INL Chattanchal

INL Chattanchal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from INL Chattanchal, Political Party, Manjeri.

03/11/2025
INL ചട്ടഞ്ചാൽ ശാഖ ഭാരവാഹികൾ
09/07/2025

INL ചട്ടഞ്ചാൽ ശാഖ ഭാരവാഹികൾ

ഐഎൻഎൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ചട്ടഞ്ചാൽ ശാഖയിലേക്കുള്ള മെമ്പർഷിപ്പ് റിട്ടേണിംഗ് ഓഫീസർ ഷാഫി കട്ടക്കാലിൽ നിന്നും ശാഖാ പ്രസ...
03/06/2025

ഐഎൻഎൽ മെമ്പർഷിപ്പ് ക്യാമ്പയിൻ
ചട്ടഞ്ചാൽ ശാഖയിലേക്കുള്ള മെമ്പർഷിപ്പ് റിട്ടേണിംഗ് ഓഫീസർ ഷാഫി കട്ടക്കാലിൽ നിന്നും ശാഖാ പ്രസിഡണ്ട് എം എം ഷെരീഫും കമ്മിറ്റി ഭാരവാഹികളും ഏറ്റുവാങ്ങുന്നു

VOTE FOR LDF
24/04/2024

VOTE FOR LDF

12/04/2024

ഒരു സംശയവും വേണ്ട
പൗരത്വ ഭേദഗതി ഇവിടെ നടക്കില്ല,നടപ്പിലാക്കില്ല

https://www.facebook.com/share/p/XMBZzYiUETS8EGtu/?mibextid=oFDknk
02/04/2024

https://www.facebook.com/share/p/XMBZzYiUETS8EGtu/?mibextid=oFDknk

റി​യാ​സ്​ മൗ​ല​വി വ​ധം:
ആ​രെ​യാ​ണ്
ക​ഴു​മ​ര​ത്തി​ലേ​റ്റേ​ണ്ട​ത് ?

