DYFI Poochengal

DYFI Poochengal മാധ്യമ വേട്ടകൾക്കെതിരെ പോരാട്ടം സംഘടിപ്പിക്കുക

29/01/2026
09/12/2025

മുഖ്യമന്ത്രിയുടെ 'മുഖാമുഖവും' മാധ്യമങ്ങളുടെ ഇരട്ടത്താപ്പും.
ചോദ്യങ്ങളെ നേരിടുന്ന മുഖ്യമന്ത്രി, ഒളിച്ചോടുന്ന മാധ്യമങ്ങൾ?

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശനും കൂട്ടരും കുറച്ചുകാലമായി കേരള മുഖ്യമന്ത്രിക്ക് നേരെ ഉയർത്തുന്ന പ്രധാന ആരോപണം, അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ല, ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു, അല്ലെങ്കിൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ല എന്നതായിരുന്നു.
സാധാരണഗതിയിൽ, പത്രസമ്മേളനം എന്നാൽ ഔദ്യോഗിക വിഷയങ്ങൾ അവതരിപ്പിച്ച ശേഷം തിരഞ്ഞെടുക്കപ്പെട്ട ചില ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകുന്ന ഒരു ഫോർമാറ്റ് ആണ്.

എന്നാൽ, ഈ പതിവ് ശൈലിയിൽ നിന്ന് വ്യതിചലിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രി കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത് 'മുഖാമുഖം' എന്ന പേരിൽ, കൂടുതൽ തുറന്ന ഒരു വേദിയിലാണ്. ഇവിടെ ഒരു ചെറിയ ആമുഖത്തിന് ശേഷം, മുൻകൂട്ടി നിശ്ചയിച്ച അജണ്ടയില്ലാതെ, പ്രസ്സ് ക്ലബ്ബിലോ അവർ നിർദ്ദേശിക്കുന്നിടത്തോ വെച്ച് മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു. പ്രതിപക്ഷ നേതാവിന്റേത് പോലെ അലോസരപ്പെടുത്തുന്ന ഒരു ചോദ്യത്തോടും അസഹിഷ്ണുത കാണിക്കാതെ, ചോദ്യം ചോദിക്കാനുള്ള അവസരം നിഷേധിക്കാതെ, എല്ലാ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

ഇവിടെയാണ് രാഷ്ട്രീയ ധാർമ്മികതയുടെയും മാധ്യമ സത്യസന്ധതയുടെയും ചോദ്യചിഹ്നം ഉയരുന്നത്.

മുഖ്യമന്ത്രി ചോദ്യങ്ങളെ നേരിടാൻ തയ്യാറായ ഈ നിർണ്ണായക സന്ദർഭത്തിൽ, അദ്ദേഹത്തെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു എന്ന് നിരന്തരം ആക്ഷേപിച്ചിരുന്ന മാധ്യമങ്ങൾ സ്വീകരിച്ച സമീപനം അങ്ങേയറ്റം ദുരൂഹവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണ്.
ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വേദിയൊരുങ്ങിയപ്പോൾ, ആ വേദിയെ മറച്ചുപിടിക്കാൻ മാധ്യമങ്ങൾ നടത്തിയ ശ്രമങ്ങൾ ഞെട്ടിക്കുന്നതാണ്.

ഇന്ന് കോഴിക്കോട് നടന്ന 'മുഖാമുഖ'ത്തിന്റെ തത്സമയ സംപ്രേക്ഷണം സംബന്ധിച്ച നിങ്ങളുടെ വിശകലനം മാധ്യമങ്ങളുടെ ഈ നിലപാട് തുറന്നുകാട്ടുന്നു:

ഏഷ്യാനെറ്റ് ന്യൂസ് | ലൈവ് പൂർണ്ണമായും ഒഴിവാക്കി. 12 മണിക്ക് ബുള്ളറ്റിനിൽ ഒരു പാക്കേജ് ആയി ചുരുക്കി. (ചോദ്യം ചെയ്യപ്പെടേണ്ട വ്യക്തി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വന്നപ്പോൾ ചാനൽ സ്വന്തം ദൗത്യത്തിൽ നിന്ന് പിൻമാറി.)

