക്കും, കണിക്കൊന്നയും കണ്ണനെയും കണി കണ്ടുകൊണ്ട് നന്മയുടേയും സമൃദ്ധിയുടേയും പുതു പുലരികൾ വരവേൽക്കാം...എല...
15/04/2022

വിഷുകണിയും, നിലവിളക്കും, കണിക്കൊന്നയും കണ്ണനെയും
കണി കണ്ടുകൊണ്ട് നന്മയുടേയും സമൃദ്ധിയുടേയും പുതു പുലരികൾ വരവേൽക്കാം...
എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷുദിനാശംസകൾ...

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷ റദ്ദാക്കിയ സംഭവം;കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ  നടപടി സ്വീകരിക്കുക -എബിവിപികാലിക്കറ്റ് ...
12/04/2022

കാലിക്കറ്റ് സർവ്വകലാശാല പരീക്ഷ റദ്ദാക്കിയ സംഭവം;
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക -എബിവിപി

കാലിക്കറ്റ് സർവ്വകലാശാല രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കിയ നടപടി വിദ്യാർത്ഥികളോടുള്ള അനീതിയാണെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. സർവ്വകലാശാലയുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ച്ചക്ക് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ അതേ പരീക്ഷ വീണ്ടും എഴുതണമെന്ന നിലപാട് അംഗീകരിക്കാനാവില്ല. അടുത്തിടെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും മൂവായിത്തിലധികം ഉത്തരകടലാസ് നഷ്ടപ്പെട്ട സംഭവമുണ്ടായത്. തുടരെ തുടരെ സർവ്വകലാശാല ഇത്തരത്തിലുള്ള കടുത്ത അനാസ്ഥയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ പരീക്ഷക്ക് വന്ന അതേ ചോദ്യങ്ങൾ ഇത്തവണയും ആവർത്തിച്ച് വന്നത് ചൂണ്ടിക്കാട്ടിയാണ് ഈ പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടുന്ന സർവ്വകലാശാല പരീക്ഷ നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാൻ തയ്യാറാവാണമെന്നും കുറ്റക്കാരായ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രിൽ 2, വർഷപ്രതിപദഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ജന്മദിനംമുന്നിലോ നീ ഉണ്ടെന്നാകിൽഎന്തെനിക്കസാദ്ധ്യംമഹാമേരു മൺപുറ്റാകുംമൃത്യ...
02/04/2022

ഏപ്രിൽ 2, വർഷപ്രതിപദ
ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ജന്മദിനം

മുന്നിലോ നീ ഉണ്ടെന്നാകിൽ
എന്തെനിക്കസാദ്ധ്യം
മഹാമേരു മൺപുറ്റാകും
മൃത്യു മിത്രമാകും...

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകൻ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മദിനമാണ് ഇന്ന്. 1889 വർഷപ്രതിപദ ദിനത്തിൽ നാഗ്പൂരിലാണ് ഡോക്ടർജി എന്ന ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ ജനിച്ചത്.

ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് സമന്വയത്തിന്റെയും സമർപ്പണ ത്തിന്റെയും സ്വാഭിമാനത്തിന്റെയും സന്ദേശങ്ങൾ പകർന്നു നൽകാൻ ലക്ഷ്യമിട്ട് 1925 ലാണ് ഡോ കേശവബലിറാം ഹെഡ്‌ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിക്കുന്നത്. ഭാരതത്തിന്റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ കഴിഞ്ഞ പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്ന നിലയിൽ ഡോക്ടർജിയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്.

ചെറുപ്പകാലത്ത് തന്നെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം നാഗപ്പൂരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്നു . ദേശാഭിമാന പ്രചോദിതമായ പ്രസംഗങ്ങളെത്തുടർന്ന് 1921 ൽ ഒരു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തടവറയിൽ കഠിനശിക്ഷ അനുഭവിച്ചു.

സംഘസ്ഥാപനത്തിനു ശേഷവും സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു . 1930 ൽ നിയമലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വനസത്യാഗ്രഹം നടത്തി അദ്ദേഹം വീണ്ടും ജയിൽ വാസമനുഷ്ടിച്ചിരുന്നു. എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് തിരിച്ചറിഞ്ഞ ആ ക്രാന്തദർശി 1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് ആദ്യത്തെ ‘ശാഖ’ യ്‌ക്ക് തുടക്കമിട്ടു . കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടനയുടെ ഇന്നത്തെ സ്ഥിതി ഡോക്ടർജിയുടെ ദീർഘവീക്ഷണത്തെ തുറന്നു കാട്ടുന്നുണ്ട്

പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്‌നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്‌തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . കാലത്തിനൊത്ത് പൊരുത്തപ്പെട്ട് വളരാ

നിറങ്ങളുടെ ഉത്സവം..
18/03/2022

നിറങ്ങളുടെ ഉത്സവം..

Address

Mananthavady
670645

Telephone

+919947023042

Website

Alerts

Be the first to know and let us send you an email when ABVP Mananthavady Nagar Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Mananthavady Nagar Committee:

Share