യ​ശ​ശ്ശ​രീ​ര​നാ​യ ജ​സ്​​റ്റീ​സ്​ വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ ഇ​ട​യ്ക്കി​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​രു താ​ക്കീ​തു​ണ്ട്. ‘‘ജ​ഡീ​ഷ്യ​റി​യു​ടെ ച​ര​മ​ക്കു​റി​പ്പ് നി​ങ്ങ​ൾ താ​നേ എ​ഴു​ത​രു​തേ’’ എ​ന്ന്. ‘മോ​ദി യു​ഗ​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ശ്വാ​സ്യ​ത ന​ഷ്​​ട​പ്പെ​ട്ട ഒ​രു ഭ​ര​ണ​ഘ​ട​നാ സ്​​ഥാ​പ​ന​മാ​യി ന്യാ​യാ​സ​നം മാ​റി​യി​ട്ടു​ണ്ട്. ഭ​രി​ക്കു​ന്ന​വ​രു​ടെ ഇം​ഗി​ത​ങ്ങ​ളും ഭൂ​രി​പ​ക്ഷ​ത്തിെ​ൻ​റ മ​നോ​ഗ​തി​യും ന്യാ​യാ​ധി​പ​രെ വ​ല്ലാ​തെ സ്വാ​ധീ​നി​ക്കു​മെ​ന്ന് ആ​ധു​നി​ക ജൂ​ഡീ​ഷ​റി നി​ല​വി​ൽ വ​ന്ന​ത് മൂ​ത​ൽ നി​യ​മ വി​ഷാ​ര​ദ​ന്മാ​ർ താ​ക്കീ​ത് ന​ൽ​കി​യ​താ​ണ്. ആ ​സ്വാ​ധീ​നം സ​മീ​പ​കാ​ല​ത്ത് പ്ര​ക​ട​മാ​യി ക​ണ്ട​ത് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്. എ​ന്നാ​ൽ, അ​ടി​യു​റ​പ്പു​ള​ള മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹ​മെ​ന്ന് നാം ​ഈ​റ്റം കൊ​ള്ളു​ന്ന കൊ​ച്ചു​കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ലേ​ക്കും ഉ​ത്ത​രേ​ന്ത്യ​ൻ ഉ​ഷ്ണ​ക്കാ​റ്റ് അ​രി​ച്ച​രി​ച്ച് ക​യ​റു​ക​യാ​ണോ എ​ന്ന് സം​ശ​യി​ക്കേ​ണ്ട ത​ര​ത്തി​ലാ​ണ് സ​മീ​പ കാ​ല​ത്തു​ണ്ടാ​യ കു​റെ കോ​ട​തി വി​ധി​ക​ൾ. ഈ ​ഗ​ണ​ത്തി​ലെ ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണ് കാ​സ​ർ​ക്കോ​ട് ചൂ​രി​യി​ലെ റി​യാ​സ്​ മൗ​ല​വി വ​ധ​ക്കേ​സി​ലെ അ​പ്ര​തീ​ക്ഷി​ത​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​യ വി​ധി. പ​ള്ളി​ക്ക​ക​ത്ത് കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മൗ​ല​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ മൂ​ന്ന് ആ​ർ.​എ​സ്.​എ​സു​കാ​രെ​യും കോ​ട​തി വെ​റു​തെ വി​ട്ടി​രി​ക്കു​ന്നു. ഇ​വ​ർ നി​ര​പ​രാ​ധി​ക​ളെ​ന്ന് തെ​ളി​ഞ്ഞ​ത് കൊ​ണ്ട​ല്ല. മ​റി​ച്ച് ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് സ​മ​ർ​ഥി​ക്കു​ന്ന​തി​ൽ േപ്രാ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ചി​ല്ല എ​ന്ന പ​തി​വ് പ​ല്ല​വി ഉ​രു​വി​ട്ടു​കൊ​ണ്ട്.
വി​ധി പു​റ​ത്തു​വ​രേ​ണ്ട താ​മ​സം, വി​ധി​ന്യാ​യം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഇ​ട​തു​വി​രു​ദ്ധ​രും മു​സ്​​ലിം ര​ക്ഷ​ക​വേ​ഷ​മ​ണി​ഞ്ഞ​വ​രു​മെ​ല്ലാം പി​ണ​റാ​യി സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നു​ള്ള ഹീ​ന ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചു. നീ​തി എ​ങ്ങ​നെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നോ കാ​പാ​ലി​ക​രാ​യ ആ​ർ.​എ​സ്.