Nammude Mulanthuruthy

Nammude Mulanthuruthy Mulanthuruthy panchayat

27/06/2022

*പേഴ്‌സ് നഷ്ട്ടപ്പെട്ടു....*

മുളന്തുരുത്തി സൗത്ത് ഇന്ത്യൻ ബാങ്കിനും അരയങ്കാവിനും ഇടയ്ക്ക് ഉള്ള യാത്രയിൽ ശ്രീകാന്ത് എന്ന ആളുടെ ഡ്രൈവിങ് ലൈസൻസ്, ATM കാർഡ്, മറ്റ് രേഖകൾ അടങ്ങിയ പേഴ്‌സ് ഇന്ന് (27/06/22) വൈകിട്ട് ഏകദേശം 07:30തോടെ കളഞ്ഞുപോയി, കണ്ട് കിട്ടുന്നവർ ദയവായി ഈ നമ്പറിൽ അറിയിക്കാമോ.

Mob : 7902200548

ജീവിതശൈലീ രോഗനിർണയ ക്യാമ്പും   ബോധവത്കരണ ക്ലാസും നടത്തിമുളന്തുരുത്തി : തുപ്പംപടി YMAC പബ്ലിക് ലൈബ്രറിയുടെയും SPACE മുളന്...
27/06/2022

ജീവിതശൈലീ രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

മുളന്തുരുത്തി : തുപ്പംപടി YMAC പബ്ലിക് ലൈബ്രറിയുടെയും SPACE മുളന്തുരുത്തിയുടേയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം പരിശോധന ഫലവും വിതരണം ചെയ്തു.
പരിശോധനാ ഫലത്തിന്റെ വിതരണ ഉദ്ഘാടനം സി.കെ പ്രകാശൻ (Rtd. ADM , പ്രസിഡന്റ് SPACE ) നിർവഹിച്ചു

ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ °ജീവിത ശൈലി രോഗങ്ങൾ - പ്രതിരോധവും പരിഹാരങ്ങളും ° എന്ന വിഷയത്തെക്കുറിച്ച് കളമശേരി ഗവ. മെഡിക്കൽ കോളേജ് ഫാർമക്കോളജി
പ്രൊഫസർ ഡോ. വീണശ്രീ എസ്. എൻ. . മുഖ്യപ്രഭാഷണം നടത്തി. .ലൈബ്രറി പ്രസിഡന്റ് തമ്പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി റെജി കെ പോൾ , ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം M R മുരളീധരൻ, ജോർജ് തോമസ്, ടോമി വർഗീസ്, രഞ്ജിത് വെട്ടത്ത് , എൽദോ ജോർജ് എന്നിവർ സംസാരിച്ചു.

മുളന്തുരുത്തി പബ്ലിക് ലൈബ്രറി ഭരതൻ മാഷ് സ്മരണ നടത്തിമുളന്തുരുത്തി: അറിവിലൂടെ മനുഷ്യനെ മാറ്റിയെടുക്കുന്ന പ്രക്രിയയിൽ അത്യ...
22/06/2022

മുളന്തുരുത്തി പബ്ലിക് ലൈബ്രറി ഭരതൻ മാഷ് സ്മരണ നടത്തി

മുളന്തുരുത്തി: അറിവിലൂടെ മനുഷ്യനെ മാറ്റിയെടുക്കുന്ന പ്രക്രിയയിൽ അത്യഗാധമായി മുഴുകിയ ഗ്രേറ്റ് മാസ്റ്ററായിരുന്നു പ്രൊഫ.കെ.എൻ. ഭരതനെന്ന് പ്രഭാഷകൻ എൻ. എം. പിയേഴ്സൺ.

മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ 90ാം വാർഷികത്തിന്റെയും അക്ഷരോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ഭരതൻ മാഷ് സ്മരണ ഉദ്ഘാടനം ചെയ്ത് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

ലോകത്തോടു കലഹിച്ച മനുഷ്യനായിരുന്നു ഭരതൻ മാഷ്. വിദ്യാഭ്യാസ കാലത്തെ തിക്താനഭവങ്ങളിൽ നിന്നുള്ള വിപ്ലവബോധമായിരുന്നു അദ്ദേഹത്തിൽ സ്ഫുരിച്ചു നിന്ന കലാപബോധം. വിഖ്യാത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശനെ പോലെ ക്ലാസ് മുറികളിൽ പിന്നീട് സ്വയം പാഠപുസ്തകമായി മാറിയ അധ്യാപകനായിരുന്നു ഭരതൻമാഷെ ന്നും പിയേഴ്സൺ ചൂണ്ടിക്കാട്ടി.

ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാലയിൽ നിന്നു ബിഎ ഫിലോസഫിയിൽ ഒന്നാം റാങ്ക് നേടിയ എം.ജി. ശ്രീലക്ഷ്മിക്ക് പബ്ലിക്‌ ലൈബ്രറിയുടെ ഉപഹാരം എൻ.എം.പിയേഴ്സൺ സമ്മാനിച്ചു.

പ്രൊഫ. കെ.എൻ. ഭരതന്റെ മകൻ ശ്രീറാം ഭരത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ, ലൈബ്രറി വൈസ് പ്രസിഡന്റ് ജോളി പി തോമസ്, സെക്രട്ടറി കെ.കെ. സണ്ണി എന്നിവർ പ്രസംഗിച്ചു

*പുളിക്കമാലി സ്കൂളിൽ ശലഭോദ്യാനം ഒരുങ്ങുന്നു*   പുളിക്കമാലി ഗവ.ഹൈസ്കൂളിൽ ശലഭോദ്യാനം ഒരുങ്ങുന്നു.മഞ്ഞ പാപ്പാത്തിയും, കരിയി...
19/07/2021

*പുളിക്കമാലി സ്കൂളിൽ ശലഭോദ്യാനം ഒരുങ്ങുന്നു*

പുളിക്കമാലി ഗവ.ഹൈസ്കൂളിൽ ശലഭോദ്യാനം ഒരുങ്ങുന്നു.
മഞ്ഞ പാപ്പാത്തിയും, കരിയില ശലഭവും, അരളി ശലഭവുമെല്ലാം സ്കൂളിൽ ഒരുക്കിയ ഉദ്യാനത്തിലെ സ്ഥിരം സന്ദർശകരായിരിക്കും.

ചിത്രശലഭങ്ങളുടെ സ്വഭാവം, ജീവിത രീതി, ഭഷണ വൈവിധ്യം, ആവാസ വ്യവസ്ഥ എന്നിവ സ്‌കൂള്‍ വിദ്യാര്‍ഥികൾക്ക് നേരില്‍ പഠിപ്പിക്കാനാണ്
സ്കൂൾ പിടിഎ, എസ് എം സി, സ്കൂൾ വികസന സമിതി എന്നിവർ ചേർന്ന് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. കൊങ്ങിണി, നന്ത്യാർവട്ടം, നാരകം, കറിവേപ്പ്, തെച്ചി, കണിക്കൊന്ന, വിവിധയിനം ചെമ്പരത്തികൾ, കൃഷ്ണകിരീടം, വിവിധയിനം പത്തു മണിച്ചെടികൾ, വിവിധയിനം ചെത്തികൾ, കനകാംബരം, വൂഫിയ, പെൻ്റാസ്, ബെന്തി, കോസ്മോസ്, മാങ്ങാനാറി, ചൈനീസ് ബോൾസ്, വിവിധയിനം വിഗോണിയ, കോഴിവാലൻ ,വിവിധയിനം വാടമുല്ലകൾ, മുല്ല, കമ്മൽച്ചെടി, കാക്കപ്പൂവ്, കോളമ്പി, ഇഞ്ചിപ്പൂവ്, ഹെലിക്കോണിയ, നിശാഗന്ധി, രാജമല്ലി, വിവിധയിനം കോളിയസ്, റോസ, ഇലമുളച്ചി, ജമന്തി ഉൾപ്പെടെ 40 ഓളം ചെടികളാണ് നട്ടിരിക്കുന്നത്.
ചെടികൾ മുഴുവനും കുട്ടികളുടെ വീടുകളിൽ നിന്നും ശേഖരിച്ചുകൊണ്ടാണ് ശലഭോദ്യാനം ഒരുക്കിയത്.

