Sneham Charitable and Educational Trust

Sneham Charitable and Educational Trust Sneham charitable and educational trust/ LOVE TRUST

4 സ്ത്രീകൾ... ഞാറാക്കാട് സ്വദേശികൾ... ഇവർ കുടുംബിനികൾ ആണ്.... സഹോദരിമാരാണ്.... ഭാര്യ ആണ്.... അമ്മയാണ്..... ഇന്ന് സ്നേഹവീ...
09/06/2024

4 സ്ത്രീകൾ... ഞാറാക്കാട് സ്വദേശികൾ... ഇവർ കുടുംബിനികൾ ആണ്.... സഹോദരിമാരാണ്.... ഭാര്യ ആണ്.... അമ്മയാണ്..... ഇന്ന് സ്നേഹവീടിന്റെ വിളക്കാണ്..... ശ്രീമതി രമണി, ശ്രീമതി വസന്തി..... ശ്രീമതി ശോഭന, ശ്രീമതി പ്രീതി...... ദൈവം പറഞ്ഞുവിട്ടവർ.... അവരാൽ സാധ്യമായതു ഒരുപാടു സാധനസമഗ്രികൾ എല്ലാമായി സ്നേഹവീട്ടിൽ അമ്മമാരെ തേടി വന്നു... എല്ലാവർക്കും ഭക്ഷണത്തിനും വസ്ത്രത്തിനും ഒരു മുട്ടും ഉണ്ടാകാതെ കത്ത് രക്ഷിക്കട്ടെ.... ഇനിയും ആയിരങ്ങൾക്ക് തുണയാകുന്ന സ്‌നേഹവീട് എല്ലാവരുടെയും സ്നേഹം കൊണ്ട് യഥാർദ്യമാകട്ടെ.... പ്രിയപ്പെട്ട അമ്മമാരുടെ നന്ദിയോടെയുള്ള പ്രാർത്ഥനകൾ 🙏

പുതിയ സ്നേഹവീടിന്റെ ലൊക്കേഷൻ ആണ് എല്ലാവർക്കും വേണ്ടി https://maps.app.goo.gl/AH5piXz2BCsSevax9Mob number 090722 44441
07/05/2024

പുതിയ സ്നേഹവീടിന്റെ ലൊക്കേഷൻ ആണ് എല്ലാവർക്കും വേണ്ടി
https://maps.app.goo.gl/AH5piXz2BCsSevax9
Mob number 090722 44441

★★★★★ · Retirement home

05/06/2023

സ്നേഹവീട് ❤

ഇബ്രാഹിം കുട്ടി ഇക്കായും, കുടുംബവും, ഷിജാത് ഇക്കായും   സ്നേഹവീട് സന്ദർശിച്ചു. കാലടി സ്വദേശികളായ ഇവർ അമ്മമാർക്ക് ആവശ്യമായ...
23/02/2023

ഇബ്രാഹിം കുട്ടി ഇക്കായും, കുടുംബവും, ഷിജാത് ഇക്കായും സ്നേഹവീട് സന്ദർശിച്ചു. കാലടി സ്വദേശികളായ ഇവർ അമ്മമാർക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും സമാഹരിച്ചു.... മൂവാറ്റുപുഴ യിൽ എത്തിച്ചേർന്നു.... സ്നേഹവീട്ടിലെ അമ്മമാരോടൊപ്പം മണിക്കൂറുകൾ പാട്ടുപാടി, കഥകൾ പറഞ്ഞു, പരിഭവങ്ങൾ കേട്ടു, വിഷമങ്ങൾ കേട്ടു കരഞ്ഞു, തമാശകൾ ഉണ്ടാക്കി പൊട്ടിച്ചിരിച്ചു എങ്ങനെയൊക്കെയോ ഞങ്ങളിൽ ഒരാൾ ആയി മാറി... പോകാൻ നേരം വിടാൻ മനസ്സില്ലാതെ അമ്മമാർ പുറകെ വന്നു... ഗേറ്റിൽ എത്തിയിട്ടും തീരാത്ത വിശേഷങ്ങളുമായി. അമ്മമാരുടെ കൈപിടിച്ച് വീണ്ടും വരാം എന്ന ഉറപ്പോടെ അവർ പടിയിറങ്ങി... അഗതിമന്ദിരങ്ങൾ ദേവാലയം പോലെ കരുതണം... ചുമ്മാതെ ആണെങ്കിലും അവിടം വരെ ചെല്ലണം....ഇന്നേ ദിവസം ഇബ്രാഹിംകുട്ടി ഇക്കയുടെ കുടുംബത്തിന് വേണ്ടി ഷിജാത് ഇക്കയുടെ കുടുംബത്തിന് വേണ്ടി സ്നേഹവീട് പ്രാർത്ഥിക്കും... മനസ് നിറഞ്ഞ അമ്മമാരുടെ ചിരി തന്നെ വലിയ പ്രാർത്ഥനയാണ് 🙏

