21/02/2022
*എം ഐ സി അർഷദുൽ ഉലൂം ദഅവ കോളേജിലെ വിദ്യാർഥികൾക്ക് മുംബയിൽ സ്വികരണം നൽകി എ ഐ കെ എം സി സി*
മുംബൈ: പഠന സന്ദർശനനർത്ഥം ഡൽഹിയിൽ നിന്നു മുംബയിൽ എത്തിയ എം ഐ സി അർഷദുൽ ഉലൂം ദഅവ കോളേജിലെ വിദ്യാർഥികൾക്ക് സ്വികരണം നൽകി എ ഐ കെഎംസിസി മഹാരാഷ്ട്ര കമ്മിറ്റി, പതിമുന്നോളം വരുന്ന വിദ്യാർത്ഥി സംഘം ഇന്നലെ രാത്രിയാണ് മുംബയിൽ എത്തുന്നത് പ്രസിഡന്റ് അസീസ് മാണിയുരിന്റെ നേത്രത്വത്തിൽ സ്വികരണം നൽകുകയും താമസിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും അതോടപ്പം മുംബൈയെ കണ്ടറിയാനും ചരിത്രങ്ങൾ പഠിക്കാനും വേണ്ടാ വാഹന സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തു. ഇന്ന് വൈകുനേരം പാൻവേൽ റയിൽവെ സ്റ്റേഷനിൽ നിന്നു നാട്ടിലേക്ക് തിരിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേഷനിൽ എത്താനുള്ള വാഹന സൗകര്യവും ഏർപ്പെടുത്തി നൽകി,
വിദ്യാർത്ഥി സംഘത്തെ ഡോൺഗ്രി ഏരിയ എ ഐ കെഎംസിസി പ്രസിഡന്റ് ഹനീഫ് സംഷിയ,വൈസ് പ്രസിഡണ്ട് ലത്തീഫ് മാർക്കറ്റ്,എ ഐ കെഎംസിസി മഹാരാഷ്ട്ര ഓഫീസ് സെക്രട്ടറി മുസ്തഫ കുമ്പോൾ എന്നിവർ സന്ദർശിച്ചു.
**†*******************************************
നന്ദി അസീസ്ക്ക& ടീം മുംബൈ
സുഹൃത്ത് ഉവൈസ് ഹുദവി മുംബൈയിലുണ്ടായിരുന്നു, നമ്മൾ ഡൽഹിയിൽ നിന്ന് വരുന്നുണ്ടെന്നും സൗകര്യങ്ങൾ ചെയ്ത് തരണമെന്ന് പറഞ്ഞപ്പോൾ ഖുവ്വത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള റൂം അറൈഞ്ച് ചെയ്ത് തരാമെന്നും,തിരിച്ച് വിളിച്ച് റൂം ഫുൾ ആണെന്നും, നിങ്ങൾക്ക് വരാം ഞാൻ കഴിയുന്ന പോലെ സൗകര്യം ചെയ്യാം എന്ന് പറഞ്ഞപ്പോൾ അവനിക്കൊരു ബുദ്ധിമുട്ടുണ്ടാകണ്ടാ എന്ന് വിചാരിച്ചപ്പോഴാണ് ലോകത്തോളം പടർന്നു പന്തലിച്ച കെ.എം.സി.സിയുടെ ചിന്ത മനസ്സിലുദിക്കുന്നത്. ഉടനെ കോൺടാക്ട് ലിസ്റ്റിൽ നിന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് നവാസ്ക്കയെ വിളിച്ചപ്പോൾ ടി.പി അഷ്റഫലിയെ വിളിക്കാൻ പറയുകയും, നമ്മൾ മുംബൈയിലേക്ക് പോകുന്നുണ്ടെന്നും നമുക്ക് കെ.എം.സി.സി യുടെ ആരെങ്കിലുമായി ബന്ധപ്പെടാൻ കഴിയുമോ എന്ന് അഷ്റഫ്ക്കയോട് ചോദിച്ചപ്പോൾ നിങ്ങൾ കാസർഗോഡുകാരല്ലെ നിങ്ങളെന്തിനാണ് എന്നെ വിളിക്കുന്നത് മാണിയൂരിലെ അസീസ്ക്ക മുംബൈയിലുണ്ടല്ലോ നിങ്ങൾക്ക് തന്നെ വിളിക്കാമല്ലോ എന്ന് പറഞ്ഞ് നമ്പർ അയച്ച് തന്നു.
