06/09/2026
വാദിയെ പ്രതിയാക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ.
അതാണിപ്പോൾ അന്തിച്ചർച്ചക്കാർ ചെയ്യുന്നത്.
വാദിക്കാനായി അവർ ഒരാളെ വിളിക്കും.
എന്നിട്ട് അയാളെ പിടിച്ച് പ്രതിയാക്കും.
ചാനലുകളിലെ അന്തിച്ചർച്ചക്ക് പോകുന്നവർ ഇനിയൊന്ന് കരുതുന്നത് നന്നായിരിക്കും.
ബിഗ് ടി.വിയിൽ വാദിക്കാൻ വിളിക്കപ്പെട്ട അബ്ദുള്ള ബാസിൽ ഇപ്പോൾ ജാമ്യമില്ലാ വകുപ്പുകളോടെ ഒന്നാം പ്രതിയാണ്.
അപർണയുടെ വാദങ്ങളെ ആറായി തിരിക്കാം.
1. ആണൊരുത്തൻ കഞ്ചാവടിച്ചാലും എം.ഡി.എം.എ കേസിൽ അറസ്റ്റിലായാലും അന്യന്റെ പെണ്ണ് പിടിച്ചാലും അത് കിതാബിലെ സുന്നത്തെന്ന് കരുതുന്ന മതാചാര്യന്മാരുണ്ട്.
2. അറിവുള്ള പെണ്ണെല്ലാം ഹറാം പിറപ്പോ (വ്യഭിചാര സന്തതികൾ) ?
3. കിതാബിന്റെ സുന്നത്തെല്ലാം പുരുഷനോ?
4. 'ഔറത്ത് മറക്കല്ലേ മറക്കല്ലേ എന്ന് പെണ്ണിനോട് മാത്രം പറയുന്നത് എന്തുകൊണ്ട്?'
5. ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലോ?
6. അറിവുള്ള പെണ്ണുങ്ങളെല്ലാം അൽ ഹറാമോ?
വിഷയത്തിൽ സാമാന്യജ്ഞാനം പോലുമില്ലാതെ, മുസ്ലിം ടെർമിനോളജികളുടെ അർത്ഥം പോലും ഗൂഗിൾ ചെയ്ത് നോക്കാതെ വായിൽ തോന്നുന്നതെല്ലാം കോതക്ക് പാട്ടാക്കി ഇങ്ങനെയൊരു ചാനൽ ചർച്ച നടത്തിയതിനെ കാര്യകാരണങ്ങൾ നിരത്തി ഖണ്ഢിച്ചതാണ് അബ്ദുള്ള ബാസിൽ ചെയ്ത തെറ്റ്.
കാന്തപുരം ഉസ്താദിനെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന്റെ മൂർച്ഛിച്ച ഇസ്‌ലാമോഫോബിക് രൂപമായിരുന്നു ഈ സംവാദം.
കേരളത്തിന്റെ കമ്യൂണിസ്റ്റ്, ലിബറൽ പൊതുബോധങ്ങളൊക്കെ കുപ്പായമൂരി നിന്ന നാളുകളാണ് കടന്നുപോയത്.
എല്ലാം ഓർത്തുവെക്കപ്പെടേണ്ട കേസ് സ്റ്റഡിയാണ്.
സംവാദത്തെ സംവാദമായി കാണാനുള്ള നട്ടെല്ലില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുതെന്ന് മാത്രമാണ് അന്തിച്ചർച്ചക്കാരോട് പറയാനുള്ളത്.
അപർണക്കും ബിഗ് ടി.വിക്കും നാണവും മാനവുമുണ്ടെങ്കിൽ ഈ കേസ് പിൻവലിക്കുകയോ ഇനി ബിഗ് ഡയലോഗ് നടത്തില്ലെന്ന് പ്രഖ്യാപിക്കുകയോ ആണ് വേണ്ടത്.
Shareef Sagar