SDPI charummood branch committee

SDPI charummood branch committee Freedom from Hunger...
Freedom from fear...
( വിശപ്പിൽ നിന്ന് മോചനം..
ഭയത്തിൽ നിന്ന് മോചനം.. )

ഇന്നാനില്ലാഹി വ ഇന്നഇലൈഹി റാജിഊഊൻ SDPI മാവേലിക്കര മണ്ഡലം സെക്രട്ടറി താഹ പ്ലാവിളയുടെ മാതാവ് റഹുമാ വീവി 67മരണപെട്ടു കബറടക്...
01/08/2023

ഇന്നാനില്ലാഹി വ ഇന്നഇലൈഹി റാജിഊഊൻ SDPI മാവേലിക്കര മണ്ഡലം സെക്രട്ടറി താഹ പ്ലാവിളയുടെ മാതാവ് റഹുമാ വീവി 67മരണപെട്ടു കബറടക്കം നാളെ രാവിലെ 09:00 AM ന് താമരകുളം ജുമാമസ്ജിദിൽ

23/07/2023
മണിപ്പൂര്‍ വംശഹത്യ: കുക്കി ക്രിസ്ത്യന്‍ ഗോത്രവര്‍ഗ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അപലപനീയവും- ...
20/07/2023

മണിപ്പൂര്‍ വംശഹത്യ: കുക്കി ക്രിസ്ത്യന്‍ ഗോത്രവര്‍ഗ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അപലപനീയവും- യാസ്മിന്‍ ഫാറൂഖി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് കുക്കി ക്രിസ്ത്യന്‍ ഗോത്രവര്‍ഗ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി. സ്ത്രീകളെ നഗ്നരായി പൊതുനിരത്തിലൂടെ നടത്തുകയും പിന്നീട് കൂട്ടമാനഭംഗം ചെയ്യുകയുമായിരുന്നു. ഈ സംഭവം മനുഷ്യത്വരഹിതവും പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതുമാണ്. മണിപ്പൂരില്‍ ഗുജറാത്ത് ആവര്‍ത്തിക്കുകയാണ്. സ്ത്രീത്വത്തിന്റെ മഹത്വം പോലും രാജ്യത്തെ വലതുപക്ഷ ഫാഷിസ്റ്റുകളാല്‍ പിച്ചിചീന്തപ്പെടുന്നു. മെയ് നാലിന് നടന്ന നിന്ദ്യമായ സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിയുന്നത്. ജൂലൈ 19 ന് വൈറലായ ഒരു വീഡിയോയിലൂടെയാണ് ഒരു വലിയ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതും ശേഷം കൂട്ടബലാല്‍സംഗം ചെയ്യുന്നതും പൊതുസമൂഹം അറിയുന്നത്. മണിപ്പൂരിലെ അക്രമത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. വീടും കിടപ്പാടവും നഷ്ടപ്പെട്ട ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്നാല്‍ അക്രമത്തിനിരയാകുന്നവരെ രക്ഷിക്കാനോ സമാധാനം പുനസ്ഥാപിക്കാനോ ഭരണകൂടത്തില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ല. മണിപ്പൂരിലെ വംശീയാതിക്രമം അവസാനിപ്പിക്കാന്‍ കേന്ദ്ര ബിജെപി ഭരണകൂടം ഇനിയെങ്കിലും തയ്യാറാവണം. ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദതയും നിസ്സംഗതയും അപലപനീയമാണ്. അക്രമത്തിനു പിന്നിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും അക്രമം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും യാസ്മിന്‍ ഫാറൂഖി ആവശ്യപ്പെട്ടു.

വിട പറഞ്ഞത് സൗമ്യനായ ജനനേതാവ്ഏത് പ്രതിസന്ധിയിലും സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിച്ച, അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന ന...
18/07/2023

വിട പറഞ്ഞത് സൗമ്യനായ ജനനേതാവ്

ഏത് പ്രതിസന്ധിയിലും സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിച്ച, അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ഒരു ജനനായകനെയാണ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത്. ഒരു പ്രത്യേക തരം വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉമ്മന്‍ചാണ്ടി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഏത് ആള്‍ക്കൂട്ടത്തിനു നടുവിലും ആരെയും അവഗണിക്കാതിരിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ വ്യക്തിത്വം. പോലിസ് അകമ്പടിയില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നേതാവ് ആയിരുന്നു. സംവരണമുള്‍പ്പെടെയുള്ള പല പൊതു പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്ന നിലയില്‍ നേരില്‍ കാണേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായ സൗമ്യത എടുത്തു പറയേണ്ടതാണ്.

ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള അദ്ദേഹം അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു എന്നത് ജനങ്ങള്‍ അദ്ദേഹത്തിലേല്‍പിച്ച വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയുമായിരുന്നു.

അധികാരത്തിന്റെ ഗര്‍വോ അഹംഭാവമോ കാട്ടാതെ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് അവരുടെ വികാരങ്ങളില്‍ പങ്ക് ചേര്‍ന്ന് അവര്‍ക്ക് ആശ്വാസമായി മാറി. അവശ വിഭാഗത്തിന്റെ പരാതി കേള്‍ക്കുന്നതിന് ജനസമ്പര്‍ക്ക പരിപാടി എന്ന ഔദ്യോഗിക വേദി ഉണ്ടാക്കിയ അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം സാധാരണക്കാരന്റെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കുകയായിരുന്നു.

രാഷ്ട്രീയ ശത്രുക്കളെ പോലും അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യാന്‍ ശ്രമിക്കാത്ത അദ്ദേഹത്തെ എപ്പോഴും സൗമ്യനായേ നാം കണ്ടിട്ടുള്ളു. ആ വിടര്‍ന്ന ചിരിയും സൗമ്യഭാവവും ജനഹൃദയത്തില്‍ എക്കാലവും ജീവിച്ചിരിക്കും.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ക...
17/07/2023

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പാര്‍ലമെന്റില്‍ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ക്ക് നിവേദനം നല്‍കാനുള്ള എസ്ഡിപിഐ ദേശീയ കാംപയ്‌ന്റെ ഭാഗമായി സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ
എം.പി എഎം ആരിഫിന് നിവേദനം നല്‍കി. സംസ്ഥാന സമിതിയംഗം എംഎം താഹിര്‍, ജില്ലാ പ്രസിഡന്റ്
കെ റിയാസ് സംബന്ധിച്ചു.

ഏകസിവില്‍ കോഡ്: സംഘപരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നം വിഷയം ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ...
04/07/2023

ഏകസിവില്‍ കോഡ്:
സംഘപരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നം

വിഷയം ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാനുള്ള സിപിഎം ശ്രമം കാപട്യം

ഏക സിവില്‍ കോഡ് രാജ്യത്തെ സംഘപരിവാര്‍ ന്യൂനപക്ഷവും മതനിരപേക്ഷ ഭൂരിപക്ഷവും തമ്മിലുള്ള പ്രശ്നമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കൊല്ലം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ല്‍ 20 -ാം നിയമകമ്മീഷന്‍ ഇതു പ്രായോഗികമല്ലെന്നു കണ്ടെത്തി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് 21-ാം നിയമ കമ്മീഷന്‍ ഇതുസംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പൊടുന്നനെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം തന്നെ ജനാധിപത്യവിരുദ്ധമാണ്. പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നത് രാജ്യത്തെ ജനതയുടെ അഭിപ്രായമല്ല, മറിച്ച് ആര്‍എസ്എസ്സിന്റെ അഥവാ ഗോള്‍വാള്‍ക്കര്‍ ചിന്താധാരയാണ്. കൂടാതെ, രാജ്യത്തിന്റെ പൈതൃകത്തിനും ബഹുസ്വരതയ്ക്കും എതിരാണ് ഏകസിവില്‍ കോഡ്. ഇത്തരമൊരു സാഹചര്യത്തെ വര്‍ഗീയവല്‍ക്കരിച്ച് സമൂഹത്തില്‍ അകല്‍ച്ച സൃഷ്ടിച്ച് ആര്‍എസ്എസ്സിന് വളരാന്‍ അവസരമൊരുക്കുന്നതിനു പകരം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മൗലീകാവകാശങ്ങളുടെയും പ്രശ്നമായി കണ്ട് ആര്‍എസ്എസ് അജയണ്ടയാണിതെന്ന തിരിച്ചറിവോടെ കാര്യങ്ങളെ സമീപിക്കാനുള്ള ഉത്തരവാദിത്വം സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏകസിവില്‍ കോഡ് വിഷയം ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റാനുള്ള സിപിഎമ്മിന്റെ ശ്രമം കാപട്യമാണ്. ഇത് രാജ്യ താല്‍പ്പര്യത്തിനും പൈതൃകത്തിനും എതിരാണെന്നിരിക്കേ ചര്‍ച്ചകള്‍ ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതയുമായി കൂട്ടിക്കെട്ടുന്ന സിപിഎം ദുഷ്ടലാക്ക് മതനിരപേക്ഷ ജനത തിരിച്ചറിയണം. ഏകസിവില്‍ കോഡ് ന്യൂനപക്ഷ പ്രശ്നമോ മുസ്ലിം പ്രശ്നമോ മാത്രമായി ചുരുക്കാനുള്ള ഗൂഢതന്ത്രമാണ് സിപിഎം ഉള്‍പ്പെടെയുള്ളവര്‍ പയറ്റുന്നത്. ഇതുതന്നെയാണ് സംഘപരിവാര്‍ ലക്ഷ്യവും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ഉടനെ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെന്ന അനാവശ്യ വിവാദം ഉയര്‍ത്തുകയായിരുന്നു.

