CPI-M Kattuvallil A branch

CPI-M Kattuvallil A branch Public Service

തുടരും വികസനം ✊✊✊✊✊
07/04/2026

തുടരും വികസനം ✊✊✊✊✊

07/04/2026

വീടെന്ന സ്വ‌പ്നം സ്വന്തമാകുമ്പോൾ: 50 ഇന പരിപാടിയിലെ ഇനം 27 (ഇനം 541) ൽ പറഞ്ഞിട്ടുള്ള മൊത്തം 5 ലക്ഷം വീടുകൾ ലൈഫ് പദ്ധതി വഴി പണി തീർത്ത് നൽകിയിട്ടുണ്ട്.

25/03/2026

ഇലക്ഷൻ വന്നല്ലോ! വർഗീയ-വ്യാജ പ്രചാരണം നടത്തുന്നവർ വീണ്ടും സജീവമായിട്ടുണ്ട്..
സ്ത്രീകൾക്ക് എതിരായ സാമൂഹ്യ മാധ്യമ അതിക്രമങ്ങൾ ചിലർക്ക് ലഹരിയാണ്. അവർ ധീരമായി അഭിപ്രായം പറയുന്നത് തടയണം, അതാണ് സാമൂഹ്യ മാധ്യമങ്ങളിലെ വരട്ടു ചൊറിയന്മാരുടെ ലക്ഷ്യം.
സാമൂഹ്യ മാധ്യമ രംഗത്തെ അക്രമികളെ നേരിട്ടേ തീരൂ. അതിനായി 'ഒപ്പം' എന്നൊരു പോർട്ടൽ രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്ക് പിന്നിൽ അഭിഭാഷകരും സാങ്കേതിക വിദഗ്ധരുമാണ്. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളിൽ ഈ പോർട്ടൽ ഇടപെടും.
നമ്മുടെ സമൂഹ മാധ്യമ പരിസരത്തെ ജനാധിപത്യവൽക്കരിക്കാനുള്ള
ഈ ദൗത്യം ആവേശകരമായ അനുഭവമായി എനിക്ക് തോന്നുന്നു. പോർട്ടൽ
ഇവിടെ തുടങ്ങുകയാണ്. ഇങ്ങനെയൊരു പുതിയ മുന്നേറ്റമുള്ള കാര്യം കൂട്ടുകാരെ അറിയിക്കുമല്ലോ...

02/02/2026

കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കാണിച്ച കൊടിയ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഫെബ്രുവരി 3-ാം തീയ്യതി കരിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ബജറ്റിന്‌ മുമ്പ്‌ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം 29 ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്‌ ഒന്നുപോലും പരിഗണിച്ചില്ല. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതിയും കേരളത്തിന്‌ ലഭിച്ചില്ല. കേരളത്തിന്റെ സ്വപ്‌നമായ എയിംസ്‌ ഈ ബജറ്റിലും പ്രഖ്യാപിച്ചില്ല. റെയില്‍വെ വികസനത്തിനായുള്ള 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിനുള്ള. പ്രത്യേക പാക്കേജും അംഗീകരിക്കപ്പെട്ടില്ല. ആയുര്‍വ്വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന്‌ ആയുര്‍വ്വേദ എയിംസ്‌ ഇല്ല. ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയിലും കേരളമില്ല.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല. സര്‍വ്വകലാശാലകളും, ടൗണ്‍ഷിപ്പുകളും പ്രഖ്യാപിച്ചതിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ടും ഇല്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന റെയില്‍വെ കോച്ച്‌ ഫാക്ടറിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമില്ല. കേരളത്തിന്റെ സമ്പദ്‌ഘടനയെ ഏറെ സഹായിക്കുന്ന പ്രവാസി ക്ഷേമം ലക്ഷ്യമാക്കിയുള്ള യാതൊരു നടപടിയും കേന്ദ്ര ബജറ്റില്‍ സ്വീകരിച്ചില്ല. ആശ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരെ പൂര്‍ണ്ണമായും അവഗണിച്ചു.