​എ​സു​കാ​ർ എ​ങ്ങ​നെ ക​ഴു​മ​ര​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നോ ആ​രും അ​ന്വേ​ഷി​ക്കാ​ൻ മു​തി​ർ​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മ​ല്ലേ, മു​സ്​​ലിം​ക​ളു​ടെ മ​ത​വി​കാ​രം ഉ​ണ​ർ​ത്തി​വി​ട്ട് വോ​ട്ട് ത​ട്ടു​ക എ​ന്ന ഒ​രൊ​റ്റ ല​ക്ഷ്യ​വു​മാ​യി യു.​ഡി എ​ഫ് നേ​താ​ക്ക​ളും അ​വ​രു​ടെ പി​ണി​യാ​ളു​ക​ളും പ്ര​ച​ണ്ഡ​മാ​യ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളാ​വ​ട്ടെ വി​ധി​ന്യാ​യം കാ​ണും​മു​മ്പ് ഭാ​വ​ന​ക്കൊ​ത്ത്, സ്​​റ്റോ​റി​ക​ൾ ച​മ​ച്ചു. കോ​ൺ​ഗ്ര​സി​നും മു​സ്​​ലിം ലീ​ഗി​നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​ക്കു​മൊ​ക്കെ ആ​രോ​പി​ക്കാാ​നു​ള്ള​ത് സി.​പി.​എ​മ്മും ആ​ർ.​എ​സ്.​എ​സും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​റ്റ​മു​ക്ത​രാ​ക്ക​പ്പെ​ട്ട​ത് എ​ന്നാ​ണ്. എ​ന്ത​ടി​സ്​​ഥാ​ന​ത്തി​ലാ​ണീ ആ​രോ​പ​ണ​മെ​ന്ന് ആ​രും ഇ​തു​വ​രെ വി​ശ​ദീ​രി​ക​രി​ച്ചി​ട്ടി​ല്ല. സ്വ​യ​മൊ​രു തോ​ന്ന​ൽ. കോ​ട​തി​യെ​ന്ന വി​ശു​ദ്ധ​പ​ശു​വിെ​ൻ​റ നേ​രെ ക​ണ്ണു​പോ​യ​തു​പോ​ലു​മി​ല്ല.
ഈ ​കേ​സി​ൽ പോ​ലി​സിെ​ൻ​റ​യും അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും േപ്രാ​സി​ക്യൂ​ഷ​െൻറയും ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യു​ണ്ടാ​യി എ​ന്ന് വി​ധി കേ​ട്ട ഉ​ട​ൻ നാ​വി​ട്ട​ടി​ച്ച​വ​രാ​രും ഏ​ഴു​വ​ർ​ഷ​മാ​യി കാ​സ​ർ​കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ന​ട​ന്ന നീ​ണ്ട വി​ചാ​ര​ണ​യു​ടെ​യോ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​ടെ​യോ ഉ​ള്ള​ട​ക്ക​ത്തെ കു​റി​ച്ച് അ​ശേ​ഷം മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല എ​ന്ന് വ്യ​ക്ത​മാ​ണ്. കാ​സ​ർ​ക്കോ​ട് വ​ർ​ഗീ​യ കൊ​ല​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന ഒ​മ്പ​താ​മ​ത്തെ കേ​സാ​ണ് റി​യാ​സ്​ മൗ​ല​വി​യു​ടേ​ത് എ​ന്ന ആ​മു​ഖ​ത്തോ​ടെ ര​വീ​ന്ദ്ര​ൻ രാ​വ​ണേ​ശ്വ​രം എ​ഴു​തി​യ വാ​ർ​ത്ത​യി​ൽ (വീ​ണ്ടു​മൊ​രു വെ​റു​തെ വി​ട​ൽ –മാ​ധ്യ​മം 2024 മാ​ർ​ച്ച് 31) അ​ടി​വ​ര​യി​ടേ​ണ്ട ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്: 2017മാ​ർ​ച്ച് 21ന് ​റി​യാ​സ്​ മൗ​ല​വി വ​ധം ന​ട​ന്ന ശേ​ഷം കാ​സ​ർ​കോ​ട്ട് വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​യി. അ​തി​നു കാ​ര​ണം മൗ​ല​വി കേ​സി​ൽ പോ​ലി​സിെ​ൻ​റ​യും േപ്രാ​സി​ക്യൂ​ഷ​െൻറയും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​യി​രു​ന്നു. യു.​എ.​പി.​എ​യും ഗൂ​ഢാ​ലോ​ച​ന കു​റ്റ​വും ചു​മ​ത്താ​തെ ത​ന്നെ പ്ര​തി​ക​ൾ ഏ​ഴു​വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്ന​ത് ഈ ​കേ​സി​ൽ മാ​ത്ര​മാ​ണ്. ഡോ​ക്ട​ർ കൂ​ടി​യാ​യ അ​ന്വേ​ഷ​ണ​ത്ത​ല​വ​ൻ ഡോ. ​എ. ശ്രീ​നി​വാ​സെ​ൻ​റ മി​ക​വി​ലാ​ണ് ഡി.