സിപിഎം പോലുള്ള പ്രസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ കാണിക്കുന്നത് കാപട്യമാണ്. ഏകസിവില്‍ കോഡിന് അനുകൂലമായി നിലകൊണ്ട ഒരു പ്രസ്ഥാനമാണ് സിപിഎം. മാത്രമല്ല അടിസ്ഥാന ജനവിഭാഗങ്ങളുടെ മൗലീകമായ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും അവരെ അസ്വസ്ഥപ്പെടുത്തുന്ന വിശ്വാസപരമായും വൈകാരികവുമായ പ്രശ്നങ്ങളെ തൊട്ട് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും ചെയ്യുന്ന ഹീനമായ രാഷ്ട്രീയ രീതിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുറച്ചുകാലമായി അനുവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ ഈ രീതിയാണ് തുടര്‍ന്നത്.

ബിജെപി ഭരണകൂടം ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് ഹിന്ദു-മുസ്ലിം പ്രശ്നമാക്കി ചുരുക്കി കാണിക്കാനായിരുന്നു സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നപ്പോള്‍ അത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാക്കി ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രായോഗിക തലത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങളുടെ ലംഘനമായിരുന്നു അതെന്ന് വ്യക്തമായിരിക്കുന്നു. ക്രൈസ്തവ- ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരായിരുന്നു ഈ നിയമത്തിന്റെ പേരില്‍ അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും. വര്‍ഗീയ ധ്രുവീകരണത്തിലൂടെ താല്‍ക്കാലിക നേട്ടം കൊയ്യാമെന്ന സംഘപരിവാര അജണ്ട അതേ രൂപത്തില്‍ തന്നെ നടപ്പിലാക്കാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. അത് ഗുരുതരമായ സ്ഥിതി സൃഷ്ടിക്കും. സിപിഎം അതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷെഫീഖ് എം അലി സംബന്ധിച്ചു.

04/07/2023

🚫..................alert................🚫

🚫മഴ ശക്തമായ സാഹചര്യം ജാഗ്രത പാലിക്കുക🚫

നമ്മടെ റെസ്ക്യൂ ടീം റെഡി ആണ്.. ഏത് ആവശ്യത്തിനും ജനങ്ങളോടൊപ്പം SDPI ഉണ്ടാവും ❤️💪💚....

എസ്‌ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ഫൈസൽ പഴയങ്ങാടിയുടെ വിവാഹത്തിൽമാവേലിക്കര മണ്ഡലം സെക്രട്ടറി താഹ പ്ലാവിള, വൈ:പ്രസിഡന്റ്...
02/07/2023

എസ്‌ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ഫൈസൽ പഴയങ്ങാടിയുടെ വിവാഹത്തിൽ
മാവേലിക്കര മണ്ഡലം സെക്രട്ടറി താഹ പ്ലാവിള, വൈ:പ്രസിഡന്റ് മജീദ് താമരക്കുളം,ജോ:സെക്രട്ടറി ഷംനാദ് ചാരുംമൂട്, നാല്മുക്ക് ബ്രാഞ്ച് വൈ:പ്രസിഡന്റ് ഷാജി നാല്മുക്ക് എന്നിവർ പങ്കെടുത്തു.
നവവരനും വധുവിനും വിവാഹമംഗളാശംസകൾ നേരുന്നു...

28/06/2023


മണിപ്പൂർ... ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ജനസംഗമം...💪💪2023 ജൂലൈ 14 ന്തിരുവല്ലയിൽ 🔴🟢
28/06/2023

മണിപ്പൂർ... ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ജനസംഗമം...💪💪
2023 ജൂലൈ 14 ന്
തിരുവല്ലയിൽ 🔴🟢

 #ജൂൺ26  #ലോകലഹരിവിരുദ്ധദിനം
26/06/2023

#ജൂൺ26
#ലോകലഹരിവിരുദ്ധദിനം

Address

CHARUMMOODU
Mavelikara
690530

Alerts

Be the first to know and let us send you an email when SDPI charummood branch committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI charummood branch committee:

Share