ബജറ്റ്‌ സാധാരണക്കാരെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ്‌ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതാണ്‌. കോര്‍പ്പറേറ്റുകളുടെ നികുതി വര്‍ദ്ധിപ്പിച്ചില്ലെന്ന്‌ മാത്രമല്ല, വന്‍കിട കമ്പനികളുടെ ആള്‍ട്ടര്‍നേറ്റ്‌ ടാക്‌സ്‌ കുറയ്‌ക്കുകയും ചെയ്‌തു.

സംസ്ഥാനത്തിന്റെ എല്ലാവിധ താല്‍പര്യങ്ങളേയും ഹനിക്കുന്ന ഒന്നായി കേന്ദ്ര ബജറ്റ്‌ മാറിയിരിക്കുകയാണ്‌. തൊഴിലുറപ്പ്‌ പദ്ധതിയിലുണ്ടായ വന്‍ വെട്ടിക്കുറവ്‌ കേരളത്തില്‍ ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതിയേയും തകിടം മറിക്കുന്നതാണ്‌. ക്ഷേമ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള യാതൊരു നീക്കവും ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. പാവങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ഈ ബജറ്റ്‌ കേരളത്തിനും വലിയ അവഗണനയാണ്‌ സംഭാവന ചെയ്‌തിരിക്കുന്നത്‌.

ഫെബ്രുവരി 3-ാം തീയ്യതി എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തി കേന്ദ്ര അവഗണനക്കും, ജനദ്രോഹ ബജറ്റിനുമെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. ഈ പരിപാടിയില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

02/02/2026

ഐതിഹാസിക സമരങ്ങളുടെ ചിരസ്മരണ തൃക്കരിപ്പൂരിന്റെ മണ്ണിൽ നിരന്തരം സ്പന്ദിക്കുന്നുണ്ട്. കേരളം ഇന്ന് എത്തിനിൽക്കുന്ന ജനക്ഷേമ വികസനത്തിന്റെ അടിത്തറകൾ വന്നു നിൽക്കുന്നത് അനേകം വരുന്ന സമരങ്ങളുടെ ചരിത്രത്തിലാണ്. ആ ചരിത്രമാണ് വികസനത്തിന്റെ ഓരോ പടവുകളിലും നമ്മളെ വഴി നടത്തിക്കൊണ്ടിരിക്കുന്നത്. വികസന മുന്നേറ്റ ജാഥയെ ജ്വലിക്കുന്ന സമരാവേശങ്ങളുടെ തൃക്കരിപ്പൂർ സ്വീകരിച്ചു.

20/10/2024
04/01/2024

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________

അദാനിക്കേസിൽ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീംകോടതി വിധി പല കാരണങ്ങളാൽ നിരാശാജനകവും ദൗർഭാഗ്യകരവുമാണ്. നിയമപരമായി അധികാരമുള്ള ഏജൻസിയായ സെബി അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ത്വരിതഗതിയിൽ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ല. അദാനിയുടെ നിയമവിരുദ്ധ പ്രവൃത്തികളെ കുറിച്ച് 2014ൽ തന്നെ റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് സെബിയെ അറിയിച്ചതാണ്. അദാനിക്കെതിരായ ആരോപണങ്ങൾ സെബി അന്വേഷിച്ചുവരികയാണെന്ന് 2021ൽ പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയതുമാണ്. എന്നാൽ, കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സെബി ഇക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. ഈ പരാതികളുടെ മേൽ സെബി നടപടി എടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കാതെ സെബിയുടെ നിഷേധം കോടതി മുഖവിലയ്‌ക്ക്‌ എടുത്തത്‌ അത്ഭുതകരമാണ്‌.

