CPI Nooranad LC

CPI Nooranad LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI Nooranad LC, Social service, Mavelikara.

 ്രതിഷേധ_സമരം രാജ്യദ്രോഹം കുറ്റം ചുമത്തി മോദി സര്‍ക്കാര്‍ തുറങ്കിലടച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെയും പത്രപ്രവര്‍ത്തകന്‍...
19/10/2020

്രതിഷേധ_സമരം

രാജ്യദ്രോഹം കുറ്റം ചുമത്തി മോദി സര്‍ക്കാര്‍ തുറങ്കിലടച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെയും പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് AlYF നേതൃത്വത്തില്‍ ഒക്ടോബര്‍ 20ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കും.

കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനും എതിരെ ശബ്ദിക്കുന്നവരെ ദേശദ്രോഹികളായി പ്രഖ്യാപിച്ച് ഇല്ലാതാക്കുകയും തടവിലാക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ആഹ്വാനം നല്‍കിക്കൊണ്ടാണ് #തുറങ്കിലടച്ച്_നിശബ്ദമാക്കാൻ_കഴിയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി എഐവൈഎഫ് നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.

 #എഴുപത്തിനാലാമത് #പുന്നപ്ര_വയലാർ_രക്തസാക്ഷി_വാരാചരണം... ്ടോബർ_20_മുതൽ_27_വരെ_വയലാറിൽ...
19/10/2020

#എഴുപത്തിനാലാമത്

#പുന്നപ്ര_വയലാർ_രക്തസാക്ഷി_വാരാചരണം...

്ടോബർ_20_മുതൽ_27_വരെ_വയലാറിൽ...

 ്രവർത്തന_ഫണ്ട്_വിജയിപ്പിക്കുക.
17/10/2020

്രവർത്തന_ഫണ്ട്_വിജയിപ്പിക്കുക.

50-ാം സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിജയികൾക്ക് ആശംസകൾ...
14/10/2020

50-ാം സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിജയികൾക്ക് ആശംസകൾ...

14/10/2020
വിദ്യാർത്ഥികളുടെ യാത്രാവകാശത്തിനായി പടപൊരുതി രക്തസാക്ഷിത്വം വരിച്ച ധീര സഖാവ് സി.കെ.സതീഷ് കുമാറിൻ്റെ ഓർമ്മകൾക്ക് മുൻപിൽ ശ...
12/10/2020

വിദ്യാർത്ഥികളുടെ യാത്രാവകാശത്തിനായി പടപൊരുതി രക്തസാക്ഷിത്വം വരിച്ച ധീര സഖാവ് സി.കെ.സതീഷ് കുമാറിൻ്റെ ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു...

സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ക...
09/10/2020

സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്‍റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക.

1. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്‍റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്.

2. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും.

3. കുടുംബപെന്‍ഷന്‍: കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാവും ഈ പെന്‍ഷന്‍ ലഭിക്കുക.

4. അനാരോഗ്യ ആനുകൂല്യം: പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും.

5. അവശതാ ആനുകൂല്യം: രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ഈ ആനുകൂല്യം നല്‍കും.

6. ചികിത്സാ സഹായം: ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

7. വിവാഹ-പ്രസവാനുകൂല്യം: ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും.

8. വിദ്യാഭ്യാസ ധനസഹായം: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.

 #ഒക്ടോബർ_2രാഷ്ട്രപിതാവിന്റെ 151-ാം ജൻമ വാർഷിക ദിനം...
02/10/2020

#ഒക്ടോബർ_2
രാഷ്ട്രപിതാവിന്റെ 151-ാം ജൻമ വാർഷിക ദിനം...

 #ദേശീയ_അന്വേഷണ_ഏജൻസികൾ_കേന്ദ്ര_ഗവൺമെന്റിന്റെ_രാഷ്ട്രീയ_ആയുധം... #കാനം_രാജേന്ദ്രൻകേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ കക...
29/09/2020

#ദേശീയ_അന്വേഷണ_ഏജൻസികൾ_കേന്ദ്ര_ഗവൺമെന്റിന്റെ_രാഷ്ട്രീയ_ആയുധം...