മനോരമ ന്യൂസ് | ഒട്ടും സംപ്രേക്ഷണം ചെയ്തില്ല. (മുഖ്യമന്ത്രിയുടെ വാർത്താപ്രാധാന്യം മനഃപൂർവ്വം നിഷേധിച്ചു.)

മീഡിയ വൺ | ലൈവ് ഒഴിവാക്കി. പകരം, മുഖ്യമന്ത്രി ചോദ്യങ്ങളെ നേരിടുന്നതിന് വിരുദ്ധമായി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പത്രസമ്മേളനത്തിന് പ്രാധാന്യം നൽകി. (വിമർശനങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായ ഭരണാധികാരിയേക്കാൾ, ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ഇടം നൽകിയതിലെ രാഷ്ട്രീയ ചായ്‌വ് വ്യക്തം.)

ജനം ടിവി | സംപ്രേക്ഷണം ചെയ്തില്ല.

24 ന്യൂസ് | 11.37 മുതൽ 1 മിനിറ്റ് മാത്രം, തുടർന്ന് 11.38 മുതൽ കൊടുത്തു.

റിപ്പോർട്ടർ | 11.27 മുതൽ 1 മിനിറ്റ് മാത്രം, തുടർന്ന് 11.48 മുതൽ 12.03 വരെ മാത്രം.

ന്യൂസ് മലയാളം 24*7 | 11.27 മുതൽ 11.29 വരെ, തുടർന്ന് 11.52 മുതൽ 11.59 വരെ മാത്രം.

കൈരളി ന്യൂസ് | മുഴുവൻ തത്സമയം സംപ്രേക്ഷണം ചെയ്തു.

ചുരുക്കത്തിൽ, പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ട 'മുഖാമുഖം' നടന്നപ്പോൾ, പ്രമുഖ മാധ്യമങ്ങൾ ഒന്നുകിൽ തത്സമയ സംപ്രേക്ഷണം പൂർണ്ണമായി ഒഴിവാക്കി, അല്ലെങ്കിൽ കഷ്ണം കഷ്ണങ്ങളായി മാത്രം നൽകി. മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ ജനങ്ങളിലേക്ക് പൂർണ്ണമായി എത്തുന്നത് തടയുന്ന ഒരു അപ്രഖ്യാപിത 'മീഡിയ ബ്ലാക്ക്‌ഔട്ട്' ആയിരുന്നു ഇവിടെ സംഭവിച്ചത്.

മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയിരുന്നെങ്കിൽ, അദ്ദേഹത്തെ വിമർശനാത്മകമായി വേട്ടയാടാമായിരുന്ന ഈ മാധ്യമങ്ങൾ, അദ്ദേഹം തുറന്ന സംവാദത്തിന് തയ്യാറായപ്പോൾ, ആ വേദിയിൽ നിന്ന് ഒളിച്ചോടി. ഇത്, മാധ്യമങ്ങൾക്ക് ആവശ്യം മറുപടി നൽകുന്ന മുഖ്യമന്ത്രിയെയല്ല, മറിച്ച് ആരോപണങ്ങൾക്ക് വിധേയനാകുന്ന ഭരണാധികാരിയെയാണ് എന്ന വിമർശനത്തിന് ബലം നൽകുന്നു.

പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടക്ക് അനുസരിച്ച് വാർത്തകൾക്ക് 'എഡിറ്റിംഗ്' നടത്തുന്ന ഈ സമീപനം, ജനാധിപത്യത്തിൽ മാധ്യമങ്ങൾ വഹിക്കേണ്ട നിഷ്പക്ഷമായ പങ്കിനോടുള്ള കടുത്ത വഞ്ചനയാണ്.