തുപ്പംപടി റബ്ബർ ഉദ്പാദക സംഘത്തിന്റെ പുകപ്പുരക്ക് തീപിടിചു;  വൻ നാശംറബ്ബർ ബോർഡിന്റെ മാർഗ്ഗനിർദേശമനുസരിച്ചു  പ്രവർത്തനം നട...
15/04/2021

തുപ്പംപടി റബ്ബർ ഉദ്പാദക സംഘത്തിന്റെ പുകപ്പുരക്ക് തീപിടിചു; വൻ നാശം

റബ്ബർ ബോർഡിന്റെ മാർഗ്ഗനിർദേശമനുസരിച്ചു പ്രവർത്തനം നടത്തി വരുന്ന തുപ്പംപടി റബ്ബർ ഉദ്പാദക സംഘത്തിന്റെ പുകപ്പുരക്ക് തീപിടിചു.വൈകിട്ട് ആറു മണിക്കാണ് തീ പിടുത്തം ഉണ്ടായത്. പുകപ്പുരയിൽ ഉണക്കാനിട്ടിരുന്ന ആറായിരം ഷീറ്റുകൾ കത്തിനശിച്ചു. ഇതിന് മുവ്വായിരം കിലോ തൂക്കം വരുന്നതാണ്. രണ്ട് പുകപ്പുര ഉള്ളതിൽ ഒന്നിനാണ് തീപിടിച്ചത്. തീപിടുത്തം മൂലമുണ്ടായ കനത്ത ചൂടിൽ കോണ്ക്രീറ്റിൽ തീർത്ത പുകപ്പുരക്കും ഗോഡൗണിനും കനത്ത നാശം സംഭവിച്ചിട്ടുണ്ട്.

മുളന്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ ഒന്നര മണിക്കൂർ സമയം പരിശ്രമിച്ചാണ് തീ അണച്ചത്.

ഇരുനൂറിലധികം റബ്ബർ കർഷകരിൽ നിന്നും റബ്ബർ പാൽ സംഭരിച്ച് മേൽത്തരം RSS1 റബ്ബർ ഷീറ്റ് ഉദ്പാദിപ്പിക്കുന്നതാണിവിടെ. 1987 ൽ ആരംഭിച്ച സംഘത്തിൽ 2004 മുതലാണ് റബ്ബർ കർഷകരിൽ നിന്നും റബ്ബർ പാൽ സംഭരിച്ച് റബ്ബർ ഷീറ്റ് ഉദ്പാദിപ്പിച്ചു തുടങ്ങിയത്.

റബ്ബർ കർഷകരിൽ നിന്നും പൊതുയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഞ്ച് ഭരണസമിതി അംഗങ്ങൾ, റബ്ബർ ബോർഡ് പ്രതിനിധി എന്നിവരടങ്ങുന്ന ഭരണസമിതിക്കാണ് സംഘത്തിന്റെ നടത്തിപ്പ് ചുമതല.

ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുംപിറവം നിയോജകമണ്ഡലത്തിൽ ഇടയാർ  #കൂത്താട്ടുകുളം റോഡിൽ സ്ഥിതി ചെയുന്ന വീതി കുറഞ്ഞതും കാലപ്പഴക...
15/04/2021

ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും

പിറവം നിയോജകമണ്ഡലത്തിൽ ഇടയാർ #കൂത്താട്ടുകുളം റോഡിൽ സ്ഥിതി ചെയുന്ന വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ #ഇടയാർ (രാമഞ്ചിറ) #പാലത്തിൻറെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ 2021 #ഏപ്രിൽ 15 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലം വഴിയുളള ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുന്നതാണ്. 12 മാസമാണ് പ്രവൃത്തിയുടെ നിർമ്മാണ കാലാവധി. പിറവം ഭാഗത്തുനിന്നും കൂത്താട്ടുകുളത്തേക്കു പോകേണ്ട വാഹനങ്ങൾ എരപ്പാംകുഴിയിൽ നിന്നും ഇടത്ത് തിരിഞ്ഞു അണ്ടിച്ചിറ കാക്കൂർ വഴി തിരുമാറാടി പഞ്ചായത്ത് കവലയിൽ നിന്നും വലത്ത് തിരിഞ്ഞു കണിയാലിപ്പടി വഴി കൂത്താട്ടകുളത്തേക്കു പോകാവുന്നതാണ്. കൂത്താട്ടുകുളം ഭാഗത്തു നിന്നും വരുന്നവക്ക് വളപ്പിൽ നിന്നും ഇടത്ത് തിരിഞ്ഞു പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വലത്ത് തിരിഞ്ഞു ഇടയാർ പാലത്തിനോട് പാലത്തിനോട് ചേർന്നുള്ള ജംഗ്ഷനിൽ എത്തിച്ചേരാവുന്നതാണ്.

