CPIM Mundur Area Committee

CPIM Mundur Area Committee സിപിഐ(എം) മുണ്ടൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്.

സെൻസസ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിൽ അടിയന്തരമായി സർവ്വകക്ഷി യോഗം വിള...
26/08/2026

സെൻസസ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഒട്ടനവധി ചോദ്യങ്ങളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിൽ അടിയന്തരമായി സർവ്വകക്ഷി യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ജനറലിനും സെൻസസ് കമീഷണർക്കും കത്തയച്ചു. ജാതി കണക്കെടുപ്പിനും രേഖപ്പെടുത്തലിനുമായി ശാസ്ത്രീയവും സുതാര്യവുമായ സംവിധാനം കൊണ്ടുവരണമെന്നതടക്കം മറ്റ് ആറ് ആവശ്യം കൂടി കത്തിൽ ഉന്നയിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മതം, മറ്റു വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ, മറ്റു തിരിച്ചറിയൽ നമ്പറുകൾ തുടങ്ങി വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കണം. സെൻസസ് വിവരങ്ങളെ വോട്ടർ ഐഡി, ആധാർ, ക്ഷേമപദ്ധതി, പൗരത്വ വിവരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കരുത്. പൗരത്വനിർണയം, വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി സെൻസസ് വിവരങ്ങൾ ഉപയോഗിക്കുന്നത് തടയണം. മണ്ഡല പുനർനിർണയം, ഫെഡറൽ തത്വങ്ങൾ എന്നിവയെ സെൻസസ് ഏതെല്ലാം വിധത്തിൽ ബാധിക്കാം എന്നതിൽ സുതാര്യമായ പൊതു ചർച്ച ഉറപ്പാക്കണം. ഭിന്നശേഷി അവകാശ നിയമത്തിൽ പറയുന്ന 21 വിഭാഗത്തിന്റെയും കൃത്യമായ കണക്കെടുപ്പ് ഉണ്ടാകണം. ജനസംഖ്യ എത്രയെന്ന് അറിയാനും അതിനനുസൃതമായി പദ്ധതി ആസൂത്രണം, വിഭവങ്ങളുടെ പങ്കുവയ്ക്കൽ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ നിശ്ചയിക്കുന്നതിനും എല്ലാം സെൻസസ് നിർണായകമാണ്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇപ്പോഴത്തെ സെൻസസിന് പ്രാധാന്യം ഏറെയാണ്. സാധാരണ സെൻസസിൽ ഇല്ലാത്ത ചോദ്യങ്ങൾ ഉൾപ്പെടുത്തുക വഴി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്കായി പ്രക്രിയയെ ദുരുപയോഗിക്കുകയാണെന്ന് വ്യക്തമാണ്. മാതാപിതാക്കളുടെ വിശദാംശങ്ങൾ, അവരുടെ മതം, ജനനസ്ഥലം തുടങ്ങിയ ചോദ്യങ്ങൾ ഇതിൻ്റെ ഭാഗമാണ്. ആധാർ, വോട്ടർ ഐഡി, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം തുടങ്ങിയ ചോദ്യങ്ങൾ സെൻസസിൽ ഉണ്ടാകാറില്ല. പങ്കാളിയുടെ വിശദാംശങ്ങൾ വരെ ചോദിക്കുന്നുണ്ട്. ഇതെല്ലാം താല്പര്യമുണ്ടെങ്കിൽ മാത്രം മതിയെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഉദ്യോഗസ്ഥർ മറുപടി നിർബന്ധിച്ച് ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. മറ്റു സർക്കാർ ഡാറ്റകളുമായി സെൻസസിനെ ബന്ധിപ്പിക്കാനുമിടയുണ്ട്. ഇപ്പോഴത്തെ എസ്ഐആർ പ്രക്രിയയിൽ തന്നെ പൗരത്വം തെളിയിക്കേണ്ട ബാധ്യത വോട്ടർമാർക്കാണ്. സെൻസസ് എസ്ഐആറിൽ നിന്ന് വ്യത്യസ്തമാണെങ്കിലും വ്യക്തി വിവരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ സംശയങ്ങൾ ഉയർത്തുന്നതാണ്.

