05/01/2024
Follow this link to join my WhatsApp group: https://chat.whatsapp.com/CXdbMW4JnMGLB2EuxrruVU
"വിത്ത്"
കാവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
അസ്സലാമു അലൈക്കും സുഖമാണല്ലോ, അതിനായി പ്രാർത്ഥിക്കുന്നു.
നമ്മുടെ മക്കളാണ് നമ്മുടെ സമ്പത്ത്. പുതിയ കാലത്ത് പുതിയ രീതിയിലാണ് നമ്മുടെ മക്കൾ വളരുന്നത്. അവരുടെ കൂടെ നിൽക്കാനും ഒപ്പം ചേരാനും സമയം കിട്ടാത്തവരാവാം നാം. പുതിയ ലോകം സ്വതന്ത്ര ചിന്തയുടേയും മതനിരാസത്തിന്റേയും മയക്കു മരുന്നിൻ്റേയും കഞ്ചാവിൻ്റേയും ലഹരിയുടേയും അരാഷ്ട്രീയ വാദത്തിൻ്റേയും പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ മക്കളെ ശ്രദ്ധിക്കാനും ചേർത്തുപിടിക്കാനും സന്തോഷത്തി ലും ദഃഖത്തിലും പ്രതിസന്ധിയിലും പ്രശ്‌നങ്ങളിലും കൂടെ നിൽ ക്കാനും നല്ല ചിന്തയിലൂടെ, നല്ല വാക്കുകളിലൂടെ, നല്ല പ്രവൃത്തി യിലൂടെ ഒരു വിശ്വാസിയായി കൂടെ നിർത്താനും നമ്മുടെ പാർട്ടി ക്കും പ്രസ്ഥാനത്തിനും മുതൽക്കൂട്ടാകുന്ന മക്കളാക്കി മാറ്റാനും കാവനൂർ പഞ്ചായത്ത് മുസ്‌ലിം യൂത്തീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനാണ് "വിത്ത്"
8-ാം ക്ലാസ് മുതൽ പ്ലസ്‌ടു വരെയുള്ള ആൺകുട്ടികളെ ഉൾക്കൊള്ളിച്ച് ആറു മാസത്തേക്ക് നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി
മതബോധവൽക്കരണ ക്ലാസ് , പരീക്ഷ മോട്ടിവേഷൻ ക്ലാസ്, ഫുട്ബോൾ, ക്രിക്കറ്റ്, യാത്രകൾ, മോറൽ ക്ലാസ്, പഠന ക്യാമ്പ്, സ്പോർട്സ്, ആർട്സ്, ക്വിസ്, കരിയർ ഗൈഡൻസ്, പി.എസ്.സി. അവയർനസ്സ്, പാർട്ടി ക്ലാസ്, പ്രസംഗ പരിശീലനം etc. ഉൾപ്പെടെ ഒട്ടനവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടികൾക്ക് ആവശ്യമായ ശാരീരിക -മാനസിക പിന്തുണ നൽകണമെന്നും നിങ്ങളുടെ മക്കളെ പങ്കെടു പ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ ശാഖാ കമ്മിറ്റിയുമായി ബന്ധപ്പെട ണമെന്നും അഭ്യർത്ഥിക്കുന്നു.
ശംസുദ്ദീൻ കരിപ്പാലി (പ്രസിഡന്റ്, MYL കാവനൂർ പഞ്ചായത്ത്)
കെ. മുഹമ്മദ് ഖാൻ മാസ്റ്റർ (ജന. സെക്രട്ടറി, MYL കാവനൂർ പഞ്ചായത്ത്)
അനീസ് MYL കാവനൂർ പഞ്ചായത്ത്)