05/12/2024
എടവക പഞ്ചായത്ത് സേവാഭാരതി 1/12/24/ സേവാഭാരതി എടവക പഞ്ചായത്ത് യൂണിറ്റിന് തോണിച്ചാൽ പറക്കുടിയിൽ ചെറിയാൻ കുടുംബം( അവരുടെ അമ്മ സാറാമ്മ ചെറിയാൻ്റെ സ്മരണാർത്ഥം ) നൽകിയ ഫ്രീസർ സമർപ്പണ ചടങ്ങ് നടന്നു. ചെറിയാൻ കുടുംബത്തിന് വേണ്ടി മകൻ ബിജു ചെറിയാൻ സേവാ ഭാരതി എടവക പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബാബു ഏറ്റുവാങ്ങി.ശ്രീ ധർമ്മ രാജ ഗൗഡർ ഓക്സിജൻ കോൺ സെൻ്റേറ്റർ സമർപ്പിച്ചു. സേവാഭാരതി അംഗം ശ്രീ പ്രദീപ് സ്വാഗതം ആശംസിച്ചു. സേവാ ഭാരതി വയനാട് ജില്ലാ പ്രസിഡൻ്റ് ശ്രീ സത്യൻ സർ സേവാ സന്ദേശം നൽകി. ശ്രീ ഗോപി , ശ്രീ മധു മാസ്റ്റർ , ശ്രീ മനോജ്, ശ്രീ പോൾ , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ഉപാധ്യക്ഷ ശ്രീ പരമേശ്വരൻ, ശ്രീ ഭാരതി , ജില്ലാ സെക്രട്ടറി ശ്രീ സുരേഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി ശ്രീ സുന്ദരൻ സേവാ ഭാരതിയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പരിചയപ്പെടുത്തി. ഇതോടൊപ്പം തന്നെ കൊയിലാണ്ടി ശ്രീ രാമകൃഷ്ണ ആശ്രമ ത്തിലെ സ്വാമിജിയുടെ തേതൃതത്തിൽ 100 മുതിർന്ന പൗരന്മാർക്ക് കമ്പിളി, സാരി എന്നിവ നൽകുന്ന കാര്യവും നടന്നു. ശ്രീ സുന്ദരൻ ചേട്ടൻ നന്ദി അർപ്പിച്ചു. 350 പേര് പരിപാടിയിൽ പങ്കെടുത്തു.