രണ്ടാമതായി, ‘ആത്യന്തിക ഗുണഭോക്താവ്‌’ ആരാണെന്നത്‌ മറച്ചുവയ്‌ക്കാൻ സെബി സ്വന്തം ചട്ടങ്ങൾ തിരുത്തുകയും ഒട്ടും സുതാര്യതയില്ലാതെ പ്രവൃത്തിക്കുകയും ചെയ്‌തു. ഇത്തരം ഭേദഗതികൾ സെബിയുടെ നിയമപരമായ അധികാരത്തെ പ്രതികൂലമായി ബാധിച്ച അന്തരീക്ഷത്തിലാണ്‌ അന്വേഷണം നടന്നതെന്ന്‌ സുപ്രീംകോടതി വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്‌. എന്നാൽ ‘ആത്യന്തിക ഗുണഭോക്താവും’ വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം മറച്ചുപിടിക്കാൻ സഹായിക്കുന്ന ഈ ഭേദഗതികൾക്ക്‌ സുപ്രീംകോടതി അംഗീകാരം നൽകുകയാണ് ചെയ്തത്.

മൂന്നാമതായി, ഹിൻഡൻബർഗ്‌ വെളിപ്പെടുത്തലുകളിൽ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാനും അതിന്മേൽ നടപടി എടുക്കാനും കേന്ദ്രസർക്കാരിന്‌ അനുമതി നൽകുന്ന വിധിയാണ് വന്നിരിക്കുന്നത്. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയടക്കം ഈ സമീപനം അപകടത്തിലാക്കും.

സുപ്രീം കോടതിയുടെ വിശ്വാസ്യത ഉയർത്തുന്ന വിധിയല്ല ഇത്.

04/01/2024

കണ്ണൂരിൽ എത്ര പേരെ എസ്എഫ്ഐക്കാർ ചുട്ടുകൊന്നു എന്ന ഗവർണറുടെ ചോദ്യം തികച്ചും വസ്തുതാവിരുദ്ധവും ഇരകളെ കൊലയാളികളായി ചിത്രീകരിക്കുന്നതുമാണ്. കേരളത്തിൽ ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആക്രമണങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള എസ്എഫ്ഐയെയും സിപിഐ എമ്മിനെയും അക്രമികളായി ചിത്രീകരിക്കുന്ന ഗവർണറുടെ നീക്കം സത്യത്തെയും ചരിത്രത്തെയും അപമാനിക്കുന്നതാണ്. "എന്റെ കോലമല്ലേ കത്തിച്ചുള്ളൂ, കണ്ണൂരിൽ ഇവർ എത്ര പേരെ ചുട്ടുകൊന്നു' എന്ന ഗവർണറുടെ പ്രസ്താവന, കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ഒരു സംഘടനയെ കരുതിക്കൂട്ടി കരിവാരിത്തേയ്ക്കാമെന്ന മനോഭാവത്തോടെയുള്ളതാണ്.

ഗവർണർ ഒരു വിശ്വാസി കൂടിയാണല്ലോ. വിശ്വാസി കപടവിശ്വാസിയായാൽ വിശ്വസിക്കാൻ പറ്റാത്ത ആളായി മാറും. അതുകൊണ്ടാണ് ഖുർആനിൽ പ്രവാചകനായ മുഹമ്മദ് നബി, നിരീശ്വരവാദികളെ വിശ്വസിച്ചാലും കപടവിശ്വാസികളെ വിശ്വസിക്കരുതെന്ന് പറഞ്ഞത്. കപട വിശ്വാസികൾക്ക് "മുനാഫിക്കുകൾ' എന്നാണ് നബി കൊടുത്ത വിശേഷണം. ഈ രൂപത്തിലുള്ള ഗവർണർമാർ ഭാവിയിൽ ജന്മം കൊള്ളുമെന്ന് മനസ്സിലാക്കിക്കൊണ്ട് നബി പറഞ്ഞതാണോ എന്ന് തോന്നിപ്പോകുകയാണ്.
കണ്ണൂർ ജില്ലയിലെ ഒരു സ്ഥലത്തുപോലും സിപിഐ എമ്മോ എസ്എഫ്ഐയോ ഒരാളെയും ചുട്ടുകൊന്നിട്ടില്ല. ചുട്ടുകൊന്നതിന്റെ ചരിത്രം കോൺഗ്രസിനും ആർഎസ്എസിനുമുള്ളതാണ്. ചീമേനി സംഭവം 1987ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ് ഉണ്ടായത്. വോട്ടെടുപ്പിനുശേഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പോയിരുന്ന് പ്രവർത്തകർ പ്രാഥമിക കണക്കുകൾ പരിശോധിക്കുമ്പോഴാണ് കോൺഗ്രസുകാർ ഓഫീസ് വളഞ്ഞ്, ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ പെട്രോളൊഴിച്ച് തീയിട്ട് അഞ്ച് സിപിഐ എം പ്രവർത്തകരെ ചുട്ടുകൊന്നത്. ഗവർണർക്ക് അത് ഓർമയില്ലാഞ്ഞിട്ടാണോ. അന്ന് അദ്ദേഹം ഏതു പാർടിയിലായിരുന്നു പ്രവർത്തിച്ചതെന്നറിയില്ല. പാർടികൾ പലത് മാറിയാലും രാജ്യത്തെ പ്രധാന രാഷ്ട്രീയസംഭവങ്ങൾ മറക്കാമോ.

എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി സ. കെ വി സുധീഷിനെ 1994ലെ റിപ്പബ്ലിക് ദിനത്തിൽ പുലർച്ചെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ടാണ് കൈകാലുകൾ വെട്ടിനുറുക്കി കൊലപ്പെടുത്തിയത്. 1989 ചണ്ഡീഗഢ്‌ പാർടി കോൺഗ്രസ് കഴിഞ്ഞ് ട്രെയിനിൽ തിരിച്ചുവരും വഴിയാണ് ഇ പി ജയരാജനെ ആർഎസ്എസിന്റെ ഗുണ്ടകളെ ഉപയോഗിച്ച് തോക്കു കൊടുത്ത് കൊലപ്പെടുത്താൻ കോൺഗ്രസ് നേതാവ് ശ്രമിച്ചത്. ജീവൻ രക്ഷപ്പെട്ടെങ്കിലും ആ ആക്രമണത്തിന്റെ ശാരീരിക വേദന ഇന്നും അനുഭവിച്ചാണ് ഇ പി ജയരാജൻ ജീവിക്കുന്നത്. 1999 ആഗസ്‌ത്‌ 25ന് തിരുവോണ നാളിലാണ് പി ജയരാജനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിനുറുക്കിയത്. ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജൻ ഇന്നും കേരളീയ സമൂഹത്തിൽ സജീവമായുണ്ട്. പാട്യത്തെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവർത്തകർക്കു നേരെ ആർഎസ്എസുകാർ ബോംബെറിഞ്ഞ ഘട്ടത്തിലാണ് ഒരു ബോംബ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന അഷ്‌ന എന്ന നാലുവയസ്സുകാരിയുടെ മുന്നിൽ പൊട്ടിയത്. മാരകമായി പരിക്കേറ്റ അഷ്‌നയുടെ ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നു. അഷ്‌ന ഇപ്പോൾ ഒരു ഡോക്ടറാണ്. കണ്ണൂരിലെ സേവറി ഹോട്ടലിൽ കോൺഗ്രസുകാർ നടത്തിയ ബോംബേറിലാണ് ഭക്ഷണം വിളമ്പിക്കൊണ്ടുനിന്ന നാണു എന്ന ഹോട്ടൽ തൊഴിലാളി കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ പാത്രങ്ങളിൽ ശരീരഭാഗങ്ങൾ തെറിച്ചുവീണു. ആക്രമണത്തിന് അന്ന് നേതൃത്വം കൊടുത്ത കെ സുധാകരന്റെ ഡ്രൈവർ പ്രശാന്ത് ബാബു ഇത് ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി. സുധാകരന്റെ ഗൺമാനാണ് നാൽപാടി വാസു എന്ന പാവം മനുഷ്യനെ വെടിവച്ചുകൊന്നത്. അതിനുശേഷം മട്ടന്നൂർ വന്ന കെ സുധാകരൻ, ഒരാളെ വെടിവച്ചിട്ടുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 1972ൽ ആണ് തലശേരി കലാപത്തിന് ആർഎസ്എസ് നേതൃത്വം നൽകിയത്. അന്ന് പള്ളിക്ക് കാവലിരുന്ന യു കെ കുഞ്ഞിരാമൻ എന്ന സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. മതന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലും സിപിഐ എം ആണെന്നതുകൊണ്ടാണ് യു കെ കുഞ്ഞിരാമൻ കൊല ചെയ്യപ്പെട്ടത്. 1972നു ശേഷം 215 സഖാക്കളാണ് കണ്ണൂർ ജില്ലയിൽ ആർഎസ്എസിന്റെ ആക്രമണത്തിൽമാത്രം കൊല്ലപ്പെട്ടത്. തലശേരി കലാപം അടിച്ചമർത്തുന്നതിൽ ശക്തമായ നേതൃത്വം നൽകിയ ആളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി.