മൂവാറ്റുപുഴ സ്നേഹവീട്ടിലേക്കു നിരവധി ഒഴിവുകളിലേക്ക് സന്നദ്ധരായ ആളുകളെ ആവിശ്യം ഉണ്ട്. ദയവായി പരമാവധി ഷെയർ ചെയ്യുക.. വിളിക...
21/01/2023

മൂവാറ്റുപുഴ സ്നേഹവീട്ടിലേക്കു നിരവധി ഒഴിവുകളിലേക്ക് സന്നദ്ധരായ ആളുകളെ ആവിശ്യം ഉണ്ട്. ദയവായി പരമാവധി ഷെയർ ചെയ്യുക.. വിളിക്കുക 9072244441

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ - റിയാദ് ഭാരവാഹികൾ സ്നേഹവീട് സന്ദർശിച്ചു. ഭാരവാഹികൾ ആയ ഉസ്മാൻ ഇക്ക, അസ്സീസ് ഇക്ക, കരിം ഇക്...
20/01/2023

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ - റിയാദ് ഭാരവാഹികൾ സ്നേഹവീട് സന്ദർശിച്ചു. ഭാരവാഹികൾ ആയ ഉസ്മാൻ ഇക്ക, അസ്സീസ് ഇക്ക, കരിം ഇക്ക തുടങ്ങിയവർ അവരുടെ വിലയേറിയ സമയം സ്നേഹവീട്ടിൽ ചിലവഴിച്ചു. പെരുമ്പാവൂർ ഏരിയ സ്വദേശികൾ ആയ ഇവർ സ്നേഹവീട്ടിൽ എത്തി ചേർന്നത് സ്നേഹവീടിന്റെ കൂട്ടുകാരൻ സാമൂഹ്യ പ്രവർത്തകൻ ആയ ശ്രീ അൻഷാജ് തെന്നാലി യുടെ നിർദ്ദേശ പ്രകാരം ആണ്. അൻഷാജ് പറഞ്ഞതിന് പ്രകാരം പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ കൺവീനർ ശ്രീ മുജീബ് ഇക്ക വിളിക്കുകയും... പിന്നെ എല്ലാം ഏതോ ലക്ഷ്യം നിറവേറ്റാൻ എന്നത് പോലെ ശ്രീ ഉസ്മാൻ ഇക്കയും, മുജീബ് ഇക്കയും സ്നേഹവീട്ടിൽ എത്തുന്നത് വരെ നിരന്തരമായി വിളിക്കുകയും വഴിറിയാത്ത ഇവർ ദൈവ നിശ്ചയം പോലെ സ്നേഹവീട്ടിൽ എത്തിച്ചേരുകയും ചെയ്തു. നമ്മുടെ നാടിനു വേണ്ടി കഷ്ട്ടപെടുന്ന ലോകം എങ്ങും ഉള്ള പ്രവാസികളുടെ പ്രതിനിധികൾ ആണ് ഇവർ. സ്നേഹവീട്ടിൽ വന്നു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. അമ്മമാരോട് സംസാരിച്ചു കുറെ സമയം സ്നേഹവീടിന്റെ അന്തരീക്ഷം ഉത്സവ പ്രതീതി നൽകി. ഇവർ തന്നെ കൊണ്ടുവന്ന ബിരിയാണി അമ്മമാർക്ക് ഏറെ ഇഷ്ടത്തോടെ പങ്കു വെച്ചു കഴിച്ചു.. കിടപ്പു രോഗികൾ അടക്കം, മാനസിക വൈകല്യം ഉള്ളവരെ വരെ ഏതോ മുൻ പരിചയം പോലെ ഇടപഴകി. ഇതിലും വലിയ എന്തു നന്മയാണ് ലോകത്തു ഉള്ളത്.... എന്തു പുണ്യമാണ് നമ്മുക്ക് വേണ്ടത്.... പ്രിയപ്പെട്ട പ്രവാസി അസോസിയേഷൻ ഭാരവാഹികളെ സ്നേഹവീടിന്റെ എല്ലാ നന്മകളും നിങ്ങൾക്കും അവകാശപ്പെട്ടത് ആണ്... വളരെ ഏറെ നന്ദിയോടെ ഉള്ള പ്രാർഥനകൾ സമർപ്പിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏♥🌹