15/04/2021

വെട്ടിക്കൽ ഒലിക്കുരിശ് പ്ലൈവുഡ് കമ്പനിയുടെ സ്റ്റാഫ് കോട്ടേഴ്സ് ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ ഭാഗികമായി കത്തി നശിച്ചു. മുളന്തുരുത്തി, പിറവം ഫയർ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.സംഭവത്തിൽ ആർക്കും പരിക്കില്ല.

മുളന്തുരുത്തിക്കാരെ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യരാക്കാതെ ഭരണം നടത്താൻ മുളന്തുരുത്തി പഞ്ചായത്ത് ഭരണാധികാരികൾ ശ്രദ്ധിക്...
14/04/2021

മുളന്തുരുത്തിക്കാരെ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസ്യരാക്കാതെ ഭരണം നടത്താൻ മുളന്തുരുത്തി പഞ്ചായത്ത് ഭരണാധികാരികൾ ശ്രദ്ധിക്കുക

 #ദയവായി_ശ്രദ്ധിക്കൂ.... #കോവിഡ്_വാക്സിനേഷൻ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷ...
12/04/2021

#ദയവായി_ശ്രദ്ധിക്കൂ....

#കോവിഡ്_വാക്സിനേഷൻ

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ താഴെ പറയുന്ന സ്ഥലങ്ങളിൽ കൊടുത്തിരിക്കുന്ന തീയതികളിൽ ലഭ്യമാണ്.



1,2 വാര്‍ഡുകള്‍- 15.04.2021 തീയതി രാവിലെ 09.00 മണി മുതല്‍ വേഴപറമ്പ് വനിതാ വര്‍ക്ക് ഷെഡ്

3,11,16 വാര്‍ഡുകള്‍- 27.04.2021 തീയതി രാവിലെ 09.00 മണി മുതല്‍ കാരിക്കോട് ഗവ.യുപി സ്ക്കൂള്‍

വാര്‍ഡ് 4- 17.04.2021 തീയതി രാവിലെ 09.00 മണി മുതല്‍ സെന്‍റ്.ജോര്ജ് ചാപ്പല്‍,കോരഞ്ചിറ

വാര്‍ഡ് 5- 20.04.2021 തീയതി രാവിലെ 09.00 മണി മുതല്‍ സെന്‍റ് .ജോര്ജ് ചാപ്പല്‍, കോരഞ്ചിറ

വാര്‍ഡ് 6- 23.04.2021 തീയതി രാവിലെ 09.00 മണി മുതല്‍ സെന്‍റ് .ജോര്ജ് ചാപ്പല്‍, കോരഞ്ചിറ

വാര്‍ഡ് 7 - ക്യാമ്പുകള്‍ ഇല്ലാത്ത എല്ലാ ദിവസവും ആരക്കുന്നം പി എച്ച് സിയില്‍

വാര്‍ഡ് 8,9,10 - 24.04.2021, 26.04.2021 തീയതികളില്‍ രാവിലെ 09.00 മണി മുതല്‍ മാര്‍ ഗ്രിഗോറിയോസ് ചാപ്പല്‍ തുരുത്തിക്കര

വാര്‍ഡ് 12- ക്യാമ്പുകള്‍ ഇല്ലാത്ത എല്ലാ ദിവസവും മുളന്തുരുത്തി സിഎച്ച്സിയില്‍

വാര്‍ഡ് 13,14,15- 20.04.2021,21.04.2021 തീയതികളില്‍ രാവിലെ 09.00 മണി മുതല്‍ പെരുമ്പിള്ളി തിരുവോണം ഓഡിറ്റോറിയത്തില്‍



