DYFI കാഞ്ഞിരം യൂണിറ്റ്

DYFI കാഞ്ഞിരം യൂണിറ്റ് Good

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന ഹ‍ൗസ്‌ സർജൻ വിദ്യാർഥികളെ അധിക്ഷേപിച്ച വി കെ ശ്രീകണ്ഠൻ എംപി. വിദ്യാർഥികളോട...
03/09/2026

പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജിൽ സമരം ചെയ്യുന്ന ഹ‍ൗസ്‌ സർജൻ വിദ്യാർഥികളെ അധിക്ഷേപിച്ച വി കെ ശ്രീകണ്ഠൻ എംപി. വിദ്യാർഥികളോട് മാപ്പ് പറയാൻ തയ്യാറാവണം.

മെഡിക്കൽ കോളേജിന്റെ മേൽനോട്ട സമിതി ചെയർമാൻ കൂടിയായ എംപി. സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ചക്ക്‌ എത്തിയപ്പോഴായിരുന്നു അധിക്ഷേപം.
‘ഇവിടെ എക്സ്-റേ പ്രവർത്തിക്കുന്നില്ല എന്ന് ഞാൻ എങ്ങനെയാണ് അറിയുന്നത്..? പരിശോധിക്കാനുള്ള സാങ്കേതികവിദ്യയൊന്നും എനിക്കറിയില്ല. നിങ്ങളുടെ കയ്യിലുള്ള സ്റ്റെതസ്കോപ്പ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് ഞാൻ എങ്ങനെയാ പരിശോധിക്കുക..?, ഷോ കാണിക്കരുത്... സമരത്തിന് വേറെ ലക്ഷ്യമുണ്ട്’ തുടങ്ങിയവയായിരുന്നു എംപിയുടെ പ്രയോഗങ്ങൾ.
"സാറിന് അറിയില്ലെങ്കിൽ പിന്നെ ആർക്കാണ് അറിയുക..? സർ ഇവിടുത്തെ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ എം പി ഇതൊന്നും അറിഞ്ഞില്ല എന്ന് പറയുന്നത് അപമാനകരം ആണ്.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഹോസ്പിറ്റൽ അധികൃതർക്കെതിരെ ന്യായമായി സമരം ചെയ്ത വിദ്യാർത്ഥികളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത എംപി പ്രസ്താവന പിൻ‌വലിച്ചു മാപ്പ് പറയാൻ തയാറാവണം എന്ന് dyfi ജില്ലാ സെക്രെട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോ...
02/09/2026

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലും ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലും വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.
ആർഎസ്എസ് വത്കണത്തിനെതിരെ പ്രതികരിച്ച വിദ്യാർത്ഥികളെ
ജലപീരങ്കിയും ലാത്തികളുമായി ഭീകരവാദികളെ നേരിടുന്നത് പോലെ നേരിടുന്നത് ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്.

കേരള സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.
എസ്എഫ്ഐ
കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്ക് വലിയ പരിക്കാണ് സംഭവിച്ചത്.
വൈഷ്ണവി ഷാജിയുടെ മുഖം അടിച്ചു പൊട്ടിക്കുകയും കണ്ണിനു സമീപം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേരള സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടന്ന വിദ്യാർത്ഥി മാർച്ചിനെ ക്രൂരമായി ആണ് പോലീസ് നേരിട്ടത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം നടത്തുകയും പരിക്കേൽക്കുകയും ചെയ്തു.
ഇങ്ങനെ ആർഎസ്എസ് വത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി യുവജനങ്ങൾ തെരുവിലിറങ്ങും.
ശക്തമായ യുവജന പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.ആർഎസ്എസിനെയും കേന്ദ്രത്തെയും തൃപ്തിപ്പെടുത്താൻ
ന്യായമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന യുഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

അസമത്വങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളി..വില്ലുവണ്ടി കയ...
28/08/2026

അസമത്വങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളി..

വില്ലുവണ്ടി കയറി സഞ്ചാരസ്വാതന്ത്ര്യം വെട്ടിപ്പിടിച്ചും,
അക്ഷരം നിഷേധിച്ച വ്യവസ്ഥിതിക്ക് മുന്നിൽ പഞ്ചമിയുടെ കൈപിടിച്ച് നടത്തിയ ചരിത്രപ്രവേശവും ഇന്നും പോരാട്ടങ്ങൾക്ക് പ്രചോദനമാണ്.

നീതിയും സമത്വവും പുലരുന്ന സമൂഹത്തിനായുള്ള മുന്നേറ്റങ്ങളിൽ അയ്യങ്കാളിയുടെ സ്മരണകൾ കരുത്താകട്ടെ.

കേരളത്തിൻ്റെ നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻ്റെ ജന്മദിനം
28/08/2026

കേരളത്തിൻ്റെ നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിൻ്റെ
ജന്മദിനം

അഭിവാദ്യങ്ങൾ
22/08/2026

അഭിവാദ്യങ്ങൾ

പാലക്കാട്‌ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ.അഭിവാദ്യങ്ങൾ.
22/08/2026

പാലക്കാട്‌ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ.
അഭിവാദ്യങ്ങൾ.

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..
19/08/2026

ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ പതാകയുയർന്നു..

 #ഉണരണംഇന്ത്യ #പൊരുതണംയുവത #ഓഗസ്റ്റ്‌15     ്ചമ്പാറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും DYFI മലപ്പുറം ജ...
15/08/2026

#ഉണരണംഇന്ത്യ
#പൊരുതണംയുവത
#ഓഗസ്റ്റ്‌15
്ചമ്പാറ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും DYFI മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സഃ ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു..

 ാഞ്ഞിരപ്പുഴ മേഖല കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഃ സുനിജിത്തിന് അഭിവാദ്യങ്ങൾ ..Babloo Mkd
14/08/2026

ാഞ്ഞിരപ്പുഴ മേഖല കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഃ സുനിജിത്തിന് അഭിവാദ്യങ്ങൾ ..
Babloo Mkd

Address

Mannarkkad

Telephone

+919526749332

Website

Alerts

Be the first to know and let us send you an email when DYFI കാഞ്ഞിരം യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share