സ്നേഹവീട്ടിൽ മുംതാസ് ഇത്ത വന്നു.. പ്രിയ പെട്ട സുഹൃത്ത്‌ ശ്രീ ഷിതാസ് ഇക്കാക്ക് വേണ്ടി സ്നേഹവീട്ടിലെ അമ്മമാർക്ക് 3 നേരവും ...
22/11/2022

സ്നേഹവീട്ടിൽ മുംതാസ് ഇത്ത വന്നു.. പ്രിയ പെട്ട സുഹൃത്ത്‌ ശ്രീ ഷിതാസ് ഇക്കാക്ക് വേണ്ടി സ്നേഹവീട്ടിലെ അമ്മമാർക്ക് 3 നേരവും വിഭവ സമൃദ്ധമായ ഭക്ഷണവും ആയാണ് വന്നത്. സ്നേഹവീട്ടിൽ അപൂർവമായി ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്... ചില ദിവസങ്ങളിൽ ചിലർ വരും ദൈവത്തെ പോലെ.... അല്ലെങ്കിൽ ആരാണ് യാതൊരു ബന്ധവും ഇല്ലാത്ത, ഇന്നേ വരെ കണ്ടിട്ടില്ലാത്തവർക്ക് സമയവും, പൈസയും മുടക്കി ഇത്ര ദൂരം വന്നു ഈ പാവപെട്ടവർക്ക് വേണ്ടി സന്തോഷമായി സമയം ചിലവഴിക്കുന്നത്. എല്ലാ ദിവസവും വിഭവ സംരുദ്ധമായില്ലെങ്കിലും ഈ നന്മകൾ ഒരു തിരിനാളമായി എന്നും പ്രകാശിച്ചിരുന്നാൽ മതി. പ്രിയപ്പെട്ട ഷിതാസ് ഇക്ക, പ്രിയപ്പെട്ട മുംതാസ് ഇത്ത,.. അവർക്കു നിമിത്തമായി എന്നും സ്നേഹവീടിന്റെ ഇരുട്ടിനെ അകറ്റുന്ന പ്രകാശമായി നിൽക്കുന്ന സ്നേഹവീടിന്റെ അമ്മമാരുടെ സ്വന്തം മകൻ ശ്രീ അലി കുഴിവേലികൂടി... എല്ലാവർക്കും വേണ്ടി സ്നേഹവീടിന്റെ പ്രാർഥനകൾ എപ്പോഴും ഉണ്ടാകും.... ദൈവം അനുഗ്രഹം ചൊരിയട്ടെ.. 🙏🙏🙏🙏

ഞങളുടെ ഒരമ്മയുടെ പ്രാർഥന ഇന്ന് പൂർണ്ണമായി...2019 ഇൽ സ്വന്തം വാർഡ് മെമ്പർ ആരും നോക്കാൻ ഇല്ലാത്ത ഒരമ്മയെ സ്നേഹവീട്ടിൽ എത്ത...
28/10/2022

ഞങളുടെ ഒരമ്മയുടെ പ്രാർഥന ഇന്ന് പൂർണ്ണമായി...2019 ഇൽ സ്വന്തം വാർഡ് മെമ്പർ ആരും നോക്കാൻ ഇല്ലാത്ത ഒരമ്മയെ സ്നേഹവീട്ടിൽ എത്തിച്ചു... വർഷങ്ങൾക്കു ശേഷം മകന് മാനസാന്തരം വന്നു... ഇന്ന് ഞങളുടെ സ്നേഹവീട്ടിൽ മകൻ വന്നു.. "എന്റെ അമ്മയെ ഞാൻ കൊണ്ടുപൊക്കോളാം...." പിന്നെ അവിടെ സങ്കടം ആണോ സന്തോഷം ആണോ എന്തു എന്നു പറയാൻ അറിയാത്ത അവസ്ഥ.. അതെ 4വർഷത്തോളമായി ഞങളുടെ കൂടെ നിന്ന ഭാർഗവി അമ്മ ഇന്ന് മകന്റെ ഒപ്പം തിരിച്ചു വീട്ടിലേക്കു.. മകനോടൊപ്പം പോകുന്ന സന്തോഷം ഉണ്ടെങ്കിലും... ഞങ്ങളെ വിട്ടു പോകുന്ന സങ്കടം വേറെയും... കുറെ പേര് കരഞ്ഞു.. കുറെ പേര് ചിരിച്ചു... "ഞാൻ വരും നിങ്ങളെയൊക്കെ കാണാൻ..." ആഹ് ഒരു വാക്ക് മനസ് നിറഞ്ഞ ഒരു യാത്ര അയപ്പായി...ഏറെ സന്തോഷവും... അഭിമാനവും.. ചെറിയ ഒരു വിങ്ങലും..... സ്നേഹവീട് ഇനിയും ഒരു പാട് ഭാർഗവി അമ്മമാർക്ക് തണലാകുവാനുള്ളതാണ്... എല്ലാവർക്കും സ്വാഗതം...സ്നേഹവീട്ടിലേക്കു 🙏🙏

