KSEB Thrikkalangode

KSEB Thrikkalangode Official page of KSEB Thrikkalangode section.....
Contact: 04832-840250

KSEB ആൻഡ്രോയിഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലേ?നിരവധി സേവനങ്ങൾ അനായാസം വിരൽത്തുമ്പിൽ...✳️ ഒ ടി പി സുരക്ഷ കൂട്ടിച്ചേർത്ത ക്വി...
28/09/2023

KSEB ആൻഡ്രോയിഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലേ?

നിരവധി സേവനങ്ങൾ അനായാസം വിരൽത്തുമ്പിൽ...

✳️ ഒ ടി പി സുരക്ഷ കൂട്ടിച്ചേർത്ത ക്വിക്ക് പേ സൗകര്യം. വൈദ്യുതി ബിൽ പെയ്മെൻ്റ് അതിവേഗം, അനായാസം.

✳️ രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം മുൻകൂട്ടി അറിയിക്കുന്ന OMS, ബിൽ വിവരങ്ങൾ അറിയിക്കുന്ന bill alert സൗകര്യങ്ങളിൽ രജിസ്റ്റർ ചെയ്യാം

✳️ മീറ്റർ മാറ്റി സ്ഥാപിക്കൽ, താരിഫ് മാറ്റം തുടങ്ങിയവയ്ക്കായി നല്കിയിട്ടുള്ള അപേക്ഷയുടെ സ്ഥിതി മനസ്സിലാക്കാം

✳️ സി ഡി, അഡിഷണൽ സി ഡി, ക്യാഷ് ബാക്ക്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ, സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട്, ഫിക്സഡ് ചാർജ് റീഫണ്ട്, പണം അടയ്ക്കാനുള്ളതിൻ്റെ വിവരങ്ങൾ, പഴയ റീഡിംഗുകൾ തുടങ്ങിയവ അറിയാം.

✳️ യൂസർ ഐഡി മറന്നാൽ പുതിയത് സൃഷ്ടിക്കാം. ഉപഭോക്താവിൻ്റെ രജിസ്റ്റേഡ് ഇ മെയിൽ ഐഡി നൽകിയാൽ യൂസർ ഐഡി മൊബൈലിലും ഇ മെയിലിലും ലഭിക്കും.

✳️ ഒരു യൂസർ ഐഡിയിൽ മുപ്പത് കൺസ്യൂമർ നമ്പർ വരെ ചേർക്കാനുള്ള സൗകര്യം.

✳️ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും download ചെയ്ത് ഉപയോഗിക്കാം.
https://play.google.com/store/apps/details...

26/06/2023
14/07/2022

കേരളത്തിൽ വ്യാപകമായുണ്ടായ തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ തടസ്സമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, പാലക്കാട്‌, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ വൈദ്യുതി സംവിധാനത്തിന് വലിയതോതിൽ നാശനഷ്ടമുണ്ടായി.

പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ചിലയിടങ്ങളിൽ രാത്രി തന്നെ വൈദ്യുതി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞേക്കും.

വ്യാപകമായി നാശമുണ്ടായ പ്രദേശങ്ങളിൽ, ആരംഭിച്ച വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുവാനായി കെ എസ് ഇ ബി ജീവനക്കാർ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്.

ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലവർഷക്കെടുതിയുടെ ഭാഗമായി വ്യാപകമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്.

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ച് രേഖപ്പെടുത്താവുന്നതാണ്.

*വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കുക*ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാല്‍ ഇന്ന്            ...
28/04/2022

*വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കുക*

ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാല്‍ ഇന്ന് (28.04.2022) വൈകിട്ട് 6.30 നും 11.30 നും ഇടയില്‍ 15 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെ. എസ്. ഇ. ബി അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായിട്ടുളള വര്‍ദ്ധനവ് കൊണ്ടും താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയില്‍ 10.7 ജിഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുളളത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും വൈകിട്ട് 6.30 മുതല്‍ 11.30 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു.

നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 മെഗാവാട്ട് വൈദ്യുതി ആന്ധ്രപ്രദേശില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നതോടെ രണ്ട് ദിവസത്തിനുളളില്‍ സാധാരണ നില കൈവരുന്നതാണ്.

ആനക്കോട്ടുപുറം മാളികപറമ്പ് ഭാഗങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ജാമിഅഃ ജംഗ്ഷനിൽ പുതിയായതായി സ്ഥാപിച്ച ട്...
04/01/2022

ആനക്കോട്ടുപുറം മാളികപറമ്പ് ഭാഗങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ജാമിഅഃ ജംഗ്ഷനിൽ പുതിയായതായി സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ചാർജ് ചെയ്തു......

ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം; നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷ...
01/10/2021

ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം; നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും!

സംസ്ഥാനത്തുടനീളം ചാര്‍ജിങ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 6 കോര്‍പ്പറേഷന്‍ ഏരിയകളിലും കെ എസ് ഇ ബിയുടെ സ്വന്തം സ്ഥലത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 2020 നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.

ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ വൈദ്യുത കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.

ആട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ചാര്‍ജ്‌ ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ പോസ്റ്റുകളിൽ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന ഒരു പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ നഗരത്തിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകൾ ഉള്‍പ്പെടുന്ന ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനുശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഡിസ്കണക്ഷൻ നോട്ടീസ് നൽകും!നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശികയായി 1400 കോടി രൂപയാണ് കെ എ...
14/09/2021

കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്ക് ഡിസ്കണക്ഷൻ നോട്ടീസ് നൽകും!
നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശികയായി 1400 കോടി രൂപയാണ് കെ എസ് ഇ ബിക്ക് ലഭിക്കാനുള്ളത്.
കുടിശ്ശിക അടയ്ക്കാൻ 21 ദിവസം സമയം നൽകിക്കൊണ്ടായിരിക്കും വൈദ്യുതി വിച്ഛേദന നോട്ടീസ് നൽകുക.

Address

Manjeri
676123PH:04832-840250

Alerts

Be the first to know and let us send you an email when KSEB Thrikkalangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSEB Thrikkalangode:

Share