12/05/2024

കോൺഗ്രസ്‌ തകർച്ച എന്ന് തുടങ്ങി?
കമ്മ്യൂണിസ്റ്റ് പിന്തുണയോടെ 1990ൽ
വി. പി. സിങ്ങ് പ്രധാനമന്ത്രി ആയിരിക്കു‍മ്പോഴാണ് ബി.ജെ.പി അയോധ്യയിലേയ്ക്ക് രഥയാത്ര നയിക്കുന്നത്.
വി.പി. സിങ്ങിന്റെ സഖ്യകക്ഷി മന്ത്രിസഭയെ ബിജെപി പുറത്തു നിന്നു പിന്തുണയ്ക്കുന്നുമുണ്ട്.
L K അദ്വാനി നടത്തിയ രഥയാത്ര തടയുമെന്നു വി.പി. സിംഗ്ഉറപ്പിച്ചു പറഞ്ഞു. തടഞ്ഞാൽ മന്ത്രിസഭയുടെ പിന്തുണ പിൻവലിക്കുമെന്നു ബിജെപി,
അധികാരമല്ല ഈ നാടിന്റെ സാഹോദര്യമാണ് വലുതെന്നു വി.പി സിംഗ്.
ആ രഥയാത്രയെ അയോധ്യ ഉൾപ്പെടുന്ന ഉത്തർപ്രദേശിെൻറ മണ്ണിലേക്ക് പോലും വി.പി. സിങ്ങ് പ്രവേശിപ്പിച്ചില്ല.
ബീഹാറിൽ വച്ചേ യാത്ര തടയപ്പെട്ടു. ബിജെപി പാർലമെൻറിൽ അവിശ്വാസ പ്രമേയം കൊണ്ട് വന്നു.

വി.പി. സിങ്ങിന്റെ ഉജ്ജ്വല നിലപാടിനെതിരെ കോൺഗ്രസ്സും ബി.ജെ.പിയും ചേർന്ന് വി പി.സിംഗ് സർക്കാരിന് എതിരെ വോട്ട്ചെയ്തു.

146 നെതിരെ 342 വോട്ടിനു വി.പി. സിംഗ് സര്‍ക്കാർ വീണു.

തനിക്കു അധികാരമാണ് വലുത് എന്നു ആ പ്രധാനമന്ത്രി കരുതിയിരുന്നെങ്കിൽ പിന്നെയും ഭരിക്കാമായിരുന്നു.

അധികാരത്തേക്കാൾ വലുതാണ് ഇന്ത്യയുടെ മതേതരത്വമെന്നും, ന്യൂനപക്ഷ സംരക്ഷണമെന്നും വി.പി. സിങ് ഉറച്ചു വിശ്വസിച്ചു.

അവിശ്വാസ പ്രമേയ ചർച്ചാ വേളയിൽ വി.പി. സിങ് ബിജെപിയോടും, കോൺഗ്രസ്സിനോടും ചോദിച്ചത് : നിങ്ങൾ ‌എന്ത് തരം ഇന്ത്യയാണ് സൃഷ്ടിക്കാൻ പോകുന്നത് ?

ഇതിനുള്ള ഉത്തരമായിരുന്നു

പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഗവൺമെന്റും എൽ.കെ. അദ്വാനിയുടെ അടുത്ത രഥയാതയും

1992 ഡിസംബർ 6 ന് ബാബറി പള്ളിയുടെ മിനാരങ്ങൾ തകർന്നുടഞ്ഞു.

ബിജെപി ഗുജറാത്ത് കലാപത്തിലൂടെയും
വി. പി. സിങ്ങിന്‍റെ ചോദ്യത്തിനുത്തരം നൽകി.

ഇപ്പോൾ നരേന്ദ്ര മോദി ഗവൺമെന്‍റ് അതേ ഉത്തരങ്ങൾ സദാ നൽകിക്കൊണ്ടിരിക്കുന്നു.

നരസിംഹ സർക്കാറിന്റെ നയം മാറ്റവും ബാബറി പള്ളിയുടെ തകർച്ചയും കോൺഗ്രസ്‌ പാർട്ടിയിൽ വിശ്വാസം അർപ്പിച്ച ഒരു വലിയ സമൂഹം മാറി ചിന്തിക്കാൻ തുടങ്ങി.

ഹിന്ദുവും മുസ്‌ലിമും ഇന്നു പരസ്പരം സംശയത്തോടെയും ഭീതിയോടെയും നോക്കികൊണ്ടിരിക്കുകയാണ്.

എല്ലാറ്റിന്‍റെയും വേരുകൾ ആ ഡിസംബർ ആറിലാണ്. ഒരു പള്ളിയല്ലല്ലോ അന്ന് തകർക്കപ്പെട്ടത്😪

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നല്ലേ തകർന്ന് പോയത് മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസമല്ലേ നഷ്ടമായത്.....