1979 ഏപ്രിൽ ആറിനാണ് ബീഡി കമ്പനികൾക്കു നേരെ സംഘടിതമായി ആർഎസ്എസുകാർ ആക്രമണം നടത്തിയത്. കമ്യൂണിസ്റ്റ് പാർടിയുടെ നഴ്സറിയാണ് ബീഡി കമ്പനികളെന്നാണ് ആർഎസ്എസ് നേതൃത്വം വിലയിരുത്തിയത്. അങ്ങനെയാണ് ഒരേ ദിവസം കണ്ണൂർ ജില്ലയിലാകെയും പ്രത്യേകിച്ച് തലശേരിയിലും ആർഎസ്എസ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് ചമ്പാട് യു പി ദാമു, കോടിയേരിയിലെ കെ വി ബാലൻ എന്നിവർ കൊല്ലപ്പെട്ടത്. ഗണേഷ് ബീഡി കമ്പനിയിൽ മാന്യമായ കൂലിക്കുവേണ്ടി തൊഴിലാളികൾ നടത്തിയ പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലാണ് ആർഎസ്എസുകാരനായ ബീഡി കമ്പനി ഉടമ കണ്ണൂർ വിട്ട് മംഗളൂരുവിലേക്ക് പോയത്. അങ്ങനെ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാനാണ് ഇ എം എസ് സർക്കാരിന്റെ നേതൃത്വത്തിൽ കേരള ദിനേശ് ബീഡി ആരംഭിച്ചത്. പിന്നീട് കേരള ദിനേശ് ബീഡി കമ്പനിക്കു നേരെയും ആക്രമണങ്ങൾ നടന്നു. അടിയന്തരാവസ്ഥക്കാലത്ത് വലിയ ആക്രമണങ്ങളുണ്ടായി.

ഗവർണർ വിശേഷിപ്പിച്ച രീതിയിലുള്ള ആക്രമണങ്ങളുടെ ഇരകളായിരുന്നു സിപിഐ എം, എസ്എഫ്ഐ പ്രവർത്തകർ. അദ്ദേഹം പറയുന്നതുപോലെ മനുഷ്യരെ തീയിട്ട് ചുട്ടുകൊന്ന സംഭവം സിപിഐ എമ്മോ എസ്എഫ്ഐയോ നടത്തിയതിന്റെ ഒരൊറ്റ ഉദാഹരണംപോലും ആർഎസ്എസിനോ കോൺഗ്രസിനോ ചൂണ്ടിക്കാട്ടാൻ കഴിയില്ല. നിരന്തരം ആക്രമണങ്ങൾക്ക് ഇരയായ ഒരു പാർടിക്കെതിരെ ഗവർണർ നടത്തുന്ന ജൽപ്പനങ്ങൾ അക്ഷരാർഥത്തിൽ അതിരുവിട്ടതാണ്. 1970ൽ എസ്എഫ്ഐ രൂപീകൃതമായതിനുശേഷം 34 സഖാക്കളാണ് കൊല ചെയ്യപ്പെട്ടത്. എസ്എഫ്ഐയുടെ വളർച്ചയുടെ പ്രധാനപ്പെട്ട ഒരു കാരണം വിദ്യാഭ്യാസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ശക്തമായ സമരങ്ങളാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകിയ സംഘടന സ്വാഭാവികമായും വിദ്യാർഥികളുടെ മനസ്സിൽ കെടാത്ത ഒരു ദീപമാണ്. ആർഎസ്എസുകാരും എബിവിപിക്കാരും കോൺഗ്രസുകാരും എത്ര കൗമാരക്കാരെയാണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയിൽ എസ്എഫ്ഐ പ്രവർത്തകനെ ആക്രമിക്കാനെത്തിയ ആർഎസ്എസ് സംഘം അച്ഛൻ നാരായണൻ നായരെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്തി. ഈ ആക്രമണത്തിന് നേതൃത്വം നൽകിയ ആർഎസ്എസ് ക്രിമിനലിന്റെ ഭാര്യയെ കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത് അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ചേർത്തുവായിക്കാവുന്നതാണ്. ഇതൊക്കെ ചെയ്ത ഒരു ഗവർണർക്ക് എങ്ങനെയാണ് ആളുകളെ ചുട്ടുകൊല്ലുന്നത് സിപിഐ എമ്മുകാരും എസ്എഫ്ഐക്കാരുമാണെന്ന് പറഞ്ഞ് ആക്ഷേപിക്കാൻ നാവുപൊന്തുന്നത്.