​എ​ൻ.​എ തെ​ളി​വു​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്്. ഇ​തി​നെ പ്ര​തി​ഭാ​ഗം ചോ​ദ്യം ചെ​യ്തി​ല്ല. മൗ​ല​വി മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട ഒ​ന്നാം സാ​ക്ഷി​യും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത് ക​ണ്ട ര​ണ്ട്, മൂ​ന്ന് സാ​ക്ഷി​ക​ളും കൂ​റു​മാ​റാ​തെ ഉ​റ​ച്ചു​നി​ന്നു. ഒ​ന്നാം പ്ര​തി​യു​ടെ ര​ക്തം പു​ര​ണ്ട വ​സ്​​ത്ര​മു​ൾ​പ്പെ​ടെ നൂ​റോ​ളം തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി.’’ എ​ന്നി​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും േപ്രാ​സി​ക്യൂ​ഷ​നെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യം ത​റ​രാ​ഷ്ട്രീ​യ​മാ​ണ്. സം​ഘ്പ​രി​വാ​ർ ബ​ന്ധ​മു​ള്ള​വ​ർ പ്ര​തി​ക​ളാ​വു​ന്ന കേ​സു​ക​ളി​ൽ കേ​ര​ള​ത്തി​ലെ പോ​ലി​സ്​ സം​വി​ധാ​ന​ത്തിെ​ൻ​റ​യും അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന വ​ഴി വി​ട്ട നീ​ക്ക​ങ്ങ​ൾ റി​യാ​സ്​ മൗ​ല​വി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട് എ​ന്ന ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​മീ​റിെ​ൻ​റ പ്ര​സ്​​താ​വ​ന കാ​ര്യം മു​ഴു​വ​നും മ​ന​സ്സി​ലാ​ക്കാ​തെ​യാ​ണ്. രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യി​ൽ സ​മീ​പ കാ​ല​ത്തു​ണ്ടാ​യ ഭ​യാ​ന​ക​മാ​യ ആ​ന്ത​രി​ക പ​രി​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ന​ല്ല ബോ​ധ​മു​ള്ള​വ​രി​ൽ​നി​ന്ന് ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. പ്ര​സ​ക്ത​മാ​യ ഒ​രു ചോ​ദ്യം ഇ​വി​ടെ ഉ​യ​രു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ട് കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന വീ​ഴ്ച​യെ കു​റി​ച്ച് ന​മു​ക്ക് സം​ശ​യ​മു​യ​രു​ന്നി​ല്ല?
ഈ ​കേ​സി​ൽ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യെ കു​റി​ച്ച് നാം ​ഞെ​ട്ടേ​ണ്ടി​വ​രു​ന്ന​ത് േപ്രാ​സി​ക്യൂ​ഷ​െൻറ ഭാ​ഷ്യം കേ​ൾ​ക്കു​മ്പോ​ഴാ​ണ്. സ​ർ​ക്കാ​രിെ​ൻ​റ ആ​ത്മാ​ർ​ഥ​ത ചോ​ദ്യം ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ് കോ​ഴി​ക്കോ​ട്ടെ പ്ര​ഗ​ൽ​ഭ​നാ​യ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എം. ​അ​ശേ​ക​നെ സ്​​പെ​ഷ്യ​ൽ േപ്രാ​സി​ക്യൂ​ട്ട​റാ​യി വെ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി. അ​ദ്ദേ​ഹ​ത്തിെ​ൻ​റ വി​യോ​ഗാ​ന​ന്ത​രം സ​മ​ർ​ഥ​നാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. ടി. ​ഷാ​ജി​ത്തി​ന് സ്​​പെ​ഷ്യ​ൽ േപ്രാ​സി​ക്യൂ​ട്ട​റു​ടെ ചു​മ​ത​ല ഏ​ൽ​പി​ച്ചു. അ​തീ​വ​ഗൗ​ര​വ​ത്തോ​ടെ​യാ​യി​രു​ന്നു േപ്രാ​സി​ക്യൂ​ട്ട​ർ​മാ​ർ കേ​സ്​ കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ണ്ണോ​ടി​ച്ചാ​ൽ മ​ന​സ്സി​ലാ​വും. 