സ. എം എ ബേബി
സിപിഐ എം ജനറൽ സെക്രട്ടറി

2027ലെ കേന്ദ്ര സെന്‍സസ് നടപടികളുടെ ഭാഗമായി ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകളുടെ ...
26/08/2026

2027ലെ കേന്ദ്ര സെന്‍സസ് നടപടികളുടെ ഭാഗമായി ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കരുത്. സെന്‍സസിന്റെ രീതികളെക്കുറിച്ചും വിവരശേഖരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണണം.
16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നത്. സെന്‍സസ് വിവരങ്ങള്‍ വോട്ടര്‍പട്ടിക, ആധാര്‍, ക്ഷേമപദ്ധതികള്‍, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട മറ്റു സര്‍ക്കാര്‍ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കരുതെന്നും ഇതിനായി കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണം.
സെന്‍സസ് കേവലം സ്ഥിതിവിവരക്കണക്ക് ശേഖരണം മാത്രമല്ലെന്ന് സിപിഐ എം വ്യക്തമാക്കി. വിഭവവിതരണം, ആസൂത്രണം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെ നിര്‍ണ്ണയിക്കുന്ന ഒന്നാണിത്. മാതാപിതാക്കള്‍ ഇരുവരുടെയും വിവരങ്ങള്‍, അവരുടെ മതം, ജനനസ്ഥലം തുടങ്ങിയവ തേടുന്നത് ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് ചോദ്യാവലി വ്യക്തമാക്കുന്നു.
ചില വിവരങ്ങള്‍ നല്‍കുന്നത് 'സ്വമേധയാ' ആണെന്ന് പറയുന്നുണ്ടെങ്കിലും എന്യൂമറേറ്റര്‍മാര്‍ ചോദിക്കുമ്പോള്‍ സാധാരണക്കാര്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകും. ആധാര്‍, ബാങ്ക് വിവരങ്ങള്‍, ജീവിതപങ്കാളിയെക്കുറിച്ചുള്ള ഡാറ്റ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കുന്നത് ആപത്കരമായ സാധ്യതകളിലേക്ക് വഴിതുറക്കും.
മണ്ഡല പുനര്‍നിര്‍ണയം വരാനിരിക്കുന്ന സാഹചര്യത്തില്‍ സെന്‍സസിന്റെ വിവരങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. ജനസംഖ്യാ സ്ഥിരത വിജയകരമായി കൈവരിച്ച സംസ്ഥാനങ്ങളെ സാമ്പത്തികമായോ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിലോ ശിക്ഷിക്കുന്ന രീതിയിലാകരുത് സെന്‍സസിന് ശേഷമുള്ള മണ്ഡല പുനര്‍നിര്‍ണയം. ഫെഡറലിസത്തിനും സംസ്ഥാനങ്ങള്‍ക്കിടയിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയ്ക്കും കോട്ടം തട്ടാത്ത രീതിയിലാകണം സെന്‍സെസ് നടപടികള്‍.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കൊഴികെ മറ്റു വിഭാഗങ്ങള്‍ക്ക് പൊതുവായ ജാതി വര്‍ഗ്ഗീകരണത്തിനും ശാസ്ത്രീയമായ കോഡിങ്ങിനും സംവിധാനമില്ലാത്തത് ജാതി കണക്കെടുപ്പിന്റെ കൃത്യതയെ ബാധിക്കും. മുന്‍കൂട്ടി തയ്യാറാക്കിയ ഘടനാപരമായ രീതിയില്ലാത്തത് കണക്കെടുപ്പിന്റെ ലക്ഷ്യത്തെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം.
അതുപോലെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം 21 ഭിന്നശേഷികള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിലെ സെന്‍സസ് ചട്ടക്കൂടില്‍ 9 ഭിന്നശേഷി വിഭാഗങ്ങള്‍ മാത്രമാണുള്ളത്. ഇത് നിരവധി ഭിന്നശേഷിക്കാരെ കണക്കെടുപ്പില്‍ നിന്ന് പുറത്താക്കാനും അവര്‍ക്കുള്ള ബജറ്റ് വകയിരുത്തലിനെയും പദ്ധതികളെയും പ്രതികൂലമായി ബാധിക്കാനും ഇടയാക്കും.