NB:- വാക്സിനേഷന്‍ എടുക്കുന്നയാളുകള്‍ തലേ ദിവസം ആധാര്‍ കാര്‍ഡും, മൊബൈല്‍ ഫോണുമായി ചെന്ന് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.45 വയസ്സിന് മുകളിലുള്ളവര്‍ സമ്പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്ത് ടി പരിപാടി വിജയപ്രദമാക്കി തീര്‍ക്കുവാന്‍ എല്ലാ ജനങ്ങളുംആത്മാര്‍ത്ഥമായി സഹകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്താത്ത സ്ഥലത്തുള്ളവര്‍ക്ക് ആരക്കുന്നം PHC യിലും, മുളന്തുരുത്തി CHC യിലും ഉള്ള സൌകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

എന്ന്,

ശ്രീമതി.മറിയാമ്മ ബെന്നി (പ്രസിഡന്റ്‌ ) ഡോ.ഷാജി പി എസ് (മെഡിക്കൽ ഓഫീസർ ) ഡോ,വിനോദ്(മെഡിക്കൽ ഓഫീസർ )

25/11/2020

#ശ്രദ്ധിക്കുക

ഒരു അലങ്കാര പ്രാവിനെ ഇന്നലെ വൈകുന്നേരം (24-11-2020) വന്നു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ഉണ്ടെങ്കിൽ വ്യക്തമായ അടയാളങ്ങൾ പറഞ്ഞു ബോധ്യപ്പെട്ടാൽ തിരികെ തരുന്നതാണ്.

മനു നാരായണൻ, വെട്ടിക്കൽ

മൊബൈൽ : 8075679467

20 : 20 മുളന്തുരുത്തി ജനമുന്നേറ്റം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം 20 : 20 മുളന്തുരുത്തി ജനമുന്നേറ്റം തിരഞ്ഞെടുപ...
24/11/2020

20 : 20 മുളന്തുരുത്തി ജനമുന്നേറ്റം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം

20 : 20 മുളന്തുരുത്തി ജനമുന്നേറ്റം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ജോൺ ജോസ് നിർവഹിച്ചു. മുളന്തുരുത്തി ഗവ.ആശുപത്രിക്ക് സമീപമാണ് ഓഫീസ്.അനിൽ ജോസ്, ബിജു പവിഴം, നസറുദ്ദീൻ ഇടപ്പള്ളി, ഷാനവാസ് ആലുവ, കെ.കെ.വേലായുധൻ, മത്തായി വാണിയത്ത്, റെജി വി.ഐ, ലത സുഭാഷ്, എ. കെ.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഒൻപത് വാർഡുകളിലേക്ക് 20:20 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.

വാർഡ് 3 : റെജി വി.ഐ

വാർഡ് 4 : സജി പട്ടശ്ശേരിൽ

വാർഡ് 7 : എ. കെ.ബാലകൃഷ്ണൻ

വാർഡ് 8 : മിനി സന്തോഷ്

വാർഡ് 10 : ജോൺസൺ കെ.വൈ

വാർഡ് 12 : കെ.കെ.വേലായുധൻ

വാർഡ് 13 : തങ്കച്ചൻ കന്നപ്പിള്ളി

വാർഡ് 14 : ബിന്ദു സുരൻ

വാർഡ് 15 : ലത സുഭാഷ്

പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന കെ.കെ.വേലായുധൻ പെരുമ്പിള്ളി ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.

 #അഭിനന്ദനങ്ങൾമഹാത്മാ ഗാന്ധി സർവകലാശാലയുടെ MSc (Environmental Science & Management ) CAT (Common Admission Test ) പരീക്ഷ...
01/11/2020

#അഭിനന്ദനങ്ങൾ

മഹാത്മാ ഗാന്ധി സർവകലാശാലയുടെ MSc (Environmental Science & Management ) CAT (Common Admission Test ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ C. P. I (M) മുളന്തുരുത്തി ഏരിയ സെക്രട്ടറി T. C. ഷിബുവിന്റെയും Dr. മിനി ഷിബുവിന്റെയും മകളായ നവ്യ. എസ്. തേവര എസ്.എച്ച്. കോളേജിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.

Address

Mulanthuruthy
682314

Alerts

Be the first to know and let us send you an email when Nammude Mulanthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share