10/12/2023
ഷോളയൂർ വില്ലേജ് - വെച്ചപ്പതി പ്രദേശത്തെ സ്വകാര്യ റിസോർട്ട് നടത്തുന്ന അനധികൃത നിർമ്മാണവും, മണ്ണെടുപ്പും, നീർച്ചാൽ നികത്തലും, ആദിവാസി ഭൂമി തട്ടിയെടുക്കപ്പെടുന്നു എന്ന പരാതിയിലും സമഗ്ര അന്വേഷണം വേണം DYFI അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി.
അട്ടപ്പാടി വെച്ചപ്പതിയിൽ ആദിവാസി ഭൂമി കയ്യേറിയതായും, വ്യാജരേഖകൾ നിർമിച്ചു തട്ടി എടുത്തതായും ഉള്ള പരാതികൾ നേരിൽ കണ്ട് പരിശോധിക്കുന്നതിനും, പ്രദേശത്തെ ആദിവാസി സഹോദരങ്ങളെ നേരിൽ കണ്ട് വിഷയം ബോധ്യപ്പെടുന്നതിനും ആയി DYFI അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി പ്രധിനിധികൾ ഷോളയൂർ വെച്ചപ്പതി സന്ദർശിച്ചു. DYFI അട്ടപ്പാടി ബ്ലോക്ക് സെക്രട്ടറി സ. സുബിൻ സേവ്യർ,ബ്ലോക്ക് പ്രസിഡന്റ് സ. ബിജു ജോസഫ്, ബ്ലോക്ക് ചുമതല ഉള്ള പാർട്ടി ഏരിയ കമ്മിറ്റി അംഗം സ. രാജേഷ് കോട്ടത്തറ, ബ്ലോക്ക് ട്രഷറർ സ. ഫൈസൽ കോട്ടത്തറ, ബ്ലോക്ക് കമ്മിറ്റി അംഗവും കോട്ടത്തറ മേഖല സെക്രട്ടറിയുമായ സ. അർഷാദ് എന്നിവർ ആണ് പ്രദേശം സന്ദരിശിച്ചത്.
വെച്ചപ്പതി ഊര് മൂപ്പൻ ചെല്ലൻ മൂപ്പനുമായും പ്രാദേശിക ആദിവാസി നേതാക്കളുമായും വിഷയത്തെ കുറിച്ച് ചോദിച്ചറിയുകയും, അവരടങ്ങുന്ന സംഘം സ്ഥലത്ത് സന്ദർശനം നടത്തുകയും ചെയ്തു.
പരിസ്ഥിതി ലോല പ്രദേശമായി പരിഗണിക്കുന്ന പുൽ മേടുകൾ ഉൾപ്പെടുന്ന ഷോളയൂർ വില്ലേജിൽ പെട്ട വെച്ചപ്പതി മലനിരകളിലെ 30 ഏക്കറോളം പ്രദേശം മണ്ണ് വലിയ ആഴത്തിൽ നീക്കം ചെയ്തതായും, ഇവിടെ ഒഴുകുന്ന സ്വാഭാവിക നീർച്ചാൽ ( തോട് ) മണ്ണിട്ട് തടയുകയും വെള്ളം കെട്ടി നിർത്തി ആളുകൾക്ക് കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതായും കാണാൻ കഴിഞ്ഞു. ചോദ്യം ചെയ്യുന്ന ആദിവാസി ജന വിഭാഗത്തെ മർദ്ധിക്കുന്നതായും, വ്യാജ പരാതികൾ നൽകി ഭീഷണിപ്പെടുത്തുന്നതായും ആദിവാസി നേതാക്കൾ പരാതി ഉയർത്തി. ഉദ്യോഗസ്ഥ ഒത്താശയോടെ സ്ഥല വില്പന മാഫിയ പ്രദേശത്ത് കേന്ത്രീകരിക്കുന്നതയാണ് പരാതി.
ആയതിന്റെ വെളിച്ചത്തിൽ ഷോളയൂർ വില്ലേജ് - വെച്ചപ്പതി പ്രദേശത്തെ സ്വകാര്യ റിസോർട്ട് നടത്തുന്ന അനധികൃത നിർമ്മാണവും, മണ്ണെടുപ്പും, ആദിവാസി ഭൂമി തട്ടിയെടുക്കപ്പെടുന്നു എന്ന പരാതിയിലും സമഗ്ര അന്വേഷണം വേണം എന്ന് DYFI അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് റവന്യു മിനിസ്റ്റർ, മുഖ്യ മന്ത്രി എന്നിവർക്ക് പരാതി നൽകും. കൂടാതെ ഉദ്യോഗസ്ഥരുടെ ഈ വിഷയത്തിലേയും സമാന വിഷയങ്ങളിലേയും ഒളിച്ചുകളി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തുടർ സമരങ്ങളുടെ മുന്നൊരുക്കം എന്ന നിലയിൽ ആണ് ഈ സന്ദർശനം നടത്തിയത്.