#കാനം_രാജേന്ദ്രൻ

കേന്ദ്ര അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ കക്ഷികള്‍ക്കും അതിന്റെ നേതാക്കള്‍ക്കും എതിരെ സ്വന്തം രാഷ്ട്രീയ ഇച്ഛയും അജണ്ട നടപ്പിലാക്കുന്നതിനായി ദുരുപയോഗപ്പെടുത്തുന്നു

ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം അന്വേഷണ ഏജന്‍സികളെ സ്വന്തം വരുതിക്ക് നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയവേട്ട തുടങ്ങിവച്ചത്. ഡല്‍ഹിയില്‍ തങ്ങളുടെ മൂക്കിനു താഴെ ബിജെപി ഇതര രാഷ്ട്രീയം ശക്തിപ്രാപിക്കുന്നുവെന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. സിബിഐയെ ഉപയോഗിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‌രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്തു. ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് തങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയമായി നേരിടുന്നതിനു പകരം അഖിലേഷ് യാദവിനും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ നേതാവായ മായാവതിക്കെതിരേയും പഴയ കേസുകള്‍ ചികഞ്ഞു പുറത്തെടുക്കുകയുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും പ്രതിസ്ഥാനത്താക്കി അവര്‍ക്കുനേരെ‍ അമിത സ്വത്ത് സമ്പാദനക്കേസ് അന്വേഷിച്ചെങ്കിലും അതുപേക്ഷിക്കേണ്ടിവന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ മാത്രമല്ല ഇക്കാര്യത്തില്‍ കോടതികളെയും തങ്ങളുടെ ഇംഗിതത്തിനായി ഉപയോഗിക്കുന്നതായി വിമര്‍ശനങ്ങള്‍ ഉണ്ടായി. നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്കിയ കേസിലാണ് സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, മോത്തിലാല്‍ വോറ, ഒസ്കാര്‍ ഫെര്‍ണാണ്ടസ്, ഗാന്ധി കുടുംബവുമായി ബന്ധമുള്ള സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരെ കേസില്‍ ഹാജരാകാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയുടെ ഉത്തരവുണ്ടായത്.

എന്നാല്‍ ബിജെപി നേതാക്കളുടെ പേരിലുള്ള അഴിമതി കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് സിബിഐയും മറ്റ് കുറ്റാന്വേഷണ ഏജന്‍സികളും ധൈര്യം കാണിച്ചില്ലില്ല. വളരെ ബോധപൂര്‍വമായി തന്നെ, സംഘപരിവാര്‍ അജണ്ട സമയബന്ധിതമായി നടപ്പിലാക്കുന്നതിനുവേണ്ടി ബിജെപി അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് അമിത് ഷായെ രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടികള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി ആഭ്യന്തര മന്ത്രിയായി പ്രതിഷ്ഠിപ്പിക്കപ്പെട്ടു. ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം മോഡി സര്‍ക്കാര്‍ നടപ്പിലാക്കേണ്ട അജണ്ട അതിവേഗം കണ്ണുംപൂട്ടി നടപ്പിലാക്കുകയാണ് അമിതാ ഷാ-മോഡി അധികാര കേന്ദ്രം. ദേശീയ പ്രസിഡന്റായി ജെ പി നദ്ദ നിയോഗിക്കപ്പെട്ടതിനു ശേഷവും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളും അധികാരത്തിലേറാനുള്ള കുത്സിത മാര്‍ഗങ്ങളും നടപ്പിലാക്കിയത് അമിത് ഷാ നേരിട്ടായിരുന്നു.

ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയും അധികാരങ്ങളെല്ലാം തന്നിലേക്കും പ്രധാനമന്ത്രിയിലേക്കും കേന്ദ്രീകരിപ്പിച്ചും പ്രതിപക്ഷ കക്ഷികളെയും അതിന്റെ നേതാക്കളെയും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കൊണ്ടുവരികയായിരുന്നു. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ, എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഐബി എന്നിവയുടെ നിയന്ത്രണം അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നതാണ് നാം പിന്നീട് കണ്ടത്. പ്രതിപക്ഷത്തിനെതിരായ ഗൂഢലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്തു. ഈ അജണ്ടയുടെ ഏറ്റവും വലിയ ലക്ഷ്യം മുന്‍ ആഭ്യന്തര-ധനമന്ത്രി പി ചിദംബരമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ കുറ്റപത്രത്തില്‍ പറയുന്നത് ഐഎന്‍എക്സ് മീഡിയ നിയമവിരുദ്ധമായ രീതിയില്‍ 2007 ല്‍ 305 കോടി രൂപ വിദേശത്ത് നിന്ന് കൈപ്പറ്റിയെന്നാണ്. മാരത്തോണ്‍ റെയ്ഡുകളിലൂടെ ചിദംബരത്തെ വളഞ്ഞിട്ട് ആക്രമിച്ചു. അറസ്റ്റ് ചെയ്തതിനുശേഷം സിബിഐ പലതവണ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടി. ഈ കേസില്‍ ചിദംബരത്തിന് വിദൂരമായിപോലും ബന്ധമില്ല എന്നും പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാതിരിക്കെ അന്യായമായി‍ കസ്റ്റഡി നീട്ടുന്നുവെന്നും ഇത് മനുഷ്യാവകാശ ലംഘനവും പീഡനവുമാണെന്നുമുള്ള കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായങ്ങൾക്ക് കോടതിയോ സിബിഐയോ ചെവികൊടുത്തില്ല.

പിന്നീടുള്ള ലക്ഷ്യം കര്‍ണാടകയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു. അതിന് വിലങ്ങുതടിയായി നില്ക്കുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ ഒതുക്കാൻ ശ്രമിച്ചു. ഇതിനായി തുടര്‍ച്ചയായി നാലു ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തതും കൈവിലങ്ങണിയിച്ച് അദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോയതും. എച്ച് ഡി കുമാരസ്വാമിയെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും ഒരു വര്‍ഷത്തോളം സഖ്യസര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയതും ശിവകുമാറിന്റെ കഴിവുകൊണ്ട് മാത്രമാണ്. യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തോല്പിക്കാനായി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്‍പ്പെടെയുള്ള ബിജെപി നീക്കങ്ങള്‍ വിഫലമാക്കിയത് ഡി കെ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. അതിന്റെ പകപോക്കലായിരുന്നു ഇഡിയെയും ആദായ നികുതി വകുപ്പിനെയും കരുവാക്കിക്കൊണ്ടുള്ള ശിവകുമാറിനെതിരെയുള്ള അറസ്റ്റിനു പിന്നില്‍.

ഇങ്ങനെ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിനും അന്വേഷണത്തിനും പീഡനത്തിനുമിരയാവുന്ന പ്രതിപക്ഷ നേതാക്കളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ്താക്കറെയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കിലും ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. അതിന്റെ ഫലമോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോഹിനൂർ ബിൽഡിംഗ് കേസില്‍പ്പെടുത്തി ചോദ്യം ചെയ്തു. ഇതേനിലയില്‍ തന്നെയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ കമല്‍നാഥിന്റെ മരുമകന്‍ രതുല്‍പുരി നാഥിനെയും ഇഡി അറസ്റ്റ് ചെയ്തത്. അഗസ്റ്റ വെസ്റ്റ്‌ലാന്റ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്നായിരുന്നു കേസ്. അതിനു മുമ്പുതന്നെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റ് കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടി രതുല്‍ പുരിനാഥിന്റെ വസതിയില്‍ റെയ്ഡ് നടത്തുകയുണ്ടായി. എന്നാല്‍ കമല്‍നാഥ് പറയുന്നത് അദ്ദേഹത്തിന്റെ മരുമകന്റെ ബിസിനസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ്. കൂടാതെ പല രാഷ്ട്രീയ നിരീക്ഷകരുടെയും ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തകരുടെയും കണ്ടെത്തലില്‍ ഇതൊരു രാഷ്ട്രീയ പ്രേരിതമായ റെയ്ഡ് ആയിരുന്നു എന്നാണ്.

അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ അന്വേഷിക്കാന്‍ നിയുക്തരായ ഈ ഏജന്‍സികളുടെ ലക്ഷ്യം സംശയാസ്പദമാവാന്‍ കാരണം അവരും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ കേസിലുള്‍പ്പെടുത്താന്‍ മാത്രമാണ് താല്പര്യമെടുക്കുന്നത് എന്നതാണ്. സിബിഐയെ തന്നെയെടുക്കാം- സിബിഐയുടെ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്ന 12 കേസുകളില്‍ കുറ്റകൃത്യം തെളിയിക്കാനുള്ള മതിയായ തെളിവുകളില്ലെന്ന കാരണം പറഞ്ഞ് കേസ് ഫയല്‍ അവസാനിപ്പിക്കുകയായിരുന്നു. എത്രയോ ബിജെപി നേതാക്കളാണ് അഴിമതി കേസില്‍ അകപ്പെട്ടത്. അവര്‍ക്കെതിരെ യാതൊരു തുടര്‍ നടപടികളുമില്ല. റെയ്ഡില്ല, അന്വേഷണമില്ല, കേസുമില്ല. ഇതിനുദാഹരണമായി കുറ്റാരോപിതരായ ഏഴു പ്രമുഖ ബിജെപി നേതാക്കളുടെ കേസുകള്‍ പരിശോധിച്ചു നോക്കൂ.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ ഭൂമി ഇടപാടിലും ഖനന അഴിമതിയിലും കുറ്റം തെളിഞ്ഞതാണ്. അദ്ദേഹത്തിന്റെ 2009 ലെ ഡയറിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് മുഖ്യമന്ത്രിയാവാന്‍ ബിജെപി ദേശീയ നേതാക്കള്‍‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും 1800 കോടി രൂപ നല്കിയെന്നാണ്. 2017 ല്‍ ആദായ നികുതി വകുപ്പ് ഈ ഡയറി പിടിച്ചെടുത്ത് പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഈ ഡയറിയില്‍ ജഡ്ജിമാരുടെ പേരുകളും പെട്ടിരുന്നു. സിബിഐ യദ്യൂരപ്പ കേസ് അന്വേഷിച്ചെങ്കിലും മോഡി-അമിത് ഷാ കൂട്ടുകെട്ട് അധികാരത്തില്‍ വന്നതിനു ശേഷം ഒന്നും സംഭവിച്ചില്ല. ഇതേ അവസ്ഥയാണ് ബല്ലാരി-റെഡ്ഡി സഹോദരന്മാരുടെ കാര്യത്തിലുണ്ടായത്. 16,500 കോടി രൂപയുടെ അഴിമതിയാണ് ഇവര്‍ക്കെതിരെ കുറ്റാന്വേഷണ ഏജന്‍സി ആരോപിച്ചത്, എന്ത് കാര്യം?

ബിജെപി നേതാവ് ഹിമാന്ത ബിശ്വ ശര്‍മ്മ, ലൂയി ബര്‍ഗര്‍ കേസില്‍ പെട്ടതാണ്. ഭൂമി — ജല മാനേജ്മെന്റ് പ്രോജക്ടുമായി ബന്ധപ്പെട്ട അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ ഗവണ്‍മെന്റിനും ഉദ്യോഗസ്ഥന്മാര്‍ക്കും കൈക്കൂലി കൊടുത്തു എന്നതാണ് കേസ്. അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്നു. കാവി പാര്‍ട്ടി അഴിമതിമുക്ത ഭാരതിന്റെ പേരില്‍ ശര്‍മ്മയ്ക്കെതിരെ വാളെടുത്തു. പക്ഷേ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതോടെ കേസ് ആവിയായി. കുപ്രസിദ്ധമായ വ്യാപം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കുറ്റാരോപിതനായിരുന്നെങ്കിലും അന്വേഷണ ഏജന്‍സികളുടെ വലയില്‍ നിന്നും അദ്ദേഹം പൊടുന്നനെ അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ അനുയായികളായ അനുചര വൃന്ദത്തില്‍പ്പെട്ട നാല്പതിലധികം പേര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടുവെങ്കിലും നീതിദേവത കണ്ണുംപൂട്ടി ഇരുന്നതേയുള്ളു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2017 ൽ ചൗഹാന് ക്ലീന്‍ചിറ്റ് നല്കുകയായിരുന്നു.