പ്രിയപ്പെട്ട സിനിമ താരം ശ്രീമതി ജിൻസി ഇന്ന് സ്നേഹവീട് സന്ദർശിച്ചു.. പ്രേം നസീറിന്റെ, സത്യന്റെ, ജയന്റെ എല്ലാം ആരാധകരായ സ്...
23/10/2022

പ്രിയപ്പെട്ട സിനിമ താരം ശ്രീമതി ജിൻസി ഇന്ന് സ്നേഹവീട് സന്ദർശിച്ചു.. പ്രേം നസീറിന്റെ, സത്യന്റെ, ജയന്റെ എല്ലാം ആരാധകരായ സ്നേഹവീട്ടിലെ അമ്മമാർക്ക് സിനിമ താരം എന്നത് ഭയങ്കര കൗതുകമായി... ശ്രീമതി ജിൻസി അഭിനയിച്ച സിനിമയുടെയും, സീരിയലിന്റെയും വിശേഷങ്ങൾ എല്ലാം ചോദിച്ചു നോട്ട് ചെയ്തു വെച്ച്, ഇനി അടുത്ത ദിവസം ടി വി യിൽ കാണാൻ ഉള്ള കാത്തിരിപ്പാണ്.. അമ്മമാർക്ക് കൗതുകം ആയിരുന്നെങ്കിലും ഒരു തരത്തിന്റെ യാതൊരു വേഷ പകർച്ചകളും ഇല്ലാതെ ഒരു പാടുന്നേരം അമ്മമാരോടൊപ്പം ചിലവഴിച്ചു... അവസാനം ഇറങ്ങാൻ നേരം ഞാൻ നേരത്തെ ഇവിടെ വരേണ്ടതായിരുന്നു എന്നു നിറക്കണ്ണുകളോടെ പറഞ്ഞപ്പോൾ സ്നേഹവീട് ധന്യമായി... ശ്രീമതി ജിൻസി ഇനിയും നല്ല അവസരങ്ങൾ കിട്ടി ഉയരങ്ങളിൽ എത്തട്ടെ... സ്നേഹവീടിന്റെ നന്ദിയോടെ ഉള്ള പ്രാർഥന എപ്പോഴും ഉണ്ടാകും... മികച്ച നടിയായി ഉയരട്ടെ 🙏🙏🙏🙏

മൂവാറ്റുപുഴ അനൂർ ഡെന്റൽ കോളേജ് സ്നേഹവീട്ടിൽ മെഡിക്കൽ ക്യാമ്പ് നടത്തി... സ്നേഹവീട്ടിൽ അമ്മമാരുടെ ദന്ത സംബദ്ധമായ പരിശോധനകൾ...
19/10/2022

മൂവാറ്റുപുഴ അനൂർ ഡെന്റൽ കോളേജ് സ്നേഹവീട്ടിൽ മെഡിക്കൽ ക്യാമ്പ് നടത്തി... സ്നേഹവീട്ടിൽ അമ്മമാരുടെ ദന്ത സംബദ്ധമായ പരിശോധനകൾ നടത്തി മരുന്നുകൾ, ചികത്സകൾ ലഭ്യമാക്കി. തുടർ പരിശോധന ഉൾപ്പടെ വിദ്ധക്ത ചികത്സകൾ എല്ലാം ലഭ്യമാക്കും എന്നു ഉറപ്പുനൽകി.. Dr പൂജ Dr നവമി എന്നി ഡോക്ടർ മാരുടെ നേതൃത്വത്തിൽ ഫൈനൽ ഇയർ സ്റുഡന്റ്സിന്റെ സേവനം ഉൾപ്പടെ സ്നേഹവീടിനു ലഭ്യമാക്കി.... അമ്മ മാരോടൊപ്പം സ്നേഹവും കരുതലും നൽകി കുറെ അധികം നല്ല നിമിഷങ്ങൾ സമ്മാനിച്ച അനൂർ ഡെന്റൽ കോളേജിന് സ്നേഹവീടിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും പ്രാർത്ഥനയും നേരുന്നു.... നന്മകൾ ഉണ്ടാകട്ടെ 🙏

