CPIM Thiruvambady AC

CPIM Thiruvambady AC This is the official page of the Thiruvambady Area Committee of the Communist Party of India (Marxist).

The CPIM works for the establishment of a socialist society in India, free from class exploitation and social oppression

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸
27/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീ...
27/08/2026

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ. അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം.

കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

27/08/2026
കുവൈറ്റ് കല ട്രസ്റ്റ്  പുരസ്കാര സമര്‍പ്പണം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സിനിമാതാരം ഇന്ദ്...
25/08/2026

കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാര സമര്‍പ്പണം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സിനിമാതാരം ഇന്ദ്രൻസിന് നൽകി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ എന്‍ഡോവ്മെന്‍റ് വിതരണം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (Ecologically Sensitive Area) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്...
25/08/2026

പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (Ecologically Sensitive Area) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനത്തിൽ കേരളം നൽകിയ അന്തിമ നിർദേശപ്രകാരമുള്ള മേഖലകൾ മാത്രം ഉൾപ്പെടുത്തി ഉചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന് കത്തയച്ചു. കേരളത്തിന്റെ ഔദ്യോഗിക നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടും, അത് അവഗണിച്ച് പഴയ വിസ്തൃതി തന്നെ ഉൾപ്പെടുത്തി പുതിയ കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.

ക്യാഡസ്ട്രൽ മാപ്പിംഗ്, ജി.ഐ.എസ്/കെ.എം.എൽ (GIS/KML) വിശകലനം, ഉപഗ്രഹ ചിത്രങ്ങൾ, ഫീൽഡ് പരിശോധന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും വനം വകുപ്പുമായും നടത്തിയ കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമാണ് 2024 നവംബർ 2-ന് കേരള സർക്കാർ അന്തിമ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചത്. തുടർന്ന്, 2026 ഫെബ്രുവരി 1-ന് കേന്ദ്രം ആവശ്യപ്പെട്ട അധിക വിവരങ്ങളും സംസ്ഥാനം നൽകിയിരുന്നു. 98 വില്ലേജുകളിൽ ഉൾപ്പെടുന്ന 8,590.69 ചതുരശ്ര കിലോമീറ്ററാക്കി കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി പരിമിതപ്പെടുത്തുന്നതായിരുന്നു സംസ്ഥാനത്തിന്റെ അന്തിമ ശുപാർശ. എന്നാൽ ഇത് അവഗണിച്ച്, മുൻപുണ്ടായിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ തന്നെ നിലനിർത്തിയാണ് പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയുടെ സംരക്ഷണം മാത്രമല്ല, മലയോര ജനതയുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, വികസന അഭിലാഷങ്ങൾ എന്നിവ കണക്കിലെടുത്ത്, കേരളം ഉൾപ്പെടെയുള്ള ആറ് പശ്ചിമഘട്ട സംസ്ഥാനങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പരിശോധിച്ചു വരികയാണെന്ന് 2026 ജൂലൈ 23-ന് എന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയെ അറിയിച്ച മന്ത്രാലയം, വെറും നാല് ദിവസത്തിന് ശേഷം ജൂലൈ 27ന് പഴയ കണക്കായ 9,993.7 ചതുരശ്ര കിലോമീറ്റർ നിലനിർത്തി പുതിയ കരട് വിജ്ഞാപനം ഇറക്കുകയാണുണ്ടായത്.

പതിറ്റാണ്ടുകളായി കേരളത്തിലെ മലയോര ജനത അനുഭവിക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കണം. കർഷകർ, തോട്ടം തൊഴിലാളികൾ, കുടിയേറ്റക്കാർ, ഗോത്രവിഭാഗങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ ജീവനോപാധികളെയും വികസന ആഗ്രഹങ്ങളെയും മാനിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. ഏഴാം കരട് വിജ്ഞാപനത്തിൽ കേരളത്തിന്റെ അന്തിമ ശുപാർശ പ്രകാരമുള്ള വിസ്തൃതി മാത്രം ഉൾപ്പെടുത്തി നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും, മലയോര ജനതയുടെ ദീർഘകാലത്തെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും കേന്ദ്ര മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

സ. ഡോ. ജോൺ ബ്രിട്ടാസ് എംപി

25/08/2026

സിപിഐ എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കേന്ദ്രനീക്കം ജനങ്ങളെ അണിനിരത്ത...
25/08/2026

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന കേന്ദ്രനീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കും.

