DYFI Marangattupilly

DYFI Marangattupilly Official Page Of DYFI Marangattupilly Mekhala Committee.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധി...
01/08/2026

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഉരുൾപ്പൊട്ടലും വെള്ളപ്പൊക്ക സാധ്യതയും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഡി.വൈ.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണമെന്ന് അഭ്യർഥിക്കുന്നു.

ജില്ലാ ഭരണകൂടം, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപനം പുലർത്തി പ്രവർത്തിക്കണം. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കൽ, ക്യാമ്പുകളിലെ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കൽ,ഭക്ഷണം, കുടിവെള്ളം, രക്തദാനം,മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം വഹിക്കണം.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാനും എല്ലാവരും ശ്രദ്ധിക്കണം.

മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയം. ഈ ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സന്നദ്ധരാകണമെന്ന് അഭ്യർഥിക്കുന്നു.

വി കെ സനോജ്‌
സെക്രട്ടറി
ഡി വൈ ഫ്‌ ഐ കേരള സംസ്ഥാന കമ്മറ്റി

ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യആഗസ്റ്റ് 15ബ്ലോക്ക് കേന്ദ്രങ്ങളിൽ,,,,, ✊
21/07/2026

ഡിവൈഎഫ്ഐ
യങ്ങ് ഇന്ത്യ
ആഗസ്റ്റ് 15
ബ്ലോക്ക് കേന്ദ്രങ്ങളിൽ,,,,, ✊

ജൂലൈ 21വി എസ്ഓർമ്മദിനം
21/07/2026

ജൂലൈ 21
വി എസ്
ഓർമ്മദിനം

അഭിനന്ദനങ്ങൾ ♥️
19/07/2026

അഭിനന്ദനങ്ങൾ ♥️

23/06/2026
DYFi ദാഹജലപന്തൽ,,,,,, ✊❣️🏳മരങ്ങാട്ടുപ്പള്ളി മേഖലാ കമ്മിറ്റി...... 🏳✊❣️
01/05/2026

DYFi ദാഹജലപന്തൽ,,,,,, ✊❣️🏳
മരങ്ങാട്ടുപ്പള്ളി മേഖലാ കമ്മിറ്റി...... 🏳✊❣️

മെയ് 1സാർവ്വദേശീയ തൊഴിലാളി ദിനം
01/05/2026

മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടി പ്രതിഷേധാർഹവും അപലപനീയ...
26/04/2026

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്.
പത്തനംതിട്ടയിൽ വച്ച് ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഘപരിവാർ പ്രവർത്തകർ കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
കേരളം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യർക്കും ജീവിക്കാൻ കൊള്ളാവുന്ന ഇടമാണ് എന്നു പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. മധ്യപ്രദേശുകാരിയായ മൊണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും അഭയം തേടി കേരളത്തിലെത്തിയത് കുരീപ്പുഴ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ വർഗീയവാദികളിൽ നിന്ന് രക്ഷതേടി വന്ന അവരെ കേരളത്തിലെ പുരോഗമനസമൂഹം സ്വീകരിച്ചത് മാതൃകയാണെന്ന് കുരീപ്പുഴ ചൂണ്ടിക്കാട്ടിയത് സംഘപരിവാറുകാരെ അസ്വസ്ഥരാക്കി. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല എന്നതായിരുന്നു അവരുടെ ആക്രോശം.
താൻ രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയമുണ്ടെന്നും അത് താൻ പറയുമെന്നുള്ള കുരീപ്പുഴയുടെ ഉറച്ച മറുപടി കേരളത്തിൻ്റെ സാംസ്കാരിക ഇടത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന സംഘപരിവാറിൻ്റെ മുഖത്തേറ്റ പ്രഹരമാണ്.
ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ
കലാകാരന്മാരെയും സാംസ്കാരിക സാഹിത്യപ്രവർത്തകരെയും നിശബ്ദരാക്കാനും വേട്ടയാടാനും ഭയപ്പെടുത്താനും ശ്രമിക്കുന്ന സംഘപരിവാർ അജണ്ട കേരളത്തിൽ വിലപ്പോകില്ല.
കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആദരാഞ്ജലികൾ 💐
26/04/2026

ആദരാഞ്ജലികൾ 💐

Address

Marangattupilly

Website

Alerts

Be the first to know and let us send you an email when DYFI Marangattupilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Marangattupilly:

Shortcuts

Share