Vinod nair

Vinod nair Always help Others

29/11/2025

നിസ്സാരങ്ങളായ പ്രശ്നങ്ങളുടെ എണ്ണം കൂടുമ്പോൾ അത് നമ്മുടെ മനസ്സിലെ പ്രകാശം കുറക്കുന്നു. ഒപ്പം ചിന്താശേഷിയും. ചിപ്പോൾ പ്രശ്നങ്ങൾ വലുതാവാം. എങ്കിലും നാം അതിജീവിച്ചേ പറ്റൂ. നമ്മെ മനസ്സിലാക്കുന്ന, കുറ്റപ്പെടുത്താത്ത സൗഹൃദത്തെ ആശ്രയിക്കാം. അല്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദനെ സമീപിക്കണം. നമ്മുടെ ജീവിതമാണല്ലോ ഏറ്റവും പ്രധാനം. നമ്മുടെ സന്തോഷത്തിന് വിലങ്ങുതടിയാവുന്ന ചിന്തകളെ, പ്രശ്നങ്ങളെ, മനസ്സിലെ മാലിന്യങ്ങളെ, ഒക്കെ നമ്മൾ തന്നെ ഒഴിവാക്കണം. നമ്മുടെ സന്തോഷം നമ്മുടെ ഉത്തരവാദിത്തമാണ്... നമ്മുടെ മാത്രം.
കുഞ്ഞു സന്തോഷങ്ങളിൽ പൊട്ടിച്ചിരിക്കാൻ മനസ്സ് തുറക്കാം.. കുഞ്ഞു വിഷമങ്ങളെ അംഗീകരിക്കാൻ മനസ്സ് വിശാലമാക്കാം

29/11/2025

ഈ ജീവിതത്തിൽ അർഹത ഉള്ള പ്രവർത്തികൾക്ക് അഭിനന്ദനങ്ങളും, പ്രോത്സാഹനങ്ങളും എല്ലാവരും ആഗ്രഹിക്കാറുണ്ട്! എന്നാൽ നമ്മേ അഭിനന്ദിക്കുന്നവരെയും, അടിസ്ഥാന രഹിതമായി പുകഴ്ത്തുന്നവരെയും കൃത്യമായി തിരിച്ചറിയുക എന്നത് വളർച്ച ആഗ്രഹിക്കുന്നവരിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണം തന്നെയാണ്. മുഖസ്തുതി അല്ലങ്കിൽ പുകഴ്ത്തുന്നവർക്ക് ഒരാളും സത്യത്തിൽ മെച്ചപ്പെടണം എന്നില്ല. അഭിനന്ദിക്കുന്നവർക്ക്‌ മറ്റുള്ളവർ കൂടുതൽ നന്നായി പ്രവർത്തിക്കണം എന്ന് ആഗ്രഹം ഉള്ളവരാണ് അവർ അതോടൊപ്പം നമ്മുടെ കുറവുകൾ കൂടി ചൂണ്ടിക്കാണിക്കുന്നവരാണെങ്കിൽ, ഒരിക്കലും അവരുടെ വിശപ്പകറ്റാൻ ഉള്ള മാർഗ്ഗമല്ല അവരുടെ അനുമോദന വാക്കുകൾ. പ്രശംസ, അനുമോദനം ഒക്കെ മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ മുഖസ്തുതിയാണ് പറയുന്നത് എന്ന് അറിയാനുള്ള വിവേകം പ്രോത്സാഹിക്കപ്പെടുന്ന വ്യക്തിക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ്. വിവേകികൾ മുഖസ്തുതിയ്ക്ക് അതർഹിക്കുന്ന പ്രാധാന്യമേ നൽകാറുള്ളൂ എന്നതാണ് വസ്തുത.

29/11/2025

ഈ ലോകജീവിതത്തിൽ പുതുവഴികൾ തേടി ഇറങ്ങി പുറപ്പെടും മുൻപ് ചില ജീവിത സത്യങ്ങൾ നാം മനസ്സിലാക്കണം. പുതുമാർഗ്ഗങ്ങൾ എല്ലായ്‌പ്പോഴും സുരക്ഷിതമാകണം എന്നൊന്നുമില്ല, മാത്രവുമല്ല അപരിചിത മേഖലയിൽ എപ്പോഴും അപകടസാധ്യത കൂടിയിരിക്കുകയും ചെയ്യും. എപ്പോഴും പുതുമകൾ തേടി പഴമകളെ ഉപേക്ഷിച്ചു പോകുന്നവരെ ഒരുനാൾ കൂടെ ഉണ്ടായിരുന്നവർ എല്ലാം ഉപേക്ഷിച്ചു പോകുകയും ചെയ്യും. നേട്ടങ്ങൾക്ക് വേണ്ടിയുള്ള ആത്യാർത്തി മൂത്ത ഓട്ടത്തിനിടയിൽ, കയ്യിൽ ഉണ്ടായിരുന്നവ കൂടി നഷ്ടപ്പെട്ട അനുഭവങ്ങൾ പലർക്കുമുണ്ട്. പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്, മുൻപ് വഴിനടന്നിട്ടുള്ളവരുടെ ഉപദേശങ്ങൾക്ക് കാതോർക്കുന്നത് തെറ്റൊന്നുമല്ല. ദൂരെ കാഴ്ചകൾ അഴകുള്ളതും ആനന്ദദായകവും ആണെന്ന് തോന്നി അക്കരപ്പച്ചയിൽ ഭ്രമിച്ച് അടുത്ത് ചെല്ലുമ്പോഴേ അതുണ്ടാക്കുന്ന അരക്ഷിതാവസ്‌ഥ തിരിച്ചറിയാനാവൂ. തീരത്തിന്റെ ഭംഗിയും ആകർഷണീയതയും കണ്ട് കടലിലേയ്ക്ക് ഇറങ്ങുമ്പോഴേ, അപകട സാധ്യത അനുഭവിച്ചറിയാൻ സാധിക്കൂ. ജീവിതത്തിൽ ആദ്യം തോന്നുന്ന അഭിനിവേശം അടുത്ത് ചെല്ലുമ്പോൾ അനുഭവത്തിൽ വരണമെന്നില്ല.