സ. എം.എ. ബേബി
സിപിഐഎം ജറല്‍ സെക്രട്ടറി..........................................................................................................................................................................
രജിസ്ട്രാര്‍ ജനറല്‍ ഒഫ് ഇന്ത്യയ്ക്കും സെന്‍സസ് കമ്മീഷണര്‍ക്കും നല്‍കിയ മെമ്മോറാണ്ടത്തില്‍ സിപിഐ എം മുന്നോട്ടുവെച്ച 7 പ്രധാന ആവശ്യങ്ങള്‍:..........................................................................................................................................................................
സെന്‍സസ് രീതിശാസ്ത്രത്തെക്കുറിച്ച് അടിയന്തരമായി സര്‍വകക്ഷി ചര്‍ച്ച നടത്തുക.
മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ നമ്പറുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കുക.
ശാസ്ത്രീയവും സുതാര്യവുമായ ജാതിവര്‍ഗീകരണ-കോഡിങ് സംവിധാനം തയ്യാറാക്കുക.
സെന്‍സസ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ്, ആധാര്‍, ക്ഷേമപദ്ധതി, പൗരത്വ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കാതിരിക്കാന്‍ കര്‍ശന സുരക്ഷ ഉറപ്പാക്കുക.
പൗരത്വം നിര്‍ണയിക്കാനോ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കാനോ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുക.
അതുപോലെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം 21 ഭിന്നശേഷികള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിലെ സെന്‍സസ് ചട്ടക്കൂടില്‍ 9 ഭിന്നശേഷി വിഭാഗങ്ങള്‍ മാത്രമാണുള്ളത്. ഇത് നിരവധി ഭിന്നശേഷിക്കാരെ കണക്കെടുപ്പില്‍ നിന്ന് പുറത്താക്കാനും അവര്‍ക്കുള്ള ബജറ്റ് വകയിരുത്തലിനെയും പദ്ധതികളെയും പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു.
സിപിഐ എം മുന്നോട്ടുവെച്ച 7 പ്രധാന ആവശ്യങ്ങള്‍:
സെന്‍സസ് രീതിശാസ്ത്രത്തെക്കുറിച്ച് അടിയന്തരമായി സര്‍വകക്ഷി ചര്‍ച്ച നടത്തുക.
മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ നമ്പറുകള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത് ഒഴിവാക്കുക.
ശാസ്ത്രീയവും സുതാര്യവുമായ ജാതിവര്‍ഗീകരണ-കോഡിങ് സംവിധാനം തയ്യാറാക്കുക.
സെന്‍സസ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ്. ആധാര്‍, ക്ഷേമപദ്ധതി, പൗരത്വ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കാതിരിക്കാന്‍ കര്‍ശന സുരക്ഷ ഉറപ്പാക്കുക.
പൗരത്വം നിര്‍ണയിക്കാനോ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കാനോ സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുക.
മണ്ഡല പുനര്‍നിര്‍ണയവും ഫെഡറലിസവുമായി ബന്ധപ്പെട്ട സെന്‍സസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുതാര്യമായ പൊതുചര്‍ച്ച സംഘടിപ്പിക്കുക.
2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം (RPwD Act) അംഗീകരിച്ച 21 ഭിന്നശേഷികളും സെന്‍സസില്‍ പ്രത്യേകം കണക്കാക്കുക.