പശ്ചിമബംഗാള്‍ ശാരദാ ചിറ്റ് ഫണ്ട് കേസില്‍ പ്രതിപ്പട്ടികയിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് ബിജെപിയിലേക്ക് കാലുമാറ്റി ചവിട്ടിയതോടെ ഇഡിയും അന്വേഷണ ഏജന്‍സികളും കാല് മാറ്റി ചവിട്ടി. ഇപ്പോഴത്തെ‍ കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മന്ത്രി, ഉത്തരഖണ്ഡ് മുന്‍ മുഖ്യമന്ത്രി രമേഷ് പൊഖ്രിയാല്‍ രണ്ട് അഴിമതി കേസില്‍ പെട്ടിരുന്നു. ഒന്ന്, ഭൂമി ഇടപാടുമായും മറ്റേത് ഉത്തരാഖണ്ഢലിലെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയും. അഴിമതിയില്‍ ആടി ഉലഞ്ഞപ്പോള്‍ 2011 ല്‍ മുഖ്യമന്ത്രി സ്ഥാനം പൊഖ്രിയാലിന് ‍ രാജിവയ്ക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാണ്. ശിവസേന നേതാവ് നാരായണ്‍ റേയും അഴിമതിക്കേസില്‍ കൈപൊള്ളിയപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. അതോടെ അദ്ദേഹത്തിനെതിരായ കേസുകളെല്ലാം ഉപേക്ഷിക്കപ്പെട്ടു. ബിജെപി അദ്ദേഹത്തെ പുണ്യാഹം തളിച്ച് രാജ്യസഭാ എംപിയാക്കി. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ ബിജെപി നേതാക്കള്‍ അഴിമതിക്കേസില്‍ പെട്ടാല്‍ കൈകാര്യം ചെയ്യുന്നതിന്റെ സോദാഹരണമാണ് മുകളില്‍ ചൂണ്ടിക്കാണിച്ചത്.

കുറ്റാന്വേഷണ ഏജന്‍സികളുടെ അറസ്റ്റുകളും ജയിലിലടയ്ക്കലും രാഷ്ട്രീയ പകപോക്കലിനും കാലുമാറ്റത്തിനും ഗവണ്മെന്റുകളെ മറിച്ചിടുന്നതിനും തങ്ങള്‍ക്ക് അധികാരം പിടിച്ചെടുക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ രാഷ്ട്രീയ അജണ്ട ശക്തിപ്പെടുത്താനും നടപ്പാക്കാനും വേണ്ടി ദുര്‍വിനിയോഗം ചെയ്യുകയാണ്. അഴിമതിക്കെതിരെ കുരിശ് യുദ്ധമെന്നതല്ല, മറിച്ച് പ്രതികാര ദാഹത്താല്‍‍ പ്രേരിതമായ കേസുകള്‍ എന്ന നിലയിലാണ് അവര്‍ ഇത് ചെയ്യുന്നത്. അമിത് ഷാ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെയാണ് അമിത് ഷായെ സിബിഐ അറസ്റ്റ് ചെയ്തതെന്നത് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതിന്റെ പ്രതികാരമാണ് ഐഎന്‍എക്സ് കേസ്.

മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് സമഗ്രാധിപത്യ ഫാസിസ്റ്റ് ദുര്‍ഭരണമാണ് എന്നാണ് ഇതെല്ലാംതന്നെ അസന്ദിഗ്ധമാം വിധം തെളിയിക്കുന്നത്. പ്രതിപക്ഷത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി ബിജെപി ഗവണ്‍മെന്റ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുക വഴി നീതിന്യായ വ്യവസ്ഥയെയും ജനാധിപത്യ രാഷ്ട്രീയ സംസ്കാരത്തെയും തിരസ്കരിക്കുകയാണ്. ഏറ്റവുമവസാനം നാഷണല്‍ നാര്‍കോട്ടിക് ബ്യൂറോയെയും മോഡി ഭരണം പ്രതികാരദാഹം തീര്‍ക്കുന്നതിനായി ഉപയോഗിച്ചു തുടങ്ങിയതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