എക്സാലോജിക്, സിഎംആർഎൽ കേസുമായി ബന്ധപ്പെടുത്തി പാർടി നേതാക്കളെയും പ്രവർത്തകരെയും രാഷ്ട്രീയപ്രേരിതമായി വേട്ടയാടാനുള്ള നീക്കം എന്തുവിലകൊടുത്തും തടയും. പാർടി ജില്ലാ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച വിശദീകരണയോഗം ഇഡി വേട്ടക്കെതിരെയുള്ള ശക്തമായ താക്കീതായി. ഇഡിയുടെയും മറ്റു ഭരണകൂട മർദനോപകരണങ്ങളുടെയും വിരട്ടലുകൾക്ക് മുന്നിൽ കമ്യൂണിസ്റ്റുകാരെ മുട്ടുകുത്തിക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. എല്ലാ തിരിച്ചടികളെയും അടിച്ചമർത്തലുകളെയും വ്യാജപ്രചാരണങ്ങളെയും അതിജീവിച്ചാണ് സിപിഐ(എം) ജില്ലയിലും സംസ്ഥാനത്തും കരുത്താർജിച്ചത്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ മാതൃകയുടെ വിശ്വാസ്യതയെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് ഇഡിയുടെ ? ഇപ്പോഴത്തെ റെയ്ഡും അന്വേഷണവും. ജനാധിപത്യ സംവിധാനത്തിൽ നിയമപരമായ അന്വേഷണങ്ങൾ സ്വാഭാവികമാണ് എന്നാൽ രാഷ്ട്രീയ ആയുധമായി രൂപാന്തരപ്പെടുമ്പോഴാണ് വിമർശനവും എതിർപ്പും ഉയരുന്നത്. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്തുന്നതിനാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ തീർക്കുന്നത്. അതിന് ഒരുപറ്റം മാധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നു. കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ വളർച്ചയുടെ മുന്നിൽ തടസ്സമായി നിലകൊള്ളുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയ നേതൃത്വത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

ആയിരങ്ങൾ പങ്കെടുത്ത വിശദീകരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ മാസ്റ്റർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി പി മുസാഫർ അഹമ്മദ് സ്വാഗതവും, ജില്ലാ സെക്രട്ടറിയറ്റംഗം ടി വിശ്വനാഥൻ നന്ദിയും പറഞ്ഞു, സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മിറ്റി യംഗങ്ങളായ വി വസീഫ്, കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മാമ്പറ്റ ശ്രീധരൻ, കെ കെ ദിനേശൻ, പി നിഖിൽ, എസ് കെ സജീഷ് എന്നിവർ സംബന്ധിച്ചു.

25/08/2026

നിഖിൽ ഉൾപ്പെടെയുള്ള കോഴിക്കോട്ടെ സഖാകൾക്ക് നേരെ ഇല്ല കഥ മെനഞ്ഞു റെയ്‌ഡിന്റെ പേരും പറഞ്ഞു വന്നാൽ അതിനെയും ഞങ്ങൾ നേരിടും

25/08/2026

സിപിഐ(എം)ന്റെ പി.ബി മെമ്പർ സ:പിണറായി വിജയനെ ബോധപൂർവം ഈ കേസിൽ ഉൾപെടുത്താനുള്ള ശ്രമം നടത്തുന്നത് രാഷ്ട്രീയമാണ് ആ രാഷ്ട്രീയത്തെ ഞങ്ങൾ നേരിടും

25/08/2026

സംശയം സൃഷ്ടിക്കുന്ന തരത്തിൽ പത്രക്കുറിപ്പുകൾ ഇറക്കുക എന്നല്ലാതെ നിങ്ങൾക്ക് റെയ്‌ഡ്‌ നടത്തിട്ട് ഒന്നും കിട്ടിയിട്ടില്ല

Address

Mukkam

Website

Alerts

Be the first to know and let us send you an email when CPIM Thiruvambady AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Thiruvambady AC:

Shortcuts

Share

Category