97 സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കി. 375 രേ​ഖ​ക​ൾ കോ​ട​തി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചു. 87 സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ അ​ട​ങ്ങി​യ നോ​ട്സ്​ കോ​ട​തി​ക്ക് കൈ​മാ​റി. മേ​ൽ​ക്കോ​ട​തി​യു​ടെ 124 ഉ​ത്ത​ര​വു​ക​ളും കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു. എ​ന്നി​ട്ടും അ​ന്വേ​ഷ​ണ സം​ഘ​ത്തിെ​ൻ​റ​യും േപ്രാ​സി​ക്യൂ​ഷ​െൻറയും ഭാ​ഗ​ത്ത് വീ​ഴ്ച ഉ​ണ്ടാ​യി എ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ (പ്ര​തി​പ​ക്ഷ​ത്തിെ​ൻ​റ ആ​രോ​പ​ണ​മാ​ണ്) അ​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ്. റി​യാ​സ്​ മൗ​ല​വി ഉ​പ​യോ​ഗി​ച്ച ഫോ​ൺ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ല്ല എ​ന്ന കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ൽ അ​നാ​വ​ശ്യ​മാ​ണ്. ആ ​മൊ​ബൈ​ൽ ഫോ​ണി​നെ കു​റി​ച്ച് എ​തി​ർ​ഭാ​ഗം പോ​ലും സം​ശ​യം ഉ​യ​ർ​ത്തി​യി​ട്ടി​ല്ല. ഒ​ന്നാം സാ​ക്ഷി​യു​ടെ വ​സ്​​ത്രം ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ല എ​ന്ന കോ​ട​തി​യു​ടെ വാ​ദ​വും നി​ര​ർ​ഥ​ക​മാ​ണ്. കാ​ര​ണം മൂ​ന്ന് പ്ര​തി​ക​ളു​ടെ​യും വ​സ്​​ത്ര​ത്തെ കു​റി​ച്ച് എ​തി​ർ​ഭാ​ഗ​ത്തു​പോ​ലും സം​ശ​യ​മി​ല്ലെ​ന്നി​രി​ക്കെ എ​ന്തി​നു വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണം? പി​ന്നെ, പ്ര​തി​ക​ൾ ആ​ർ.​എ​സ്.​എ​സു​കാ​രാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന ക​ണ്ടു​പി​ടു​ത്തം ആ​ർ.​എ​സ്.​എ​സി​നെ കു​റി​ച്ച് പ്രാ​ഥ​മി​ക ധാ​ര​ണ​യു​ള്ള​വ​രി​ൽ പോ​ലും ചി​രി​യു​ണ​ത്തും. ആ​ർ.​എ​സ്.​എ​സി​ൽ മെ​മ്പ​ർ​ഷി​പ്പോ അം​ഗ​ത്വ റ​ജി​സ്​​റ്റ​റോ ഒ​ന്നു​മ​ല്ല. ഗാ​ന്ധി​വ​ധ​ക്കേ​സി​ൽ വി.​ഡി സ​വ​ർ​ക്ക​ർ ര​ക്ഷ​പ്പെ​ട്ട​ത് താ​ൻ ആ​ർ.​എ​സ്.​എ​സു​കാ​ര​ന​ല്ല എ​ന്ന് വാ​ദി​ച്ചാ​ണ്. ഗോ​ദ്സെ പോ​ലും ആ​ർ.​എ​സ്.​എ​സു​കാ​ര​ന​ല്ല എ​ന്ന് സം​ഘ്പ​രി​വാ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു സാ​ദാ ഗു​ണ്ടാ​കൊ​ല​യാ​ളി​യു​ടെ ആ​ർ.​എ​സ്.​എ​സ്​ അം​ഗ​ത്വ​ത്തിെ​ൻ​റ ആ​ധി​കാ​രി​ക​ത തേ​ടി​പ്പോ​കു​ന്ന ന്യാ​യാ​ധി​പെ​ൻ​റ ബു​ദ്ധി​വൈ​ഭ​വ​ത്തി​നു മു​ന്നി​ൽ ന​മി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ.