അസീസ്ക്കയെ വിളിച്ചപ്പോൾ മുമ്പ് പരിചയമുള്ളത് പോലെ സംസാരിക്കുകയും നിങ്ങൾ എത്ര പേരുണ്ടെന്നും എൻ്റെ ഹോട്ടലിലേക്ക് വരൂ..
വേണ്ട സൗകര്യങ്ങളൊക്കെ ചെയ്ത് തരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, മുംബൈ റൂമിൽ എത്തുന്നത് വരെ അസീസ്ക്ക വിളിക്കുകയും,തൻ്റെ കീഴിലുള്ളവരോട് നിരന്തരമായി നമ്മെ ബന്ധപ്പെടാൻ പറഞ്ഞ് വിളിപ്പിച്ച്, റൂട്ട് പറഞ്ഞ് തരാൻ വരെ ആളെ അയച്ച് നമ്മെ മുംബൈയിലെ അസീസ്ക്കയുടെ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. സത്യത്തിൽ സ്നേഹം കൊണ്ടും, ആതിഥേയത്വ മര്യാദ കൊണ്ടും വീർപ്പ് മുട്ടിക്കുകയായിരുന്നു അസീസ്ക്ക, എത്തിയുടനെ ചായയും, സ്നാക്ക്സും നൽകി സൽകരിക്കാൻ തൻ്റെ ജോലിക്കാരോട് ആവിശ്യപ്പെട്ടിണ്ടുണ്ടായിരുന്നു,
നമുക്ക് നാളെ രാവിലെ മീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വീണ്ടും തിരിച്ച് വിളിച്ച് നിങ്ങൾ മുംബൈ വിസിറ്റ് ചെയ്യാൻ വന്നതല്ലെ അതെ എന്ന് പറയുന്നതിന് മുമ്പെ നാളെ രാവിലെ പത്ത് മണിക്ക് ടൂറിസ്റ്റ് ബസ് വരുമെന്നും പ്രധാന സ്ഥലങ്ങളൊക്കെയും കവർ ചെയ്യാമെന്നും കൂടെ ഗൈഡ് ഉണ്ടാകുമെന്നും, രാവിലെ നേരത്തെ തന്നെ ഒരുങ്ങണമെന്ന് പറഞ്ഞ് പതിമൂന്ന് പേരുടെ ടിക്കറ്റടക്കം എടുത്ത് എല്ലാം സെറ്റ് ചെയ്ത് തരുകയായിരുന്നു.
രാവിലെ തന്നെ മുംബൈയിലെ കെ.എം.സി.സി നേതാക്കളുമായി റൂമിലെത്തി തമ്മിൽ പരിചയപ്പെട്ട് ഓരോ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, ഒന്നിച്ചിരുന്ന് നാസ്ത കഴിച്ച് നമ്മെ യാത്രയാക്കുകായിരുന്നു. ഇടക്കിടെ വിളിച്ച് ഓരോ കാര്യങ്ങൾ തിരക്കി ട്രെയിൻ കയറുന്നത് വരെ നമ്മെ കെയർ ചെയ്ത് അവസാനം രാത്രി ഭക്ഷണത്തിനുള്ള ഏർപ്പാട് വരെ ചെയ്ത് തരാമെന്ന് പറഞ്ഞ് പൻവേലിൽ നിന്ന് ബന്ധപ്പെട്ടവരെ വിളിച്ച് ഭക്ഷണം എത്തിച്ച് കൊടുക്കണമെന്ന് പറയുകയും ഇന്ത്യൻ ട്രെയിനിൻ്റെ വരവ് നേരത്തെ ആയത് കൊണ്ട് ഭക്ഷണം കൈപ്പറ്റാൻ സാധിക്കാതെ വരുകയുമായിരുന്നു.
സത്യത്തിൽ സ്നേഹിച്ച് കൊല്ലുകയായിരുന്നു അവർ, വേണ്ടതൊക്കെ ഇങ്ങോട്ട് വിളിച്ച് ചെയ്ത് തന്നവർ,അന്യനാട്ടിൽ തുണയായി ചേർത്തു പിടിച്ചവർ അവർ ജീവിതത്തിലെ മായാ ഓർമ്മകളായി എന്നും നമ്മിലുണ്ടാകും 🥰
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ
ഒരിക്കൽ കൂടി
നന്ദി... അസീസ്ക്ക& ടീം മുംബൈ. Munavvir Mob 6282131002