മൂവാറ്റുപുഴയുടെ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ എം എ സഹീർ ഇക്കയുടെ 65 ആം പിറന്നാൾ സ്നേഹവീട്ടിൽ ആഘോഷിച്ചു.... സ്നേഹവീടിന്റെ എ...
18/10/2022

മൂവാറ്റുപുഴയുടെ മുൻ മുനിസിപ്പൽ ചെയർമാൻ ശ്രീ എം എ സഹീർ ഇക്കയുടെ 65 ആം പിറന്നാൾ സ്നേഹവീട്ടിൽ ആഘോഷിച്ചു.... സ്നേഹവീടിന്റെ എല്ലാ നന്മകളുടെയും നേർ അവകാശിയാണ് സഹീർ ഇക്ക.. കാരണം അന്തരിച്ച മുനിസിപ്പൽ ചെയർമാൻ ശ്രീ കെ കെ ജയപ്രകാശിന്റെ കാലത്തു അന്നത്തെ വൈസ് ചെയർമാൻ ആയിരുന്ന സഹീർ ഇക്ക മുൻകൈ എടുത്തു ആവിഷ്‌കരിച്ചതാണ് ഇന്നത്തെ ഈ സ്നേഹവീട്...... അതിനു ശേഷം എത്രയോ പേര് ഈ സ്ഥാപനത്തിന്റെ തണലു പറ്റിയിരിക്കുന്നു... എത്രയോ പേര് ഇവടെ അഭയം തേടി ജീവിച്ചു മരിച്ചിരിക്കുന്നു ഇനിയും എത്രയോ പേര് ഇവിടെ ജീവിക്കേണ്ടിയിരിക്കുന്നു.... ഒരു ദേവാലയം നിർമ്മിക്കുമ്പോൾ അതിൽ പങ്കാളികൾ ആകാൻ പുരോഹിതർ നിർദ്ദേശിക്കുന്നത് പിൽക്കാലങ്ങളിൽ അതിൽ നടക്കുന്ന എല്ലാ നന്മകൾക്കും അവരും പങ്കുകാരാണ്...ഇതും ഒരു ദേവാലയം ആണ്... എന്നും നന്മകൾ മാത്രം സംഭവിക്കുന്ന ദേവാലയം... ഇനിയും നന്മകൾ ഉണ്ടാകട്ടെ സഹീറിക്കക്കും കുടുംബത്തിനും..... സ്നേഹവീടിന്റെ പ്രാർഥനകൾ എന്നും 🙏🙏

ലോക മാനസിക ആരോഗ്യ ദിനത്തിൽ മുവാറ്റുപുഴ സർക്കാർ ഹോമിയോപ്പതി ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ ഇന്ദു സൈക്കോളജിസ്റ്റ് നിവ്യ എന്നിവ...
10/10/2022

ലോക മാനസിക ആരോഗ്യ ദിനത്തിൽ മുവാറ്റുപുഴ സർക്കാർ ഹോമിയോപ്പതി ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ ഇന്ദു സൈക്കോളജിസ്റ്റ് നിവ്യ എന്നിവർ സ്നേഹവീട്ടിൽ വന്നു അമ്മമാരെ പരിശോധിക്കുകയും കൗൺസിലിങ്ങു നടത്തുകയും അമ്മമാരോട് ഒപ്പം സമയം ചിലവഴിക്കുകയും മരുന്നുകൾ നൽകുകയും.... തുടർ പ്രവർത്തനങ്ങൾക്ക് സ്നേഹവീടിനു എല്ലാവിധ പിന്തുണയും അറിയിച്ചു

Address

T B Road
Muvattupuzha
686661

Telephone

+919072244441

Website

Alerts

Be the first to know and let us send you an email when Sneham Charitable and Educational Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sneham Charitable and Educational Trust:

Share

Category