ആ​ദ്യ​മേ മ​ന​സ്സി​ൽ ഒ​രു തീ​ർ​പ്പു​ണ്ടാ​ക്കി അ​തി​ന​നു​സ​രി​ച്ച് വ​സ്​​തു​നി​ഷ്ഠ​മാ​യ വാ​ദ​ങ്ങ​ളെ​യും അ​ഖ​ണ്ഡ​നീ​യ​മാ​യ തെ​ളി​വു​ക​ളെ​യും നി​രാ​ക​രി​ക്കു​ന്ന ഒ​രു രീ​തി​യാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. വി​ല പി​ടി​പ്പു​ള്ള തെ​ളി​വു​ക​ൾ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടാ​തെ ക​ഴ​മ്പി​ല്ലാ​ത്ത തെ​ളി​വു​ക​ളെ കു​റി​ച്ച് കു​ണ്ഠീ​ത​പ്പെ​ടു​ന്ന​തിെ​ൻ​റ ഉ​ദ്ദേ​ശ്യ​ശു​ദ്ധി ചോ​ദ്യം ചെ​യ്യു​ക സ്വാ​ഭാ​വി​കം.
ഇ​ത്ര​യും നി​ഷ്ഠൂ​ര​മാ​യ ഒ​രു കൊ​ല​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മു​ന്നി​ൽ നി​ര​ത്ത​പ്പെ​ട്ടി​ട്ടും പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഒ​രു ന്യാ​യാ​ധി​പ​െ​ൻ​റ മ​ന$​സാ​ക്ഷി നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് നാം ​ജീ​വി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തിെ​ൻ​റ മ​നോ​വ്യാ​ധി കാ​സ​ർ​ക്കോ​ട്ടുു​മെ​ത്തി എ​ന്ന് ഉ​ത്ക്ക​ണ്ഠ​പ്പെ​ടാ​നേ നി​ർ​വാ​ഹ​മു​ള്ളു. കാ​സ​ർ​ക്കോ​ട്ട്് ത​ന്നെ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കും ശേ​ഷം എ​ൻ​മ​ക​ജ​യി​ലെ ഭൂ​മി​ലോ​കം കൊ​ല​ക്കേ​സി​ൽ പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ട്ട അ​നു​ഭ​വം ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. അ​തു​പോ​ലെ പ്ര​മാ​ദ​മാ​യ സ​ഫി​യ കൊ​ല​ക്കേ​സി​ൽ മ​യ്യി​ത്ത് പോ​ലും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ്ര​തി​യെ തൂ​ക്കു​മ​ര​ത്തി​ലേ​റ്റി​യ ന്യാ​യാ​സ​ന​ത്തിെ​ൻ​റ ധീ​ര തീ​രു​മാ​നം ഓ​ർ​മ​ക​ളെ കോ​രി​ത്ത​രി​പ്പി​ക്കു​ന്നു. കാ​ലം മു​ന്നോ​ട്ടു പോ​വു​ക​യും ഇ​ന്ത്യ​ൻ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം വി​ഷ​ലി​പ്ത​മാ​വു​ക​യും ചെ​യ്ത​പ്പോ​ൾ വ​ന്ന മാ​റ്റ​ങ്ങ​ളാ​ണ് നാ​മി​ന്ന് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ ആ​ർ.​എ​സ്.​എ​സു​കാ​ര​നാ​യ അ​ഡ്വ. ര​ഞ്ജി​ത് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​യ 15 മു​സ്​​ലിം​ക​ൾ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ച മാ​വേ​ലി​ക്ക​ര കോ​ട​തി​യു​ടെ തീ​ർ​പ്പിെ​ൻ​റ ഞെ​ട്ട​ലി​ൽ​നി​ന്ന് നി​യ​മ​ലോ​കം പോ​ലും ഇ​തു​വ​രെ മു​ക്ത​മാ​യി​ട്ടി​ല്ല. അ​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ഏ​റ്റ​വും ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്ത ഒ​രു കേ​സിെ​ൻ​റ അ​ന്ത്യം ഇ​മ്മ​ട്ടി​ൽ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്.

02/04/2024

Address

Manjeri

Website

Alerts

Be the first to know and let us send you an email when INL Chattanchal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share