അമ്മ പെയിൻ & പാലിയേറ്റീവ്

  • Home
  • India
  • Mattanur
  • അമ്മ പെയിൻ & പാലിയേറ്റീവ്

അമ്മ പെയിൻ & പാലിയേറ്റീവ് Mini Arts & Sports Club
Mini Nagar
Mattannur
670702
•Office

മുടി ദാനം ചെയ്ത് കൊളപ്പയിലെ ശ്രീനന്ദയുടെ മാതൃക
12/06/2026

മുടി ദാനം ചെയ്ത് കൊളപ്പയിലെ ശ്രീനന്ദയുടെ മാതൃക

മുടി ദാനം ചെയ്ത് കൊളപ്പയിലെ ശ്രീനന്ദയുടെ മാതൃകഅര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാനാവശ്യമായ മുടി ദാനം ചെയ്ത് കൊളപ്പയി...
12/06/2026

മുടി ദാനം ചെയ്ത് കൊളപ്പയിലെ ശ്രീനന്ദയുടെ മാതൃക

അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കാനാവശ്യമായ മുടി ദാനം ചെയ്ത് കൊളപ്പയിലെ എം.കെ. രാജേഷ്- പി.വി. സ്‌നിത ദമ്പതികളുടെ മകള്‍ ശ്രീനന്ദയുടെ മാതൃക.
കൊളപ്പ ഗ്രാമോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. വി. പ്രദീപന്‍ മുടി ഏറ്റുവാങ്ങി. രഞ്ജിത്ത് ശ്രീധരന്‍, മനോജ് നടുവനാട്, ബൈജു ഉത്തിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുടി ദാനം ചെയ്ത് ചവശ്ശേരിയിലെ കെ. പാര്‍വണയുടെ മാതൃകചവശ്ശേരി ചെറുവയല്‍ ഋതുഭവനത്തില്‍ പ്രകാശന്‍- ഷൈമ ദമ്പതികളുടെ മകളും വെള...
12/06/2026

മുടി ദാനം ചെയ്ത് ചവശ്ശേരിയിലെ കെ. പാര്‍വണയുടെ മാതൃക

ചവശ്ശേരി ചെറുവയല്‍ ഋതുഭവനത്തില്‍ പ്രകാശന്‍- ഷൈമ ദമ്പതികളുടെ മകളും വെളിയമ്പ്ര എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയുമായ കെ. പാര്‍വണ ആണ് അര്‍ബുദ ബാധിതര്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഹെയര്‍ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.
കേശദാനം കോര്‍ഡിനേറ്റര്‍ മനോജ് നടുവനാടിന്റെ നേതൃത്വത്തില്‍ ലിജിന പി സമ്മതപത്രവും പാലിയേറ്റീവ് നേഴ്‌സ് സുമജ പി മുടിയും ഏറ്റുവാങ്ങി. ഋതുനന്ദ്, ആദിത്യന്‍ മട്ടന്നൂർ, ഷിജില്‍, പ്രജിത്ത് എന്നിവര്‍ സംബന്ധിച്ചു.

അര്‍ബുദ ബാധിതര്‍ക്ക് മുടി ദാനം ചെയ്ത് നിവേദ്യ എസ് നമ്പ്യാര്‍ മാതൃകവെള്ളിയാംപറമ്പിലെ നിവേദ്യം ഹൗസില്‍ സതീശന്‍- ബിനിത ദമ്പ...
25/05/2026

അര്‍ബുദ ബാധിതര്‍ക്ക് മുടി ദാനം ചെയ്ത് നിവേദ്യ എസ് നമ്പ്യാര്‍ മാതൃക

വെള്ളിയാംപറമ്പിലെ നിവേദ്യം ഹൗസില്‍ സതീശന്‍- ബിനിത ദമ്പതികളുടെ മകളും കൂടാളി ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 വിദ്യാര്‍ഥിനിയുമായ നിവേദ്യ എസ് നമ്പ്യാര്‍ ആണ് അര്‍ബുദ ബാധിതര്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഹെയര്‍ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.
കേശദാനം കോര്‍ഡിനേറ്റര്‍ മനോജ് നടുവനാടിന്റെ നേതൃത്വത്തില്‍ പി ലിജിന സമ്മതപത്രവും പാലിയേറ്റീവ് നേഴ്‌സ് പി. സുമജ മുടിയും ഏറ്റുവാങ്ങി. ലളിതമായ ചടങ്ങില്‍ നിവേദ്യ, നിഹാല്‍, ലീല, മഹേശ്വരി, ദേവര്‍ഷ്, ശ്രീജിത്ത്, ജനവിയ ധനേഷ്, ദക്ഷ ശ്രീജിത്ത്, സനോജ് എ.കെ, അമേഗ് എന്നിവര്‍ സംബന്ധിച്ചു.

പാലിയേറ്റീവ് കെയർ ജില്ലാ തല വോളണ്ടിയർ സംഗമത്തിൽ ടീം അമ്മ പാലിയേറ്റീവ് മട്ടന്നൂർ
25/05/2026

പാലിയേറ്റീവ് കെയർ ജില്ലാ തല വോളണ്ടിയർ സംഗമത്തിൽ
ടീം അമ്മ പാലിയേറ്റീവ് മട്ടന്നൂർ

അമ്മയുടെ പാലിയേറ്റീവ് നേഴ്സ് പി സുമജയെ ആദരിച്ചു നേഴ്സിംഗ് ദിനത്തോടനുബന്ധിച്ച് അമ്മ പാലിയേറ്റീവ് നേഴ്സ് പി സുമജയെ ആദരിച്ച...
13/05/2026

അമ്മയുടെ പാലിയേറ്റീവ് നേഴ്സ് പി സുമജയെ ആദരിച്ചു

നേഴ്സിംഗ് ദിനത്തോടനുബന്ധിച്ച് അമ്മ പാലിയേറ്റീവ് നേഴ്സ് പി സുമജയെ ആദരിച്ചു. മിനി ക്ലബ്ബ് രക്ഷാധികാരി ഡോ. ജി. കുമാരൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു.

