President Vettathur Grama Panchayath

President Vettathur Grama Panchayath I serve for people

04/03/2024
https://youtu.be/IfOfW_efYyA
26/02/2024

https://youtu.be/IfOfW_efYyA

പട്ടിക്കാട് റെയിൽവേ മേൽപ്പാലം വരുന്നു പ്രധാനമന്ത്രി തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു

*വെട്ടത്തൂർ കാപ്പുങ്ങൽ കോളനി അങ്കണവാടിക്കും സ്വന്തം കെട്ടിടം യാഥാർഥ്യമായി**Watch/ subscribe Youtube channel👇🏻* https://y...
15/02/2024

*വെട്ടത്തൂർ കാപ്പുങ്ങൽ കോളനി അങ്കണവാടിക്കും സ്വന്തം കെട്ടിടം യാഥാർഥ്യമായി*

*Watch/ subscribe Youtube channel👇🏻*

https://youtu.be/ho0h5urgh6M
https://youtu.be/ho0h5urgh6M
https://youtu.be/ho0h5urgh6M

*കൂടുതൽ വാർത്തകളും വിശേഷങ്ങളും വേഗത്തിൽ അറിയാൻ എം.സി.വി ന്യൂസ് വാട്സ് ആപ്പ് ചാനൽ ഫോളൊ ചെയ്യൂ...*

*MCV NEWS വാട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:- 👇👇👇*
https://chat.whatsapp.com/CVLpahFIrDVJrKhQpCiFhe

വെട്ടത്തൂർ കാപ്പുങ്ങൽ കോളനി അങ്കണവാടിക്കും സ്വന്തം കെട്ടിടം യാഥാർഥ്യമായി

12/02/2024

*സംസ്ഥാന തദ്ദേശദിനാഘോഷം കൊട്ടാരക്കരയില്‍ 18ന് തുടങ്ങും അറിവിന്റെ ജാലകം തുറക്കുന്ന സെമിനാറുകള്‍*
⭕സംസ്ഥാന തദ്ദേശദിനാഘോഷവും മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും ഉള്‍പ്പടെയുള്ള വിപുല പരിപാടികള്‍ക്ക് ഫെബ്രുവരി 18നും 19നും കൊട്ടാരക്കര വേദിയാകും. പട്ടണത്തിലൊരുക്കിയ വിവിധ കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ക്ക് 15ന് തുടക്കമാകും. അനുബന്ധമായാണ് വ്യത്യസ്തമേഖലകളിലെ അറിവുകള്‍ പകരുന്ന സെമിനാറുകള്‍.

ഫെബ്രുവരി 18ന് രാവിലെ 10ന് പ്രധാന വേദിയായ ജൂബിലി മന്ദിരത്തിലാണ് സെമിനാറുകള്‍ക്ക് തുടക്കം. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് അക്കാദമിക് സെഷന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്കുമാര്‍, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുക്കും. 11:30ന് ജൂബിലി മന്ദിരം (മെയിന്‍ ഹാളില്‍) സംരംഭകത്വവും ഉപജീവനവും വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് മോഡറേറ്റ് ചെയ്യും. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ വിഷയാവതരണംനടത്തും. എം ജി എന്‍ ആര്‍ ജി എസ് മിഷന്‍ ഡയറക്ടര്‍ എ നിസാമുദീന്‍, കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡയറക്ടര്‍ എന്‍ രമാകാന്തന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജന്‍ റോബോട്ടിക്സ് സ്ഥാപകന്‍ എം കെ വിമല്‍ ഗോവിന്ദ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

11:30ന് ജൂബിലി മന്ദിരത്തിലെ താഴത്തെ നിലയിലുള്ള ഓഡിറ്റോറിയത്തില്‍ മാലിന്യ സംസ്‌കരണം - വെല്ലുവിളികളും നൂതന സാങ്കേതികവിദ്യയുടെ പ്രയോഗവും നിയമവും വിഷയത്തിലുള്ള സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) ഡയറക്ടര്‍ അലക്സ് വര്‍ഗീസ് മോഡറേറ്റ് ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് വിഷയാവതരണംനടത്തും. മേയേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് എം അനില്‍കുമാര്‍, കെ എസ് ഡബ്ലിയു എം പി പ്രോജക്ട് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എം സി ദത്തന്‍, ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചക്ക് രണ്ടിന് ജൂബിലി മന്ദിരം (മെയിന്‍ ഹാള്‍) അതിദാരിദ്ര്യ ലഘൂകരണം വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം മോഡറേറ്റ് ചെയ്യും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം കെ എന്‍ ഹരിലാല്‍ വിഷയാവതരണം നടത്തും. കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍, മേയേഴ്സ് കൗണ്‍സില്‍ പ്രതിനിധി ബീന ഫിലിപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് (റൂറല്‍) ഡയറക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടിന് ജൂബിലി മന്ദിരം (ഓഡിറ്റോറിയം, താഴത്തെ നില) ഇ- ഗവണന്‍സും ഡിജിറ്റല്‍സാക്ഷരതയും വിഷയത്തിലുള്ള സെമിനാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി കെ മുഹമ്മദ് വൈ. സഫറുള്ള മോഡറേറ്റ് ചെയ്യും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് വിഷയാവതരണംനടത്തും. ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി സെക്രട്ടറി രത്തന്‍ വി ഖേല്‍ക്കര്‍, ഐ കെ എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്തോഷ് ബാബു, സാക്ഷരതാമിഷന്‍ ഡയഖ്ടര്‍ എ ജി ഒലീന, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

*വൈകിട്ട് നാലിന് ജൂബിലി മന്ദിരം (മെയിന്‍ ഹാള്‍) ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ഗാനമേളയും* കലാപരിപാടികളും, രാത്രി ഏഴിന് കൊട്ടാരക്കര ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസ്സി അവതരിപ്പിക്കുന്ന സംഗീതനിശയും നടത്തും.

19ന് ജൂബിലി മന്ദിരത്തില്‍ രാവിലെ 9.15ന് സുസ്ഥിര വികസനവും പ്രാദേശിക സര്‍ക്കാരുകളും വിഷയത്തിലുള്ള സെമിനാര്‍ കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ മോഡറേറ്റ് ചെയ്യും. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ജിജു പി അലക്‌സ് വിഷയാവതരണം നടത്തും. മേയര്‍ പ്രസന്ന ഏണസ്റ്റ്, നവകേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ ടി എന്‍ സീമ, ലൈഫ് മിഷന്‍ സി ഇ ഒ പി ബി നൂഹ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Address

Melattur
679326

Telephone

+919496047874

Website

Alerts

Be the first to know and let us send you an email when President Vettathur Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to President Vettathur Grama Panchayath:

Share