രാജ്യം ഇന്നു ആവശ്യപ്പെടുന്നതു തികച്ചും സെക്കുലറായ, മതന്യൂനപക്ഷങ്ങൾക്കു കണ്ണുമടച്ച് വിശ്വസിക്കാവുന്ന വി. പി. സിംഗിനെ പോലൊരു നേതാവിനെയാണ്

ഉത്തരേന്ത്യയിൽ പശുവിന്റെ പുറത്തും വയനാട്ടിൽ എത്തിയാൽ പച്ച തൊപ്പിയും കോട്ടയത്തെ കുരിശ് മാലയും അണിഞ്ഞു മതേതരത്വം കളിക്കുന്ന ഒരു നേതാവിനെയല്ല നാം കാത്തിരിക്കേണ്ടത്

മഞ്ജു വാര്യരുടെ പ്രായം വിക്കിപ്പീഡിയ പ്രകാരം 45 വയസ്സാണ്. അതായത് ഒരു മധ്യവയസ്ക. അവരുടെ മകൾക്ക് പ്രായം 24 വയസ്സുണ്ട്.കെ. ...
11/05/2024

മഞ്ജു വാര്യരുടെ പ്രായം വിക്കിപ്പീഡിയ പ്രകാരം 45 വയസ്സാണ്. അതായത് ഒരു മധ്യവയസ്ക. അവരുടെ മകൾക്ക് പ്രായം 24 വയസ്സുണ്ട്.

കെ. കെ രമ എം.എൽ.എയുടെ പ്രായം 53 വയസ്സാണ്. മഞ്ജു വാര്യരേക്കാൾ 8 വയസ്സ് മാത്രം കൂടുതൽ.

45 കാരിയായ മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കുന്നത് സ്വാഭാവികമായും തമാശയായും കാണുന്ന RMPI നേതാവ് ഹരിഹരൻ സ്വന്തം നേതാവ് കെ. കെ രമയയെയൊക്കെ ഏത് കണ്ണോട് കൂടിയാണ് കാണുന്നത് എന്നറിയില്ല. അതവർ ചോദിക്കട്ടെ.

വി.ഡി സതീശൻ എന്ന പ്രതിപക്ഷ നേതാവ് ഉദ്ഘാടനം നിർവ്വഹിച്ച ഈ പരിപാടിയിലാണ് കേരളത്തിലെ ഏറ്റവും പ്രൗഢമായ വനിതാ രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായ സഖാവ് കെ.കെ ശൈലജ ടീച്ചറിനേയും, മലയാളത്തിലെ ഇന്നും ഏറ്റവും മുൻനിരയിലെ അഭിനേത്രിയായ മഞ്ജു വാര്യറിനേയും ഒരുപോലെ അപമാനിച്ചത്.

ഫെയ്സ് ബുക്കിലെ ഫെയ്ക് ഐഡികളുടെ കോമന്റുകൾ പോസ്റ്റ്മോർട്ടം ചെയ്ത് ഒന്നര കാണ്ഡം എഴുതുന്ന ലിബറൽ ഫെമിനിസ്റ്റുകളും, മലയാള രാഷ്ട്രീയ പൊതുബോധവും, ഇരുട്ട് മുറി വാദ്യാന്മാരും, കഥാ പ്രസംഗക്കാരും ബാലെ ട്രൂപ്പുമൊക്കെ ഇന്ന് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള ചർച്ചയിലേക്ക് ഊളിയിടും.

എന്നാലും പിണറായി വിജയൻ കുടുംബവുമൊത്ത് സ്വകാര്യ യാത്ര നടത്താൻ പാടുണ്ടോ..
Sreekanth PK

09/04/2024

നന്മ നിറഞ്ഞ എല്ലാ സുമനസ്സുകൾക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ

14/03/2024

കോൺഗ്രസ് നേതാക്കൾ ബിജെപി യിലേക്ക് പോകുന്നത് തടയാൻ രൂപീകരിച്ച 5 അംഗ കമ്മറ്റിയുടെ ചെയർമാൻ അജയ്‌കപൂർ ബിജെപി യിൽ ചേർന്നു😂

Address

Bava Ellikkal
Manjeri
673641

Alerts

Be the first to know and let us send you an email when DYFI Poochengal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Poochengal:

Share