NSS Mavoor

NSS Mavoor മനസ്സ് നന്നാവട്ടെ...

31/07/2022

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സമർപ്പിത പങ്കാളിത്തം പരിപോഷിപ്പിക്കുക എന്ന മഹദ് ലക്ഷ്യത്തോടെ കേരളത്തിലെ ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച *നാമ്പ്* പദ്ധതി പ്രകാരം ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ വിത്തുരുളകൾ, സപ്തദിന ക്യാംപിൽ തയാറാക്കിയിരുന്നു. ഇവ ഫലഭൂയിഷ്ടമായ ജൈവ ലോല പ്രദേശങ്ങളിൽ വിതച്ച് മുളപ്പിയ്ക്കുന്ന പദ്ധതിയാണ് ഇത്.

മാവൂർ എൻ. എസ്.എസ് യൂണ്ണിറ്റ് സീഡ് ബോൾ പൊതു ഇടങ്ങളിൽ വിതറൽ പ്രോഗ്രാം സ്കൂൾ ഗ്രൗണ്ടിന് സമീപം നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി.ടി. എ പ്രസിഡന്റ് സുരേഷ് എൻ നിർവഹിച്ചു. ഹരിതവല്കരണ ഉദ്യമങ്ങളിൽ വോളന്റിയർമാരുടെ മനുഷ്യ വിഭവശേഷി ഗുണകരമായും ,ഫലപ്രദമായും വിനിയോഗിക്കാൻ സാധിച്ചത് അങ്ങേയറ്റം അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ജിഷ രാജൻ സി.പി , സ്റ്റാഫ് സെക്രട്ടറി ആലികുട്ടി സർ , സുമയ്യ ടീച്ചർ Nടട P0 മുഹമ്മദ് പി എന്നിവർ പങ്കെടുത്തു.

8/3/2020മാവൂർ:- മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് യൂണിറ്റ്, വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8ന...
09/03/2022

8/3/2020
മാവൂർ:- മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് യൂണിറ്റ്, വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8ന് സ്കൂളിലെ എല്ലാ അധ്യാപികമാരേയും സമീപത്തുള്ള അംഗനവാടി അധ്യാപികമാരേയും ആദരിച്ചു. മാവൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി തുളസി ഭായ് ടീച്ചർ ആയിരുന്നു മുഖ്യാതിഥി. സമദർശൻ സംവാദം പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം എന്ന വിഷയത്തിലൂന്നി ആയിരുന്നു ക്ലാസ്സ്. മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായ ശ്രീമതി ജിഷ ടീച്ചറും കുട്ടികളെ അഭിസംബോധന ചെയ്തു.

അറിവ് പകർന്നു തന്ന അധ്യാപകർക്ക് ഒരു കൊച്ചു പുസ്തകവും വനിതാദിന ആശംസ കാർഡും ഒന്നാംവർഷ എൻഎസ്എസ് വിദ്യാർത്ഥികൾ സമ്മാനിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നത് എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീമതി സുമയ്യ ടീച്ചറാണ്.

എൻ.എസ്.എസ്. തെളിമ പദ്ധതിക്ക് ഔപചാരിക തുടക്കം.മാവൂർ: മാവൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ തെളിമ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നട...
04/03/2022

എൻ.എസ്.എസ്. തെളിമ പദ്ധതിക്ക് ഔപചാരിക തുടക്കം.
മാവൂർ: മാവൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ തെളിമ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു. കോഴിക്കോട് റിജിയണൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീമതി. ടി എം ശൈലജാ ദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്തഅർഹരായ വിദ്യാർഥികൾക്ക് എൻ.എസ്.എസ് തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽസ് വിതരണം ചെയ്ത് കൊണ്ടാണ് പരിപാടി തുടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം ശ്രീമതി സുധ കമ്പളത്ത്, പി.ടി.എ പ്രസിഡണ്ട് എൻ.സുരേഷ് എന്നിവർ സംബന്ധിച്ചു.

Proud of you CIENIA 👏👏
03/03/2022

Proud of you CIENIA 👏👏

Address

Mavoor
673661

Website

Alerts

Be the first to know and let us send you an email when NSS Mavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NSS Mavoor:

Share

Category