GHSS Thiruvali Official

GHSS Thiruvali Official A page informing you about the school and school events

05/01/2022

അധ്യാപക ഒഴിവ്

തിരുവാലി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഇക്കണോമിക്സ് (HSST), മലയാളം(HSST Jr ) അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി *ജനുവരി 7 വെള്ളിയാഴ്ച രാവിലെ 10. 30 മണിയ്ക്കു* നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
പ്രിൻസിപ്പാൾ
*കൂടുതൽ വിവരങ്ങൾക്ക്: 9495211559 നമ്പറിൽ ബന്ധപ്പെടുക*

തിരുവാലി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ക്ലാസ് റൂമിന്റെ ഉദ...
05/01/2022

തിരുവാലി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ കൊണ്ട് നിർമ്മിച്ച ക്ലാസ് റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഇസ്മായിൽ മുത്തേടം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാമൻകുട്ടി ,വൈസ് പ്രസിഡണ്ട് ശ്രീമതി സജ്‌ന മന്നിയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഖിലേഷ് പി ,വാർഡ് മെമ്പർ ശ്രീമതി ഷാനി കെ , പ്രിൻസിപ്പൽ ഷാജു വി.പി, ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ എം, പിടിഎ വൈസ് പ്രസിഡന്റ് ടി രമേഷ് തുടങ്ങിയവർ പങ്കെടുത്തു.. പി ടി എ പ്രസിഡണ്ട് ശ്രീ വിജയകുമാർ കെ പി യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ശങ്കരനുണ്ണി നന്ദി രേഖപ്പെടുത്തി.

അന്തർദേശീയ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  എൻ.എസ്.എസ്‌ ന്റെ ആഭിമുഖ്യത്തിൽ മ...
10/12/2021

അന്തർദേശീയ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് തിരുവാലി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്‌ ന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റ് അരുൺ പി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷാജു വി പി ഉദ്ഘാടനം ചെയ്ത പ്രസ്തുത യോഗത്തിൽ പ്രോഗ്രാം ഓഫീസർ ഡോ: ലിജി മോൾ ജോസഫ് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ അനശ്വര നന്ദിയും രേഖപ്പെടുത്തി. ഇതിനോടനുബന്ധിച്ച് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള സാമൂഹിക അവബോധം ഉളവാക്കുന്നതിനായി തിരുവാലി സെന്ററിലേക്ക് നടത്തിയ മനുഷ്യാവകാശ പ്രഖ്യാപന റാലി ബഹുമാനപ്പെട്ട PTA പ്രസിഡൻറ് ശ്രീ കെ പി വിജയകുമാർ ഉദ്ഘാടനം ചെയ്തു

29/07/2021
പ്രിയപ്പെട്ട പ്രിൻസിപ്പൽ സുബൈർ മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുകയാണ്. തിരുവാലി സ്റ്റാഫ് അംഗങ്ങൾ നൽകിയ യാത്രയയപ്പ് ചടങ്ങ...
27/03/2021

പ്രിയപ്പെട്ട പ്രിൻസിപ്പൽ സുബൈർ മാസ്റ്റർ സർവീസിൽ നിന്ന് വിരമിക്കുകയാണ്. തിരുവാലി സ്റ്റാഫ് അംഗങ്ങൾ നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്

15/08/2020
ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക അപേക്ഷ ഓൺലൈനായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും 2020 ആഗസ്ത് 20 നു മുൻപായി ക്യാൻഡിഡേറ്റ് ...
15/08/2020

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക അപേക്ഷ ഓൺലൈനായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികളും 2020 ആഗസ്ത് 20 നു മുൻപായി ക്യാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കേണ്ടതാണ്.

11/05/2020

പ്രിയ വിദ്യാർത്ഥികളേ,
+1, +2 ബാക്കിയായ പരീക്ഷകൾ 21 മുതൽ 29 വരെ യുള്ള തിയ്യതികളിൽ ഉണ്ടാവുമെന്ന് അറിയാമല്ലോ?
ഈ പരീക്ഷകൾക്ക് എല്ലാവർക്കും എത്താൻ കഴിയുമെന്ന് കരുതുന്നു. ഏതെങ്കിലും കുട്ടികൾക്ക് പരീക്ഷക്കെത്താൻ കഴിയാത്ത അവസ്ഥയെന്തെങ്കിലും ഉണ്ടെങ്കിൽ പ്രിൻസിപ്പാളിനേയോ ക്ലാസ് ടീച്ചറിനേയോ അറിയിക്കണം.

അതുപോലെ ഈ കോവിഡ് കാലത്ത് പൊതു സ്ഥലത്തും സ്കൂളിലും വരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ അറിയാമല്ലോ?

1. മാസ്ക് നിർബന്ധമായും ധരിക്കണം. ഒരോരുത്തരും ഒന്നു രണ്ടു മാസ്കുകൾ തുന്നി വക്കുക.

2. സ്കൂളിലെത്തിയയുടൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

3. സാമൂഹിക അകലം പാലിക്കുക.

4. പരിസരത്ത് തുപ്പുക , ആവശ്യമില്ലാതെ ദേഹത്ത് സ്പർശിക്കുക തുടങ്ങി രോഗ പകർച്ചക്കിടയാക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കുക.

- പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് തിരുവാലി

റിപ്പബ്ലിക് ദിനാഘോഷം
26/01/2020

റിപ്പബ്ലിക് ദിനാഘോഷം

Address

Thiruvali PO
Manjeri
676123

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914832720820

Alerts

Be the first to know and let us send you an email when GHSS Thiruvali Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to GHSS Thiruvali Official:

Share