14/03/2024
സഖാവ് കാൾ മാർക്‌സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 141 വർഷങ്ങൾ പൂർത്തിയാവുന്നു. 1818 മുതൽ 1883 വരെയുള്ള തന്റെ ജീവിതകാലത്തിനുള്ളിൽ ദാർശനിക രംഗത്തും സാമ്പത്തിക ശാസ്‌ത്രത്തിലും അദ്ദേഹം ലോകത്തിനായി നൽകിയ സംഭാവനകൾ ദേശ‐കാലാതിർത്തികളെ അതിജീവിച്ച് ഇന്നും ചൂഷണരഹിത വ്യവസ്ഥക്കായുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക് വഴികാട്ടുകയാണ്.