09/07/2022
*പൊതുജനങ്ങളുടെ ശ്രദ്ധക്ക്*
*CSC ഡിജിറ്റൽ സേവ (പൊതു സേവന കേന്ദ്രം) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (Govt.of India)* യുടെ കീഴിൽ ഭാരതത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സംവിധാനമാണ്, കേരളത്തിൽ ഇതേ മാതൃകയിൽ കേരള സർക്കാർ മോണീറ്റർ ചെയ്യുന്ന അക്ഷയ സംവിധാനവും ഉണ്ട്, ഇന്ന് കേരളത്തിലെ അക്ഷയകൾക്ക് മുഴുവനും CSC ID യും അംഗീകാരവുമുണ്ട് അതിലൂടെയാണ് ഇ ഡിസ്ട്രിക്ട് , റേഷൻ കാർഡ് ഇവയുടെ ഒഫീഷ്യൽ ലോഗിൻ ഒഴികെ മറ്റെല്ലാ സർക്കാർ സർക്കാർ ഇതര സർവ്വിസുകളും CSC യിലൂടെ ചെയ്യുന്നു. ഇന്ത്യയിൽ കേരളവും മറ്റു ചില സംസ്ഥാനങ്ങളിലും മാത്രമാണ് CSC യ്ക്ക് പുറമെ അക്ഷയ പോലുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ.
CSC യിലൂടെ ജനങ്ങൾക്ക് അഗ്നിപഥ് രജിസ്‌ട്രേഷൻ , പെൻഷൻ, സ്കോളർഷിപ്പ് , ജീവൻ പ്രമാൺ, പാൻകാർഡ് , പാസ്സ്പോർട്ട്, e-Shram കാർഡ്, ആധാർ സർവ്വീസ്സ്, ബാങ്കിങ് സർവ്വീസ, പരിവാഹൻ സേവ, എല്ലാ ഇൻഷൂറൻസുകൾ, KSEB, Water, മെബൈൽ , LIC പ്രീമിയം അങ്ങനെ എണ്ണിയാൽ തീരാത്ത സേവനങ്ങൾ വിശ്വസനീയമായും ആധികാരികതയോടും കൂടി നൽകി വരുന്നു. കൂടാതെ വൺ നാഷൻ വൺ റേഷൻ കാർഡ്, വരാൻ പോകുന്ന ആധാർ വോട്ടർ ഐഡി കാർഡ് ബന്ധിപ്പിക്കൽ തുടങ്ങി സർക്കാരിന്റെ എല്ലാ സേവനങ്ങളുടെയും ആധികാരിക കേന്ദ്ര മായ CSC ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആധികാരികമായി സേവനങ്ങൾ ലഭിക്കുന്നതിന് അക്ഷയകൾക്ക് ഉപരി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ നൽകുന്ന CSC പൊതു സേവന കേന്ദ്രങ്ങളെ (CSC Digital Seva Kendram) സമീപിക്കുക. പ്രത്യേക ശ്രദ്ധയ്ക്ക് *CSC യുടെ ലോഗോയും ID യും പ്രദർശിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള സമീപിക്കുക*
പ്രൈവറ്റ് ഓൺ ലൈൻ കേന്ദ്രങ്ങളിൽ പോകാതിരിക്കുക.