പാലിയേറ്റീവ് വളണ്ടിയർമാർ നേഴ്സിന് ഉപഹാരങ്ങൾ നൽകി. വളണ്ടിയർമാരയ ലിജിന.പി, പ്രജിത്ത് .കെ, ആദിത്യൻ മരുതായി, സനോജ് എ.കെ അനുചന്ദ്, അമേഗ്.എൻ.പി, ധ്യാൻ എന്നിവർ നേതൃത്വം നൽകി.

പാലിയേറ്റീവ് നേഴ്സിനെ ആദരിച്ചു അന്താരാഷ്ട്ര നേഴ്സിംഗ് ദിനത്തോട് അനുബന്ധിച്ച് അമ്മ പാലിയേറ്റീവ്നേഴ്സ് സുമജ.പി യെ ആദരിച്ചു...
13/05/2026

പാലിയേറ്റീവ് നേഴ്സിനെ ആദരിച്ചു

അന്താരാഷ്ട്ര നേഴ്സിംഗ് ദിനത്തോട് അനുബന്ധിച്ച് അമ്മ പാലിയേറ്റീവ്നേഴ്സ് സുമജ.പി യെ ആദരിച്ചു പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ലളിതമായ ചടങ്ങിൽ മിനി ക്ലബ്ബ് രക്ഷാധികാരി Dr: ജി. കുമാരൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു പാലിയേറ്റീവ് വളണ്ടിയർമാർ നേഴ്സിന് ഉപഹാരങ്ങൾ നൽകി വളണ്ടിയർമാരയ ലിജിന.പി, സനോജ് എ.കെ, പ്രജിത്ത് .കെ, ആദിത്യൻ മരുതായി, അനു ചന്ദ്,അമേഗ്.എൻ.പി, ധ്യാൻ എന്നിവർ നേതൃത്വം നൽകി

25/04/2026

മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ

7306 888 106

പെരിങ്ങാനത്തെ നവമി അജിത്ത്  മുടി ദാനം ചെയ്ത് മാതൃകയായിതില്ലങ്കേരി: പെരിങ്ങാനം പയോറ ഹൗസിലെ അജിത്ത് കുമാര്‍- ടി. ബിന്ദു ദമ...
25/04/2026

പെരിങ്ങാനത്തെ നവമി അജിത്ത് മുടി ദാനം ചെയ്ത് മാതൃകയായി

തില്ലങ്കേരി: പെരിങ്ങാനം പയോറ ഹൗസിലെ അജിത്ത് കുമാര്‍- ടി. ബിന്ദു ദമ്പതികളുടെ മകളായ നവമി അജിത്ത് ആണ് അര്‍ബുദ ബാധിതര്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഹെയര്‍ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.
ലിജിന പി സമ്മതപത്രവും പാലിയേറ്റീവ് നേഴ്‌സ് സുമജ.പി മുടിയും ഏറ്റുവാങ്ങി. കേശദാനം കോര്‍ഡിനേറ്റര്‍ മനോജ് നടുവനാട് സംബന്ധിച്ചു. ആദിത്യന്‍, എന്‍. പ്രകാശന്‍, അനുചന്ദ് എന്നിവര്‍ സംബന്ധിച്ചു.

അമ്മ പാലിയേറ്റീവ് വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു. മട്ടന്നൂർ : അമ്മ പാലിയേറ്റീവിന്റെ  സജീവ വളണ്ടിയർമാ...
15/04/2026

അമ്മ പാലിയേറ്റീവ് വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു.

മട്ടന്നൂർ : അമ്മ പാലിയേറ്റീവിന്റെ സജീവ വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു. ചടങ്ങ് ക്ലബ്ബ് രക്ഷാധികാരി ഡോ.ജി. കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മിനി ക്ലബ് പ്രസിഡന്റ് വി കെ ഷാജി അധ്യക്ഷനായി.

അമ്മ പാലിയേറ്റീവ് അഡ്വൈസറി ബോർഡ് ചെയർമാൻ സേതുമാധവൻ വളണ്ടിയർമാർക്ക് വിഷു കോടിയും കിറ്റും വിതരണം ചെയ്തു. സുഭാഷ് വെളിയമ്പ്ര, അനിൽ മട്ടന്നൂർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ട്രെയിനർ രജിഷ സി കെ സ്വാഗതവും പാലിയേറ്റീവ് നേഴ്സ് സുമജ പി നന്ദിയും പറഞ്ഞു.

ചിന്നു അമ്മ, സനോജ് ചെന്നൈ, സൂരജ് എന്നിവർ വിഷു കോടിയും കിറ്റും സ്പോൺസർ ചെയ്തു.

Address

Mini Club
Mattanur
670702

Telephone

+918943384201

Website

Alerts

Be the first to know and let us send you an email when അമ്മ പെയിൻ & പാലിയേറ്റീവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category