24/06/2020
കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികളുടെ പരാതികളെ തുടർന്ന്
രജിസ്ട്രാറെയും, വൈസ് ചാൻസിലറെയും എബിവിപി എഞ്ചിനീയർസിന്റെ ഇന്ന് നേരിൽ കണ്ട് പരാതി നൽകുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ കുത്തനെയുള്ള RTI ഫീസ് വർദ്ധനവിനെതിരെയും, ഈ മാസം നടത്താനിരിക്കുന്ന S8 വിദ്യാർത്ഥികളുടെ പരീക്ഷകളെ സംബന്ധിച്ചും സിന്റിക്കേറ്റിലെ വിദ്യാർത്ഥി പങ്കാളിത്തത്തെക്കുറിച്ചും, സപ്ലിമെന്ററി പരീക്ഷകളാൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങൾ ഉന്നയിച്ചു..
നിയമ പ്രകാരം മുൻപ് 100 രൂപക്കുള്ളിൽ നിന്നിരുന്ന RTI ഫീസ് 530 ആയി പെട്ടെന്ന് വർധിപ്പിക്കുകയുണ്ടായി.. ഇതിൽ വിദ്യാർത്ഥികൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പെട്ടെന്നുണ്ടായ ഫീസ് വർദ്ധനവിൽ പരിഹാരം കാണുമെന്നും, ഇന്റർമീഡിയറ്റ് സെമസ്റ്റർ പരീക്ഷകൾ നിലവിലത്തെ സാഹചര്യത്തിൽ നടത്തേണ്ട എന്ന് വെച്ച് വിദ്യാർത്ഥികൾക്ക് മിനിമം പാസ്സ് ഗ്രേഡ് എങ്കിലും നൽകണമെന്നുള്ള എബിവിപി എഞ്ചിനീയർസിന്റെ ആവശ്യം സിന്റിക്കേറ്റിൽ തീർച്ചയായും പരിഗണിക്കുമെന്നും,
നിലവിലെ സാഹചര്യത്തിൽ S8 വിദ്യാഥികളുടെ എക്സാം നടത്തുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും, വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് കോളേജുകൾ കൂടാതെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സെന്ററുകളായി ഒരുക്കുവാൻ തയ്യാറാകുമെന്നും, വയനാട് പോലുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ദൂരയാത്ര ചെയ്ത് എക്സാം എഴുതാൻ എത്തേണ്ട സാഹചര്യം ഒഴിവാക്കുമെന്നും,
സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പങ്കാളിത്തം അവ്യക്തമായതിനാൽ ഉടൻതന്നെ അതിനു പരിഹാരം കാണുമെന്നും ഉറപ്പു നൽകി...
നിലവിൽ odd sem സപ്ലിമെന്ററി എക്സാം Even sem ൽ വിദ്യാർത്ഥികൾക്ക് എഴുതുവാൻ സാധിക്കാതെ വരുന്നു. പഴയതു പോലെ തന്നെ എല്ലാ സെമസ്റ്ററിലും വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി എക്സാം എഴുതുവാനുള്ള സാഹചര്യം ഒരുക്കണമെന്നും അല്ലെങ്കിൽ കോഴ്സ് കാലാവധി 6വർഷത്തിൽ നിന്ന് 8വർഷത്തേക്ക് നീട്ടുവാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും വൈസ് ചാൻസിലറും രജിസ്‌ട്രാറും എബിവിപി എഞ്ചിനീയർസിന് ഉറപ്പു നൽകി....