Abid kaithachira

Abid kaithachira സമസ്തക്കാരൻ

06/02/2025
30/01/2025

ഷജറ 🌲

ഇത് വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി..Kt മാനു മുസ്ലിയാരുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട വിശ്രമം അറിയാത്ത കർമ്മ യോഗി..വിശുദ്ധ ...
04/01/2025

ഇത് വാക്കോട് മൊയ്‌ദീൻ കുട്ടി ഫൈസി..

Kt മാനു മുസ്ലിയാരുടെ മൂശയിൽ വാർത്തെടുക്കപ്പെട്ട വിശ്രമം അറിയാത്ത കർമ്മ യോഗി..

വിശുദ്ധ ഖുർആനിൽ ഒരു ആയതിൽ ഇങ്ങനെ കാണാം..
وعباد الرحمن الذين يمشون علي الأرض هونا....
ഭൂമിയിൽ വിനയാന്വിതരായി നടക്കുന്ന റബ്ബിന്റെ അടിമകളെയാണ് ഈ പറഞ്ഞത്..

ഈ മനുഷ്യനെ കാണുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരുന്ന ആയതാണിത്..

അദ്ദേഹത്തിന്റെ കാലുകൾ കൂടുതൽ നടന്നിട്ടുണ്ടാവുക സമസ്തക്കും സുന്നത്ത് ജമാഅത്തിനും വേണ്ടിയായിരിക്കും..
വിയർപ്പ് ഒഴുകിയതും അങ്ങിനെതന്നെ..

അദ്ദേഹം നിലവിൽ വഹിക്കുന്ന സംഘടനാ പദവികൾ മാറ്റാർക്കെങ്കിലും ആയിരുന്നെങ്കിൽ പരിവാര സംഘത്തോടൊപ്പം മാത്രമേ കാണാൻ കഴിയൂ...

എന്നാൽ മേൽ പറഞ്ഞ ആയതിൽ പറയപ്പെട്ട പോലെ ശാന്തനായി, ഒരു നേതാവിന്റെ ജാഡകളോ അലങ്കാരങ്ങളോ ഇല്ലാതെ ചവിട്ടുന്ന കല്ലുകൾക്ക് പോലും വേദനിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന പോലെ, തന്നെ ആരും പരിഗണിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന പോലെ മാത്രമേ അദ്ദേഹത്തെ എവിടെയും കാണാൻ സാധിക്കൂ....

ദുനിയാവിന്റെ പളപളപിനപ്പുറം മറ്റൊരു ലോകത്ത് ചെന്നാലറിയാം മുത്തേണ്ട കൈ ഇദ്ദേഹത്തിന്റെതായിരുന്നെന്ന്..

ദീനിനും സുന്നത് ജമാഅത്തിനും വേണ്ടി പാതിരാവിലും ഏകനായി ഇരുന്ന് ആ കൈ കൊണ്ട് എഴുതിയ ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും എത്രയാണ്..

ശഹീദിന്റെ രക്തത്തേക്കാൾ പണ്ഡിതന്റെ തൂലികക്ക് ചിലവഴിച്ച മഷിക്ക് പ്രാധാന്യം കൊടുത്ത് കണക്ക് തൂക്കപ്പെടുന്ന നാളിൽ ഇൻശാ അല്ലാഹ് നമുക്ക് തിരിച്ചറിയുമായിരിക്കാം ആ കൈകളുടെ മഹത്വം..

പക്ഷെ പിന്നെ ഭൂമിയിലേക്കൊരു മടക്കമില്ലല്ലോ അതൊന്ന് വാരിപ്പുണരാൻ..

ഇദ്ദേഹത്തെ പോലുള്ളവരുടെ വിയർപ്പിന്റെ രുചിയറിഞ്ഞു വളർന്ന വന്മരമായ സമസ്തയുടെ തണലിൽ ഇരുന്ന് സുശുപ്തിയിൽ കഴിയുന്നവരാണ് നമ്മുടെ തലമുറ..ആ കടപ്പാട് തീർക്കാൻ എന്താണ് നമ്മുടെ കൈവശമുള്ളത്..

ഒരു വീഡിയോ കണ്ടപ്പോഴാണ് ഈ കുറിപ്പ് എഴുതിയത്..

മനസ്‌ വേദനിക്കുകയും നടുങ്ങുകയും ചെയ്തു..

കാണാൻ ആഗ്രഹമില്ലെങ്കിലും എന്തോ വീണ്ടും വീണ്ടും കണ്ടു..

മനപ്പൂർവം ആയിരിക്കില്ല എന്ന് കരുതാനാണ് ഇഷ്ടം..
അങ്ങനെ ആകണേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു...

മറ്റൊന്നും കൊണ്ടല്ല എല്ലാം കാണുന്ന ലോക രക്ഷിതാവിന്റെ കാഴ്ചയിൽ നിന്ന് അത് മറയുകയില്ലലോ...എന്നൊരു പേടി...

ഉസ്താദിന് റബ്ബ് ധീർഗായുസ്സ് നൽകട്ടെ..

എസ് കെ ജെ എം മണ്ണാർക്കാട് റെയിഞ്ച്  അറുപത്തി  അഞ്ചാം വാർഷിക സമ്മേളന ലോഗോ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് ...
15/12/2024

എസ് കെ ജെ എം മണ്ണാർക്കാട് റെയിഞ്ച് അറുപത്തി അഞ്ചാം വാർഷിക സമ്മേളന ലോഗോ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു

13/12/2024

14/08/2020

'സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം '

03/08/2020

കാലവര്‍ഷം പാലക്കാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
Palakkad dt:0491 2501077
Mannarkkad :04924 222397

Address

Kaithachira
Mannarkkad

Telephone

+919605585304

Website

Alerts

Be the first to know and let us send you an email when Abid kaithachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share