29/11/2025

അനുഭവങ്ങളാണ് ജീവിതത്തിലെ ഏറ്റവും മികച്ച പാഠപുസ്തകം. ചില സങ്കടങ്ങളും പ്രയാസങ്ങളും കാലം നമുക്ക് സമ്മാനിക്കുന്നത് നമ്മളെ തോൽപ്പിക്കാൻ അല്ല. ഒരിക്കലും ഒരിടത്തും തോൽക്കാതിരിക്കാൻ വേണ്ടിയാണ്. ജീവിതത്തെ അടുത്തറിയാൻ വേണ്ടിയാണ്. ചുറ്റുമുള്ളവരെ പഠിക്കാൻ വേണ്ടിയാണ്.
ഞാൻ, എൻ്റെ, എനിക്ക് എന്നീ മൂന്ന് വാക്കുകൾ എടുത്തു മാറ്റിയാൽ നമ്മുടെ ഏതു സംസാരവും, ഏതെഴുത്തും കൂടുതൽ നന്നാവും

29/11/2025

എപ്പോഴും ഓർക്കുക ....,ഒന്നും ഒന്നിന്റെയും അവസാനമല്ല ....,എല്ലാ അവസാനങ്ങളും മറ്റു പലതിന്റെയും തുടക്കങ്ങൾക്ക് വഴി ഒരുക്കുന്നതാണ് .....,പകൽ അവസാനിക്കുന്നിടത്താണ് രാത്രി തുടങ്ങുന്നത് ......,അതുപോലെ രാത്രി അവസാനിക്കുമ്പോൾ പകലിന്റെ ആരംഭവും കുറിക്കുന്നു

29/11/2025

കൂടെയുള്ള ആരുടെയെങ്കിലും വാക്കുകളോ ,പ്രവർത്തികളോ നമ്മെ വേദനിപ്പിക്കുകയും , വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ......,അവർ നമുക്കായി ചെയ്തു തന്ന ഏതെങ്കിലും നല്ല കാര്യമോ , അതല്ലെങ്കിൽ അവരുമായി അടുക്കാനുണ്ടായ സാഹചര്യങ്ങളെയോ ഓർത്തു അവരേല്പിച്ച വേദനകളെയും ,വിഷമങ്ങളേയും മറക്കാൻ ശ്രമിക്കുക .

29/11/2025

നമ്മുടെ കൂടെ ഉള്ളവരും, നമുക്കു വളരെ പ്രിയപ്പെട്ടവരും പലപ്പോഴും നമ്മെ ഓർക്കുന്നത് അവർക്ക് നമ്മളെ കൊണ്ട് എന്തെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമായിരിക്കും, അതോർത്ത് ഒരിക്കലും വിഷമിക്കരുത്. കാരണം ജീവിതത്തിൽ ദുഃഖങ്ങളും, ദുരിതങ്ങളും കാരണം എന്തു ചെയ്യണം എന്നറിയാതെ ''ഇരുട്ടിൽ' തപ്പുമ്പോൾ അവരുടെ മനസ്സിൽ തെളിയുന്ന ഒരു ''ചെറു കൈത്തിരി വെളിച്ചത്തിന്റെ'' പദവിയാണ് അവരുടെ മനസ്സിൽ നിങ്ങൾക്കുള്ളത്. അതിൽ സന്തോഷിക്കുക അഭിമാനിക്കുക. എപ്പോഴും ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക.

29/11/2025

ജീവിതത്തിൽ , ആസ്വദിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ ,അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കാൻ കൂടി കഴിയുമ്പോൾ മാത്രമാണ് .....,ജീവിതത്തിനും ജീവൻ ഉണ്ടെന്ന തോന്നൽ ഉണ്ടാകുന്നത്

29/11/2025

കണ്ണിൽ കണ്ട കാഴ്ചകളും കാതിൽ കേട്ട വാക്കുകളും.
പെട്ടെന്ന് മറന്നേക്കാം,
പക്ഷേ
കണ്ണ് നനയിച്ചവരെയും അത് തുടച്ചു തന്നവരെയും
ഒരിക്കലും മറക്കാൻ കഴിയില്ല മറക്കാനും പാടില്ല

29/11/2025

സത്യത്തേക്കാൾ വേഗതയിൽ നുണകൾക്ക് സഞ്ചരിക്കാൻ കഴിയും യാഥാർത്ഥ്യത്തേക്കാൾ ഭാവനകളായിരിക്കും പലപ്പോഴും സങ്കടങ്ങൾക്കു കാരണം.
കണ്ട കാഴ്ചകൾ പോലും ചിലപ്പോൾ മായക്കാഴ്ചകളായി തെറ്റിദ്ധാരണ ഉണ്ടാക്കും.
ഒന്നിലധികം ചെവികൾ മറിഞ്ഞ് വന്ന കാര്യത്തിൽ യഥാർത്ഥ വസ്തുത കുറവായിരിക്കും, ചിലപ്പോൾ തീരെ ഉണ്ടാവുകയുമില്ല

Address

Mumbai
421201

Telephone

8655792196

Website

Alerts

Be the first to know and let us send you an email when Vinod nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vinod nair:

Share

Category

Artist, social worker, Business

Always help others