സുശാന്ത് സിങ് ലഹരിക്കേസില്‍ ദീപിക പദുകോണിനു നേരെയാണ് വലവീശിയിരിക്കുന്നത്. ഈ കേസില്‍ എഫ്ഐആറിട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഡല്‍ഹിയിലെ സമരത്തിനു പിന്തുണയുമായി അവര്‍ രംഗത്തെത്തിയതാണ് ബിജെപി സര്‍ക്കാരിന്റെ രോഷത്തിനു കാരണം. എന്നാലിരിക്കട്ടെ, ഒരു കേസ് അവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ.

എന്‍ഐഎയുടെ ചെയ്തികള്‍ എത്രയോ തവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഗവണ്‍മെന്റിന്റെ വിമര്‍ശകരായ ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും അര്‍ബന്‍ നക്സല്‍ പട്ടം നല്കി വ്യാജ കുറ്റം ചുമത്തി യുഎപിഎ കേസില്‍ പെടുത്തി ജയിലിലടയ്ക്കുന്നു. ഒടുവില്‍ വരവ് അറിയിച്ചുകൊണ്ട് അവരെത്തി എന്ന പ്രവാചക വചനം പോലെ സിബിഐ, എന്‍ഐഎക്ക് പുറമെ കേരളത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യാ രാജ്യത്ത് ബിജെപിയുടെ അജണ്ടകളെ നിരാകരിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. കാലുമാറ്റം നടത്തിയോ രാഷ്ട്രീയ നേതാക്കളെ വിലയ്ക്കെടുത്തോ ഒന്നും തന്നെ കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അമിത് ഷായ്ക്ക് കഴിയില്ലെന്നത് സുവ്യക്തമാണ്. ഇപ്പോള്‍ വീണുകിട്ടിയിരിക്കുന്ന ഈ അവസരത്തെ പ്രയോജനപ്പെടുത്തിക്കളയാം എന്ന വ്യാമോഹത്തിലാണ് സിബിഐയെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ചുകൊണ്ടാണ് സിബിഐ കേരളത്തില്‍ എത്തിയിരിക്കുന്നത്. മകന്‍‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ താലി അറ്റുപോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനു നേരെയാണ് രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ ഏറ്റവുമധികം കേസുകളും നടപടികളും എടുത്തിരിക്കുന്നത്. അതേ കോണ്‍ഗ്രസാണ് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിയുമായി ചേര്‍ന്ന് ദുഷ്‌പ്രചാരണവും അക്രമസമരങ്ങളും അഴിച്ചുവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ ഇനിയും തയാറായിട്ടില്ല. രാജസ്ഥാനിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി അശോക് ഗലോട്ട് സിബിഐ രാജസ്ഥാനില്‍ കടക്കാന്‍ പാടില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചു. ആ കോണ്‍ഗ്രസാണ് കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പരവതാനി വിരിച്ചിരിക്കുന്നതെന്നതാണ് രാഷ്ട്രീയ വിരോധാഭാസം. ബിജെപിയുമായി അദൃശ്യമായ ഒരു ബന്ധം ഊട്ടിഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്യുന്നത്. ഈ ബന്ധം കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്. വൈകി മാത്രം ബുദ്ധിയുദിക്കുന്നവരാണ് കോണ്‍ഗ്രസ്.‍ അതു മനസിലാക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കണമെന്നു മാത്രം.

LDF സർക്കാർ പ്രഖ്യാപിച്ച  #തുടർ_അതിജീവനക്കിറ്റ് പിങ്ക് കാർഡിന് ഇന്നുമുതൽ വിതരണം ആരംഭിക്കും...
29/09/2020

LDF സർക്കാർ പ്രഖ്യാപിച്ച #തുടർ_അതിജീവനക്കിറ്റ് പിങ്ക് കാർഡിന് ഇന്നുമുതൽ വിതരണം ആരംഭിക്കും...

Address

Mavelikara
690571

Website

Alerts

Be the first to know and let us send you an email when CPI Nooranad LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category