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീ...
26/08/2026

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ. അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം.

കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

ഒരു ദശാബ്ദക്കാലത്തെ ജനകീയ മുന്നേറ്റത്തെ മൂന്നുമാസം കൊണ്ട് നിശ്ചലമാക്കിയ നെറികേടിന്റെ നൂറുനാളുകൾ...
26/08/2026

ഒരു ദശാബ്ദക്കാലത്തെ
ജനകീയ മുന്നേറ്റത്തെ മൂന്നുമാസം കൊണ്ട് നിശ്ചലമാക്കിയ നെറികേടിന്റെ നൂറുനാളുകൾ...

നൂറു ദിവസം കൊണ്ട്നാടുനീറുമ്പോൾ നാഥനില്ലാക്കളരിയായികേരളം
26/08/2026

നൂറു ദിവസം കൊണ്ട്
നാടുനീറുമ്പോൾ
നാഥനില്ലാക്കളരിയായി
കേരളം

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീ...
26/08/2026

സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം നമുക്ക് പകരുന്നത്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസ്സുകളെ ഒരുമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ഓണം.

പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ. അശരണർക്കും പിന്നാക്കം നിൽക്കുന്നവർക്കും കരുതലും കൈത്താങ്ങുമായി, നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം.

കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

ഓണാശംസകൾ
26/08/2026

ഓണാശംസകൾ

25/08/2026
രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ചെറുവിരലനക്കാതെ മോദി സർക്കാർ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഒഴിച്ചിട്ടി...
24/08/2026

രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ചെറുവിരലനക്കാതെ മോദി സർക്കാർ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഒഴിച്ചിട്ടിരിക്കുന്നത് 8.23 ലക്ഷം തസ്‌തിക. പൊതുമേഖലാ ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഒഴികെയുള്ള കണക്കാണിത്.
റെയിൽവേ, പ്രതിരോധമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം മുതൽ രാഷ്ട്രപതിയുടെ സെക്രട്ടറിയറ്റിലും പ്രധാനമന്ത്രിയുടെ ഓഫീസിലുംവരെ തസ്തിക നികത്താനുണ്ടെന്ന് ഭോപ്പാൽ നീമച്ചിലെ സാമൂഹ്യപ്രവർത്തകൻ ചന്ദ്രശേഖർ ഗൗറിന് വിവരാവകാശരേഖപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. രാജ്യത്തെ യുവജനതയോട് ബിജെപി സർക്കാർ കാട്ടുന്ന നെറികേടിന്റെ കണക്കുകളാണ് ഇതിലൂടെ വെളിപ്പെട്ടത്.
2024 മാർച്ചിലെ കണക്കനുസരിച്ച് 39.23ലക്ഷം ജീവനക്കാർ വേണ്ടിടത്ത് 30.99ലക്ഷം പേരാണ് ആകെയുള്ളത്. അർഹരായ 21 ശതമാനം പേരുടെ അവസരമാണ് സർക്കാർ നശിപ്പിക്കുന്നത്. സർക്കാർ തന്നെ അനുവദിച്ച അഞ്ചിൽ കൂടുതൽ വരുന്ന ഓരോ തസ്‌തികയിലും ഒരു ജീവനക്കാരന്റെ കുറവുണ്ട്.
തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രാലയത്തിൽ സൈനികരല്ലാതുള്ള ജീവനക്കാരുടെ 2.42 ലക്ഷം തസ്‌തികയാണ് നികത്താനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ റെയിൽവേയിൽ 2,40, 125 പേരുടെ കുറവുണ്ട്. മൊത്തം ഒഴിവുകളുടെ ഏകദേശം 30 ശതമാനമാണിത്. ആഭ്യന്തര മന്ത്രാലയത്തിലെ 1.10ലക്ഷം ഒഴിവുകൂടി ചേർത്താൻ ഈ മൂന്ന് പ്രധാന സ്ഥാപനങ്ങളിലായി മാത്രം 5.93 ലക്ഷം പേർക്ക് നിയമനം കിട്ടാനുണ്ട്.
തപാൽ-61,546, റവന്യൂ-69,662, കൃഷി, കർഷകക്ഷേമം-1,855, മൃഗസംരക്ഷണ, ക്ഷീരവികസനം-1,378 പേരുടെ ഒഴിവ് നികത്താനുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ അനുവദിക്കപ്പെട്ട തസ്‌തികകളിൽ മൂന്നിലൊന്നും, പ്രധാനമന്ത്രിയുടെ ഓഫീസിൽ കാൽഭാഗത്തിലധികവും ഒഴിഞ്ഞുകിടക്കുന്നു.

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ DYFI നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഓഫീസ് ഉപരോധംCPI...
24/08/2026

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടി മുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ DYFI നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഓഫീസ് ഉപരോധം

CPIM ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

Address

Mundur
MUNDUR

Website

Alerts

Be the first to know and let us send you an email when CPIM Mundur Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share