വിദ്യാർഥികളുടെ ഹൃദയത്തിലും ജനമനസ്സിലും സ്ഥാനം പിടിച്ച ഒരു വിദ്യാർഥി സംഘടന ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ഗവർണർക്കെതിരെ കരിങ്കൊടി കാട്ടുകയെന്നത് സ്വാഭാവികമായ ഒരു പ്രതികരണമാണ്. ആ പ്രതികരണം ഒരു വ്യക്തിക്കെതിരായതല്ല. അങ്ങനെയുള്ള ഒരു സംഘടനയിലെ കുട്ടികളെ, അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പ്രായമുള്ള കുട്ടികളെ തെമ്മാടികളെന്നും ക്രിമിനലുകളെന്നും വിളിക്കുന്ന ഗവർണർ ഇങ്ങനെയൊരു പ്രസ്താവനയും പ്രയോഗവും നടത്തിയതിൽ അത്ഭുതമില്ല. കേരളത്തിന്റെ പൊതുസമൂഹം ഇത് തിരിച്ചറിയുമെന്ന് ഗവർണർ മനസ്സിലാക്കണം. ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും ആക്രമണത്തിന്റെയും ഭീഷണിയുടെയും മുന്നിൽ തലകുനിക്കാത്ത നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് ഗവർണർ ആരാധിക്കുന്ന ആർഎസ്എസിന്റെ പ്രധാന നേതാവും എംപിയും 10 കോടി രൂപ പിണറായിയുടെ തലയ്ക്ക് വില പറഞ്ഞത്. ആ തല എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് ജനങ്ങൾക്കറിയാം. ഇങ്ങനെയുള്ള ഏതെങ്കിലുമൊരു പരീക്ഷണത്തിനോ അനുഭവത്തിനോ ഗവർണർക്ക് ഇരയാകേണ്ടിവന്നിട്ടില്ല. ഉള്ള അനുഭവമെന്നത്, പല രാഷ്ട്രീയ പാർടികളിൽ മാറിമാറി ചേക്കേറി അവസാനം ബിജെപിയിൽ എത്തി ഗവർണറായി എന്നത് മാത്രമാണല്ലോ. അതുകൊണ്ടാണ് ഒരു കപട വിശ്വാസിയെ സൂക്ഷിക്കണമെന്ന് ഖുർആനിൽ പറഞ്ഞത് അന്വർഥമാകുന്നത്.

സ. എ കെ ബാലൻ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

18/03/2023

മോദി ഭരണത്തിൽ വളരുന്നത് അദാനി - അംബാനിമാർ മാത്രം.

Address

Kattuvallil
Mavelikara
690106

Website

Alerts

Be the first to know and let us send you an email when CPI-M Kattuvallil A branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share