Akshaya Center Marady EKM 193

Akshaya Center Marady EKM 193 അക്ഷയ സെന്റർ

22/06/2025
Polytechnic Diploma, 2nd Year (3rd Semester) Direct Admission (Lateral Entry)...Plus 2 (സയൻസ്)/VHSC/ITI/KGCE കോഴ്സുകൾ പാ...
21/05/2024

Polytechnic Diploma, 2nd Year (3rd Semester) Direct Admission (Lateral Entry)...

Plus 2 (സയൻസ്)/VHSC/ITI/KGCE കോഴ്സുകൾ പാസായവർക്ക്,
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പോളിടെക്നിക് കോളേജുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകളിലെ രണ്ടാം വർഷ ക്ലാസിലേക്ക് (മൂന്നാം സെമസ്റ്ററിലേക്ക്) നേരിട്ട് ഉള്ള (ലാറ്ററൽ എൻട്രി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 മെയ്‌ 20 മുതൽ മെയ് 31 വരെ ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്നു. മെയ്‌ 30ന് മുമ്പ് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

1. മാത്തമാറ്റികിസ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 50% എങ്കിലും മാർക്കോടെ പ്ലസ് ടു/ വിഎച്ച്എസ്ഇ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. കെമിസ്ട്രിക്ക് പകരം നിർദ്ദിഷ്ട പതിനൊന്ന് വിഷയങ്ങളിൽ ഒന്നായാലും മതി.
2. ITI / KGCE രണ്ടുവർഷ പരീക്ഷ 50% മാർക്കോടെ പാസ്സായവർക്കും അപേക്ഷിക്കാവുന്നതാണ്.

ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. BTech Lateral Entry പോലെ പ്രത്യേക എൻട്രൻസ് പരീക്ഷ ഇല്ല.
ജില്ലാ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

സർക്കാർ/എയ്ഡഡ് പോളിടെക്നിക്കുകൾ, സ്വാശ്രയ സ്വകാര്യ പോളിടെക്നിക്കുകൾ, തുടങ്ങിയവയിലെ സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് 400 രൂപ.
പട്ടിക വിഭാഗക്കാർക്ക് 200 രൂപ.
വിശദ വിവരങ്ങൾക്ക്
www. polyadmission.org/let
www. polyadmission.org
എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

25/04/2024

*പൊതുതിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 വെള്ളിയാഴ്ച്ച അക്ഷയ കേന്ദ്രം അവധി ആയിരിക്കും*
അക്ഷയ സെന്റർ
മാറാടി പഞ്ചായത്ത്‌ jn.

വിഷു ആശംസകൾ
14/04/2024

വിഷു ആശംസകൾ

14/12/2023

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി: മാർച്ച് 14 വരെ സൗജന്യം
-----------------------

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി നീട്ടി. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക.

ഡിസംബർ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. ആധാർ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടിരുന്നു. തീയതി നീട്ടിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍​റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.

👉ആധാർപുതുക്കേണ്ടത് എങ്ങനെ?

യുഐഡിഎഐ പോര്‍ട്ടല്‍ വഴി ആധാര്‍ രേഖകള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ Document Update ഓപ്ഷന്‍ വഴി രേഖകള്‍ പുതുക്കാം. അക്ഷയ സെന്ററുകള്‍ അടക്കമുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോയി ചെയ്യുന്നതിന് 50 രൂപ നല്‍കണം. 10 വര്‍ഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങള്‍ പുതുക്കാനാണ് യുഐഡിഎഐ പ്രേരിപ്പിക്കുന്നത്. തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളുടെ സഹായത്തോടെയാണ് ഓണ്‍ലൈനായി സൗജന്യമായി വിവരങ്ങള്‍ പുതുക്കേണ്ടത്.

ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കുമ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടതാണ്. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി അനുസരിച്ചാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. തിരിച്ചറിയല്‍, മേല്‍വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്നതിന് ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ വേണം. സൈറ്റില്‍ കയറി Document Update ല്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകാന്‍.

തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കണം. അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക. ഈ സമയത്താണ് സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍ ലഭിക്കും. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ ഉപകരിക്കും.



Kerala Government IAS Anu Kumari Kerala IT Chief Minister's Office, Kerala Snehil Singh Information Kerala Mission

ആധാർ ഡോക്യുമെന്റ് അപ്ഡേഷൻ... സമയപരിധി നീട്ടി.
14/12/2023

ആധാർ ഡോക്യുമെന്റ് അപ്ഡേഷൻ... സമയപരിധി നീട്ടി.

22/08/2023

ആധാർ കാർഡിൽ മൊബൈൽ നമ്പർ ചേർക്കുന്നതിനും മാറ്റുന്നതിനും ഉള്ള സൗകര്യം മാറാടി പഞ്ചായത്ത്‌ ജംഗ്ഷൻ അക്ഷയയിൽ ലഭ്യമാണ്.

പെൻഷൻ മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ.....
01/08/2023

പെൻഷൻ മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ.....

24/06/2023

*പെൻഷൻ മസ്റ്ററിങ്*
സാമൂഹ്യ സുരക്ഷാ പെൻഷൻ/ വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി മസ്റ്ററിങ് പൂർത്തിയാക്കുന്നതിനു നിലവിൽ ജൂൺ 30 വരെയാണ് തീയതി നിശ്ചയിച്ചിട്ടുള്ളത്. ഇതിനു സൌകര്യ പ്രകാരം മാറാടി പഞ്ചായത്ത്‌ ജംഗ്ഷൻ അക്ഷയ സെന്റർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മുതലും വൈകിട്ട് 5 മണി മുതൽ 7 വരെയും പ്രവർത്തിക്കുന്നതാണ്.. എല്ലാ സാമൂഹ്യ സുരക്ഷ പെൻഷൻ, ക്ഷേമനിധി ബോർഡ്‌ പെൻഷൻ ഗുണഭോക്താക്കളും ആധാർ കാർഡ് സഹിതം അക്ഷയ സെന്ററിൽ എത്തി മസ്റ്ററിങ് പൂർത്തിയാക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തുക... *25.06.2023 ഞായറാഴ്ചയും രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ മസ്റ്ററിങ് ചെയ്യുന്നതിനായി അക്ഷയ തുറന്ന് പ്രവർത്തിക്കുന്നതാണ്*

അക്ഷയ മാറാടി - 9895123219

Address

Panchayat Junction, South Marady, Muvattupuzha
Muvattupula
686673

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+919895123219

Website

Alerts

Be the first to know and let us send you an email when Akshaya Center Marady EKM 193 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Center Marady EKM 193:

Share